ശീഇസം അടിവേരുകള്‍ തേടുമ്പോള്‍

Editorial

ജുഹ്ഫയുടെ പ്രാന്ത പ്രദേശമായ ഗദീര്‍ഖമ്മില്‍ വെച്ച് പ്രവാചകനായ മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ അലി(റ)നോട് പറഞ്ഞു. അലീ താങ്കള്‍ പ്രവാചകനായ ഈസയെപ്പോലെയാണ് ജൂതന്മാര്‍ അദ്ദേഹത്തെ വെറുത്തു. അദ്ദേഹത്തിന്‍റെ മാതാവിനെതിരെ വ്യപിചാരാരോപണം നടത്തി. ക്രൈസ്തവര്‍ അദ്ദേഹത്തെ അമിതമായി സ്നേഹിക്കുകയും അദ്ദേഹത്തിനില്ലാത്ത പദവികള്‍  ചാര്‍ത്തി അതിമാനുഷനാക്കുകയും ചെയ്തു.(ഹാകിം)

അലി(റ)നിന്നും റബീഅത്ബ്നു നാജിദ് (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ അലി(റ)പറയുന്നതായി കാണാം എന്‍റെ വിശയത്തില്‍ രണ്ട് വിഭാഗം  നശിക്കുന്നതാണ്. എന്നോടുളള അമിത സ്നേഹം കാരണം, എന്നിലില്ലാത്ത സവിശേഷതകള്‍ എനിക്ക് മേല്‍ ചാര്‍ത്തി പ്രചരിപ്പിക്കുന്നവരും  എന്നോടുളള വിരോധം കൊണ്ട് എന്നിലില്ലാത്ത ന്യൂനതകളെ എനിക്ക് മേല്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നവരുമാണവര്‍.

അലി(റ)ന്‍റെ ജീവിത കാലത്ത് തന്നെ ഉദൃത പ്രവചനങ്ങളുടെ പുലര്‍ച്ചക്ക് സാക്ഷ്യം വഹിക്കാനായിരുന്നു മുസ്ലിം ലോകത്തിന്‍റെ ദുര്‍വിധി. അലി(റ)വിനെതിരെ വിപ്ലവത്തിന് ശ്രമിച്ചും അദ്ദേഹത്തെ മതഭ്രഷ്ടനാക്കി ചിത്രീകരിച്ചും ഖവാരിജുകള്‍ രംഗ പ്രവേശനം ചെയ്തു. തതവസരത്തില്‍ തന്നെ അദ്ദേഹത്തെ അമാനുഷികനും അതുല്ല്യനുമായി അവതരിപ്പിച്ച് ദൈവിക വിതാനത്തിലേക്ക് വരെ ഉയര്‍ത്താന്‍ ശ്രമിച്ച് ശീഇകളും രംഗത്തെത്തി.

ഉസ്മാന്‍ (റ)ന്‍റെ കാലത്ത് പ്രതൃക്ഷത്തില്‍ ഇസ്ലാം സ്വീകരിച്ച് സമുദായത്തിനകത്തേക്ക് നുഴഞ്ഞ് കയറിയ അബ്ദല്ലാഹിബ്നു സബഅ് ആയിരുന്നു വാസ്തവത്തില്‍ ശീഇസത്തിന്‍റെ ഉപജ്ഞാതാവ്. അഹ് ലു ബൈത്തിനോടുളള വിശ്വസി സമൂഹത്തിന്‍റെ ആദരവും സ്നേഹവും ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തിയ ഇയാള്‍ പേര്‍ഷ്യന്‍ വംശജനും ജൂതമത വിശ്വാസിയുമായിരുന്നു. ആധുനിക ശിയാക്കളും പല ശീഈ പണ്ഡിതന്മാരും അബ്ദുല്ലാഹിബ്നു സബഉമായി ശീഇസത്തിനുളള ബന്ധത്തെ നിരാകരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ശീഇസത്തിന് ബൗദ്ധികവും സൈദ്ധാന്തികവുമായ അടിത്തറ പാകിയത് അബ്ദുല്ലഹിബ്നു സബഅ് ആണ് എന്ന വസ്തുത ഇസ്ലാമിക ചരിത്ര വിശകലന വേളയില്‍ ബോധ്യമാവും. ചില ശീഈ പണ്ഡിതന്മാര്‍ ശീഇത്തിന്‍റെ പിറവിയില്‍ ഇബ്നു സബഇന്‍റെ ഇടപെടലിനെ അംഗീകരിക്കുന്നുമുണ്ട്.

മുഹമ്മദ് നബി (സ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ടാണ് ഇബ്നു സബഅ് ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്. ഈസാ നബി(അ)നേക്കാള്‍ ഉത്തമനാണ് മുഹമ്മദ് നബിയെങ്കില്‍ ഈസാ നബിയെപ്പോലെ മുഹമ്മദ് നബിയും ഭൂമിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും ഇയാള്‍ വാദം ഉന്നയിച്ചു. ഈജിപ്ത് കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ തന്‍റെ വാദമുഖങ്ങളെ പ്രത്യക്ഷത്തില്‍ കൊണ്ടുവന്നിരുന്നത്. അവിടെ പല നവവിശ്വാസികളെയും ഇയാളുടെ അബദ്ധ ജഢിലമായ ആശയങ്ങള്‍ ആകര്‍ഷിച്ചു. അതോടെ ഘട്ടം ഘട്ടമായി വാസ്ത വിരുദ്ധവും കൂടുതല്‍ അര്‍ത്ഥശൂന്യവുമായ ജ്വല്‍പനങ്ങളെ ആവിഷ്ക്കരിച്ച് പ്രചരിപ്പിക്കാന്‍ തുടങ്ങി. ‘എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ നിശ്ചയിച്ച ഓരോ പിന്‍ഗാമികളുണ്ടായിട്ടുണ്ട്. മുഹമ്മദ് നബി (സ) നിശ്ചയിച്ച പിന്‍ഗാമി അലി(റ)യാണ്. മുഹമ്മദ് ഏറ്റവും ഉത്തമനും അവസാനത്തവനുമായ പ്രവാചകനായതുപോലെ അലി (റ) ഏറ്റവും ഉത്തമനും ഏറ്റവും അവസാനത്തവനുമായ പിന്‍ഗാമിയുമാണ്’.നബികുടുംബത്തെ നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായി സ്നേഹിച്ചിരുന്ന പല വിശ്വാസികളും അജ്ഞത കാരണം അദ്ദേഹത്തിന്‍റെ ഇത്തരത്തിലുള്ള മൗഢ്യ വാദങ്ങളില്‍ ആകൃഷ്ടരായി.

അലി(റ)ന്‍റെയും അഹ്ലുബൈത്തിന്‍റെയും സ്രേഷ്ഠതയും ഔന്നിത്യവും വിശദീകരിക്കുന്ന ഒരുപാട് തിരുമൊഴികള്‍ തിരുനബി(സ) നിന്ന് ഉദ്ധരിക്കപ്പെട്ടതിനാല്‍ തന്നെ മുസ്ലിം സമൂഹം നബികുടുംബത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. ഈ നിഷ്കളങ്ക സ്നേഹത്തെയാണ് വിഘടിത ചേരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്.  ഖൈബര്‍ വിജയാനന്തരം നബി (സ) അലി(റ)നോട് പറഞ്ഞു: ‘ഈസാ നബി(അ)യെക്കുറിച്ച് അദ്ദേഹത്തിന്‍റെ സമൂഹം പറഞ്ഞതുപോലെ എന്‍റെ ഉമ്മത്തില്‍ നിന്ന് ഒരു വിഭാഗം നിന്നെക്കുറിച്ച് പറയുമായിരുന്നില്ല എങ്കില്‍, നിന്‍റെ പാദം ചവിട്ടിയ മണ്ണ് ബറകത്തിന് വേണ്ടി എടുക്കുകയും നീ അഗംശുദ്ധി വരുത്തിയതില്‍ നിന്ന് രോഗശമനത്തിന് ഉപയോഗിക്കാനും മാത്രം മുസ്ലിം സമൂഹത്തിന് പ്രേരണയാകുന്ന വിഷയം ഞാന്‍ പറയുമായിരുന്നു’. തുടര്‍ന്ന് നബി (സ) പറഞ്ഞു: ‘നീ എന്നില്‍ നിന്നും ഞാന്‍ നിന്നില്‍ നിന്നുമാണ്. എനിക്ക് നീയും നിനക്ക് ഞാനും അനന്തരവനാണ്. ഞാനും നീയും തമ്മിലുള്ള ബന്ധം മൂസ നബി(അ)യും ഹാറൂനും തമ്മിലുള്ളതാണ്. എന്‍റെ ഉമ്മത്തില്‍ നിന്ന് ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവന്‍ നീയാണ്…’

അലി(റ)ന്‍റെ അമാനുഷികതയും അതിമഹാത്മ്യങ്ങളും സ്ഥിരീകരിക്കാന്‍ ശീഈ പണ്ഡിതന്മാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന നബി വചനമാണിത്. എന്നാല്‍ അലി(റ)ന്‍റെ പദവിയും സ്രേഷ്ഠതയും വിശദമാക്കുന്ന ഈ ഉദ്ധരണിയിലെ മുഴുവന്‍ പരാമര്‍ശങ്ങളും സ്വഹീഹാണെന്ന് വെച്ചാല്‍ തന്നെ അലി(റ)നെ അതിമാനുഷ്യനായി ചിത്രീകരിക്കലും ശരീഅത്തിന്‍റെ സീമകളെ അതിലംഘിച്ചുകൊണ്ട് അഭൗതിക വല്‍ക്കരിക്കലും നിഷേധിക്കുന്നുമുണ്ട്. ഇഹലോകത്തിലും പരലോകത്തിലും (ദുന്‍യാവിലും ആഖിറത്തിലും) അലി(റ)നുള്ള മഹത്വങ്ങളും ഗുണവിശേഷങ്ങളും വിശദമാക്കുന്ന ഈ തിരുവചനം അദ്ദേഹത്തെ അകാരണമായി മഹത്വവല്‍ക്കരിക്കുന്നതിലുള്ള അപകടത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.

  ഇമാമത്ത് വാദമാണ് മുഴുവന്‍ ശീഈ വിഭാഗങ്ങളുടെയും അടിസ്ഥാനം. “പ്രവാചകന് ശേഷമുള്ള മുസ്ലിം ഉമ്മത്തിന്‍റെ  ഇമാമിനെ അല്ലാഹു നേരിട്ട് നിശ്ചയിക്കുന്നതാണ്. നുബുവ്വത്ത് പോലെത്തന്നെയാണ് ഇമാമത്തും. പ്രവാചകനെ നിശ്ചയിക്കാന്‍ സമുദായത്തിന് അധികാരമില്ലാത്തതുപോലെ ഇമാമിനെ നിശ്ചയിക്കാനും അവര്‍ക്ക് അധികാരമില്ല. ശരീഅത്ത് വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അധികാരമുള്ള ഇമാം പാപസുരക്ഷിതനും പരിശുദ്ധനുമായിരിക്കും.”  ഇതാണ് ഇമാമത്ത് വാദത്തിന്‍റെ കാതല്‍. മുഹമ്മദ് നബി (സ) തന്‍റെ പിന്‍ഗാമിയായി അലി(റ)നെ വസ്വിയ്യത്ത് ചെയ്തു. അത് ഉമ്മത്തിനോട് തുറന്നു പറഞ്ഞു. അതുകൊണ്ട് പ്രഥമ ഖലീഫയും ഇമാമും അലി(റ)വാണ്. സ്വഹാബത്തില്‍ ഏറ്റവും ഉത്തമനും ഉല്‍കൃഷ്ടനും അദ്ദേഹമാണ്  എന്നും ശീഇകള് വാദമുന്നയിക്കുന്നു. 

അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവര്‍ ഖിലാഫത്തിന് അര്‍ഹരല്ലെന്നും അവര്‍ പലനിലക്കും കുറ്റം ചെയ്തവരാണെന്നും മുഴുവന്‍ ശീഈ വിഭാഗങ്ങളും വിശ്വസിക്കുന്നു. ഖൈസാനിയ്യ, സൈദിയ്യ, ഇസ്മാഈലിയ്യ, ഉറാബിയ്യ തുടങ്ങി മുഴുവന്‍ ശീഈ വിഭാഗങ്ങളും അലി (റ) മുതല്‍ മഹ്ദി ഇമാം വരെയുള്ള പന്ത്രണ്ട് ഇമാമുമാരിലും അവരുടെ അധികാരത്തിലും രംഗപ്രവേശനത്തിലും വിശ്വസിക്കുന്നവരുമാണ്. ഇത്തരം വിശ്വാസങ്ങള്‍ തികച്ചും അബദ്ധജടിലങ്ങളാണെന്ന്  ഇസ്ലാമിക പ്രമാണങ്ങള് വ്യക്തമാക്കുന്നു.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

1 Comment

  1. Alhamdulillah… Orupad kalamayi annweshikkunna a oru vishayam… Ithil ippo nadakkunna Karbala dinathil avar cheyyunna karyathinte sathyavastha koodi ulpeduthiyal namnayirunnu…
    Ithumayi bhandhappettu samasthayude enthankilum nethakal nadathiya prabhashanagal undo….

Leave a Reply to Salih vk Cancel reply

Your email address will not be published.


*