കത്‌വ: സി.ബി.ഐ അന്വേഷണമില്ല, വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ജമ്മു കശ്മിരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. കേസില്‍ സി.ബി.ഐ അന്വേഷണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. പ്രതികളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും കളങ്കിതനായ ഒരു ഉദ്യോഗസ്ഥന്‍ ഈ […]

ഉംറ വിസ സ്റ്റാമ്പിങ് പരിഷ്‌കരണം പ്രാബല്യത്...

റിയാദ്: ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ഓണ്‍ലൈന്‍ പ്രിന്റ് മാത്രം ലഭ്യമാകുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍. ഇത് മൂലം ഉംറ വിസ, ഹജ്ജ് വിസ പോലെ പ്രിന്റ് മാത്രമാണ് ലഭിക്കുക. ഇതോടെ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കാന്‍ കാത്ത് നില്‍ക്കേണ്ട ആവ [...]

മഖ്ബറ ക്ഷേത്രമാക്കിയ സംഭവത്തില്‍ ഗുരുതര നി...

ന്യൂഡല്‍ഹി: ഹുമയൂണ്‍പൂരില്‍ മഖ്ബറ ക്ഷേത്രമാക്കി മാറ്റിയ സംഭവത്തില്‍ ഗുരുതര നിയമലംഘനം നടന്നുവെന്ന് പുരാവസ്തു വകുപ്പ് ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മഖ്ബറ ക്ഷേത്രമാക്കിയത് സംബന്ധിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തി [...]

ഈ രാജ്യം റംസാനെ വരവേല്‍ക്കുന്നത് പുതിയ ഏഴ് ...

റംസാന്‍ പുണ്യത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും വ്രതശുദ്ധിയോടെ ഒരുങ്ങുമ്‌പോള്‍ പുതിയതായി എഴു പള്ളികള്‍ തുറന്നാണ് ഈ രാജ്യം പുണ്യദിനത്തിനായി കാത്തിരിക്കുന്നത്. ആയിരങ്ങള്‍ക്ക് ഒരേ സമയം ആരാധന നടത്താന്‍ സാധിക്കുന്ന ഏഴു പള്ളികളാണ് ഇവിടെ പണികഴിപ്പിച്ച [...]

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും കാറ്റും മഴയും ശക്തം; 70മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും കാറ്റും മഴയും ശക്തമാവുന്നു. കാറ്റിലും മഴയിലും 70പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും 45 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഗ്രയില്‍ 36 മരണവും ബിജ്‌നോറില്‍ മൂന്നും ഷഹാരന്‍പൂരില്‍ രണ്ടും ബറേലി, മൊറാദാബാദ്, ചിത്രകൂട്, റാംപൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും […]

എസ്.എസ്.എല്‍.സി ഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പി.ആര്‍.ഡി ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും. എസ്.എസ്.എല്‍.സിക്കൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മിഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ […]

ശുഹൈബ് വധക്കേസ്: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസില്‍ ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേയില്ല. കേസില്‍ പൊലിസ് അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. സി.ബി.ഐ അന്വേഷണത്തില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. […]

‘കത്‌വ പീഡനം നിസാര സംഭവം, അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല’- കശ്മീര്‍ പുതിയ ഉപമുഖ്യമന്ത്രി ‘തുടങ്ങി’

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കവീന്ദര്‍ ഗുപ്ത. ലോകത്തെ ഞെട്ടിച്ച കത്‌വ പീഡനക്കൊലയെ നിസാരമായി കണ്ടാല്‍ മതിയെന്ന പ്രസ്താവനയുമായാണ് അരങ്ങേറ്റം. ”രസന (കത്‌വ ഇവിടെയാണ്) ചെറിയ പ്രശ്‌നമാണ്… വീണ്ടുമൊരിക്കല്‍ ഇതു സംഭവിക്കരുത്, കുട്ടിക്ക് നീതി ലഭിക്കുന്നു. ഇതുപോലെ നിരവധി വെല്ലുവിളികള്‍ സര്‍ക്കാര്‍ […]