ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക മുഖ്യമന്ത്രി വ്യക്തമാക്കണം- വെല്ലുവിളിച്ച് ചെന്നിത്തല

തിരുവനന്തപുരം: കിഫ് ബിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട തന്റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല.
കിഫ്ബിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ കിഫ്ബി ആരോപണങ്ങളില്‍ കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. താന്‍ചോദിച്ച ചോദ്യങ്ങള്‍ക്കല്ല മറുപടി നല്‍കിയത്. നല്‍കിയ മറുപടിയെല്ലാം പകുതി സത്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കിഫ് ബിയെ അല്ല കിഫ്ബിയുടെ പേരിലുള്ള അഴിമതിയെയും ധൂര്‍ത്തിനെയുമാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക വ്യക്തമാക്കാന്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. 43000 കോടി രൂപയുടെ പദ്ധതിയില്‍ 10000 കോടി രൂപയുടെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. ഫണ്ടുകളെക്കുറിച്ചുള്ള അന്വേഷണം കൃത്യമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ നടത്തിക്കഴിഞ്ഞാല്‍ പലരും സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. വിഷയത്തില്‍ സമഗ്രമായ സി ബി ഐ അന്വേഷണം വേണം. രമേശ് ചെന്നിത്തല വ്യക്തമാക്കി.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*