അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിനയത്തിന്‍റെ കാവ്യാത്മക ഭാവങ്ങള്‍

 

ജീവിതവഴികളില്‍ ഇടറുന്ന ചുവടുമായി സഞ്ചരിക്കുന്ന നിരാശ്രയരായൊരു വിഭാഗതിന്‍റെ രക്ഷാസ്ഥാനം, സങ്കീര്‍ണമായ മസ്അലകള്‍ കെട്ടഴിക്കാന്‍ വരുന്ന സാധാരണക്കാരുടെ പരിഹാര കേന്ദ്രം, അറിവിന്‍റെ മുത്തുകള്‍ അന്യേഷിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വൃന്ദത്തിന്‍റെ വൈജ്ഞാനിക സമുദ്രം. ഇതെല്ലാമായിരുന്നു കടത്തനാട്ടുകാര്‍ക്കിടയില്‍ അരീക്കല്‍ തറവാടിന്‍റെ സ്ഥാനം. ആ പണ്ഡിത കുടുംബത്തിലെ പ്രഗത്ഭനായ ആലിമായിരുന്നു അരീക്കല്‍ ഓര്‍ എന്ന നാമഥേയത്തില്‍ പ്രശസ്തനായ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍.

ഒരു തികഞ്ഞ പണ്ഡിതന്‍ എന്നതിലപ്പുറം കേരളത്തില്‍ ജനിച്ച് വളര്‍ന്ന് അറബ് ലോകത്തും പ്രശസ്തനായ അറബി കവി കൂടിയായിരുന്നു ഉസ്താദ്. അറബ് ലോകത്തിന്‍റെ കാവ്യ ശാഖയില്‍ പ്രശസ്തനാവുക, എന്നിട്ട് അവര്‍ക്ക് സ്വീകര്യമായ ഒരു കാവ്യ സമാഹാരം രചിക്കുക അത് അവര്‍ തന്നെ മുന്‍കയ്യെടുത്ത് പ്രസിദ്ധീകരിക്കുക. അതി്ന്‍റെ അവതാരിക പ്രശസ്തരായ അറബികള്‍ തന്നെ നിര്‍വഹിക്കുക. അത് വീണ്ടും പ്രസിദ്ധീകരിക്കുക. അരീക്കല്‍ ഉസ്താദിന് മാത്രം അവകാശപ്പെട്ടതായിരുന്നു ഈ അംഗീകാരങ്ങളെല്ലാം.

ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന് ശേഷം കേരളം ജډം നല്‍കിയ മഹാകവികളില്‍ പ്രമുഖനായിരുന്നു ഉസ്താദ്. കൃത്യമായ കാവ്യ ബിംബങ്ങള്‍, അലങ്കാര സൗകുമാര്യതസ, ലളിതമായി ശൈലി, ഒഴുക്കുളള പദവിന്യാസം, ആകര്‍ശണീയമായ ഹൃദയാനുഭൂതി തുടങ്ങിയവ ഉസ്താദിന്‍റെ കവിതകളുടെ പ്രത്യേകതകളാണ്. സംഭവങ്ങളുടെയും മറ്റും തിയ്യതികള്‍ സംഖ്യശാസ്ത്രത്തിലൂട്ടിയ പദങ്ങളിലൂടെ കോര്‍ത്തെടുത്ത ഒരു കവിതാ ശൈലിയുടെ ആചാര്യന്‍ എന്നു തന്നെ പറയാം. അറബ് നാടുകളിലെ അശ്ശര്‍ഖുല്‍ ഔസ്ത്, അല്‍ വത്വന്‍, അന്നദ് വ ുടങ്ങിയ പത്രങ്ങള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും തന്‍റെ കവിതകളെ സംബന്ധിച്ച് മുഴുപേജ് ഫീച്ചറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അല്‍ ബയാനടക്കം പല അറബി മാഗസിനുകളും അദ്ദേഹത്തിന്‍റെ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഒരിക്കല്‍ വിദേശ പര്യടനത്തിനിടെ ഉസ്താദ് സഊദിയിലെ ജാമിഅ അല്‍ ഐന്‍ സന്ദര്‍ശിക്കാനിടയായി അവിടെ വെച്ച് തന്‍റെ കവിതയിലെ ചില ഭാഗങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കാനുളള സുവര്‍ണാവസരം ഉസ്താദിനെ തേടിയെത്തി. ഉസ്താദിന്‍റെ സുന്ദരമായ അറബി കാവ്യശകലം ശ്രവിച്ച ഒരു പണ്ഡിത വിദ്യാര്‍ത്ഥി ആരാഞ്ഞു: താങ്കള്‍ മിസ്വ് രിയ്യാണോ ? അല്ല ഞാന്‍ കേരളീയനാണ്. ആ മുഖത്ത് മന്ദഹാസം വിടര്‍ന്നു.

ഒരു ജനതയൊന്നടങ്കം ഉസ്താദിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു.ഒരാളെയും വെറുപ്പിക്കാതെ സര്‍വരോടും സ്നേഹമസൃണമായ രീതിയില്‍ അവിടുന്ന് പെരുമാറി.കുട്ടികളോട് പ്രത്യേക താല്‍പര്യമായിരുന്നു.കുട്ടികളെ കണ്ടാല്‍ തമാശയുടെ ഭാഷയില്‍ പലതും സംസാരിക്കും. പണ്ഡിതനും പാമരനും ദരിദ്രനും ധനികനുമെല്ലാം അധികാരത്തിന്‍റെ സ്ഥാനവസ്ത്രങ്ങള്‍ അണിയാത്ത ആ പൂമരത്തണലില്‍ ആശ്വാസം കണ്ടെത്തി.മനക്ലേശങ്ങളോടെ മുരടിച്ചു നിന്ന പല മനസ്സുകളും ആ സ്നേഹസ്പര്‍ശത്തില്‍ തരളിതമായി.അനാഥത്വത്തിന്‍റെ കണ്ണുനീര്‍ മുഖങ്ങളില്‍ ആ പുണ്യമാക്കപ്പെട്ട കരങ്ങള്‍ വാത്സവ്യ പൂര്‍വം സാന്ത്വനമായി.സര്‍വമതസ്ഥര്‍ക്കും സ്വീകാര്യനായിരുന്നു ഉസ്താദ്.ഒരിക്കല്‍ തോടന്നൂരില്‍ മുസ്ലിംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ പ്രശ്ന കലുശിതമായ ഒരു അന്തരീക്ഷം സംജാതമായി.പ്രശ്നം ഒരു വര്‍ഗീയ കലാപത്തിന്‍റെ വക്കോളമെത്തി.ഈ സമയത്ത് ഇരു കൂട്ടര്‍ക്കുമിടയിലെ വിദ്വേശത്തിന്‍റെ തീനാളം അണച്ചത് ഉസ്താദിന്‍റെ സാരവത്തായ ഉപദേശമായിരുന്നു.സംഘടനയില്‍ ഇറങ്ങിപ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ആ മനസ്സും സരീരവും സമസ്തയുടെ കൂടെയായിരുന്നു.എത്രത്തോളമെന്നാല്‍ അപവാദമായ ത്വലാഖ് പ്രശ്നത്തില്‍ ശൈഖ് ദഹ്ലാനി(റ)യുടെ ഫത്വയുമായി സമസ്തക്ക് ശക്തി പകര്‍ന്നു.ഒരിക്കല്‍ ആയഞ്ചേരിയില്‍ വിഘടിത വിഭാഗം സുന്നികള്‍ സമസ്തയുടെ മദ്രസകള്‍ പിടിച്ചടക്കാന്‍ നിഗൂഡമായ ശ്രമങ്ങള്‍ നടത്തി.ഇതറിഞ്ഞ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടു.ഈ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച കടമേരി റഹ്മാനിയ്യ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉസ്താദിനോട് വിഷയമവതരിപ്പിക്കുകയും പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്തു.ഉസ്താദ് തന്‍റെ സൗകുമാര്യത നിറഞ്ഞ അറബി ഭാഷയില്‍ വിഘടിത വിഭാഗത്തിരെ എദുവ്വ് എന്ന പദപ്രയോഗം നടത്തി പ്രാര്‍ത്ഥിച്ചു.ഈ സംഭവം മാത്രം മതി ഉസ്താദിനു സമസ്തയോടുള്ള പ്രതിബദ്ധതയുടെ ആഴം മനസ്സിലാക്കാന്‍.

ജനനം,പഠനം,അധ്യാപനം

അരീക്കല്‍ അഹ്മദ് മുസ്ലിയാരുടെയും ചെറുവരയോര്‍ എന്ന പേരില്‍ പ്രശസ്തനായ അബ്ദുളള മുസ് ലിയാരുടെയും മകള്‍ ഫാത്വിമയുടെയും(ഫത്ഹുല്‍ മുഈനു കിതാബുന്‍ ശറഹുഹു എന്ന്‌ തുടങ്ങുന്ന പ്രസിദ്ധമായ കവിതയുടെ രചയിതാവ് ഫരീദ് മുസ് ലിയാരിലേക്ക് ചെന്നെത്തുന്നതായിരുന്നു ഫാത്വിമയുടെ പരമ്പര)മകനായി 1938 ജൂലൈ 10 (ഹിജ്റ1357)നു കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് മുയിപ്പോത്തിലായിരുന്നു ആ പണ്ഡി സൂര്യന്‍റെ ജനനം.

പിതാവ് അഹ് മദ് മുസ് ലിയാര്‍ പ്രമുഖ പ്ണ്ഡിതനും സൂഫീവര്യനുമായിരുന്നു.നാദാപുരത്തെ അഹ്‌്‌്‌്‌്‌മദുശ്ശീറാസീ,വെളിയങ്കോട്ട കുട്ടിയാമു മുസ്ലിയാര്‍,കടമേരിയിലെ കീഴക്കയില്‍ ഒര്‍ തുടങ്ങിയ അറിവിന്‍റെ ഗിരിമടക്കുകള്‍ കീഴടക്കിയ മഹാപണ്ഡിതരില്‍ നിന്നാണ് അദ്ധേഹം വിദ്യ നുകര്‍ന്നത്.അറബി ഭാഷയില്‍ നല്ല പ്രാവീണ്യമുമ്ടായിരുന്ന മഹാന്‍ ധാരാളം അറബി കവിതകള്‍ രചിച്ചിട്ടുണ്ട്.അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.

  1. അദ്ദുര്‍റുല്‍ മുനള്ളമു ഫീ മനാഖിബി ഖൗളുല്‍ അഅ്ളം
  2. അദ്ദുര്‍റുല്‍ നഫീസതി ഫീ മനാഖിബി സയ്യിദത്തി നഫീസ
  3. മിന്‍ഹതുല്‍ ഖവീ ഫീ മനാഖിബി സയ്യിദ് അലവി
  4. അന്നൂറുല്‍ അവ്വലു
  5. അശ്ശമാഇലുല്‍ മുഹമ്മദിയ്യ

പാണ്ഡിത്യത്തിന്‍റെ ഗിരിക്കുടത്തില്‍ അറിവിന്‍റെ ദീപമായ് ജ്വലിച്ചു നിന്ന അഹ്മദ് മുസ്ലിയാര്‍ മക്കളെയും തന്‍റെ പാന്ഥാവിലേക്ക് തിരിച്ചുവിട്ടു.ഉസ്താദിന്‍റെ പ്രാഥമിക പഠനം പിതാവ് അഹ്മദ് മുസ്ലിയാരില്‍ നിന്നു തന്നെയായിരുന്നു.നടേ സൂചിപ്പിച്ചത് പോലെ അറബിക്കവി കൂടിയായിരുന്ന പിതാവായിരുന്നു അരീക്കല്‍ ഉസ്താദിന്‍റെ കാവ്യ ലോകത്തേക്കുള്ളചുവടു വെയ്പ്പിനു പിന്നിലെ പ്രേരകം.അദ്ദേഹത്തില്‍ നിന്നാണ് കവതാശാസ്ത്രത്തിന്‍റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ ഉസ്താദ് സ്വയത്തമാക്കിയത്.പിന്നീട് പയ്യോളി ചെരിച്ചില്‍ പള്ളിയില്‍ അബ്ദുല്‍ അസീസ് മുല് ലിയാരുടെ ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു.ശേഷം ചേരാപുരം,പേരാമ്പ്രക്കടുത്ത കായണ്ണ തുടങ്ഘിയ പ്രശസ്തമായ ദര്‍സുകളില്‍ പഠിച്ചു.തുടര്‍ന്ന് ചെറുവണ്ണൂര്‍ദര്‍സില്‍ ചേര്‍ന്നു.അവിടെ നിന്നും മാട്ടൂലില്‍ കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ ദര്‍സിലേക്കും ശേഷം പ്രസിദ്ധമായ നാദാപുരം ദര്‍സിലേക്കും മാറി.മേപ്പിലാച്ചേരി മുഹ്യിദ്ദീന്‍ മുസ്ലിയാര്‍,മുഹ മ്മദുശ്ശീറാസീ,പചിഞ്ഞാറയില്‍ അഹ്മദ് മുസ്ലിയാര്‍ എന്നീ പ്രമുഖരായിരുന്നു അന്നവിടെ ദര്‍സ് നടത്തിയിരുന്നത്.

മൂന്നു വര്‍ഷത്തോളം അവിടെ തുടര്‍ന്നു.അതിനിടെയിലാണ് ഉസ്താദിന്‍റെ പിതാവ് പരലോകം പ്രാപിച്ചത്.പിതാവിന്‍റെ മരണത്തില്‍ അതീവ ദുഖിതനായ മഹാന്‍ വാഴക്കാട് കണ്ിയ്യത്ത് ഉസ്താദിന്‍റെ ദര്‍സില്‍ ചേര്‍ന്നു.ഉസ്താദിനെ അലട്ടിക്കൊണ്ടിരുന്ന മാനസികമായ പല  പ്രശ്നങ്ങള്‍ കൂടുതല്‍ കാലം അവിടെ തുടരാന്‍ അനുവദിച്ചില്ല. അവിടെനിന്നും പഠനം നിര്‍ത്തി താഴേക്കാട് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. സങ്കീര്‍മായ കിതാബുകളുടെ അഗാധതയിലേക്ക് ഉസ്താദിനെ ആനയിച്ചത്  അദ്ദേഹമായിരുന്നു. അവിടെ നിന്ന് വീണ്ടും നാദാപുരത്തേക്ക് മാറി.കീഴന കുഞ്ഞബ് ദുള്ള മുസ് ലിയാര്‍ ദര്‍സ് നാദാപുരത്തേക്ക് മാറ്റിയ കാലമായിരുന്നു അത്. കീഴന ഉസ്താദിന്‍റെ ശിഷ്യത്വത്തില്‍ നാലു വര്‍ഷം വിദ്യയഭ്യസിച്ചു. പ്രഘാനപ്പെട്ട കിതാബുകളെല്ലാം ഓതിയത് അവിടെ വെച്ചായിരുന്നു. 1958 ല്‍ പഠനമം അവസാനിപ്പിച്ച് ഹജ്ജിനു  പോയി. പുണ്യകര്‍മം കഴിഞ്ഞ് തിരിച്ചുവന്ന ഉസ്താദ് അധ്യാപനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

ചെറിച്ചില്‍ പള്ളിയിലാണ് മുദര്‍രിസായി സേവനം തുടങ്ങിയത്. ശേഷം തോടന്നൂര്‍, കാഞ്ഞങ്ങാട്, ആറങ്ങാട്, ചിയ്യൂര്‍, കീഴ്പയ്യൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. എല്ലാ പള്ളികളിലും ഉസ്താദിനു കീഴില്‍ 60 വിദ്യാര്‍ത്ഥികള്‍ വിദ്യയഭ്യസിച്ചിരുന്നു. 1978 ലാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ ഉസ്താദായി എത്തുന്നത്. പിന്നീട് മരണം വരെ റഹ് മാനിയ്യയില്‍ സേവനമനുഷ്ഠിച്ചു. പഠിതാക്കലുമായി സരസവും ആയാസരഹിതവുമായ സംവേദനം അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയായിരുന്നു. ദര്സിനിടയില്‍ മഹാനായ ഒരു കവി പാടി എന്ന് തുടങ്ങി താന്‍ രചിച്ച രസകരമായ കവിതകള്‍ ചൊല്ലല്‍ സ്ഥിരം കാഴ്ചയ്ണെന്ന് റഹ് മാനിയ്യയിലെ വിദ്യാര്‍ത്ഥികള്‍ അയവിറക്കുന്നു.

രചന

അറബി കാവ്യലോകത്ത് ഈ മഹാ പ്രതിഭയുടെ തൂലികയില്‍ നിന്ന് മനോഹരമായ പദവിന്യാസത്തോടെയുള്ള നിരവധി കവിതകള്‍ വിരിഞ്ഞു. മദ്ഹ്, മറാസീ, തഹാനീ, ഇജ്തിമാഇയ്യാത്ത്, ഖൗമിയ്യാത്ത്, വത്വനിയ്യാത്ത്, സിയാസിയ്യാത്ത്, ഹജാഅ് എന്നിങ്ങനെ വിഭിന്ന ശാഖകളിലായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. ബഹ്റ് ത്വവീലിലാണ് മിക്കകവിതകളും. അറിവിന്‍റെ നിലാവെളിച്ചം പകര്‍ന്ന അരീക്കല്‍ ഉസ്താദിന്‍റെ കാവ്യ സമാഹാരങ്ങളെ ഒന്നു പരിചയപ്പെടാം.

അല്‍ ജൗഹറുല്‍ മുനള്ളമു ഫീ സീറത്തിന്നബിയ്യില്‍ മുകര്‍റം

വിശുദ്ധ പ്രവാചകന്‍ (സ) യുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു കൊണ്ട് വിരചിതമായ കവിതാ സമാഹാരം. ഉസ്താദിന്‍റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഹിജ്റ 15ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഇതിന്‍റെ രചന ആരംഭിച്ചത്. അതിനിടെ ഉസ്താദ് അബൂഗാബി സന്ദര്‍ശിക്കാനിടയായി. അവിടെ ശൈഖ് ഖസ്റഝിയും മറ്റു പല ഉന്നതരായ അറബികളും ഒരുമിച്ചുകൂടിയ ഒരു സദസ്സില്‍ കവിത ചൊല്ലി കേള്‍പ്പിക്കാന്‍ അവസരം ലഭിച്ചു.അവസരം ഉപയോഗപ്പെടുത്തിയ ഉസ്താദ് ഉദ്ധൃത കവിത ചൊല്ലിക്കേള്‍പ്പിച്ചു. വലരെ ശ്രദ്ധയോടെയാണ് അറബി പ്രമുഖര്‍ ആ വരികള്‍ ശ്രവിച്ചത്.

ومر بكوفي أم لعبد الذي     تجود على سفر بشرب و مطعم

و قام رسول الله بمسع ضرعها   وبتلو عليه اسم الا له المعظم

എന്ന വരിയെത്തിയെപ്പോള്‍ തിരുനബിയോടു??? ബഹുമാന സൂചകമായി അവര്‍ മുഴുവന്‍ എഴുന്നേറ്റുനിന്നത്രെ. ഈ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ ശൈഖ് ഖസ്റജി അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും അബൂദാബിയിലെ ലജ്നത്തുറാസില്‍ നിന്ന് ഒരു സംഖ്യ ഇതിനായി അനുവദിക്കുകയും ചെയ്തു.ശൈഖ് സാഇദ്ബ്നു സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാശിമിയാണ് ഇതിന് അവതാരിക എഴുതിയത്. സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂണിവേഴ്സിറ്റിയിലെ ഉസ്താദുല്‍ ഹദീസ് ശൈഖ് മുഹ മ്മദ് നജീബ് മുത്വീഅ് എന്ന മഹാപണ്ഡിതന്‍റെ അഭിന്ദനക്കുറിപ്പും കൂടെ പ്രസിദ്ധീകരിച്ചിരുന്നു.

പിന്നീട്, ഇതില്‍ കുറേ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ പോലീസ് ഡിപ്പാര്‍ട്മെന്‍റിലെ ഒരു ഉന്നത ഉദ്യേഗസ്ഥനായ അലിയ്യ്ബ്നു സഅദ് അല്‍  കഅ്ബിയുമായി ഉസ്താദ് ബന്ധപ്പെടുകയും അദ്ധേഹത്തെ കവിത കാണിക്കുകയും ചെയ്തു. അദ്ധേഹം അത് സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു ലോകപ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ അവതാരികയോടെയാണ് അത് പുറത്തിറങ്ങിയത്. ഖത്തറിലെ മത്വാബിഉദ്ദൗഹതില്‍ ഹദീസ് എന്ന പ്രസ്സിലാണ് ഇത് അടിച്ചത്.

കഥാരൂപത്തിലാണ് ഇതിലെ സംഭവങ്ങള്‍ അദ്ധേഹം അവതരിപ്പിച്ചത്. പ്രവാചകന്‍ (സ) യുടെ മക്കയിലെ ജീവിത ശേഷം മദീനയിലേക്കുള്ള പാലായനവുമായി  ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഈ അമൂല്യ കൃതിയുടെ ഇതിവൃത്തം. വഹ്യിന്‍റെ തുടക്കം, രഹസ്യ-പരസ്യ പ്രബോധനം, മുശ്രിക്കീങ്ങളുടെ അക്രമം,ചന്ദ്രന്‍ പിളര്‍ന്ന സംഭവം, വിശുദ്ധ ഖുര്‍ആന്‍റെ വെല്ലുവിളി, ഹബ്ശയിലേക്കുള്ള പാലായനം, ഇസ്റാഅ്, മിഅ്റാജ്, അന്‍സ്വാരികളുടെ ഇസ് ലാമാശ്ലേഷണം, മദീനയിലേക്കുള്ള ഹിജ്റ തുടങ്ങിയ വിഷയങ്ങല്‍ ആഘര്‍ഷണീയമായ ശൈലിയില്‍ ഉസ്താദ് അവതരിപ്പിച്ചുവെന്നത് ഈ കൃതിയെ ശ്രദ്ധേയമാക്കി.ചന്ദ്രന്‍ പിളര്‍ന്ന സംഭവം വിവരിക്കുന്നിടത്ത്‌്‌്‌്‌്‌്‌്‌്‌്‌്‌്‌് ചേരമാന്‍ പെരുമാളിന്‍റെ ഇസ്ലാമാശ്ലേഷണവും പരാമര്‍ശിക്കുന്നുണ്ട്. അരീക്കല്‍ ഉസ്താദ് കൃത്യമായി ആധികാരിക കിതാബുകള്‍  രേഖപ്പെടുത്തിയ സംഭവങ്ങള്‍ മത്രമാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മക്കാ മുശ്രിക്കുകളെ നിശിതമായി വിമര്‍ശിക്കുന്ന ഉസ്താദ് പ്രവാചകരോടുള്ള തന്‍റെ സ്നേഹത്തെ അടയാലപ്പെടുത്തുക കൂടിയായിരുന്നു. നബി(സ) ക്ക് വഹ് യ് അവതരിച്ച ദിനം ഏറ്റവും മഹത്തരമായതെന്നാണ് ഉസ്താദിന്‍റെ അഭിപ്രായം.

മലയാളിയുടെ അറബിക്കവി

അദ്ദുര്‍റുല്‍ മുനള്ളമു ഫീ

സീറത്തിന്നബിയ്യില്‍ മുഹമ്മദ്(സ)

അല്‍ ജൗഹറുല്‍ മുനള്ളം ഫീ സീറത്തിന്നബിയ്യില്‍ മുകര്‍റം എന്ന കവിതാസമാഹാരത്തിന്‍റെ തുടര്‍ച്ചയാണിത്. നബി(സ) .ുടെ പരിശുദ്ധ കുടുംബം, അവിടുത്തെ ശ്രേഷ്ഠമാക്കപ്പെട്ട ആത്മാവ്, സല്‍സ്വഭാവം തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ വിഷയീഭവിച്ചത്.

നബി(സ) യുടെ 10 പിതാക്കډാരുടെ പേരും ഇബ്നു ദബീഹൈന്‍ എന്ന് പേരുവയ്ക്കപ്പെടാനുണ്ടായ പശ്ചാത്തലവും തന്‍റെ സരസവും ലളിതവും സുന്ദരവുമായ ഭാഷയില്‍ ഉസ്താദ് ഇതിനെ വിവരിക്കുന്നു. നബി(സ) യുടെ പഞ്ചേന്ദ്രിയങ്ങളുടെ കഴിവ് അവതരിപ്പിക്കാന്‍ ഉസ്താദ് നടത്തിയ പദവിന്യാസം അപാരം തന്നെ. പ്രവാചകരെ പ്രഭ ചൊരിയുന്ന സൂര്യനോട് ഉപമിച്ച ഉസ്താദ് യൂസുഫ് നബി(അ) നെക്കാള്‍ സൗന്ദര്യം നബി(സ)ക്കാണെന്നും മനുഷ്യന്‍ സൂര്യ കിരണങ്ങള്‍ സ്വീകരിക്കാന്‍ അശക്തനായതു പോലെ പ്രവാചക സൗന്ദര്യം ആസ്വദിക്കാന്‍ പ്രാപ്തനല്ലെന്നും , അതുകൊണ്ടാണ് നൂി(സ) യുടെ ഭംഗിയില്‍ അവന് ആകര്‍ഷണീയത അനുഭവപ്പെടാത്തതെന്നും സ്ഥിരീകരിക്കുന്നു

അനുശോചന കാവ്യങ്ങള്‍

(മര്‍സിയ്യാത്ത്)

നിരവധി മര്സിയ്യാത്തുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഇത്രയേറെ മര്‍സിയ്യാത്തുകള്‍ രചിച്ച മറ്റൊരു അറബിക്കവി ഇല്ലെന്നു പറയാം. ആദ്യകാല അറബിക്കവികളെ അനുസ്മരിപ്പിക്കും വിധം വളരെ സാഹിത്യ സമ്പുഷ്ടമായിരുന്നുഉസ്താദിന്‍റെ രചനകള്‍. ആകര്‍ഷകമ്യ ഉപമകള്‍ അതിന്‍റെ പ്രത്യേകതയായിരുന്നു. ഒരു വലിയ ആശയം ഒറ്റവരിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള അദ്ധേഹത്തിന്‍റെ കഴിവ് കവിതകളില്‍ പ്രകടമാണ്.

ആദ്യമായി അദ്ധേഹം കവിത രചിച്ചത് ഭാര്യയുടെ വല്ല്യുപ്പ  വെള്ളയത്ത് കുഞ്ഞമ്മദ് മുസ് ലിയാരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടായിരുന്നു. പിന്നീട് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ഖുത്വുബി മുഹമ്മദ് മുസ്ലിയാര്‍, മേപ്പിലാ മുഹ്യിദ്ധീന്‍ മുസ്ലിയാര്‍ , കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ , എം എം ബഷീര്‍ മുസ്ലിയാര്‍ , ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര്‍ , ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ , ഇ കെ ഹസ്സന്‍ മുസ്ലിയാര്‍ , ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ , പിതാവ് അരീക്കല്‍ അഹ്മദ് മുസ്ലിയാര്‍,  തുടങ്ങിയ അറിവിന്‍റെ ചക്രവാളങ്ങളില്‍ ഇരിപ്പിടം കണ്ടെത്തിയ മഹാപണ്ഡിതരെ അനുശോചുച്ച് കൊണ്ട് കവിത രചിച്ചു. സമകാലിക സംഭവങ്ങളെ കുറിച്ചും അദ്ധേഹം കവിത രചിച്ചിട്ടുണ്ട്. ബാബ്രി മസ്ജിദ് തകര്‍ച്ച, സുനാമി, ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥ,ഉസാമ ബിന്‍ലാദന്‍റെ മരണം തുടങ്ങിയവയായിരുന്നു അവ.

നിമിഷക്കവി

വെളിയങ്കോട് ഉമര്‍ ഖാളിക്കു ശേഷം കേരളം കണ്ട നിമിഷക്കവി. തനിക്ക് ഹൃദയസ്പൃക്കായ എന്തെങ്കിലും പ്രതിഫലിച്ചാല്‍ അന്നേരം തന്നെ അതിനെ കുറിച്ച് കവിത രചിക്കുന്ന പ്രകൃതമായിരുന്നു ഉസ്താദിന്‍റെേത്. ഉസ്താദ് ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഫാനിന്‍റെ കാറ്റ് ശക്തമായതു കാരണം കിതാബിന്‍റെ പേജുകള്‍ മറിഞ്ഞു. പിന്നെ എറെ താമസില്ല

مروحة تقلب القرطاس   من الكتاب و تمنع التدريس

ചന്ദിക ദിനപത്രത്തെ കുറിച്ച്

و رب جرائد للزور تفشي    كماتربهوم أو ديشابهماني

وأصدق ما به الأخبار تروى    لنا جندريك في هذا الزمان

മരണം

ഒരു പുരുഷായുസ്സ് മുഴുവന്‍ പരിശുദ്ധ ദീനിനു വേണ്ടി മാറ്റിവെച്ച ആ പണ്ഡിത തേജസ് 2005 സെപ്തംബറില്‍ ശനിയാഴ്ച അല്ലാഹുവിന്‍റെ സവിധത്തിലേക്കു യാത്രയായി. ഉസ്താദിന്‍റെ വിയോഗം കേരള ജനതയ്ക്ക് കനത്ത നഷ്ടം തന്നെയാണ്. അല്ലാഹു അവിടുത്തെ പരലോക ജീവിതം പ്രകാശപൂരിതമാക്കട്ടെ.

അവലംബം

അല്‍ ജൗഹറുല്‍ മുനള്ളമു ഫീ സീറത്തിന്നബിയ്യില്‍ മുകര്‍റം(അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ )

അദ്ദുര്‍റുല്‍ മുനള്ളമു ഫീ കമാലിയ്യത്തിന്നബിയ്യി മുഹ മ്മദ് (സ)

അല്‍ അരീക്കലിയ്യാത്ത്-അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍

സില്‍വര്‍ ജൂബിലി സുവനീര്‍-കടമേരി റഹ്മാനിയ്യ

അരീക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സ്മരണിക

 

Be the first to comment

Leave a Reply

Your email address will not be published.


*