ഭാര്യയുടെ കടമകള്‍

ത്വയ്യിബ് റഹ്മാനി കുയ്തേരി


1. ഭാര്യ; അനുസരിക്കുന്നവളാവണം

സാമൂഹിക സന്തുലിതാവസ്ഥക്കും സമൂഹംകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനും അനുസരിക്കപ്പെടുന്ന നേതൃത്വം ഉണ്ടാവല്‍ അനിവാര്യമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാനും ലക്ഷ്യത്തിലേക്ക് വഴിനടത്താനും എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താനും പക്വമായ നേതൃത്വത്തിന് സാധിക്കും. ശാരീരിക ക്ഷമത, ദീര്‍ഘവീക്ഷണം, പ്രതിസന്ധിഘട്ടങ്ങളിലെ ക്ഷമ, ധനസമ്പാദനത്തിനായുള്ള ജോലി, വീട്ടാവശ്യങ്ങള്‍ക്കായി അങ്ങാടിയില്‍ പോവല്‍, ജനങ്ങളുമായുള്ള സമ്പര്‍ക്കം എന്നീ ഗുണങ്ങള്‍ പുരുഷനെ സ്ത്രീയില്‍ നിന്നും വ്യതിരിക്തനാക്കുന്നു. സമൂഹിക രാഷ്ട്രീയം, ജീവിതക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ ബോധം പുരുഷന്‍മാര്‍ക്കാണ് കൂടുതലായും ലഭിക്കുന്നത്. ഇക്കാരണത്താല്‍ ഗൃഹനേതൃത്വവും കുടുംബത്തെ നډയാര്‍ന്ന ലക്ഷ്യത്തിലേക്ക് വഴിനടത്തലും നടത്തലും പുരുഷന്‍റെ ഉത്തരവാദിത്വമാണ്. നിഷ്കളങ്കയായ ഭാര്യ ഇവ്വിഷയങ്ങളില്‍ ഭര്‍ത്താവിന്‍റെ ഉത്തമസഹായിയാവുമെന്നതില്‍ സംശയമില്ല. ഇക്കാരണത്താലാണ് പുരുഷന്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവനാണെന്ന് സൃഷ്ടാവ് തന്നെ നമ്മെ ബോധ്യപ്പെടുത്തിയത്. കുടുംബത്തെ ശരിയായവിധം നിയന്ത്രിക്കേണ്ടത് പുരുഷന്‍റെ കടമയാണ്. അന്ത്യനാളില്‍ അല്ലാഹു അതിനെക്കുറിച്ച് ചോദിക്കപ്പെടുന്നതും അവനാണ്. സമൂഹത്തിനിടയില്‍ കുടുബത്തിന്‍റെ വിഷയത്തില്‍ മറുപടിപറയേണ്ടതും അവന്‍ തന്നെ. അപ്പോള്‍ നിയന്ത്രണാധികാരം ലഭിച്ചയാള്‍ തന്നെ അത് നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ക്രമസമാധാനപാലനം ഒരാളുടെ ഉത്തരവാദിത്വമാണെങ്കില്‍ അതനുസരിക്കല്‍ മറ്റുള്ളവരുടെ കടമയാണല്ലോ. മറിച്ചാണെങ്കില്‍ അരാജകത്വവും താന്തോന്നത്വവും നടമാടുകയും സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. തന്‍റെ ഭാര്യയുടെയും മക്കളുടെയും മുഴുവന്‍ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന പുരുഷന്‍ അവരാല്‍ അനുസരിക്കപ്പെടണമെന്ന് ചുരുക്കം.

ഇബ്നു കസീര്‍(റ) പറയുന്നു: പുരുഷനാണ് സ്ത്രീയുടെ നേതാവും ഭരണാധികാരിയും ആവശ്യഘട്ടത്തില്‍ അനുസരണപഠിപ്പിക്കേണ്ടവനും. അതിനാല്‍ പുരുഷനാണ് സ്ത്രീയുടെ മേല്‍ നിയന്ത്രണാധികാരമുള്ളത്.
സ്ത്രീ പുരുഷനെ അനുസരിക്കണം എന്നതിന്‍റെ അര്‍ത്ഥം അവളുടെ മേല്‍ സ്വേച്ഛാധിപത്യം നടത്താനും താന്തോന്നിത്തം ചെയ്യാനും പുരുഷന് അധികാരമുണ്ടെന്നല്ല. മറിച്ച്, നډകളില്‍ അനുസരിക്കുകയും തിډകളില്‍ അനുസരിക്കാതിരിക്കുകയും ചെയ്യണമെന്നാണ്. സൃഷ്ടാവിന് ഇഷ്ടമില്ലതാത്ത വിഷയത്തില്‍ സൃഷ്ടിയെ ഒരിക്കലും അനുസരിക്കാന്‍ പറ്റില്ലല്ലോ.? അപ്പോള്‍ അനുവദനീയ മായ വിഷയത്തില്‍ ഭര്‍ത്താവിനെ അനുസരിക്കല്‍ ഭാര്യക്ക് നിര്‍ബന്ധമാണെന്ന് നമുക്ക് മനസ്സിലാക്കാം. നബി(സ്വ) പറയുന്നു: ഭര്‍ത്താവിന്‍റെ തൃപ്തിയിലായി മരണമടഞ്ഞ ഏതൊരു സ്ത്രീയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു.(ഇബ്നുമാജ) നബി(സ്വ) പറയുന്നു: പുരുഷന്‍ തന്‍റെ വിരിപ്പിലേക്ക് ഭാര്യയെ ക്ഷണിക്കുകയും അവള്‍ വരാതിരിക്കുകയും അക്കാരണത്താല്‍ ഭര്‍ത്താവ് കോപിഷ്ഠനായി ആരാത്രി കഴിച്ചുകൂട്ടുകയും ചെയ്താല്‍ പ്രഭാതം വരെ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും.(മുസ്ലിം) ഭര്‍ത്താവിന്‍റെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കാത്ത ഭാര്യമാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ഹദീസ്.ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നിങ്ങളുടെ ഭാര്യമാര്‍ നിങ്ങള്‍ക്കുള്ള കൃഷിയിടമാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കൃഷിഭൂമിയെ സമീപിക്കുക(അല്‍ ബഖറ. 223) ഭാര്യയുമായി എല്ലാരീതിയിലുമുള്ള സുഖാസ്വാദനം പുരുഷന് അല്ലാഹു അനുവദിക്കുന്നുണ്ട്. ഭാര്യയുടെ മനസ്സില്‍ ഭര്‍ത്താവ് നിറഞ്ഞുനില്‍ക്കണമെന്നാണ് അനുസരണയുടെ മറ്റൊരുവശം. വിവാഹം കഴിയുന്നതോടെ സ്ത്രീ സ്വന്തം മാതാപിക്കളെക്കാള്‍ ഭര്‍ത്താവിനെയാണല്ലോ അനുസരിക്കേണ്ടത്. കാരണം വിവാഹാനന്തരം ഭാര്യയുടെ രക്ഷാകര്‍തൃത്വം പുരുഷന്‍ ഏറ്റെടുത്തിരിക്കുകയാണല്ലോ. അതിനാല്‍ ഭാര്യ അനുസരിക്കേണ്ടതും സ്നേഹിക്കേണ്ടതും സേവിക്കേണ്ടതും രക്ഷിതാവായി കാണേണ്ടതും ഭര്‍ത്താവിനെയാണ്. നബി(സ്വ) പറഞ്ഞു: ആരോടെങ്കിലും മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പ്പിക്കുമായിരുന്നുവെങ്കില്‍ ഭാര്യയോട് ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു.(ഇബ്നു മാജ)

2. സേവനവും അടങ്ങിയിരിക്കലും
അല്ലാഹു പറയുന്നു: സ്വഗൃഹങ്ങളില്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്. നിങ്ങള്‍ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെ വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.(അഹ്സാബ്. 33) സത്യവിശ്വാസിനികളെല്ലാം വീട്ടില്‍ അടങ്ങിയൊതുങ്ങിയിരുന്ന് അന്തസ്സും മാന്യതയും പാലിക്കേണ്ടവരാണ്. ആവശ്യമില്ലാതെ പുറത്തുപോകരുത്. വല്ലപ്പോഴും പുറത്ത് പോവുകയാണെങ്കില്‍ ജാഹിലിയ്യാ കാലത്തെ സ്ത്രീകള്‍ ചെയ്തിരുന്നത്പോലെ സൗന്ദര്യപകടനം നടത്തരുത്. ശരീരത്തില്‍ അനിവാര്യമായ ഭാഗങ്ങള്‍ മുഴുവനും മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറത്തുകാണത്തക്കവിധം നേരിയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വേഷം അണിയുക, വശ്യമായ സൗന്ദര്യവര്‍ധക സാധനങ്ങള്‍ ഉപയോഗിക്കുക മുതലായവയെല്ലാം സൗന്ദര്യപ്രദര്‍ശനത്തില്‍ പെട്ടതാണ്. ഇതൊന്നും നബി(സ്വ)യുടെ ഭാര്യമാരും മറ്റു മുസ്ലിം സ്ത്രീകളും ചെയ്യരുത്. ഇവ്വിഷയകമായി ധാരാളം നിയമ,നിര്‍ദ്ദേശങ്ങള്‍ ഹദീസുകളില്‍ കാണാന്‍ കഴിയും. നബി(സ്വ) പറയുന്നു: നിശ്ചയമായും സ്ത്രീ ഗോപ്യമാക്കപ്പെടേണ്ടവളാണ്. എന്നാല്‍ വീട്ടില്‍ നിന്ന് അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളെ കണ്ണുകളുയര്‍ത്തി നോക്കും. അവള്‍ വീട്ടിനുള്ളിനായിരിക്കുമ്പോഴാണ് റബ്ബിന്‍റെ കാരുണ്യവുമായി ഏറ്റവും അടുത്തവളായിരിക്കുക(തുര്‍മുദി, ബസ്സാര്‍) നബി(സ്വ)യുടെ മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. അനസ് (റ) പറയുന്നു: ഏതാനും സ്ത്രീകള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്നുപറഞ്ഞു. അല്ലാഹുവിന്‍റെ റസൂലേ, എല്ലാ പുണ്യങ്ങളും അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള പോരാട്ടവുമെല്ലാം പുരുഷന്‍മാര്‍ കരസ്ഥമാക്കി. അതിനാല്‍ അവരുടെ പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലം ലഭിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ക്കില്ലല്ലോ. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഒരുത്തി വീട്ടിലിരുന്നാല്‍ തന്നെ യോദ്ധാക്കളുടെ പ്രവൃത്തി ചെയ്തവളാകുമല്ലോ.(ബസ്സാര്‍)

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കേണ്ടവളാണെന്നും ആവശ്യമില്ലാതെ പുറത്ത് പോവരുതെന്നും മേല്‍ ആയത്തില്‍ നിന്നും സംഗ്രഹിക്കാം. റോഡുകളിലും പൊതുസ്ഥലങ്ങളിലും തങ്ങളുടെ സൗന്ദര്യം പ്രദര്‍ശിപ്പിച്ച് നടക്കുന്ന സ്ത്രീകള്‍ അതുകാരണമായി ഉടലെടുക്കുന്ന മുഴുവന്‍ തിډകളുടെയും ഉത്തരവാദിയാവുമെന്നത് തീര്‍ച്ചയാണ്. ഇവ്വിഷയത്തില്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സമ്മതം നല്‍കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. സ്ത്രീ പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട വേഷവും മര്യാദകളും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. പൂര്‍ണ്ണമായും ശരീരം മറക്കുന്ന അംഗലാവണ്യങ്ങള്‍ പുറത്ത് കാണിക്കാത്ത വസ്ത്രം ധരിച്ചും മഹ്റമിന്‍റെയോ വിശ്വസ്തരായ സ്ത്രീകളുടെയോ സാന്നിധ്യത്തിലും ഭര്‍ത്താവിന്‍റെ സമ്മതപ്രകാരം ഭാര്യക്ക് പുറത്തിറങ്ങാം. അവന്‍റെ സമ്മതമില്ലാതെ പുറത്തിറങ്ങിയാല്‍ അവള്‍ നാശിസത്തായി(പിണങ്ങിയവള്‍) ഗണിക്കപ്പെടും. എങ്കിലും ആവശ്യമാവുമ്പോള്‍ തന്‍റെ മാതാപിതാക്കളെ കാണാനും അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാനും ഭാര്യക്ക് സമ്മതം നല്‍കള്‍ ഭര്‍ത്താവിന്‍റെ കടമയാണ്. ഇപ്രകാരം ഭര്‍ത്താവിന്‍റെ അഭാവത്തില്‍ അവന്‍റെ സമ്മതമില്ലാതെ സ്വന്തം മാതാപിതാക്കളോ വിവാഹബന്ധംനിഷിദ്ധമായവരോ അല്ലാത്തവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം.
ചുരുക്കത്തില്‍ വീട്ടില്‍ നിന്ന് പുറത്ത്പോവുകയെന്നത് നിഷിദ്ധമായ കാര്യമല്ല. മറിച്ച് ശരീരം പ്രദര്‍ശിപ്പിച്ചും മറ്റുള്ളവരെ വശീകരിച്ചും അന്യരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടും പുറത്തിറങ്ങലാണ് ഹറാമാവുന്നത്.

ഭാര്യ ഭര്‍ത്താവിനെ അനുസരിച്ചും അവന്‍റെ കല്‍പ്പനകള്‍ക്ക് വഴിപ്പെട്ടും ജീവിക്കുമ്പോള്‍ കുടുംബത്തില്‍ ഭദ്രതയും സമാധാനവും ഉടലെടുക്കും. രണ്ടുപേരും പരസ്പരം സഹവര്‍ത്തിത്വത്തിലും സ്നേഹത്തിലും കഴിയുകയാണ് വേണ്ട്ത്. ഭര്‍ത്താവിന്‍റെ സ്ഥാനവും മഹത്വവും മനസ്സിലാക്കാന്‍ ഭാര്യതയ്യാറാവുന്നതോടൊപ്പം ഭാര്യയുടെ ആവശ്യങ്ങള്‍ അറിയാനും അവളോട് നല്ലനിലയുല്‍ പെരുമാറാനും ഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കണം. ഭാര്യ ഭര്‍ത്താവിന്‍റെ പരിചാരികയാണെന്ന് പറയുന്നതിന് പകരം ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണമെന്നും ഭര്‍ത്താവ് ഭാര്യോയോട് നല്ലനിലയില്‍ പെരുമാറണമെന്നുമാണ് നബി(സ്വ) പഠിപ്പിച്ചത്.
അദബ് പഠിപ്പിക്കാനുള്ള അധികാരം

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ (പുരുഷന്‍മാരെ) ചിലരേക്കാള്‍(സ്ത്രീകളെക്കാള്‍) ഉല്‍കൃഷ്ടരാക്കിയത് കൊണ്‍ും അവരുടെ (പുരുഷന്‍മാരുടെ) ധനത്തില്‍നിന്ന് അവര്‍ (സ്ത്രീകള്‍ക്ക്) ചെലവ് ചെയ്യുന്നത് കൊണ്ടുമാണ്(അങ്ങനെ നിശ്ചയിച്ചത്). അതുകൊണ്ട് ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും, അല്ലാഹു അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കന്മാരുടെ അസാന്നിധ്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച്പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക. (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക. (അന്നിസാഅ് 34) ഉദ്ധൃതസൂക്തം സ്ത്രീയുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്‍വനും അവള്‍ക്ക് നേതൃത്വം നല്‍കേണ്‍വനും അനുസരണപഠിപ്പിക്കേണ്‍വനും ഭര്‍ത്താവണെന്ന് വ്യക്തമാക്കുന്നുണ്ട്. മര്യാദ പഠിപ്പിക്കാനുള്ള അധികാരമുള്ളതിനാല്‍ ഭരണീയര്‍ക്കിടയില്‍ ഭരണാധികാരിക്കുള്ള സ്ഥാനമാണ് ഭര്‍ത്താവിനുള്ളത്. ബുദ്ധിപൂര്‍ണ്ണതയിലും ശാരീരിക ശേഷിയിലും നിയന്ത്രണശേഷിയിലും സ്ത്രീയെ കവച്ചുവെക്കുന്ന പുരുഷന്‍ ചെലവ് നല്‍കുന്ന വിഷയത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. ഭര്‍തൃമതിയായ സ്ത്രീയെ മര്യാദപഠിപ്പിക്കേണ്‍ വിധം എങ്ങിനെയാണെന്ന് ഈ സൂക്തത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആയത്തില്‍ പ്രതിപാദിക്കപ്പെട്ട പ്രകാരം സ്ത്രീകള്‍ രണ്ട് വിധമാണ്. 1. സദ്വൃത്തയായ സ്ത്രീ: അവളെ അദബ് പഠിപ്പിക്കേണ്‍ ആവശ്യമില്ല. ജീവിതവിശുദ്ധിയാലും അല്ലാഹുവിനെയും ഭര്‍ത്താവിനെയും അനുസരിക്കുന്നതിനാലും സൂക്ഷിക്കാന്‍ കല്‍പ്പിക്കപ്പെട്ടതിനെ സംരക്ഷിക്കുന്നതിനാലും ഇനി മര്യാദ പഠപ്പിക്കേണ്‍തില്ലാത്ത വിധം ഉന്നതസ്ഥാനം കൈവരിച്ചവളാണവള്‍. 2. നേര്‍വഴിയില്‍ നിന്ന് വ്യതിചലിക്കാനും പിണങ്ങാനും സാധ്യതയുള്ളവള്‍: ശരിയിലേക്കെത്താന്‍ അവളെ നല്ലരീതിയില്‍ സംസ്കരിക്കപ്പെടേണ്‍തുണ്ട്. അവളോട് യോജിച്ച രീതിയിലുള്ള പരിപൂര്‍ണ്ണതയിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെടുകയും വേണം. പൈശാചിക പ്രേരണകള്‍ക്ക് വശംവദയാവാന്‍ അവളെ വിട്ടുകൊടുക്കരുത്. അവള്‍ക്ക് മര്യാദപഠിപ്പിക്കാനുള്ള ചുമതല ഭര്‍ത്താവിന്നാണ്.

മര്യാദ പഠിപ്പിക്കുന്ന രീതികള്‍

1. സദുപദേശം: സ്ത്രീയുടെ സാഹചര്യത്തോട് യോചിക്കുന്ന സൂചനകള്‍, വാക്കുകള്‍, ചെറിയ അബദ്ധങ്ങള്‍ തുടങ്ങിയവയിലൂടെ അവളുടെ തെറ്റ് ബോധ്യപ്പെടുത്തണം. അവയില്‍ തന്‍റെ ഭാര്യക്ക് ഏറ്റവും യോജിച്ചത് ഏതാണെന്ന് ഭര്‍ത്താവിനാണ് കൂടുതല്‍ അറിയുക.
ഉപദേശം നല്‍കുമ്പോള്‍ പാലിക്കേണ്‍ മര്യാദകള്‍.
1. സദുപദേശവും തന്ത്രവുമടങ്ങിയതാവുക
2. അവള്‍ക്ക് നന്മ ഉദ്ദേശിക്കുക
3. രഹസ്യമായിട്ടാവുക
4. മക്കളോടുള്ള കടമകള്‍ ബോധ്യപ്പെടുത്തുക
5. ഭാര്യഭര്‍ത്താക്കന്‍മാര്‍ പിണങ്ങിനില്‍ക്കുന്നതിലെ പോരായ്മ അവളെ ബോധ്യപ്പെടുത്തുക. തന്മൂലം അവരോട് ശത്രുത പുലര്‍ത്തുന്നവര്‍ സന്തോഷിക്കുമെന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് അവളെ എത്തിക്കുക.

2. കിടപ്പറ വെടിയല്‍: അവള്‍ താമസിക്കുന്ന റൂം ഒഴിവാക്കി മറ്റൊരു റൂമില്‍ കിടക്കല്‍, വിരിപ്പ് മാറിക്കിടക്കല്‍, ഒരേ വിരിപ്പില്‍ തിരിഞ്ഞ് കിടക്കല്‍, കൂടെ താമസിക്കാതിരിക്കല്‍ എന്നിങ്ങനെയെല്ലാം കിടപ്പറവെടിയുക എന്ന് ആയത്തില്‍ പറഞ്ഞതിന്‍റെ വ്യാഖ്യാനങ്ങളാണ്. സാന്ദര്‍ഭികമായി ഭാര്യക്ക് യോജിച്ച മാര്‍ഗം തെരഞ്ഞെടുക്കാനുള്ള അവകാശം ഭര്‍ത്താവിനുണ്ട്. ഫത്ഹുല്‍ ഖദീറില്‍ ഇമാം ശൗകാനി (റ) പറയുന്നു: കിടപ്പറ വെടിയുക എന്ന് ആയത്തില്‍ പറഞ്ഞതിന്‍റെ ഉദ്ദേശം ഒരേ പുതപ്പിലായി ഭാര്യയുടെ കൂടെകിടക്കാതിരിക്കുക എന്നതാണ്.

3. അടിക്കല്‍:
ഉപദേശവും കിടപ്പറ വെടിയലും ഫലം ചെയ്യാത്ത കടുത്ത പ്രകൃതക്കാരികള്‍ക്കുള്ള ചികിത്സയാണ് അടി. നിശ്ചിത ഹദ്ദ് നിര്‍ണ്ണയിക്കപ്പെടാത്ത എല്ലാ തെറ്റുകള്‍ക്കും അടിക്കാവുന്നതാണ്. ഉദാഹരണത്തിന് ഔറത്ത് വെളിവാക്കി ഭാര്യ പുറത്തിറങ്ങുക. അടിക്കുമ്പോള്‍ മുറിവേല്‍പ്പിക്കാതെയാവല്‍ നിര്‍ബന്ധമാണ്. മിസ്വാക്ക് പോലോത്തത് കൊണ്‍ായിരുന്നു നബി(സ്വ) ഭാര്യമാരെ അടിച്ചിരുന്നതെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഭാര്യക്കുള്ള മാനസികശിക്ഷയാണ് അടിയെന്ന് ഇതില്‍ നിന്ന് ഗ്രഹിച്ചെടുക്കാന്‍ സാധിക്കും. അടി ഒരിക്കലും ശാരീരിക പീഠനമാവരുത്.
ഇമാം ബൈളാവി(റ) പറയുന്നു: വൈരൂപ്യമുണ്‍ാക്കാത്ത മുറിവേല്‍പ്പിക്കാത്ത അടിയെന്നാണ് അടിക്കല്‍ കൊണ്ടുളള ഉദ്ദേശ്യം.

4. മധ്യസ്ഥന്‍മാരുടെ സഹായം തേടല്‍
ബന്ധം വഷളാകുന്ന ഘട്ടത്തിലെത്തുകയും ഭര്‍ത്താവിന്‍റെ നടപടികള്‍ ഫലം കാണാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നപരിഹാരത്തിനായി ഇരുകുടുംബങ്ങളില്‍ നിന്നുമുള്ള മധ്യസ്ഥന്‍മാരുടെ സഹായം തേടേണ്‍താണ്. പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുമെന്ന് ഇരുകൂട്ടര്‍ക്കും ഉറച്ചബോധ്യമുള്ളയാളുകളെയാണ് മധ്യസ്ഥന്‍മാരായി തെരഞ്ഞെടുക്കേണ്‍ത്. അല്ലുഹു പറയുന്നു: അവരിരുവര്‍ക്കുമിടയില്‍ പിളര്‍പ്പുണ്‍ാകുമെന്ന് ഭയപ്പെട്ടാല്‍ അവന്‍റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ പ്രതിനിധിയെ നിങ്ങള്‍ അയക്കുക. അവര്‍ രണ്‍ുപേരും സന്ധിയുണ്‍ാക്കണമെന്നുദ്ദേശിക്കുന്ന പക്ഷം അല്ലാഹു അവരെ തമ്മില്‍ യോജിപ്പിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും മഹാസൂക്ഷ്മജ്ഞാനിയുമാകുന്നു(അന്നിസാഅ്: 35)

Be the first to comment

Leave a Reply

Your email address will not be published.


*