ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്നേഹവും കാരുണ്യവും

ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്\വിവ: റാഫി ടി എം ഒറ്റപ്പാലം

“നിങ്ങള്‍ക്ക് സമാധാന പൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ ഞാന്‍ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.(30:21)

ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സ്നേഹവും കാരുണ്യവുമെല്ലാം ഇലാഹീ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ളതാണെന്ന വസ്തുതയിലേക്ക് ഉപരി സൂചിത ഖുര്‍ആന്‍ വാക്യം വിരല്‍ ചൂണ്ടുമ്പോള്‍ ഇലാഹീ വിധി അനുസരിച്ചുള്ള വൈവാഹിക ജീവിതത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇണകള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും നിലനില്‍ക്കുകയെന്നതാണ്. സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍ നിന്ന് വന്ന രണ്ട് ഘടകങ്ങളാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. അതിനാല്‍, ഭാര്യയും ഭര്‍ത്താവും പാരസ്പര്യ ബന്ധത്തോടെ ജീവിക്കുമ്പോഴാണ് വൈവാഹിക ജീവിതത്തിന് പൂര്‍ണത കൈവരുന്നത്. വിവാഹ ജീവിതം കെട്ടിപ്പടുക്കേണ്ടതിനുള്ള അടിസ്ഥാനങ്ങളുമാണിവയല്ലാം.

<

strong>അല്‍ ഹാഫിള് ഇബ്നു കസീര്‍ (റ) പറയുന്നു : “സ്നേഹം കൊണ്ട് പാരസ്പര്യ ബന്ധം നിലനില്‍ക്കലും കാരുണ്യം കൊണ്ട് ദയയുമാണര്‍ത്ഥമാക്കുന്നത്. ഒന്നുകില്‍ ഒരാള്‍ അവന്‍റെ ഭാര്യയെ സംരക്ഷിക്കുന്നത് അവളോടുള്ള പ്രണയത്തിന്‍റെയും താല്‍പര്യത്തിന്‍റെയും ആഴംകൊണ്ടാവാം. അല്ലെങ്കില്‍ അവന്‍റെ കുട്ടികള്‍ക്ക് അവള്‍ ജന്മം നല്‍കിയതിനുള്ള അനുകമ്പ കൊണ്ടാവാം”. യാഥാര്‍ത്ഥത്തില്‍ അല്ലാഹു അവന്‍റെ വചനങ്ങളില്‍ ഉള്‍ക്കൊള്ളിച്ച സ്നേഹവും കാരുണ്യവും അവഗണിക്കാവതല്ല. അനുസരണാശീലമായ അവന്‍റെ അടിമകളായ ഭാര്യ ഭര്‍ത്താക്കളാവാന്‍ അവര്‍ ശ്രമം നടത്തേണ്ടതുണ്ട്.

ഭാര്യ ഭര്‍ത്താക്കന്മാര്‍ര്‍ത്താക്കന്മാര്‍ക്കിടയില്‍ സന്തോഷദായക നിമിഷങ്ങളുടെയും സ്നേഹപ്രകടനങ്ങളുടെയും നേടിയെടുക്കാനുതുകുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ നമുക്ക് മനസ്സിലാക്കാം. കരുണ കാണിക്കല്‍ എത്രയോ അനായസമാണ്. അത് മുതൃലമായ വാക്കുകളാലും പുഞ്ചിരിതൂകുന്ന വദനങ്ങളാലുമാണ് വരുന്നത്. അതിനാല്‍ തന്നെ ഏതൊരു ഭാര്യയും തന്‍റെ ഭര്‍ത്താവിനെ കാരുണ്യത്തോടെ പ്രതിഷ്ഠിക്കണം. അപ്പോള്‍ അവരുടെ ഹൃദയത്തില്‍ ഭാര്യമാര്‍ക്കു വലിയ സ്ഥാനം ഉണ്ടാക്കാനും സ്നേഹവും അനുകമ്പവും നിലല്‍ക്കുന്ന ജീവിതം കെട്ടിപ്പടുക്കാനും സാധിക്കും. ഇവിടെ ഖുര്‍ആനിക ദര്‍ശനങ്ങളെ മനസ്സിലാക്കാന്‍ അനുചിതമായിരിക്കും. അല്ലാഹു പറയുന്നു : “നന്മയും ചീത്തയും തുല്യമാകില്ല. അത്യുത്തമമായതുകൊണ്ട് തിډയെ പ്രതിരോധിക്കുകڈ. ഇങ്ങോട്ട് നډ ചെയ്യുന്നവരോട് നډ പുലര്‍ത്തുമ്പോള്‍ മുദൃല സമീപനവും സഹിഷ്ണുതയും കാഴ്ചവെക്കണമെന്നാണ് ഉപര്യുക്ത ഖുര്‍ആനിക വചനം നമ്മെ ദ്യോതിപ്പിക്കുന്നത്’.


ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു : ‘തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കല്ലാതെ ഈ നിലപാട് കൈവരിക്കാനാവില്ല. മഹാസൗഭാഗ്യവാനല്ലാതെ അതിനവസരം ലഭിക്കുകയുമില്ല.’ (ഫുസ്സിലത്ത്) . ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ശൈഖ് ഇബ്നു സഈദ് (റ) പറയുന്നു : അഥവാ അല്ലാഹുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നډയും സല്‍പ്രവൃത്തികളും തിന്മകളും പാപങ്ങള്‍ക്കും തുല്യമാകില്ല. മാത്രമല്ല, തിന്മകള്‍ അവന്‍റെ കോപം നേടിയെടുക്കുകയും അവനെ പ്രസാദിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. മറ്റുള്ളവരോട് ദയ കാണിക്കല്‍ അവരോട് മോശമായി പെരുമാറലല്ല’. ഖുര്‍ആന്‍ പറയുന്ന വാക്യം ഇങ്ങനെയാണ്. നല്ല പ്രവൃത്തിക്കുള്ള ഫലം നല്ലത് ചെയ്തികൊടുക്കലല്ലാതെ മറ്റു പലതുമാണോ ? (സൂറത്തുറഹ്മാന്‍)

മേല്‍ പറഞ്ഞ വചനങ്ങളിലൂടെ കാരുണ്യത്തിലൂടെ വര്‍ത്തിക്കാനുള്ള രീതിയാണ് അല്ലാഹു പരാമര്‍ശിച്ചത്. മറ്റുള്ളവര്‍ നിങ്ങളോട് പരുഷമായി സമീപിക്കുമ്പോള്‍ അതിനെ നന്മ കൊണ്ട് പ്രതികരിക്കുകയെന്ന വചനം കൊണ്ട് അര്‍ത്ഥാക്കുന്നത് ഒരു ഭാര്യയോട് ഭര്‍ത്താവിന്‍റെ കുടുംബക്കാര്‍, മറ്റു ബന്ധപ്പെട്ടവര്‍ പരുഷമായി പെരുമാറുമ്പോള്‍ മൃദുലസമീപനത്തോടെ അവള്‍ പ്രതികരിക്കണമെന്നാണ്. അവന്‍ അവരോടുള്ള ബന്ധം മുറിയുകയാണെങ്കില്‍ അവനെ മുറുകപ്പിടിക്കണം. അവന്‍ പിണങ്ങുമ്പോള്‍ അവള്‍ തിരിച്ചു മാപ്പ് നല്‍കി സഹകരിക്കണം. അവന്‍ നിങ്ങള്‍ക്കെതിരെ നിങ്ങളുടെ സാമിപ്യത്തില്‍ വെച്ചും അല്ലാതെയും സംസാരിക്കുകയാണെങ്കില്‍ അതിലുപരി മാപ്പ് നല്‍കുകയും മയത്തോടെ ഇടപെടുകയും വേണം. എന്നാല്‍, ഉപരിസൂചിത വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കാരുണ്യത്തോടെയുള്ള നിമിഷങ്ങള്‍ നിലനില്‍ക്കും. അപ്പോള്‍ അവര്‍ നമ്മില്‍ ശത്രുതയുണ്ടോ എങ്കില്‍ അവന്‍ ആത്മമിത്രമായിരിക്കും.

ക്ഷമാശീലര്‍ക്കല്ലാതെ ഈ മഹത്വം കൈവരിക്കാനാവില്ലെന്ന ഖുര്‍ആന്‍ വചനംകൊണ്ട് ഉദ്ദേശിക്കുന്നത് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അത് ഒഴിവാക്കുകയും അല്ലാഹു ഇഷ്ടപ്പെടുന്നത് ചെയ്യുകയും ചെയ്യുന്നവരാണീ കൂട്ടരെന്നാണ്. ദേഹേച്ഛകളെ ഭയത്തോടെ പ്രതികരിക്കാനുളള സ്വാഭാവിക രീതിയിലാണ് ആത്മാക്കള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അത് ക്ഷമിക്കരുതെന്നല്ല. അപ്പോള്‍ എങ്ങനെ നല്ല രീതിയില്‍ പ്രതികരിക്കാനാവും?. ഒരാള്‍ ക്ഷമ കൈകൊള്ളുകയും അതിനുള്ള പ്രതിഫലം ആഗ്രഹിക്കുകയും അവനെ തെറ്റിലേക്കു നയിക്കുന്ന ഒരാളോട് പ്രതികരിക്കാതെരിക്കുകയും ശത്രുവിന് അപമാനം വരുത്താതെ ദയാപൂര്‍വ്വം പെരുമാറുകയും ചെയ്യല്‍ അവന്‍റെ സ്ഥാനങ്ങള്‍ ഉയരാന്‍ നിദാനമാകുന്നതാണ്. അവന്‍ അല്ലാഹുവിനു വേണ്ടി വിനയം കാണിക്കുന്നവനാണ്. അല്ലാഹു അവനെ സംരക്ഷിക്കുന്നതവനാണ്. അവന്‍റെ കാര്യങ്ങള്‍ അതിലൂടെ എളുപ്പമാവുകയും ചെയ്യും.

മഹാസൗഭാഗ്യവാനല്ലാതെ അതിലവസരം ലഭിക്കുകയില്ല. എന്നു പറഞ്ഞതിന്‍റെ സാരം ഈ ലോകത്തും പരലോകത്തും ഒരാള്‍ ഉന്നത പദവി നേടിയെടുക്കലാണ്. ഉന്നത പദവി വ്യക്തികളുടെ സ്വഭാവമാണിത്. മാത്രവുമല്ല, മികച്ച സ്വഭാവഗുണങ്ങളിലൊന്നുമാണിത്.(അല്‍ സഈദ് 549-550). ഇതെല്ലാം പൊതുജനത്തെ കുറിച്ച് പരാമര്‍ശിച്ചതാണെങ്കില്‍ ഭാര്യയുടെ ഭര്‍ത്താവിനുള്ള കടമകള്‍ എത്രത്തോളമായിരിക്കും ? . നബി (സ്വ) പറഞ്ഞു : ‘ ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നെങ്കല്‍ ഭാര്യ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നു. കാരണം, അല്ലാഹു ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെക്കാള്‍ മഹത്വം കല്‍പ്പിച്ചിരിക്കുന്നു. (അബൂദാവൂദ് 2140, തുര്‍മുദി 1192). വൈവാഹിക ജീവിതത്തില്‍ ഭര്‍ത്താവിനോട് ഭാര്യക്കുള്ള കടമയുടെ രീതിയാണ് പ്രവാചകര്‍ (സ്വ) യുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

കുടുംബ ബന്ധത്തിന്‍റെ നാള്‍വഴികളില്‍ പരസ്പരം തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ഭാര്യയെക്കാള്‍ അവകാശമുളള ഭര്‍ത്താവ് തന്‍റെ ഭാര്യയില്‍ നിന്ന് അവകാശം പിടിച്ചുവാങ്ങല്‍ മൗഢ്യമാണ്. അതെല്ലാം ഭാര്യയ്ക്ക് അവനോടുള്ള സ്നേഹത്തിന്‍റെ പ്രതിഫലങ്ങളായി അവള്‍ നല്‍കേണ്ടതാണ്. മാത്രമല്ല, ചിലപ്പോള്‍ ഭര്‍ത്താവ് തനിക്കു നല്‍കേണ്ട അവകാശങ്ങളില്‍ നിന്ന് ചിലത് ഉപേക്ഷക്കുകയും ഭാര്യയില്‍ നിന്ന് അക്രമമോ തെറ്റായ പെരുമാറ്റ രീതിയോ ഉടലെടുക്കുമ്പോള്‍ ക്ഷമിക്കുകയും ചെയ്താല്‍ അതില്‍ തെറ്റൊന്നുമില്ല. ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ അതൊരു ലജ്ജാകരമായതാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക ? . ഇതാണ് യഥാര്‍ത്ഥത്തില്‍ ഭാര്യ- ഭര്‍തൃ ജീവിതത്തിലെ മികച്ച രീതി. കാരണം, എല്ലാവരും സ്വയം താഴ്ന്നുകൊടുക്കേണ്ടത് ചില സമയങ്ങളില്‍ അനിചിതമാണ്. പ്രവാചക വചനം ഈ സല്‍പ്രവര്‍ത്തനത്തിന് തെളിവാണ്. നബി (സ്വ) പറയുന്നു : ‘ദാനധര്‍മ്മം സമ്പത്തില്‍ നിന്ന് ഒന്നിനെയും ചുരുക്കുകയില്ല. സഹിഷ്ണുത കാരണം ആര്‍ക്കും പ്രതാപമല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവനെ അവന്‍ ഉയര്‍ത്താതിരിക്കുകയില്ല.’ (മുസ്ലിം 2588). ഭാര്യ തന്‍റെ ഭര്‍ത്താവിനോട് സംസാരിക്കുകയോ അവനോട് ഗുണദോഷിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് ആത്മാര്‍ത്ഥമായ ഉപദേശമാണെന്നും അവന് ചെയ്യുകയാണെന്നും വിശ്വസിക്കുക. ഇഹലോകത്ത് അവന്‍റെ വാക്ക് കേള്‍ക്കുകയും അവനെ സന്തോഷിപ്പിക്കുകയും കരുണ കാണിക്കുകയും ചെയ്യുക.

ഇമാം മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്നു – ജാബിര്‍ (റ) നിന്ന് നിവേദനം, നബി (സ്വ) പറയുന്നു : ‘ ഇബ്ലീസ് അവന്‍റെ സിംഹാസനം വെള്ളത്തിനു മുകളില്‍ വെക്കുന്നു. പിന്നീട് അവന്‍റെ സൈന്യത്തെ ഓരോ സ്ഥലത്തേക്ക് പറഞ്ഞയക്കുന്നു. തന്നോട് ഏറ്റവുമടുത്തവന്‍ ഏറ്റവും വലിയ ഫിത്ന സൃഷ്ടിക്കുന്നവനാണ്. അപ്പോള്‍ അവരുടെ സൈനത്തില്‍ നിന്ന് ഒരാള്‍ വന്നു പറഞ്ഞു : ഞാന്‍ അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തു. നീ ഒന്നും ചെയ്തിട്ടില്ലെന്നു തലവനായ ഇബ്ലീസ് പറയും. മറ്റൊരുത്തന്‍ കൂടി വന്നു. അവന്‍ പറഞ്ഞു : ‘ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയുമിടയില്‍ ഭിന്നിപ്പുണ്ടാകുന്നതു വരെ ഞാന്‍ അവരെ വെടിഞ്ഞിട്ടില്ല.’ പിന്നെ ആ ഇബ്ലീസിനെ അടുപ്പിച്ച് ഇബ്ലീസ് പറഞ്ഞു: ‘ നീയാണ് ഏറ്റവും ഉത്തമന്‍.’ അവര്‍ പരസ്പരം ആശ്ലേഷിച്ചിട്ടുണ്ടാവാമെന്ന് അഅ്മിഷ് (റ) അഭിപ്രായപ്പെട്ടിരിക്കുന്നു. പൈശാചികമായ ഇടപെടല്‍ ഭാര്യ-ഭര്‍തൃ ബന്ധത്തിനു വിനയാകുന്നതാണെന്ന് പ്രസ്തുത ഹദീസില്‍ നിന്ന് വ്യക്തമാണ്.

റസൂല്‍ (സ്വ) പറയുന്നു : ‘സ്ത്രീകളെ പരിഗണിച്ചുകൊണ്ട് അല്ലാഹുവിനെ നിങ്ങള്‍ സുക്ഷിക്കുക. അവന്‍റെ പരിപാലന വസ്തുവായിട്ടാണ് അവരെ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ കലിമ കൊണ്ട് അവരോട് നല്ലവണ്ണം സ്നേഹബന്ധം പുലര്‍ത്തല്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു.’ (മുസ്ലിം 1218). പുണ്യവചനങ്ങളില്‍ നിന്നും ഉള്‍ത്തിരിഞ്ഞു വരുന്ന അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ ഭര്‍ത്താക്കര്‍ ഏറ്റെടുത്തു നിര്‍വ്വഹിച്ചിട്ടുണ്ടോ ? അവന്‍റെ കലിമത്തിനെ അംഗീകരച്ചിട്ടുണ്ടോ ? അവരോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു എന്ന പ്രവാചകീയ ഉപദേശത്തിനോട് നിങ്ങള്‍ പ്രതികരിച്ചിട്ടുണ്ടോ ? പ്രവാചകന്‍ പറയുന്നുണ്ട്. നിങ്ങളില്‍ വെച്ചേറ്റവും ഉത്തമര്‍ ഭാര്യയോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. ഞാനാണ് എന്‍റെ ഭാര്യമാരെക്കാള്‍ ഏറ്റവും മികച്ചവന്‍. (തുര്‍മുദി 3895). വിശുദ്ധ ഖുര്‍ആനും പ്രസ്താവിക്കുന്നു: ‘ ഉദാത്തമായ രീതിയില്‍ അവരോട് നിങ്ങള്‍ വര്‍ത്തിക്കണം’ (സൂറത്തുന്നിസാഅ് 19) ഇത്തരത്തിലുള്ള രീതിയിലായിരിക്കണം ഓരോരുത്തരും പെരുമാറേണ്ടത്.

പ്രവാചകന്‍ (സ്വ) പറയുന്നു : ‘ നിങ്ങള്‍ ഓരോരുത്തരും ഭരണകര്‍ത്താവും തങ്ങളുടെ ഭരണീയരെത്തൊട്ട് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. അമീര്‍ ഭരണകര്‍ത്താവാണ്. പുരുഷന്‍ വീട്ടുകാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീ ഭര്‍തൃഗൃഹത്തിന്‍റെയും സന്താനങ്ങളുടെയും ഭരണകര്‍ത്രിയാണ്. അപ്പോള്‍ നിങ്ങള്‍ ഓരോരുത്തരും ഭരണകര്‍ത്താക്കളും ഭരണീയരെ തൊട്ട് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. ഭരണനിര്‍വഹണത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരുടെ പങ്കിനെക്കുറിച്ചാണ് പ്രവചകന്‍ ദ്യോതിപ്പിക്കുന്നത്. വൈവാഹിക ജീവിതത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഒരിക്കല്‍ സ്വഹാബിവര്യനായിരുന്ന ആഇദു ബ്നു അംറ് (റ) ഉബൈദില്ലാഹി ബ്നു സിയാദ് എന്ന ഭരണാധികാരിയുടെ അടുക്കല്‍ ചെന്ന് പറയുകയുണ്ടായി. ഹേയ് കുഞ്ഞിമോനെ, ഞാന്‍ പ്രവാചകന്‍ (സ്വ) യെ കേട്ടിരുന്നു. പ്രവാചകന്‍ പറയുന്നു : ‘ അക്രമകാരികള്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. നിങ്ങള്‍ അവനില്‍ ഒരുവനാവാതിരിക്കാന്‍ സൂക്ഷിക്കുക. ഭാര്യയും ഭര്‍ത്താവും അവരില്‍ പെടുമെന്ന് ഭയക്കുന്നുണ്ടോ’ ?

ചരിത്ര രേഖകളില്‍ നിന്ന് പ്രവാചക ജീവിതത്തിലെ വൈവാഹിക നിമിഷങ്ങളെ നമുക്ക് ദര്‍ശിക്കാനാവും. ആഇശാ (റ) ക്ക് തലവേദന ഉണ്ടായിരുന്ന സംഭവം പ്രശസ്തമാണ്. ആഇശാ (റ) തന്നെ പറയുന്നു : ‘റസൂല്‍ (സ്വ) ബഖീഇല്‍ നിന്നും വരുമ്പോള്‍ ഞാന്‍ തല വേദനിച്ച് പറഞ്ഞകൊണ്ടിരുന്നത് എന്‍റെ തലയേ എന്നായിരുന്നു. പ്രവാചകനും അപ്പോള്‍ പറഞ്ഞു: ഞാനും പറയും, ആഇശാ, എന്‍റെ തലയേ. (ഇബ്നു മാജ: 1465). ഭാര്യ ഭര്‍തൃ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിവിടെ വ്യക്തമാക്കുന്നത്. കാരണം റസൂല്‍ (സ്വ) മരണപ്പെട്ടപ്പോള്‍ മഹതിക്ക് 18 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു. അപ്പോള്‍ തലവേദനിച്ച സംഭവം അതിലും കുറഞ്ഞപ്രായത്തിലായിരുന്നെന്നാണ് വാസ്തവം. പിന്നീട് പ്രവാചകന്‍ (സ്വ) അവരെ വിശ്വസിക്കുകയും കാരുണ്യത്തോടെ പെരുമാറുകയും ചെയ്തു. ആഇശാ (റ)യോട് റസൂല്‍ (സ്വ) വീട്ടില്‍ എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ പറയാറുണ്ടായിരുന്നു: പ്രവാചകന്‍ (സ്വ) കുടുംബത്തെ സഹായക്കുകയും നിസ്കാര സമയമായാല്‍ പോവുകയും ചെയ്യും.(ബുഖാരി 676)

ഇതെല്ലാം തന്നെ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് നല്ലൊരു മാതൃക തന്നെയാണ്. ഇതിലും കൂടുതല്‍ തെളിവുകള്‍ ആവിശ്യമെങ്കില്‍ ചരിത്രത്തില്‍ നിന്നും കണാന്‍ സാധിക്കും. മുന്‍ കഴിഞ്ഞപോയ സ്വഹാബീ വനിതകളേയും ഉമ്മഹാത്തുല്‍ മുഅ്മിനുകളേയും മാതൃകയാക്കേണ്ടതാണ്. പക്ഷെ, അതിനുവേണ്ടി ആരും തന്നെ പരിശ്രമിക്കുന്നില്ല. ഒരാള്‍ മറ്റൊരാള്‍ക്ക് ഗുണം ചെയ്താല്‍ മാത്രമേ അയാള്‍ക്ക് തിരിച്ചും ഗുണം ലഭിക്കുകയുള്ളു. ഏതെങ്കിലും ഒരു സമയത്ത് തനിക്ക് ഉപദ്രവമെത്തുമ്പോള്‍ തന്നെ ശുശ്രൂഷിക്കാന്‍ ബലഹീനമായ ഈ സ്ത്രീ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഭര്‍ത്താവ് ചിന്തിക്കണം. അവള്‍ക്കു തന്നെക്കാള്‍ നല്ലതുവരണമെന്നും സ്വ ശരീരത്തേക്കാള്‍ ശ്രദ്ധ കൊടുത്ത് പരിപാലിക്കണമെന്നും അവന്‍ ചിന്തിക്കണം. മറിച്ച്, ഭര്‍ത്താവ് അവളെ വിശ്വസിക്കാതെ അവള്‍ തന്നെ സഹായിക്കണമെന്നും അവനെ അവള്‍ സഹായിക്കുകയും അവന്‍ തള്ളിക്കളയുകയും അവന്‍ പരുഷമായി പെരുമുറുമ്പോള്‍ അവള്‍ സഹിഷ്ണുത പുലര്‍ത്തണമെന്നുള്ള മോശം ചിന്തകളെ അഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും മൗഢ്യമാണ്. തഥാര്‍ത്ഥമായ അല്ലാഹു ഇഷ്ടപ്പെടുന്ന വൈവാഹിക ജീവിതം ഈ രീതിയില്‍ അധിക കാലം നിലനില്‍ക്കുകയുല്ലെന്ന് യാഥാര്‍ത്ഥ്യമാണ്.

കുടുംബബന്ധ ശൈഥിലീകരണങ്ങള്‍ക്കു വേദിയാകുന്ന വൈവാഹിക ജീവിതത്തിലെ നിമിഷങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകരുടെയും ഉമ്മഹാത്തുല്‍ മുഅ്മിനുകളുടടെയും ജീവിതം പാഠമാക്കേണ്ടത് അനിവാര്യത തന്നെയാണ്. ഇങ്ങനെയുള്ള ചരിത്രഭാഗങ്ങള്‍ ആധുനികതയുടെ ഇണകള്‍ക്ക് പകര്‍ന്നു നല്‍കുന്നത് നല്ല നാളേക്കുള്ള സന്ദേശങ്ങളാണ്. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വൈവാഹിക ജീവചരിത്രങ്ങള്‍ നവ ദമ്പതികളുടെ കുടുംബത്തെ സന്തോഷത്തിലാക്കാനും അതിലൂടെ വിജയം കൈവരിക്കാനുമാകും.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*