2020; ഇത് ജയിക്കാനുള്ള വർഷം

ഫാസിസം സർവ്വ ശക്തിയുമുപയോഗിച്ച്
രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ്
വിവിധ മത-ജാതി മക്കളെ പെറ്റിട്ട്
പോറ്റി വളർത്തിയ ഭാരത
മാതാവിന്റെ വിരിമാറിൽ
നവ ഹിറ്റ് ലർ -മുന്നോളിനി ദ്വയങ്ങൾ
വർഗ്ഗീയതയും വിഭാഗീയതയും
ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്

NRC യും CAA യും ILP യും വന്നു കഴിഞ്ഞു
ആസ്സാമിലും മറ്റും നാസീ മോഡൽ
കോൺസൺഡ്രേഷൻ ക്യാമ്പുകളും റെഡി

രാജ്യസുരക്ഷയൊരുക്കേണ്ട സേനാധിപനും
ക്രമസമാധാനം ഉറപ്പിക്കേണ്ട നിയമപാലകനും നിലപാട് വ്യക്തമാക്കുകയും ചെയ്തു

നവ ഹിറ്റലറും മുസോളിനിയും പച്ചക്കള്ളങ്ങൾ
വിളിച്ചു പറയുബോൾ സത്യമാണവയെന്ന് തോന്നിക്കാൻ കൂലി തൊഴിലാളികളായ
ഗീബൽസുമാരും കവലയിൽ റെഡി

ഒരു കാര്യം ഉറപ്പ്,
രാജ്യം രണ്ടാമതും വിഭജിക്കപ്പെട്ടിരിക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് സായിപ്പൻമാരുടെ
ചെരുപ്പ് നക്കി ഇംപീരിയൽ ആനുകൂല്യം പറ്റി
സുഖജീവിതം നയിച്ചവർ
തന്നെയാണിതു ചെയ്തത്‌

പുതു പ്രതീക്ഷയുടെ പുതുവർഷം
നമ്മിലേക്കെത്തുബോൾ
നമുക്കൊരുമയോടെ പറയാം
ഇന്ത്യ ഹിന്ദുവിന്റേതല്ല
ഇന്ത്യ മുസ്ലിമിന്റേതുമല്ല
ഇന്ത്യ നമ്മുടെ താണ്…..

ഹിന്ദുവും മുസൽമാനും കൃസ്ത്യനും
യഹൂദനും പാഴ്സിയും ജൈനനും സിഖുവും
ഉൾകൊള്ളുന്ന ഇന്ത്യക്കാരേറെതാണ്.

പ്രതീക്ഷയോടെ പോരാടുക
പരിധിയില്ലാതെ പ്രതിഷേധിക്കുക
ഇതു ജയിക്കാനുള്ള വർഷമാണ്…..

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*