Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

കൂട്ടുപ്രാര്‍ത്ഥന‌‌

കൂട്ടു പ്രാര്‍ത്ഥന

നമസ്‌കരിച്ച്‌ ശേഷം അവിടത്തന്നെയിരുന്ന്‌ ദിക്‌റും ദുആയും നടത്തല്‍ ബലപ്പെട്ട സുന്നത്താണ്‌. എന്നാല്‍ അത്‌ കൂട്ടമായും ഒറ്റക്കും നടത്താവുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക ഞാന്‍ ഉത്തരം നല്‍കുന്നതാണ്‌ എന്ന അല്ലാഹുവിന്റെ കല്‍പന നിരുപാധികമാണ്‌. ഒറ്റക്കോ സംഘം ചേര്‍ന്നോ ഇമാമായോ മഅ്‌മൂമായോ എന്നൊന്നും അതില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ സംഘം ചേര്‍ന്ന്‌ നടത്തുന്ന ദിക്‌റ്‌ ദുആകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യമുണ്ട്‌. ജമാഅത്തായി നടത്തുന്ന നിസ്‌കാരങ്ങള്‍ക്ക്‌ ഒറ്റക്ക്‌ ചെയ്യുന്നതിനേക്കാള്‍ ഇരുപത്തേഴിരട്ടി പ്രതിഫലമുണ്ടെന്നത്‌ പ്രസിദ്ധമാണ്‌.

നിനക്ക്‌ മാത്രം ഞങ്ങള്‍ ഇബാദത്ത്‌ ചെയ്യുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായമഭ്യാര്‍ത്ഥിക്കുന്നു എന്ന ഫാത്തിഹ സൂറത്തിലെ പ്രസ്‌തുത വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബൈളാവി പറയുന്നു.

എല്ലാ സത്യ വിശ്വാസികളുടെയും ഇബാദത്തില്‍ തന്റെതും അവന്‍ പ്രവേശിപ്പിച്ചു. അവരുടെ ഇബാദത്തിന്റെ അനുഗ്രഹം കൊണ്ട്‌ തന്റെത്‌ സ്വീകരിക്കപ്പെടുവാന്‍ വേണ്ടി.

 

ആരാധനകള്‍ സംഘം ചേര്‍ന്നു കൊണ്ടാകുന്നതിന്റെ പ്രാധാന്യമാണിത്‌ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ ഓതുവാനും ദിക്‌റ്‌ ചൊല്ലുവാനും ജനങ്ങള്‍ ഒരിടത്ത്‌ ഒരുമിച്ച്‌ കൂടുന്നതിന്റെ പുണ്യം വിവരിക്കുന്ന അധ്യായം, എന്ന പേരില്‍ ഒരു ബാബ്‌ തന്നെ സ്വഹീഹ്‌ മുസ്‌ലിമിലുണ്ട്‌. ദിക്‌റ്‌ എന്ന സംഞ്‌ജയില്‍ ദുആയും ഉള്‍പ്പെടുമെന്ന്‌ നേരത്തെ പറഞ്ഞത്‌ സ്‌മരണീയമാണല്ലോ.

 

ഒരു നബി വചനം ശ്രദ്ധിക്കുക. അല്ലാഹുവിന്‌ ദിക്‌റ്‌ ചൊല്ലികൊണ്ട്‌ കുറേ പേര്‍ ഒരു സ്ഥലത്തിരുന്നാല്‍ അല്ലാഹുവിന്റെ മലക്കുകള്‍ അവരെ പൊതിയുക തന്നെ ചെയ്യും.അവന്റെ കാരുണ്യം അവരെ ആവരണം ചെയ്യുകയും സമാധാനം അവരില്‍ ഇറങ്ങുകയും അവരെ സംബന്ധിച്ച്‌ മലക്കുകളോടവന്‍ പ്രശംസിച്ചു പറയാതിരിക്കുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം)

 

ഒരു സമൂഹത്തില്‍ വെച്ച്‌ ആരെങ്കിലും എന്നെ പ്രകീര്‍ത്തിച്ചാല്‍ അവന്റെതിനെക്കാള്‍ ഉത്തമമായ സമൂഹത്തില്‍ വെച്ച്‌ അവനെ ഞാന്‍ പ്രകീര്‍ത്തിക്കുമെന്ന്‌ ഖുദ്‌സിയ്യായ ഹദീസില്‍ വന്നിരിക്കുന്നു. (ബുഖാരി ബമുസ്‌ലിം)

 

ഇങ്ങനെ കൂട്ടായ പ്രാര്‍ത്ഥനയുടെ പ്രതിഫലം വിളിച്ചോതുന്ന നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്‌. മനുഷ്യന്റെ ശാരീരിക കര്‍മങ്ങളില്‍ ഏറ്റവുമുത്തമമായ നമസ്‌കാരത്തിന്‌ ശേഷം കൂട്ടായി നിര്‍വഹിക്കുന്ന ദിക്‌റും ദുആയും ഇതില്‍പെടുമെന്നതില്‍ ഒരു സംശയവുമില്ല. ആ പുണ്യ സമയത്തെ ഇതില്‍ നിന്നൊഴിവാക്കുന്ന ഒരു പ്രമാണമില്ലുതാനും.

 

പ്രവാചകര്‍ (സ) പറയുന്നു, ഒരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ അതിന്ആമീന്‍ പറയുകയും ചെയ്തുകൊണ്ട് ഒരു സമൂഹവും ഒരുമിച്ച് കൂടിയിട്ടില്ല, അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട്ടല്ലാതെ (ഹാകിം, ത്വബ്റാനി).

പ്രവാചകര്‍ (സ) പറയുന്നു, ജൂതന്മാര്‍ സലാം പറയുന്നതിന്റെ പേരിലും ആമീന്‍പറയുന്നതിന്റെ പേരിലും (ഒരാള്‍ പ്രാര്‍ത്ഥിച്ച് മറ്റുള്ളവര്‍ ആമീന്‍പറയുന്നത്) നിങ്ങളോട് അസൂയപ്പെടുന്ന പോലെ മറ്റൊരു കാര്യത്തിലും അവര്‍അസൂയപ്പെടുന്നില്ല (ഇബ്നുമാജ).