Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

‘ജാലകം’ Category

നാവ് നന്നായാല്‍ എല്ലാം നന്നാവും

lead_large-615x381

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും ഘടിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും മധ്യവര്‍ത്തി നാവാണ് എന്നു പറയാം.കാരണം നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എടുത്തിടുന്നത്. അങ്ങനെ നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവരെ പരസ്പരം ബന്ധിപ്പിക്കുകയും ഒരു സമൂഹമാക്കി മാറ്റുകയും ചെയ്യുന്നു. ചുരുക്കത്തില്‍ മനുഷ്യരെ അവരുടെ അനിവാര്യത കൂടിയായ ഒരു സമൂഹമാക്കി മാറ്റുന്നതില്‍ വലിയ സേവനം വഹിക്കുന്ന അവയവമാണ് നമ്മുടെ നാവ്. മനുഷ്യനില്‍ അന്തര്‍ലീനമായി കടക്കുന്ന മഹാഗുണങ്ങളുടെ പ്രകടനവും […]

Read More


റോഹിംഗ്യ ; നൊമ്പരത്തിന്‍റെ അദ്ധ്യായങ്ങള്‍

rrrrrrrrrrrrrrrrrrr

ഭരണകൂടത്തിന്‍റെയും ബുദ്ധ സന്യാസിമാരുടെയും കിരാത മര്‍ധനത്തിനിരയായി നൊമ്പരത്തിന്‍റെ കയ്പുനീര്‍ കുടിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായെങ്കിലും റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് ഇന്നും പിറന്ന മണ്ണില്‍ ജീവിക്കാന്‍ കഴിയുന്നില്ല.അവര്‍ ചെയ്ത തെറ്റ് ഒരു മുസ്ലിമായി പിറന്നു വീണു എന്നതാണ്.ലോകത്തിന്‍റെ എല്ലാ കോണുകളിലും മുസ്ലിമിനെ കയ്യേറുന്ന അവസ്ഥയാണുള്ളത്.ഇല്ലാത്ത കള്ളകഥകള്‍ അവരുടെ മേല്‍ ചാര്‍ത്തി യാതൊരു വിധ കാരണങ്ങളുമില്ലാതെ പീഡനത്തിന് ഇരയാക്കുകയാണ്. ലോകരാഷ്ട്രങ്ങളില്‍ നിരവധി മനുഷ്യാവകാശ സംഘടനകളും, എവിടെയെങ്കിലും അക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കുന്ന ഐക്യരാഷ്ട്രസഭ നിലവിലുണ്ടെങ്കിലും അവരെല്ലാം മൗന വ്രതത്തിലാണ്. പീഡിപ്പിക്കപ്പെടുന്നത് മുസ്ലിമാണെങ്കില്‍ മൗനം […]

Read More


അന്‍സാറുകള്‍ പുനരാവര്‍ത്തിക്കപ്പെടണം

iStock-39737744

  നാല്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക്‌ ശേഷം വീണ്ടും ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്‌ . തുര്‍ക്കിയുടെ കടല്‍തീരത്ത്‌ മരിച്ച്‌ കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്‌നത്തിന്റെയും കണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്‌ തുര്‍ക്കിയെ ബോര്‍ഡം കടപ്പുറത്ത്‌ ചലനമറ്റ്‌ കിടന്നു. തകര്‍ന്ന്‌ മുങ്ങിയ അഭയാര്‍ത്ഥികളുടെ ബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയും വിഴുങ്ങിയ സമുദ്രം കണ്ണില്‍ ചോരയില്ലാത്ത ലോകത്തിന്‌ കണ്ട്‌ പഠിക്കാനെന്നോണം അയലാന്റെ ശരീരം തീരപ്പുറത്തെത്തിച്ചു. […]

Read More