‘കത്‌വ പീഡനം നിസാര സംഭവം, അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല’- കശ്മീര്‍ പുതിയ ഉപമുഖ്യമന്ത്രി ‘തുടങ്ങി’

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കവീന്ദര്‍ ഗുപ്ത. ലോകത്തെ ഞെട്ടിച്ച കത്‌വ പീഡനക്കൊലയെ നിസാരമായി കണ്ടാല്‍ മതിയെന്ന പ്രസ്താവനയുമായാണ് അരങ്ങേറ്റം.

”രസന (കത്‌വ ഇവിടെയാണ്) ചെറിയ പ്രശ്‌നമാണ്… വീണ്ടുമൊരിക്കല്‍ ഇതു സംഭവിക്കരുത്, കുട്ടിക്ക് നീതി ലഭിക്കുന്നു. ഇതുപോലെ നിരവധി വെല്ലുവിളികള്‍ സര്‍ക്കാര്‍ നേരിടുന്നുണ്ട്. രസനയ്ക്ക് അത്ര വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല”- ഉപമുഖ്യമന്ത്രി പറഞ്ഞു.

കത്‌വ കേസിലെ പ്രതികളെ പിന്തുണച്ചു കൊണ്ട് റാലി നടത്തിയതിനെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ച് പകരം ഇന്ന് ചുമതലയേറ്റയുടനെയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

മുസ്‌ലിംകളെ പേടിപ്പിച്ച് ഓടിക്കാനെന്ന ലക്ഷ്യത്തോടെ ഏഴു ദിവസക്കാലം ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച് എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിലേക്കു നയിച്ചിരുന്നു.

പ്രതികളെ ബി.ജെ.പിയിലെ രണ്ടു മന്ത്രിമാരുടെ പിന്തുണയോടെ സംരക്ഷിക്കാന്‍ റാലി നടത്തിയതും കടുത്ത പ്രതിഷേധത്തിനിടയാക്കി. ഈ മന്ത്രിമാര്‍ രാജിവച്ചതും ഇതേ പശ്ചാത്തലത്തിലാണ്. ഇവര്‍ക്കു പകരം വന്ന മന്ത്രിമാരില്‍ ഒരാളാണ് കത്‌വയെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയായ കവീന്ദര്‍ ഗുപ്ത.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*