കനയ്യാ കുമാറിനും സംഘത്തിനും നേരെ വീണ്ടും ആക്രമണം; കല്ലുകൊണ്ട് ആക്രമിച്ചത് ബിഹാറില്‍ പൗരത്വനിയമത്തിനെതിരായ പ്രചാരണത്തിനിടെ…

പാട്‌ന: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും ബി.ജെ.പി വിരുദ്ധ പ്രചാരകനുമായ കനയ്യാ കുമാറിനും സംഘത്തിനും നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഒരുകൂട്ടം സംഘപരിവാര്‍ അനുകൂലികള്‍ ഇവര്‍ക്കു നേരെ രൂക്ഷമായ കല്ലേറ് നടത്തിയത്. സുപോള്‍ […]

ഭീതിയുടെ വന്‍മതില്‍ തീര്‍ത്ത് കൊറോണ; മരണം 492, ...

24,000 പേര്‍ക്ക് രോഗബാധ ബെയ്ജിങ്: ലോകത്ത് ഭീതിയുടെ വന്‍മതില്‍ തീര്‍ത്ത് കൊറോണ. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു. ഇതുവരെ ലോകത്ത് 24,000 പേര് [...]

ഗാന്ധിജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; നി...

ബംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. മഹാത്മാഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും, പറഞ്ഞ [...]

കൊറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള...

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 75 പേര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 1924 പേര്‍ വീടുകളിലുമാണ്. ഇതുവരെ 106 സാംപിളുകള്‍ പരിശോധനക്കായി അയച്ചതായും [...]

പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപനം, എല്‍.ഐ.സി, ഐ.ഡി.ബി.ഐ ഓഹരികള്‍ വില്‍ക്കും; സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം നല്‍കുക രണ്ട് ഘട്ടമായി

ആദായ നികുതിയില്‍ വന്‍ ഇളവ് 5-7.5ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം ഗതാഗത വികസനത്തിന് 1.74 ലക്ഷം കോടി 150 പുതിയ ട്രെയിനുകള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ അഞ്ച് […]

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹകരിച്ചതിന് ചൈനയോട് നന്ദിയറിയിച്ച് രാജ്യം; പരസ്പര സഹകരണവും ഉറപ്പുനല്‍കി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ വുഹാനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിന് ചൈന നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയെ ഫോണില്‍ ഫിളിച്ച് നന്ദി അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് നേരിടുന്നതില്‍ ഇരു രാജ്യങ്ങളും പരസ്പരണ സഹകരണം ഉറപ്പ് നല്‍കുകയും […]

ജാമിയ മിലിയ വെടിവെപ്പ്; അമിത് ഷാ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ഡെല്‍ഹി പൊലിസ് കമ്മിഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ സര്‍വകലാശാലയിലെ […]

നിര്‍ഭയ കേസില്‍ വീണ്ടും ദയാഹരജി; വധശിക്ഷ വൈകിയേക്കും

ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ വീണ്ടും രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹരജി. പ്രതി വിനയ് ശര്‍മയാണ് രാഷ്ട്രപതിക്ക് മുന്‍പാകെ ഹരജി സമര്‍പിച്ചത്. ഫെബ്രുവരി ഒന്നിന് പ്രതികളുടെ ശിക്ഷ നടപ്പാക്കാനിരിക്കേയാണ് പുതിയ നപടി. ഇതോടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിയേക്കും. വിനയ്‌യുടെ അഭിഭാഷകന്‍ എ.പി സിങാണ് ദയാഹരജി സമര്‍പിച്ച വിവരം അറിയിച്ചത്. ദയാഹരജി […]

ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ജാമ്യം; സാമൂഹ്യ സേവനം നടത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപ ക്കേസിലെ 14 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. സാമൂഹിക സേവനം നടത്താനും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിനിടെ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജീവപര്യന്തം […]

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട്: കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഒറിജിനല്‍ സ്യൂട്ടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. സുപ്രിംകോടതി നിയമത്തിലെ റൂള്‍ 27 പ്രകാരമാണ് നോട്ടീസ്. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമാണ് കേരളം സ്യൂട്ട് ഫയല്‍ ചെയ്തത്. ഇത്തരം ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദംകേള്‍ക്കാതെ എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. സ്യൂട്ടിന്റെ പകര്‍പ്പും […]