യഅ്ഖൂബ് നബി (അ); ഇസ്റാഈല്യരുടെ പിതാവ്

യഅ്ഖൂബ് നബി (അ) ഫലസ്ത്വീനിലെ കന്‍ആന്‍ ദേശത്ത് ഭൂജാതനായി. ഇസ്ഹാഖ്(അ)ന്‍റെ പുത്രനായ അദ്ദേഹത്തിന് പിതാവിന്‍റെ ജ്ഞാനത്തിനാലും പ്രവാചകത്വത്തിനാലുമുള്ള പാരമ്പര്യം ലഭിച്ചിരുന്നു. അദ്ദേഹം ഇസ്റാഈല്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. തന്‍റെ സന്താന പരമ്പരയില്‍ പിന്നീട് പ്രവാചകډാര്‍ തുടരെ തുടരെ ആഗതരായി. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹത്തിന് ഇസ്ഹാഖിനെയും പുറമെ യഅ്ഖൂബിനെയും കനിഞ്ഞേകുകയും […]

ഇബ്റാഹീം നബി (അ) : ത്യാഗത്തിന്‍റെ തീചൂളയിലൂടെ...

അഗ്നി പരീക്ഷണങ്ങളുടെ മേലാപ്പെടുത്തറിഞ്ഞ് വിജയശ്രീലാളിതനായി ലോകചരിത്രത്തില്‍ അതുല്യ വ്യക്തിത്വമായി തീര്‍ന്നവരാണ് ഇബ്രാഹീം (അ). ഖലീലുല്ലാഹി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്റാഹീം നബി മനുഷ്യകുലത്തിന് ഒരു കുടുംബ നായകത്വത്തിലും ആതിഥേയ മര്യാദയ [...]

നൂഹ്(അ) ; പ്രളയത്തിലെ അതിജീവന...

നൂഹ് നബിയുടെ പിതാവ് ലാമക് എന്നവരാണ്. ആദം നബിയുടെ വഫാത്തിന് ശേഷം 126 വര്‍ഷം കഴിഞ്ഞാണ് നൂഹ് നബിയുടെ ജനനം. ബിംബങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. നൂഹ് നബിയുടെ ജനത തികഞ്ഞ അക്രമത്തിലും വഴികേടിലുമായിരുന്ന [...]

ആദ്യപിതാവ് ആദം നബി(അ...

ഭുവന വാനങ്ങളും അവയ്ക്കിടയിലുള്ളതും ആറു നാള്‍ കൊണ്ട് സൃഷ്ടിച്ച അല്ലാഹു പിന്നീട് അര്‍ശിേډല്‍ ആധിപത്യം ചെലുത്തി (സജദ-4 ) ശേഷം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു,തദവസരത്തില്‍ മലക്കുകളോട് പറഞ്ഞു. 'നിശ്ചയം, ഞാന്‍ കളിമണ്ണില്‍ നിന്നും  ഒരു മനുഷ്യനെ [...]

ബദ്ര്‍; വിശ്വാസം വിജയിച്ച ദിനം.

ലോക മുസ്ലിമിന്‍റെ അന്തരാളങ്ങളില്‍ അനിര്‍വചനീയമായ സ്ഥാനമാണ് ബദ്റിനുള്ളത്. കാരണം ഇസ്ലാമിന്‍റെ വിജയത്തിന് അസ്ഥിവാരമിട്ടത് ബദ്റായിരുന്നു. യുദ്ധാനന്തരം ന്യൂനപക്ഷമായിരുന്ന സ്വഹാബത്തിന് ഈമാനിക ഊര്‍ജ്ജവും ഇസ്ലാമിനോടുള്ള മമതയും വലിയ തോതില്‍ വര്‍ദ്ധിക്കുകയും ഇസ്ലാം അഭംഗുരം വളരുകയും  ചെയ്തു. ബദ്ര്‍ നടന്നിട്ട് 1437 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൃത്യമായി   പറഞ്ഞാല്‍ ഹിജ്റ രണ്ടാം വര്‍ഷം […]

തെക്കന്‍ കേരളം; പ്രതാപം തേടുന്ന ഇസ്ലാമിക ചൈതന്യം

ഇന്ത്യയുടെ തെക്കുഭാഗം ഇന്ത്യന്‍ മാഹാസുമുദ്രത്താലും പടിഞ്ഞാറ് അറബിക്കടലിനാലും കിഴക്ക് പര്‍വത നിരകളാലും വടക്കുഭാഗം കായലുകളാലും നദികളാലും ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഭൂമി ശാസ്ത്രപരമായി തെക്കന്‍ കേരളം. രാഷ്ട്രീയമായും ചരിത്രപരമായും ഈ ഭൂപ്രദേശം പഴയ ചേരമണ്ഡല സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാല്‍ പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട ഈ ദേശത്തേക്കുള്ള ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും […]

അമവീ ഭരണകൂടത്തിന്‍റെ ഭരണമുന്നേറ്റങ്ങള്‍

ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ അധ്യായമാണ് അമവി ഭരണകൂടം. മുആവിയ (റ) വിനാല്‍ അടിത്തറ പാകിയ ഖിലാഫത്താണ് അമവി ഭരണകൂടം. 92 വര്‍ഷം നിലനിന്ന ഈ ഭരണകൂടത്തിന്‍റെ നേതൃനിരയില്‍ 24 വര്‍ഷം മുആവിയ(റ) വിന്‍റെ കുടുംബവും 68 വര്‍ഷം മര്‍വ്വാന്‍റെ കുടുംബവുമായിരുന്നു. അുആവിയ (റ) വിന്ന് പുറമെ ഭരണകര്‍ത്താക്കളില്‍ പ്രാധാനികളാണ് […]

കണ്ണിയ്യത്ത് ഉസ്താദ് അനുപമ വ്യക്തിത്വത്തിനുടമ

പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും ഗുരുനാഥന്മാരുടെ ഗുരുവും റഈസുല്‍   മുഹഖിഖീന്                      (  പരിണിത പ്രജ്ഞരുടെ നേതാവ്) എന്ന അപര നാമത്തില്‍ അറിയപ്പെട്ട ശൈഖുനാ കണ്ണിയത്ത് ഉസ്താദ് (ന.മ) ഹിജ്റ 1318 ല്‍ (1900) മലപ്പുറം ജില്ലയിലെ […]

ഉമര്‍ഖാളി;ചരിത്രത്തിലെ അപൂര്‍വ്വ പ്രതിഭ

കേരളത്തില്‍ ഇസ്ലാമിക പ്രബോധനദൗത്യവുമായെത്തിയ മഹാനായ മാലിക്ബ്നു ദീനാറില്‍(ഹിജ്റ 35ല്‍ ഖുറാസാനില്‍ വഫാത്) നിന്നു ഇസ്ലാം സ്വീകരിച്ച ചാലിയത്തുകാരനായ ശൈഖ് ഹസനുത്താബിഈ(റ)യുടെ സന്താന പരമ്പരയില്‍ പെട്ട കേരളാ മുസ്ലിംകളിലെ ആദ്യകാല തറവാടുകളില്‍ ഒന്നാണ്, മഹിതമായ പൈതൃകത്തിന്‍റെയും അധ്യാത്മിക പാരമ്പര്യവുമുള്ള പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ തറവാട്. ഈ കുടുംബത്തിലെ പ്രമുഖ […]

ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ) ഇന്ത്യയിലെ നിസ്തുല്യനായ മുഹദ്ദിസ്

ഇന്ത്യന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ് ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ). ഇന്ത്യയില്‍ തിരുവരുളുകളുടെ വളര്‍ച്ചയിലും വ്യാപനത്തിലും മുഖ്യ പങ്ക് വഹിച്ച മഹാനവറുകളാണ് ഭാരതീയ മുസ്ലിം ഉമ്മത്തിന് ഹദീസിനെ കൂടുതലായി പരിചയപ്പെടുത്തിക്കൊടുത്തത്. ഹദീസ് വിജ്ഞാനീയങ്ങള്‍ അത്ര പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഹദീസ് മേഖലക്ക് അനുയോജ്യമായ പരിതസ്ഥിതിയും അനുഗുണമായ സാഹചര്യവും […]