Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ഖുഥ്‌ബിയ്യത്ത്‌‌

ശൈഖ്‌ മുഹ്‌ യിദ്ധീന്‍ (റ) അവര്‍കളുടെ മദ്‌ഹുകളും പ്‌കീര്‍ത്തനങ്ങളുമടങ്ങിയതാണ്‌ ഖസീദത്തുല്‍ ഖുത്‌ബിയ്യ എന്ന ഗ്രന്ഥം. പ്രസ്‌തുത ഗ്രന്ഥത്തിലെ പദ്യങ്ങളും അതിന്റെ മുമ്പുള്ള ആമുഖവും ചൊല്ലി ദുആ ഇരിക്കുന്നതിനാണ്‌ സാധാരണയായി ഖുതുബിയ്യത്തെന്ന്‌ പറയുന്നത്‌. ഇത്‌ ദോഷങ്ങളെ പൊറുപ്പിക്കുന്ന ഇബാദത്താണ്‌. സ്വാലിഹീങ്ങളെ പ്രകീര്‍ത്തനം ചെയ്യല്‍ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്‌.

നബി (സ്വ) പ്രസ്‌താവിച്ചു. അമ്പിയാക്കളെ പ്രകീര്‍ത്തിക്കല്‍ ഇബാദത്തില്‍ പെട്ടതും സ്വാലിഹീങ്ങളെ പ്രകീര്‍ത്തിക്കല്‍ പാപങ്ങലെ പൊറുപ്പിക്കുന്നതും മരിച്ചവരെ പ്രകീര്‍ത്തിക്കല്‍ സ്വദഖയും മരണ സ്‌മരണ നിങ്ങളെ സ്വര്‍ഗത്തിലേക്ക്‌ അടിപ്പിക്കുന്നതുമാണ്‌. (ദലൈമി, ജാമിഉസ്സഗീര്‍). ഹിജ്‌റ 1040 ല്‍ തമിഴ്‌ നാട്ടിലെ കായല്‍ പട്ടണത്തില്‍ ജനിച്ച പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖു സ്വദഖത്തുല്ലാഹില്‍ ഖാഹിരി (റ) യാണ്‌ ഖസ്വീദത്തുല്‍ ഖുതുബിയ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്‌. നിരവധി കറാമത്തുകള്‍ പ്രകടമാക്കിയി മഹാനവര്‍കള്‍ ഹിജ്‌റ 1112 ല്‍ വഫാത്തായി. തമിഴ്‌ നാട്ടിലെ കീളക്കര ജുമാ മസ്‌ജിദിന്റെ ചാരത്തുള്ള മഹാനവര്‍കളുടെ മഖ്‌ബറ വലിയ സിയാറത്തു കേന്ദ്രമായി ഇന്നും നില കൊള്ളുന്നു.

ശൈഖ്‌ അബ്ദുല്‍ ഖാദില്‍ ജീലാനി (റ)നെ വിളിക്കലാണ്‌ ഖുതുബിയ്യത്തിന്റെ പ്രധാന ഇനം. എന്നെ ആയിരം തവണ വിളിച്ചവര്‍ക്ക്‌ ഞാന്‍ ഉത്തരം നല്‍കുമെന്ന്‌ ശൈഖ്‌ ജീലാനി (റ) പറഞ്ഞിട്ടുണ്ട്‌. വിഷമ ഘട്ടത്തിലാണെങ്കില്‍ ഒരു വട്ടം വിളിച്ചാല്‍ തന്നെ ഉത്തരം ലഭിക്കും. മുഹ്‌ യദ്ധീന്‍ മാലയിലെ ബല്ലനിലത്തിന്നും യെന്നെ വിളിപ്പോര്‍ക്ക്‌ ബായ്‌ കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍ എന്നതു കൊണ്ടുദ്ദേശ്യം വിഷമ ഘട്ടത്തിലെ ഒരു തവണ വിളിക്കലാണെന്ന്‌ വ്യാഖ്യാനിച്ചവരുണ്ട്‌.
ശൈഖ്‌ ജീലാനി (റ) നെ വിളിക്കുന്ന സമയത്ത്‌ വിളക്ക ്‌ കെടുക്കുകയാണ്‌ പതിവ്‌. ശൈഖിനെ ഓര്‍ക്കുന്നതില്‍ വ്യാപൃതനാവാന്‍ ഇത്‌ സഹായിക്കും. സലാലിമുല്‍ ഫുളലാഅ്‌ പേജ്‌ 108 ല്‍ ഇത്‌ പറയുന്നുണ്ട്‌.
ശൈഖിനെ വിളിക്കും മുമ്പ്‌ പന്ത്രണ്ട്‌ റകഅത്ത്‌്‌ നിസ്‌കാരം നിര്‍വ്വഹിക്കണമെന്ന്‌ ഖസ്വീദയില്‍ പറയുന്നുണ്ട്‌. പ്രസ്‌തുത നിസ്‌കാരം ആവശ്യ നിര്‍വ്വഹണ നിസ്‌കാരം ആണ്‌. ഇത്‌ രണ്ട്‌ റക്‌അത്ത്‌ ആണെന്ന്‌ കര്‍മ്മ ശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ടെങ്കിലും പന്ത്രണ്ടു റക്‌അത്താണെന്ന്‌ ഇഹ്‌ യാ ഉലൂമുദ്ധീനില്‍ കാണാം (1/ 206). ഓരോരുത്തരും പന്ത്രണ്ടു റക്‌അത്തോ എല്ലാവരും കൂടി പന്ത്രണ്ടു റക്‌അ്‌ത്തോ നിസ്‌കരിക്കാം.

ഖുതുബിയ്യത്തില്‍ പ്രധാനമായും ശൈഖ്‌ ജീലാനി (റ) നെ വിളിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ മഹാനവര്‍കളോട്‌ സഹായം തേടലാണ്‌. ഇസ്‌തിഗാസയാണിത്‌. ഇസ്‌തിഗാസ സുന്നത്തുമാണ്‌. ഇബ്‌നു ഉമര്‍(റ) ന്റെ കാല്‌ കോച്ചി വേദന അസഹ്യമായപ്പോള്‍ ഉമറെ നിനക്ക്‌ ജനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ആളെ നീ വിളിക്കുകയെന്ന്‌ ഇബ്‌നു അബ്ബാസ്‌ (റ) പറഞ്ഞപ്പോള്‍ യാ മുഹമ്മദ്‌ എന്ന്‌ അദ്ദേഹം വിളിച്ചതായി ഇമാം ബുഖാരി (റ) തന്റെ അല്‍ അദബുല്‍ മുഫ്‌റദില്‍ രേഖപ്പെടുത്തുന്നുണ്ട്‌.
                                                                                                                         ജലീല് സഖാഫി പുല്ലാര

ഖുത്‌ബിയ്യത്ത്‌

മനസ്സിന്റെ ആത്മീയ സൗന്ദര്യത്തിന്റെ വഴിയാണ്‌ തസവ്വുഫ്‌. ഇസ്‌ലാമിന്റെ ആന്തരികവും ബാഹ്യവുമായ നിഷ്‌ഠകള്‍ ജിവിതത്തില്‍ കൊണ്ട്‌ നടക്കല്‍ കൊണ്ട്‌ ഇലാഹിന്റെ സാമീപ്യം ഇതിലൂടെ കരസ്ഥമാകുന്നു. ഇങ്ങനെ ജിവിതത്തിന്റെ വഴിത്താരകള്‍ സല്‍കര്‍മ്മം കൊണ്ട്‌ ധന്യമാക്കിയവരാണ്‌ മഹത്തുക്കളായ ജീലാനി(റ)വും രിഫാഈ (റ)വും. ഔലിയാഇലെ ഉന്നത സ്ഥാനീയനായ ശൈഖ്‌ മുഹ്‌ യുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി(റ) വുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതാണ്‌ ഖുത്തബിയ്യത്ത്‌. മഹാനവര്‍കളുടെ മദ്‌ഹുകളും ത്വരീഖത്തീ രീതികളും കറാമത്തുകളുമാണ്‌ ഖുത്തുബിയ്യത്തിന്റെ ശ്രേഷ്‌ട വരികള്‍ വിളിച്ചോദുന്നത്‌.

 

ഖുതുബിയ്യത്ത്‌ നമ്മുടെ നാട്ടില്‍

കേരളത്തില്‍ വിശിഷ്യാ മലബാറില്‍ സുപരിചിതമായ ഖുത്‌ബിയ്യത്തിന്റെ രൂപം ഖസീദത്തുല്‍ ഖുത്‌ബിയ്യയും അതിന്റെ ആമുഖത്തിലുള്ള പ്രാര്‍ത്ഥനയുമടങ്ങിയതാണ്‌. ഖസീദത്തുല്‍ ഖുത്‌ബിയ്യയുടെ രചയിതാവ്‌ സ്വദഖത്തത്തുളളാഹി ഖാഹിരി (റ)വും മുഖദ്ദിമയുടെയും പ്രാര്‍ര്‍ത്ഥനയുടെയും രചന നടത്തിയത്‌ ശൈഖുനാ ഇബ്‌റാഹീം കുട്ടി മഖ്‌ദൂമിയുമാണ്‌.

 

സ്വദഖത്തുള്ളാഹില്‍ ഖാദിരി (റ) 1040 1112 ഹിജ്‌റ

ശംസുല്‍ ഉലമ വല്‍ മുഫ്‌ത്തീന്‍ ഖുതുബുല്‍ ഇര്‍ഷാദ്‌ അല്‍ ആരിഫ്‌ ബില്ലാഹി സ്വദഖത്തുള്ളാഹില്‍ ഖാഹിരി (റ) ആണ്‌ ഖസീദ്‌ത്തുല്‍ ഖുത്‌ബിയ്യയ്യുടെ രചയിതാവ്‌. സുലൈമാനുല്‍ ഖാഹിരി(റ) ആണ്‌ പിതാവ്‌.

 

രചയിതാവിന്റെ പിതാവഹന്‍ തമിഴ്‌നാട്ടിലെ കായല്‍ പട്ടണത്തില്‍ വന്ന്‌ താമസമാക്കി. യമനികളാണിവര്‍.ഇവര്‍ സിദ്ധീഖ്‌ (റ) വിന്റെ കുടുംബ പരമ്പരയില്‍ ചെന്നെത്തുന്നു. ഹിജ്‌റ 1040 ല്‍ ഔറം ഗസീബിന്റെ ഭരണകാലത്ത്‌ സ്വദഖത്തുള്ള (റ) തമിഴ്‌നാട്ടിലെ കായല്‍ പട്ടണത്തില്‌ ജനിച്ചു. വളരെ അത്ഭുതം നിറഞ്ഞതായിരുന്നു മഹാനവര്‍കളുടെ ജീവിതം. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കി. പിതാവില്‍ നിന്നും പ്രാഥമിക പഠനം നേടുകയും ചെയ്‌തു. കീളക്കരയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹമ്മദ്‌ അബ്ദുല്‍ ഖാദിര്‍ അല്‍ മഖ്‌ദൂമിയില്‍ നിന്നും വിജ്ഞാനം നുകര്‍ന്ന്‌ ബിരുദവും ഇജാസത്തും നേടി മക്കയില്‍ പോയി രണ്ട്‌ വര്‍ഷം അവിടെ ചിലവഴിക്കുകയും പ്രധാന ഉസ്‌താതുമാരില്‍ നിന്നും വിരജ്ഞാനം നുകരുകയും ചെയ്‌തു. മഹാന്‍ നല്ല കവിയും സാഹിത്യകാരനുമായിരുന്നു.

 

ഖുത്‌ബിയ്യത്തും പ്രമാണങ്ങളും

ഖുത്‌ബിയ്യത്ത്‌ കൊണ്ടുള്ള ഉദ്ദേശ്യം മുഹ്യുദ്ദീന്‍ ശൈഖിന്റെ ചരിത്രവും കറാമത്തുകളും പറയും പാടലുമാണ്‌. ഇത്‌ ദീനില്‍ അനുവദനീയവും പുണ്യകരവുമാണ്‌. ഇതിലൂടെ അല്ലാഹുവിനെ സ്‌മരിക്കലുമാണ്‌ . മഹാന്മാരെ പുകഴ്‌ത്തുന്നതിനും അവരുടെ മഹത്വങ്ങള്‍ പറയുന്നതിനും ഇസ്‌ലാമില്‍ ഒട്ടെറെ തെളിവുകളുണ്ട്‌. പ്രവാചകന്മാര്‍ ഖുര്‍ആനില്‍

ARABIC

ഇവിടെങ്ങളിലൊക്കെയും പ്രവാചകന്മരെ ഖുര്‍ആന്‍ പുകഴ്‌ത്തുന്നതായി കാണാനാവുന്നതാണ്‌.
സ്വാലീഹിങ്ങളുടെ മദ്‌ഹ്‌ പറയല്‍

ARABIC

സ്വാലിഹീങ്ങളെ അനുസ്‌മരിക്കല്‍ ഇബാദത്താണെന്നും സ്വാലിഹീങ്ങളെ സ്‌മരിക്കല്‍ പാപ മോക്ഷത്തിന്‌ കാരണമാണെന്നുമാണ്‌ ഇവിടെ പ്രദിപാതിക്കുന്നത്‌.