Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

മാലപ്പാട്ടുകള്‍

പുണ്യാത്മാക്കളുടെ മഹത്തായ ജീവിതത്തിലെ പ്രശംസനീയമായ സംഭവങ്ങളെ ഭക്ത്യാദരപൂര്‍വ്വം പ്രകീര്‍ത്തിക്കുന്ന അറബി മലയാളത്തിലുള്ള പദ്യ വിഭാഗങ്ങളാണ്‌ മാല്‌പ്പാട്ടുകള്‍. അറബി മലയാള സാഹിത്യത്തിലെ പദ്യ വിഭാഗങ്ങളില്‍ ഏറ്റവുമാദ്യം രചിക്കപ്പെട്ടതും മാലപ്പാട്ട്‌ തന്നെ.പൂര്‍വ്വികരുടെ ആത്മീയ സാന്നിദ്ധ്യത്തിന്റെ ഒരുത്തമ നിദര്‍ശനമായി നില നിന്നിരുന്ന മാലപ്പാട്ടുകള്‍ നേര്‍ച്ചപ്പാട്ടികള്‍ എന്നായിരുന്നു ആദ്യ കാലത്ത്‌ അറിയപ്പെട്ടിരുന്നത്‌.

 

മാലപ്പാട്ടുകള്‍ പാടികയെന്ന ആചാരത്തിന്‌ കേരളത്തില്‍ നാല്‌ നൂറ്റാണ്ട്‌ കാലത്തെ പഴക്കമുണ്ടെന്ന്‌ ചരിത്രകാരനും പണ്ഡിതനുമായ ഒ. അബു സാഹിബ്‌ അനുസ്‌മരിക്കുന്നു.അറബി മലയാള സാഹിത്യത്തിന്റെ കണ്ടു കിട്ടിയ പ്രകീര്‍ത്തന കൃതിയെ അടിസ്ഥാനമാക്കിയുള്ള നിഗമനമാണിത്‌.ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച്‌ വ്യക്തമായി പഠിച്ചറിഞ്ഞ സുന്നത്ത്‌ ജമാഅത്തിന്റെ പണ്ഡിത വരേണ്യര്‍വളര്‍ത്തിയെടുത്ത ചര്യയുടെ പിന്തുടര്‍ച്ചയുമാണ്‌.രോഗം,ദുഖം തുടങ്ങിയ വിഷമാവസ്ഥകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ശമനം ഉദ്ദേഷിച്ചും അല്ലാഹുവിന്റെ തൃപ്‌തി ആഗ്രഹിച്ചും വൃത്തിയുള്ളി സ്ഥലങ്ങളില്‍ ഭക്ത്യാദരവ്‌ പൂര്‍വ്വമായിരുന്നു മാലപ്പാട്ടുകള്‍ ആലപിക്കപ്പെട്ടിരുന്നത്‌.

 

മുന്‍കാലം മുതല്‍ തന്നെ ഗാര്‍ഹിക അന്തരീക്ഷത്തില്‍ മാലപ്പാട്ടുകള്‍ ചൊല്ലിവന്നിരുന്നു. ജനവിഭാഗങ്ങള്‍ക്കിടയില്‍ അത്‌ വമ്പിച്ച സ്വാധീനം നേടിയെടുത്തത്‌ അവരുടെ വിശ്വാസത്തിന്റെ തനിമ നിമിത്തമാണ്‌. ആശുപത്രികളും ഇംഗ്ലീഷ്‌ മരുന്നുളുമൊന്നും ഏറെയില്ലാതിരുന്ന കാലത്ത്‌ മാലപ്പാട്ടികളിലും മറ്റുമായിരുന്നു അവര്‍ ഔഷദ മൂല്യം കണ്ടെത്തിയിരുന്നത്‌. വിഷമങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മോചനം നേടാന്‍ പര്യാപ്‌തമായ ദികറ്‌ ദുആ മജ്‌ലിസുകള്‍ ജനങ്ങളുടെ ആത്മീയ രോഗ ശമന കേന്ദ്രങ്ങളാണെന്ന വസ്‌തുത വര്‍ത്തമാന സാഹചര്യത്തിലും വ്യക്തമാണ്‌.ചരിത്രത്തിന്റെ ശക്തമായ പിന്‍ബലവുണ്ടതിന്‌.രോഗമുണ്ടായാല്‍ വേവലാതികള്‍ ഒഴിവാക്കി ദിക്‌റ്‌ ദുആകള്‍ പതിവാക്കണമെന്നാണ്‌ ഇമാം ഗസ്സാലി (റ) പഠിപ്പിക്കുന്നത്‌.(ഇഹ്‌യാ 2 208)

 

നബി(സ്വ) പറയുന്നു.നിശ്ചയം ഓരോ രോഗിയുടെ അടുക്കലേക്കും അവരെന്ത്‌ പറയുന്നുവെന്നന്യേഷിക്കാന്‍ അല്ലാഹു രണ്ട്‌ മലക്കുകളെ അയക്കും.രോഗി അല്ലാഹുവിനെ സ്‌തുതിക്കുകയാണ്‌ ചെയ്‌തതെങ്കില്‍ അവനിലുണ്ടായിരുന്നതിനെക്കാള്‍ നല്ല മാംസവും രക്തവും അല്ലാഹു അവന്‌ നല്‍കും.അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.(മുവത്വ)

 

അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത്‌ പോലെ അവന്റെ സച്ചിരതരായ അടിമകളുടെ പ്രകീര്‍ത്തനം പറയലും പുണ്യകരമായതിനാല്‍ മാലപ്പാട്ടുകള്‍ അതിദ്വീയമായ സ്ഥാനം തന്നെയര്‍ഹിക്കുന്നു.മൗലിദുകള്‍ അത്യന്താപേക്ഷിതമാണെന്ന്‌ ഖുര്‍ആന്‍ സുന്നത്ത്‌ ഇജ്‌മാഅ ഖിയാസ്‌ എന്നിവ കൊണ്ട്‌ കഴിഞ്ഞ അധ്യായങ്ങളില്‍ സ്ഥിരപ്പെടുത്തുകയുണ്ടായി.അതിന്റെ അറബി മലയാളത്തിലുള്ള രൂപ ഭേദകം തന്നെയാണ്‌ മാലപ്പാട്ടുകള്‍ . പ്രസവ വേദന അനുഭവിക്കുന്ന ഘട്ടങ്ങളിലും മറ്റും നഫീസത്ത്‌ മാല ചൊല്ലി വന്നിരുന്ന മഹത്തായൊരു ചരിത്ര പാരമ്പര്യം നമുക്കുണ്ട്‌. ഓപ്പറേഷനും സിസേറിയനും കാര്യമായി ഇല്ലാതിരുന്ന പത്ത്‌ പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ തൊട്ടുള്ള വസ്‌തുതകളാണിത്‌.

 

മഹാത്മാക്കളെ മുന്‍ നിറുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ ബര്‍കത്ത്‌ ലഭിക്കുകയും അവരോടുള്ള സ്‌നേഹം പ്രകടമാകുകയും ചെയ്യുന്നുവെന്നത്‌ ദുആക്ക്‌ പെട്ടെന്ന്‌ ഉത്തരം കിട്ടാന്‍ പ്രേരകമാണ്‌. ഇമാം ബൈളാവി (റ) പറയുന്നു. ആവശ്യങ്ങള്‍ നേടാന്‍ വസ്വീലയാക്കല്‍ പ്രാര്‍ത്ഥനക്കുത്തരം കിട്ടാന്‍ കൂടുതല്‍ പ്രേരകമാണ്‌. (അന്‍വാറുത്തന്‍സീല്‍ 1 9)

 

മുഹ്‌ യുദ്ധീന്‍ മാല, ബദര്‍ മാല , രിഫാഈ മാല, നഫീസത്ത്‌ മാല, മഞ്ഞക്കുളം മാല, മലപ്പുറം മാല, മഹ്മൂദ്‌ മാല തുടങ്ങിയവയാണ്‌ ഏറെ പ്രചാരം നേടിയ മാലപ്പാട്ടുകള്‍.

 

മാലയുടെ മഹത്വം മാലയില്‍

പ്രകീര്‍ത്തനങ്ങള്‍ പാടി പറയാന്‍ മാലയില്‍ തന്നെ ആഹ്വാനങ്ങ്‌ള്‍ കാണാം . അതിനാലുള്ള നേട്ടങ്ങളും അതില്‍ വിവരിക്കുന്നുണ്ട്‌.