കേന്ദ്രവും ലഫ്. ഗവര്‍ണരും തടസ്സങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതുച്ചേരി മുഖ്യമന്ത്രി

പോണ്ടിച്ചേരി: കേന്ദ്ര സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുമെതിരെ പരാതിയുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. രണ്ടു ഭാഗത്തു നിന്നുമുള്ള തടസ്സങ്ങള്‍ കാരണം സര്‍ക്കാരിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റ് പോലും കൃത്യസമയത്ത് തയ്യാറാക്കാനോ അവതരിപ്പിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ രണ്ടിന് പുതുച്ചേരി അസംബ്ലിയില്‍ അവതരിപ്പിച്ച ബജറ്റ് മെയിലായിരുന്നു നടത്തേണ്ടിയിരുന്നത്. പക്ഷെ, കേന്ദ്രത്തില്‍ നിന്ന് സമയബന്ധിതമായി ഫണ്ട് അനുവദിക്കുകയും മന്ത്രിസഭയില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ക്ക് ആവശ്യമില്ലാത്ത ഫയലുകള്‍ പോവേണ്ടി വന്നതും കാരണം നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കാമരാജിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*