Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

തറാവീഹ്

തറാവീഹ്‌

തര്‍വിയത്ത്‌ എന്ന പദത്തിന്റെ ബഹുവചനമാണ്‌ തറാവീഹ്‌ എന്ന അറബി ശബ്ദ്ം. വിശ്രമിക്കല്‍,ആശ്വാസം അനഭവിക്കല്‍ എന്നൊക്കെയാണ്‌ ഇതിന്റെ ഭാഷാര്‍ത്ഥം. റമളാന്‍ രാത്രിയിലെ പ്രത്യേക നിസ്‌കാരം എന്നാണ്‌ സാങ്കേതികമായി തറാവീഹിനെ നിര്‍വചിക്കപ്പെടുന്നത്. ലോക പ്രശസ്‌ത അറബി നിഘണ്ടു അല്‍ മുന്‍ജിദില്‍ ഗ്രത്ഥകാരന്‍ ഫാദര്‍ ലൂയിസ്‌ മഅ്‌ലൂഫ്‌ തറാവീഹ്‌ എന്ന പദത്തിന്റെ അര്‍ത്തം വിശദീകരിച്ചു പറയുന്നു: ഭതര്‍വീഹത്ത്‌ എന്ന പദത്തിന്റെ ബഹു വചനമാണ്‌ തറാവീഹ്‌. അസ്വ്‌ലില്‍ നിരീപാധിക ഇരുത്തരീതിക്കുള്ള പേരാണിത്. റമളാന്‍ രാവുകളിലെ റക്‌അത്തുകള്‍ക്ക്‌ ശേഷമുള്ള ഒരു തരം ഇരുത്തത്തിന്‌ പിന്നീട്‌ തറാവീഹ്‌ എന്ന്‌ പേര്‌ വെക്കപ്പെട്ടു. ജനങ്ങള്‍ അതു വഴി വിശ്രമിക്കുന്നതിനാലാണിത്‌. പിന്നെ ഓരോ നാല്‌ റക്‌അത്തുകള്‍ക്കും തര്‍വീഹത്ത്‌ എന്ന്‌ പേര്‌ വെച്ചു. റമളാനിലെ രാത്രികളിലെ ഇരുപത്‌ റക്‌അത്തുകള്‍ക്കും തറാവീഹ്‌ എന്നു പറയാറുണ്ട്(മുന്‍ജിദ്‌ : 286).

 

റമളാനിലെ ഇശാ നിസ്‌കാരത്തിന്‌ ശേഷമുള്ള പ്രത്യേക നിസ്‌കാരത്തിന്‌ തറാവീഹ്‌ എന്നു പേരു നല്‍കാനുള്ള കാരണം ഇമാം ഖസ്‌ത്വല്ലാനി (റ) പറയുന്നു: തര്‍വീഹത്തിന്റെ ബഹു വചനമാണ്‌ തറാവീഹ്‌. റാഹത്തിന്റെ(വിശ്രമം) ഒറ്റ പ്രാവശ്യത്തെ സൂചിപ്പിക്കുന്ന പദമാണിത്‌. അസ്‌ലില്‍ ഇരുത്ത രീതിക്കുള്ള പദമാണിത്‌. അസ്‌ലില്‍ ഇരുത്ത രീതിക്കുള്ള പേരാണിത്‌. റമളാനി ലെ രാത്രികളി ലെ ജമാഅത്തോടെയുള്ള നിസ്‌കാരത്തിന്‌ തറാവീഹ്‌ എന്ന്‌ പേരു വെക്കപ്പെട്ടു. കാരണം അവരാണ്‌ (സ്വഹാബികള്‍) ഒരോ രണ്ട്‌ റക്‌അത്തുകള്‍ക്കിടയിലും വിശ്രമിക്കുന്ന ശൈലിയില്‍ ആദ്യമായി തറാവീഹിന്റെ മേല്‍ സഘടിച്ചത്‌(ഇര്‍ഷാദു സ്സാരി: 425/3). ഇതേ ആശയം ഇമാം അസ്‌ഖലാനി(റ) ഫത്‌ഹുല്‍ ബാരി: 2/25 ല്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

 

ഉത്ഭവം, ശറആക്കല്‍

രാത്രിയിലെ ദീര്‍ഘനേര നിസ്‌കാരം നബി (സ) തങ്ങളും സ്വഹാബത്തും നിലനിര്‍ത്തി പോന്നിരുന്നു. പിന്നീട്‌ ഹിജ്‌റക്ക്‌ ശേഷം ആരാധനകളുടെ അറിയിപ്പുകള്‍ മക്കയിലുള്ളതിനേക്കാള്‍ കൂടുതല്‍ വര്‍ദ്ധിച്ചു വന്നു. സൂറത്തുല്‍ മുസമ്മില്‍ ഒന്ന്‌ മുതല്‍ നാല്‌ വരെയുള്ള ആയത്തുകളുലെ രാത്രി നിസ്‌കാര ഉത്തരവ്‌ നിലനില്‍ക്കേ തന്നെ നബി (സ) ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്‌ബാനിലെ അവസാന ദിവസം റമളാനി ലെ നിര്‍ബന്ധ നോമ്പി നെപ്പം തറാവീഹ്‌ എന്ന പുതിയ നിസ്‌കാരത്തെ കുറിച്ച്‌ വിളംബരപ്പെടുത്തുകയുണ്ടായി. സല്‍മാനുല്‍ ഫാരിസി(റ)വില്‍ നിന്ന്‌ നിവേദനം ചെയ്‌ത നിന്ന്‌ ഇത്‌ വായിക്കാം. സല്‍മാനുല്‍ ഫാരിസി (റ) പറഞ്ഞു: ശഅ്‌ബാനി ലെ അവസാന ദിവസം നബി(സ) ഞങ്ങളോട്‌ ഇങ്ങ നെ പ്രസംഗിച്ചു: “ഓ ജനങ്ങളെ , പുണ്യമുള്ളതുമായ മാസമിതാ നിങ്ങള്‍ക്ക്‌ ആഗതമായിരിക്കുന്നു. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ട്‌തയുള്ള രാവുണ്ടതില്‍. അതിലെ നോമ്പി നെ അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രി നിസ്‌കാരത്തെ സുന്നത്താക്കുകയും ചെയ്‌തിരിക്കുന്നു” (സ്വഹീഹ്‌ ഇബ്‌നു ഖുസൈമ:191/3).

 

ഈ ഹദീസി ലെ” ജഅല” എന്ന വാക്ക്‌ ഒരു പുതിയ ആരാധനയു ടെ ശറആക്കലി നെ കുറിക്കുന്നിണ്ട്‌. റമളാന്‍ നിര്‍ബന്ധമാക്കാന്‍ ഉപ യേഗിച്ച അ തേ രീതിയാണ്‌ ഒരു പ്ര ത്യേക നിസ്‌കാരം ശറആക്കാനും ഇവി ടെ ഉപ യോഗിച്ചത്‌. മക്കയിലും ഹിജ്‌റ രണ്ടു വ രെ മദീനയിലും വെച്ച്‌ വിത്‌റ്‌, തഹജ്ജുദ്‌ എന്നീ നിസ്‌കാരങ്ങള്‍ പതിവാകിയിരുന്ന സ്വഹാബത്തി നോട്‌ റമളാനി ലെ രാത്രി നിസ്‌കാരം അല്ലാഹു സുന്നത്താക്കി എന്ന്‌ തിരുനബി വിളംബരം ചെയ്‌തത്‌ ഒരു പുതിയ നിസ്‌കാരത്തി ന്റെ നിയമനിര്‍മാണ ത്തെ വ്യക്തമാക്കുന്നുണ്ട്‌. തറാവീഹ്‌ എന്ന ഒരു പ്ര ത്യേക നിസ്‌കാരമി ല്ലെന്നും വിത്‌റ്‌, തഹജ്ജുദ്‌, ഖിയാമുല്ലൈല്‍ എന്നിവയു ടെ പരിധിയിലാണ്‌ അത്‌ വരുന്നന്നുമാണ്‌ ഇപ്പോള്‍ പുത്തന്‍വാദികള്‍ വാദിക്കാറുള്ളത്‌. ഉദ്ധ്യത ഹദീസുള്‍ പ്പെ ടെ നിരവധി ഹദീസുകള്‍ പുതിയ നിസ്‌കാര ത്തെ കുറിച്ച്‌ ആ രീതിയില്‍ സൂചിപ്പിക്കുന്നുണ്ട്‌.

 

അബൂ ഹു റൈറ(റ)യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: വിശ്വാസ ത്തോ ടെയും കൂലി പ്രതീക്ഷിച്ചു കൊണ്ടും ആരെങ്കിലും റമളാനില്‍ നിന്ന്‌ നിസ്‌കരിച്ചാല്‍ അവന്‌ മുന്‍കഴിഞ്ഞ എല്ലാ പാപങ്ങളും പെറുക്ക പ്പെടും (ബുഖാരി, മുസ്‌ലിം)

 

അബൂഹു റൈറ(റ) യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു : നിശ്ചയം, അല്ലാഹു റമളാനി ലെ നോമ്പ്‌ നിര്‍ബന്ധമാക്കുകയും അതി ലെ നിസ്‌കാര ത്തെ സുന്നത്താക്കുകയും ചെയ്‌തു(ദാറു ഖുത്വ്‌നി). തുഹ്‌ഫത്തുല്‍ അഹ്‌വദി:2021/4ല്‍ ഈ ഹദീസ്‌ ഉദ്ദരിക്കുന്നുണ്ട്‌ ഇതി ന്റെ നിവേദകര്‍ വിശ്വസ്‌തരാണെന്ന്‌ ഫതാവാ സുബ്‌കി:158/4ല്‍ പറയുന്നുണ്ട്‌. നബി(സ) പറഞ്ഞു: നോമ്പ്‌ നിര്‍ബന്ധമാക്കിയ മാസമാണ്‌ റമളാന്‍. നിശ്ചയം, ഞാന്‍ അതി ലെ നിസ്‌കാരത്തെ മുസ്‌ലിംങ്ങള്‍ക്ക്‌ സുന്നത്താക്കുകയും ചെയ്‌തു.(സ്വഹീഹു ഇബ്‌നു ഖുസൈമ:335/3).

 

നള്‌റ്‌ ബ്‌നു ശൈബാന്‍(റ) പറഞ്ഞു: അബൂ സലമത്ത്‌ ബ്‌നു അബ്ദു റഹ്‌മാന്‍(റ)വിനോട്‌ ഞാന്‍ ചോദിച്ചപ്പോള്‍ പിതാവിനെ ഉദ്ദരിച്ച്‌ അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞു നിശ്ചയം, അള്ളാഹു അതിലെ നോമ്പ്‌ നിര്‍ബന്ധമാക്കുകയും അതിലെ നിസ്‌കാരം സുന്നത്താക്കുകയും ചെയ്‌തു. ആരെങ്കിലും വിശ്വാസത്തോടെയും കൂലി കാംക്ഷിച്ചും റമളാന്‍ നോമ്പ്‌ നോറ്റാല്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കാപ്പടും.(മുസന്നഫ്‌:392/2). ഇബ്‌നു തീമിയ്യ ഈ ഹദീസ്‌ ഇഖ്‌തിളാഉ സ്സിറാത്വുല്‍ മുസ്‌തഖീമില്‍ വിവരിക്കുന്നുണ്ട്‌.

 

റമളാനില്‍ ഒരു പ്രത്യേക നിസ്‌കാരമുണ്ടെന്ന്‌ ഇത്തരം ഹദീസുകള്‍ തീര്‍ച്ച പ്പെടുത്തുന്നു. ഈ ഹദീസുകളി ലെ ഖിയാമു റമളാന്‍ എന്താണെന്ന്‌ ഇമാം നവവി(റ) പറയുന്നു: ഖിയാമു റമളാന്‍ എന്നാല്‍ തറാവീഹ്‌ നിസ്‌കാരമാണ്‌ അത്‌സുന്നത്താണെന്ന്‌ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്‌(ശര്‍ഹ്‌ മുസ്‌ലിം:259/1) തറാവീഹ്‌ എന്ന പ്രതേക നിസ്‌കാരമുണ്ടെന്ന്‌ മുസ്‌ലിങ്ങള്‍ ഒന്നടങ്കം ഏകോപിച്ച കാര്യമാണ്‌. മബ്‌സ്വൂത്വിന്റെ കര്‍ത്താവ്‌ പറയുന്നു: തറാവീഹ്‌ ശറആക്കപ്പെട്ടതാണെന്നതില്‍ മുസ്‌ ലിം ഉമ്മയു ടെ ഇജ്‌മാഅ്‌(ഏകേപനം) ഉണ്ട്‌. അഹ്‌ ലുല്‍ ഖിബ്‌ ല(മുസ്‌ ലിങ്ങള്‍) യില്‍ പെട്ട ആരും അതി നെ നി ഷേധിച്ചിട്ടില്ല. എന്നാല്‍ റവാഹിളുകള്‍ അതി നെ നി ഷേധിച്ചിട്ടുണ്ട്‌. ഇമാം സുയൂത്വി തന്റെ ഫതാവ1561ല്‍ ഇത്‌ ഉദ്ധരിക്കുന്നുണ്ട്‌. ശൈഖ്‌ അബ്ദുള്‍ ഖാദര്‍ ബഗ്‌ദാദി(റ) പറയുന്നു: തറാവീഹ്‌ നിസ്‌കാരം ഉമര്‍(റ) പുതുതായി ഉണ്ടാക്കിയതാണെന്ന്‌ റാഫിളിയ്യാക്കളില്‍ പെട്ട നിളാം വാദിക്കുന്നിണ്ട്‌(അല്‍ ഫര്‍ഖു ബൈനല്‍ ഫിര്‍ഖ്‌:148)

 

നബി(സ)യുടെ വിത്‌റ്‌,തഹജ്ജുദ്‌, എന്നിവയെ സംബന്ധിച്ച്‌ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്‌. മാത്രമല്ല, ഇക്കാലം വരെയുള്ള എല്ലാ ഫിഖ്‌ഹ്‌, ഹദീസ്‌,ഖുര്‍ആന്‍ പണ്ഡിതരും തറാവീഹ്‌,തഹജ്ജുദ്‌,വിത്‌റ്‌ എന്നിവക്ക്‌ പ്രത്യേകം അദ്ധ്യായങ്ങള്‍ നല്‍കുകയും അവയുടെ സമയം, റകഅത്ത്‌ ,അഖല്ല്‌അഖ്‌മല്‌ രീതികള്‍ എന്നിവയെക്കെ ക്യത്യമായി വെവ്വേറെ ചര്‍ച്ച ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. മുന്‍കാല പണ്ഡിതന്മാരിലെരാളും മുന്നോട്ടു വെക്കാ ത്ത ശുദ്ധ വങ്കത്തമാണ്‌ തറാവീഹ്‌ ഒരു പ്രത്യേക നിസ്‌കാരമല്ലെന്ന അഭിപ്രായമെന്ന്‌ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്‌.

നബി(സ) യുടെ കാലത്ത്‌ ഹിജ്‌റ രണ്ട്‌ ശഅ്‌ബാനിലെ അവസാന ദിവസമാണ്‌ റമളാന്‍ നോമ്പും തറാവീഹും ശറആക്കപ്പെട്ടെതെന്ന്‌ നാം കണ്ടു. എന്നാല്‍ ആദ്യ രണ്ടു പത്തുകളില്‍ നബി(സ) സ്വഹാബത്തിന്‌ ജമാഅത്തായി തറാവീഹ്‌ നിസ്‌കരിച്ചോ ഇല്ലയോ എന്നത്‌ വ്യക്തമല്ല. നബി(സ) സ്വഹാബത്തിന്‌ ജമാഅത്തായി തറാവീഹ്‌ നിസ്‌കരിച്ച ചരിത്ര പ്രസിദ്ധമായ രാവുകള്‍ അവസാന പത്തിലെ 23,25,27 എന്നീ ഒന്നിടവിട്ട രാത്രികാളാണെന്ന്‌ അബൂദാവൂദ്‌(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. അബൂ ദര്‍റ്‌ (റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ റമളാന്‍ നോമ്പ്‌ നോറ്റു. റമളാനില്‍ നിന്ന്‌ ഏഴ്‌ ദിവസം ബ ാക്കിയാവുന്നത്‌ വരെ നബി(സ) ഞങ്ങള്‍ക്ക്‌ ഇമാമായി നിസ്‌കരിച്ചില്ല. ഏഴ്‌ ദിവസം ബാക്കിയായപ്പോള്‍(23ാം രാവ്‌) നബി(സ) തങ്ങള്‍ക്ക്‌ ഇമാമായി രാത്രിുടെ മൂന്നിലെന്ന്‌ കഴിയും വരെ നിസ്‌കരിച്ചു. ആറു ദിവസം ഷേിക്കവെ (24 ാം രാവ്‌) നബി(സ) തങ്ങള്‍ക്ക്‌ ഇമാമയി നിസ്‌കരിക്കാതിരിക്കുകയും അഞ്ചു ദിവസം ബാക്കി നില്‍ക്കെ (25 ാം രാവ്‌) രത്രിയു ടെ പകുതി പിന്നിടും വരെ നബി(സ)ഞങ്ങള്‍ക്ക്‌ ഇമാമായി നിസ്‌കരിക്കുകയും ചെയ്‌തു. അ പ്പോള്‍ ഞാന്‍ ചോദിച്ചു: ഈ രാത്രി നിസ്‌കാരം അങ്ങ്‌ ഞങ്ങള്‍ക്ക്‌ സുന്നത്താക്കി തന്നിരുന്നെങ്കില്‍. നബി(സ) പറഞ്ഞു: ഇമാം നിസ്‌കരിച്ചു കഴിയും വരെ ഒരാള്‍ അദ്ദേഹത്തോടപ്പം നിസ്‌കരിച്ചാല്‍ ഒരു രാത്രി മുഴുവന്‍ നിസ്‌കരിച്ച കൂലി അവന്‌ ലഭിക്കും. അ ദ്ദേഹം പറഞ്ഞു : നാലു രാവുകള്‍ ശേഷിക്കെ(26 മത്തെ രാവ്‌) നബി(സ) ഞങ്ങള്‍ക്ക്‌ ഇമാമായി നിന്നില്ല. എന്നാല്‍ മൂന്ന്‌ രാവുകള്‍ ശേഷിക്കെ(27 ാം രാവ്‌) നബി(സ) തന്റെ വീട്ടുകാരെയും ഭാര്യമാരെയും സര്‍വ്വജനങ്ങളെയും ഒരുമിച്ചു കൂട്ടുകയും ഞങ്ങള്‍ ഫലാഹ്‌ നഷ്ട്‌ടുമെന്ന്‌ ഭയക്കും വരെ ഇമാമായി നിസ്‌കരിക്കുകയും ചെയ്‌തു. അദ്ദേഹം ജുബൈര്‍(റ) പറഞ്ഞു: ഞാന്‍ ചോദിച്ചു: എന്താണ്‌ ഫലാഹ്‌ ? അ ദ്ദേഹം പറഞ്ഞു: അത്താഴം. പിന്നെ റമളാനിലെ ബാക്കി ദിവസങ്ങളിലെന്നും നബി(സ)തങ്ങള്‍ ഞങ്ങള്‍ക്ക്‌ ഇമാമായി നിസ്‌കരിച്ചിട്ടില്ല ( സുനനു അബീ ദവൂദ്‌:195/1.).