നാലര പതിറ്റാണ്ട് പിന്നിടുന്ന കടമേരി റഹ്മാനിയ്യഃ

 

 

മത ഭൗതിക സമന്വയ വിദ്യഭ്യാസം മുസ്ലിം കൈരളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ പ്രസിദ്ധ മത വിദ്യാകേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രമുഖ പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരാണ് ഈ വൈജ്ഞാനിക സമുച്ചയത്തിന്‍റെ സ്ഥാപകന്‍. കടമേരിയെന്ന കൊച്ചു പ്രദേശത്തിന് വൈജ്ഞാനിക ഭൂപടത്തില്‍ ഒരിടം നേടിക്കൊടുക്കുന്നതില്‍ സ്ഥാപനവും സ്ഥാപക നേതാവും ഏറെ പങ്ക് വഹിച്ചിട്ടുണ്‍്. സര്‍വ്വര്‍ക്കും അറിവിന്‍റെ വിളക്കത്തിരിക്കാനാവും വിധം നാദാപുരത്തെ രണ്‍ാം പൊന്നാനിയാക്കി തീര്‍ക്കുന്നതില്‍ കടമേരിയുടെ പങ്ക് നിഷേധിക്കാനാവതല്ല.

മഖ്ദൂമീ പാരമ്പര്യത്തിന്‍റെ കൈവഴികളില്‍ പച്ച പിടിച്ച ദര്‍സ് സമ്പ്രദായം പുരാധന കാലം മുതല്‍ക്കേ കടമേരി ജുമുഅത്ത് പളളിയില്‍ നിലനിന്നിരുന്നു. കാലക്രമേണ കേരത്തിലെ പളളിദര്‍സുകള്‍ക്ക് ആലസ്യത്തിന്‍റെ ക്ലാവ് പിടിച്ചപ്പോള്‍ കടമേരിയിലും അതിന്‍റെ അനുരണനങ്ങള്‍ കാണാനിടയായി.

 ഈ സങ്കീര്‍ണ  ഘട്ടത്തിലാണ് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന വ്യാമോഹത്തോടെ കടമേരിയിലും പരിസര പ്രദേശങ്ങളിലും ബിദ്അത്തിന്‍റെ വിഷബീജങ്ങള്‍ നട്ടുവളര്‍ത്താനുള്ള ആസൂത്രിത ശ്രമം ചില ഭാഗങ്ങളില്‍നിന്നുണ്‍ായത് .സാധുസംരക്ഷണ സമിതിയുടെ മറവില്‍ പുരോഗമന പരിഷകരണ വാദത്തിന് അടിത്തറപാകുകയെന്ന തന്ത്രപ്രധാനമായ ശ്രമമാണ് കടമേരിയിലും അവര്‍ പയറ്റിയത്. ഈ പ്രതികൂല സാഹചര്യത്തിലാണ് ഒരു പ്രതിവിപ്ലവകാരിയുടെ പരിവേശമണിഞ്ഞ് കടമേരിയിലെ കുലീന പണ്ഡിത തറവാട്ടിലെ പ്രധാനിയും പൗര പ്രമുഖനുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് രംഗപ്രവേശനം ചെയ്തത്.

മുസ്ലിം കൈരളിയുടെ നവോത്ഥാനമണ്ഡലത്തില്‍ പ്രശോഭിച്ച് നില്‍ക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെതുടക്കം 1972 -ജനുവരി 30-ന് കടമേരി ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന വടകര താലൂക്കിലെ പണ്ഡിത-സയ്യിദ്-സാദാത്തുക്കളുടെ കണ്‍വെന്‍ഷനിലെ തീരുമാനത്തോടെയായിരുന്നു. ‘ദീനീസ്നേഹികളെ ഇതിലെ ഇതിലെ ‘എന്ന ശീര്‍ഷകത്തില്‍ വന്ദ്യരായ ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരും കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരും ഒപ്പിട്ട ഒരു ലഘുലേഖ വിതരണം ചെയ്തുകൊണ്‍ായിരുന്നു കണ്‍വെന്‍ഷനിലേക്ക് ജനങ്ങളെ ക്ഷണിച്ചത്.താലൂക്കിലെ പൗരപ്രമാണികളും പണ്ഡിത പ്രമുഖരും അടങ്ങുന്ന ഒരു വലിയ ജന സഞ്ചയം തന്നെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.ഒരു അറബിക് കോളേജ് തുടങ്ങാമെന്ന തീരുമാനവും വന്നു. ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരിലേക്ക് ചേര്‍ത്തി കോളേജിന് റഹ്മാനിയ്യ എന്ന് നാമകരണം ചെയ്യാനും ധാരണയായി.

മുസ്ലിം കൈരളിയുടെ ആധികാരിക പരമോന്നത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരായിരുന്നു പ്രസ്തുത കണ്‍വെന്‍ഷനിലെ അധ്യക്ഷന്‍ .കാര്യാട്ട് കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട് ) നാളോം കണ്‍ി മുഹമ്മദ് മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി) പറമ്പത്ത് കുഞ്ഞിമുഹമ്മദ് (ട്രഷറര്‍) ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ (മാനേജര്‍) എന്നിവരായിരുന്നു കോളേജിന്‍റെ പ്രഥമ ഭാരവാഹികള്‍.വിപുലമായ രീതിയില്‍ തറക്കല്ലിടല്‍ സമ്മേളനം നടത്താനും മുസ്ലിം കൈരളിയുടെ ആത്മീയ ആചാര്യന്മാരായ ബാഫഖി തങ്ങളെയും പൂക്കോയ തങ്ങളെയും പങ്കെടുപ്പിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനമായി.

ഇതിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി കുഞ്ഞമ്മദ് മുസ്ലിയാര്‍ കടമേരിയിലെ പരിസര പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി.സാമ്പ്രദായിക രീതിയില്‍ നിന്നും തെറ്റി അനിവാര്യ പരിഷ്കരണത്തിന്‍റെ പാത സ്വീകരിച്ചപ്പോള്‍ കടുത്ത പ്രതിസന്ധികളും പ്രതിബന്ധങ്ങളും വഴില്‍ ഏറ്റുവാങ്ങേണ്‍ിവന്നു.എങ്കിലും ആത്മാര്‍ത്ഥതയുടെ ആള്‍രൂപവും നിശ്ചയദാര്‍ഢ്യത്തിന്‍റെ കരളുറപ്പും സമ്മേളിച്ച ആ മഹാ മനുഷ്യന്‍ തന്‍റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി അഹോരാത്രം പരിശ്രമിച്ചു.

പരിഹാസങ്ങള്‍ക്കിടയിലും ചില ദീനീസ്നേഹികള്‍ സഹപ്രവര്‍ത്തകരായി കൂടെക്കൂടി. കുറുന്തോടി കുഞ്ഞമ്മദ് മുസ്ലിയാര്‍, വെള്ളിലാട്ട് മൊയ്തു, മടത്തില്‍ പോക്കര്‍ ഹാജി, എന്‍ സി കെ കുഞ്ഞബ്ദുല്ല, അമ്പളിയത്ത് കുഞ്ഞബ്ദുല്ല  മുസ്ലിയാര്‍, പു തിയോട്ടില്‍ കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങി വിരളിലെണ്ണാവുന്നവര്‍ മാത്രമാണ് കുഞ്ഞമ്മദ് മുസ്ലിയാരോടൊപ്പം ഈ മഹാ സംരംഭത്തിന് കൈമെയ് മറന്ന് മുന്നിട്ടിറങ്ങിയത്. പ്രവര്‍ത്തന ഫലമെന്നോണം 1972- ജനുവരി 5-ന് കോളേജിന്‍റെ ശിലാ സ്ഥാപന സമ്മേളം നടന്നു. പൂക്കോയ തങ്ങള്‍ ഈ വിദ്യഭ്യാസ സമുച്ചയത്തിന് തറക്കല്ലിട്ടു.തുടര്‍ന്ന് 22-11-1972 ന് കടമേരി ജുമാമസ്ജിദിന്‍റെ ചെരുവില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് റഈസുല്‍ മുഹഖികീന്‍ കണ്ണിയത്ത് ഉസ്താദ് ക്ലാസ് തുടങ്ങിവെച്ചു. പ്രഥമ പ്രിന്‍സിപ്പാള്‍ ബഹുഭാഷ പണ്ഡതനായ  മട്ടന്നൂര്‍ പി എ അബ്ദുല്ല മുസ്ലിയാരായിരുന്നു.

1973-87 കാലഘട്ടത്തില്‍ റഹ്മാനിയ്യ ഉന്നതിയിലേക്കുള്ള പടവുകള്‍ കയറുകയായിരുന്നു.അക്കാലത്ത് ആലോചനക്കുപോലും ഇടമില്ലാത്ത നവ വിദ്യഭ്യസ രീതിയാണ് ചരിത്രനിയോഗമെന്നോണം റഹ്മാനിയ്യ ഏറ്റെടുത്തത്. പരിഷ്കരണ പാഥേയത്തില്‍ ധിഷണാശാലിയും ക്രാന്ത ദര്‍ശിയുമായിരുന്ന എം എം ബഷീര്‍ മുസ്‌ലിയാരുടെ കൂടി പങ്കാളിത്തം ചേര്‍ന്നപ്പോള്‍ റഹ്‌മാനിയ്യ ഒരു പുതുചിരിത്രം കൂടി രചിക്കുകയായിരുന്നു. റഹ്മാനിയ്യക്കായി പാരമ്പര്യത്തിന്‍റെ പരിശുദ്ധിയും പുതുതലമുറയുടെ പരിമണവുമുള്ള സിലബസ്സ് ഒരുക്കിയ്ത ബഷീര്‍ മുസ്ലിയാരായിരുന്നു. സമകാലിക ലോകത്ത് മുസ്ലിം സമൂഹം അനുഭവിക്കുന്ന ഏത് പ്രതിസന്ധിയെയും അതിജയിക്കാനും അവയോട് പ്രതികരിക്കാനും പ്രാപ്തരായ യുവപണ്ഡിത തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു റഹ്മാനിയ്യയിലൂടെ മഹാന്‍ ചെയ്തത്.

കേരളത്തിന്‍റെ വിദ്യഭ്യസ നവോത്ഥാനത്തില്‍ ഏറെ പങ്കുവഹിച്ച സമന്വയ വിദ്യഭ്യാസം ഈ മഹാ മനീഷിയുടെയും കുഞ്ഞമ്മദ്  മുസ്ലിയാരുടെയും തലയില്‍ ഉദിച്ച ചിന്തകളായിരുന്നു എന്നതാണ് നേര്. കേരളത്തിലെ അറബിക് കോളേജുകളില്‍ ഇംഗ്ലീഷും ഉറുദുവും അറബിയും മലയാളവും ചേര്‍ത്ത് ഒരു സിലബസ്സ് ഉണ്‍ാക്കുകയും ആധുനിക രീതിയില്‍ ഡിവിഷനുകളായി ക്ലാസുകള്‍ തിരിച്ച് ബെഞ്ചും ഡെസ്ക്കും ബ്ലാക്ക് ബോര്‍ഡും ഹാജര്‍ പട്ടികയും ഒപ്പു പട്ടികയും ഒരുക്കുക വഴി മുസ്ലിം കേരള ചരിത്രത്തെ പുതിയൊരു നവോത്ഥാനത്തിലേക്ക് റഹ്മാനിയ്യ വഴിനടത്തുകയായിരുന്നു.

അദബും ആദരവും പകര്‍ന്ന് കിട്ടുന്ന പള്ളിദര്‍സുകളുടെ സാമ്പ്രദായിക രീതി കയ്യൊഴിയാതെ തന്നെ നൂതന മാര്‍ഗം ഉള്‍കൊള്ളുന്ന ഒരു വിദ്യാഭ്യാസഭൂമിക സൃഷ്ടിക്കുകയെന്നതായിരുന്നു കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ആഗ്രഹിച്ചത്. പ്രായഭേദമന്യേ തൂവെള്ള വസ്ത്രവും തലപ്പാവും ധരിച്ചുള്ള റഹ്മാനിയ്യയിലെ പാരമ്പര്യ വേഷം ഈ ലക്ഷ്യ സാക്ഷാല്‍കാരത്തെ കുറിക്കുന്നതാണ്. റഹ്മാനിയ്യയുടെ ആദ്യകാലത്തുണ്‍ായ ക്ലേശങ്ങള്‍ അതിദാരുണമായിരുന്നു. സാമ്പത്തികമായ അസൗകര്യങ്ങളുയര്‍ത്തിയ അസ്യാരസ്യങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. സാമ്പത്തിക സ്രോതസ്സിനായി ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ വിളവെടുപ്പ് പാടങ്ങളില്‍ ചെന്ന് വിഭവ സമാഹരണം നടത്തുകയും ഗള്‍ഫ് വീടുകളില്‍ കയറി പണം പിരിക്കുകയും പതിവായിരുന്നു. കടയില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തും അങ്ങാടികളില്‍ റഹ്മാനിയ്യ വിദ്യാര്‍ത്ഥികളെയും ഉസ്താദുമാരെയും കൊണ്ട് മൊബൈല്‍ വഅളുകള്‍ നടത്തുക വഴി ഇതിന് പരിഹാരം കണ്‍െത്തുകയായിരുന്നു പതിവ്.

കോളജിന്‍റെ പ്രചരണ പ്രവര്‍ത്തന വിജയത്തിനായി കേരളത്തിനകത്തും പുറത്തുമുളള പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥാപനത്തിന്‍റെ കാര്യം അറിയിക്കാന്‍ കുഞ്ഞമ്മദ് മുസ്ലിയാര്‍ എന്നും മനസ്സ് വെച്ചിരുന്നു. നാട്ടിലും പരിസര പ്രദേശങ്ങളിലുമുളള സൂഫിയാക്കളെയും ഔലിയാക്കളെയും കോളേജിലേക്ക് കൊണ്‍് വരികയും അവരുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യപ്പെടുകയും ചെയ്തു. 1978 ലെ അജ്മീര്‍ ദര്‍ഗാ സന്ദര്‍ശനം നൂറ് കുട്ടികളുടെ നിത്യ ചെലവിന് വകയായി എന്നത് അദ്ദേഹത്തിനും കോളേജിനും മഹാന്മാരുമായുളള അഭേദ്ധ്യമായ ബന്ധത്തെ കുറിക്കുന്നതാണ്.

1980 ല്‍ ആക്ടിംങ് പ്രിന്‍സിപ്പലായി നിയമിതനായ മര്‍ഹൂം ശൈഖുനാ കോട്ടുമല ടി.എം ബാപ്പു ഉസ്താദ് കോളേജിന്‍റെ സാമ്പത്തിക വിദ്യഭ്യാസ അഭിവൃദ്ധിക്ക് നിസ്സീമവും നിസ്വാര്‍ത്ഥവുമായ പങ്ക് വഹിച്ചിട്ടുണ്ട് . നാദാപുരം ജനങ്ങളുടെ ആശാ കേന്ദ്രം മര്‍ഹൂം ഹാശിം കോയ തങ്ങള്‍ റഹ്മാനിയ്യയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതും ഈ കാലത്താണ്.   

ബശീര്‍ ഉസ്താദ് സ്ഥാപിച്ച റഹ്മാനിയ്യ സിലബസ് നിലനിര്‍ത്തിക്കൊണ്‍് തന്നെ എസ്.എസ്.എല്‍.എസി, പ്ലസ് ടു, ഇംഗ്ലീഷ് ഭാഷാ ബിരുദവും ബിരുദാനന്തര ബിരുദവും മൗലവി ഫാളില്‍ റഹ്മാനി ബിരുദത്തോടൊപ്പം റഹ്മാനിയ്യ നല്‍കി വരുന്നു. പുതിയ കരിക്കുലം അനുസരിച്ച് എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് വര്‍ഷത്തെ കോഴ്സ് കൊണ്ട് ഈ ബിരുദങ്ങളെല്ലാം കരസ്ഥമാക്കാവുന്ന രീതിയില്‍ കോളേജ് പുരോഗതിയുടെ പാന്ഥാവില്‍ ബഹുദൂരം മുന്നേറിക്കൊണ്‍ിരിക്കുകയാണ്.

ബോര്‍ഡിംഗ് മദ്രസ, അഗതി വിദ്യാ കേന്ദ്രം, വനിതാ കോളേജ്, ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് സ്കൂള്‍, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്‍റി സ്കൂള്‍, പ്ലസ് ടു കോച്ചിംഗ് സെന്‍റര്‍ തുടങ്ങിയ വൈവിദ്യമാര്‍ന്ന പഠന കേന്ദ്രങ്ങള്‍ റഹ്മാനിയ്യക്ക് കീഴിലുണ്ട് . ഓരോന്നിനും വ്യത്യസ്ഥ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ട് . പത്തോളം വരുന്ന വിദേശ കമ്മിറ്റികളും മറ്റ് ഉദാര മനസ്കരുടെ സഹായവുമാണ് ഈ മഹാ വിജ്ഞാന കേദാരത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. ഇനിയും പുരോഗതിയുടെ പാതയില്‍ അതിദ്രുതം മുന്നേറാന്‍ മെയ്യും മനസ്സും സമര്‍പ്പിച്ച് നാം മുന്നോട്ട് വരണം. നാഥന്‍ തുണക്കട്ടെ..! ആമീന്‍.

 

 

 

 

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*