Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

കുത്ത്‌റാത്തീബ്‌

രിഫാഈ (റ)

        അസ്സയ്യിദ്‌ അഹമ്മദ്‌ കബീര്‍ (റ) ഒട്ടനേകം കറാമത്തുകള്‍ക്കുടമായാണ്‌.നാല്‌ കുത്തുബ്‌കളില്‍ പ്രധാനപ്പെട്ട വ്യക്തിയാണ്‌ ശൈഖ്‌ (റ). ഉമ്മു അബീദയിലെ ഹസന്‍ എന്ന ഉള്‍ പ്രദേത്താണ്‌ ശൈഖ്‌ രിഫാഈ ജനിച്ചത്‌. സമുന്നത നേതാവും പന്‌ഡിതനും ഖാരിഉമായ അബുല്‍ ഹസന്‍ അലി(റ) ആണ്‌ പിതാവ്‌. ആധ്യാത്മിക ഗുരു ശൈഖ്‌ മന്‍സൂറുസ്സാഹിദിന്റെ സഹോദരി ഉമ്മുല്‍ ഫള്‌ല്‍ ഫത്വിമ അന്‍സാരിയ്യയാണ്‌ മാതാവ്‌. ഹിജ്‌റ 500 മുഹറം റജബ്‌ 15 (ക്രി 1118 ഒക്‌ടോബര്‍)     നാണെന്നും അഭിപ്രായമുണ്ട്‌. ആദ്യ വിവാഹം കഴിച്ചത്‌ ഖദീജ അന്‍സാരിയ്യ എന്ന മഹതിയെയായിരുന്നു. അവരിലുണ്ടായ പുത്രിമാരാണ്‌ സയ്യിദ ഫാത്വിമ സയ്യിദ സൈനബ എന്നിവര്‍.ബീവി ഖദീജയുടെ വഫാത്തിന്‌ ശേഷം മഹതിയുടെ സഹോദരി സയ്യദ റാബിഅയെ വിവാഹം ചെയ്‌തു.

റാത്തീബ്‌
ക്രമീകരിക്കപ്പെട്ടത്‌, തുടര്‍ന്ന്‌ പോരുന്നത്‌, എന്നാണ്‌ റാത്തീബ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സ്ഥിരമായി ചെയ്‌ത്‌ പോരുന്ന്‌ വിര്‍ദ്‌ ഔറാദുകളെയാണ്‌. അല്ലഹുവോടുളള പ്രാര്‍ത്ഥന, അവനെ സ്‌തുതിക്കല്‍, ഖുര്‍ആന്‍ പാരായണം തുടങ്ങി പാരത്രിക ലോകത്ത്‌ പ്രതിഫലം ലഭിക്കുന്നതിനെല്ലാം ദിക്‌റ്‌ എന്ന്‌ പറയപ്പെടുന്നു. (ദലീലുല്‍ ഫാലിഹീന്‍)

അല്ലാഹുവിന്റെ ദാത്ത്‌ , സിഫാത്ത്‌ എന്നിവയുടെ തെളുവകളില്‍ ചിന്തിക്കുന്നത്‌ ഹൃദയം കൊണ്ടുള്ള ദിക്‌റും സല്‍കര്‍മ്മങ്ങളും ബാഹ്യ അവയവങ്ങള്‍ കൊണ്ട്‌ മുഴുകിയതാവുകയെന്നത്‌ ശരീരം കൊണ്ടുള്ള ദിക്‌റുമാണെന്ന്‌ ഇമാം റാസി തങ്ങള്‍ പറഞ്ഞിട്ടുണ്ട്‌.

യഹ്‌യാ നബി (അ) പറയുന്നു. ഒരാള്‍ തന്റെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി കോട്ടയില്‍ പ്രവേശിക്കുന്നത്‌ പോലെ ശൈത്വന്റെ പൈശാചികതയില്‍ നിന്നും രക്ഷ നേടാനുള്ള കോട്ടയാണ്‌ ദിക്‌റ്‌.

നമ്മുടെ നാട്ടില്‍ പരിചിതമായ റാത്തീബുകള്‍

അസ്‌മാഉല്‍ ഹുസ്‌ന റാത്തീബ്‌, മുഹ്‌യുദ്ധീന്‍ റാത്തീബ്‌ രിഫാഈ റാത്തീബ്‌ , ഹദ്ദാദ്‌ റാത്തീബ്‌ , പൂക്കോയാന്റെ റാത്തീബ്‌ , വമ്പാന്റെ റാത്തീബ്‌.

ദിക്‌റുകള്‍

ലാഇലാഹ ഇല്ലള്ളാ എന്ന പദം വളരെ മഹത്വമുള്ളതും അത്‌ ചൊല്ലുന്നതിനാല്‍ പല മാറ്റങ്ങളും നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. മുരീദുമാര്‍ അവരുടെ ശൈഖിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും ഓരോ ദിക്‌റുകളും ക്രമീകരിക്കുക. കാരണം മുരീദ്‌ ഏത്‌ വിഷമത്തിലാണ്‌ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന്‌ ശൈഖിന്‌ പൂര്‍ണ്ണ വ്യക്തതയുണ്ടാകും.

സ്വഹാബികള്‍ നബിയുടെ അടുക്കല്‍ പോയി ഏറ്റവും സ്രേഷ്‌ടമായ ഇബാദത്ത്‌ ഏതെന്ന്‌ ചോദിച്ചാല്‍ വിവിധങ്ങളായ ഉത്തരമാണ്‌ നല്‍കിയതെന്ന്‌ ഹദീസുകളില്‍ കാണാം. ഓരോ വ്യക്തിയുടെയും നിലയനുസരിച്ചായിരുന്നും ഇത്‌.