ആത്മീയതയുടെ കാതല്‍

അബ്ദു സമദ് റഹ്മാനി ഒാമച്ചപ്പുഴ

“ഈമാനും ഇസ്ലാമുംഇഹ്സാനും ചേര്‍ന്നതാണ് സമ്പൂര്‍ണ്ണ ദീന്‍.ഇസ്ലാമിനെ കുറിച്ച്  സംഗ്രഹ വിവരണത്തില്‍ പുണ്യറസൂല്‍ (സ) ദീനിനെ അപ്രകാരമാണ് പരിചയപ്പെടുത്തുന്നത്” (മുസ്ലിം) മൗലികമായ ഈ വ്യാഖ്യാനം തന്നെയാണ്ഇഅ്ത്തികാഫ് , അമല്‍,ഇഖ്ലാസ്,എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത് ഉസ്വൂലുദീന്‍ (ഇല്‍മുല്‍കലാം) ഫിഖ്ഹ്,തസ്വവ്വുഫ്എന്നുസ്വാതന്ത്ര വൈജ്ഞാനികശാഖകള്‍ നിഷ്പന്നമായത്ഹദീസില്‍വിവരിച്ച ഈമാനില്‍ നിന്നുഇസ്ലാമില്‍ നിന്നുമാണ് (ത്വബാഖാത്തുശ്ശാഫിയ്യ:ഇമാംസുബുഖി ) . സത്യവിശ്വാസവും സല്‍ക്കര്‍മ്മവും  കൈകൊള്ളുന്നവര്‍ക്ക്  ഐഹിക പാരത്രിക ജീവിതത്തില്‍ വിജയംസുനിശ്ചയമാണന്ന് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട് (അല്‍ബഖറ,25 ഹജ്ജ 50, മറിയം96). ‘ നമുക്ക് വേണ്ടി കഠിന പരിശ്രമം ചെയ്യുന്നവര്‍ക്ക് നാം നമ്മുടെ വഴികാണിച്ചുകൊടുക്കും.

നിശ്ചയംഅല്ലാഹുംമുഹ്സിനുകളുടെകൂടെയാണ്’ (അന്‍കബൂത്ത്.69) ഖുര്‍ആനും സുന്നത്തുമാണ് ശറഈ വിജ്ഞാനങ്ങളുടെ മൂല സ്രേതസ്സുകള്‍ എന്ന് വിവരിക്കാനാണ് ഇത്രയുംകുറിച്ചത് . നബി(സ) തങ്ങളുടെകാലത്ത്  ഈ വിജ്ഞാന ശാഖകളില്‍വേര്‍ത്തിരിച്ച വിവരണങ്ങളോ ഗ്രന്ഥ രചനകളോ നടന്നില്ല. ഇന്നതുകൊണ്ട് ഇവ അവഗണിക്കാന്‍ വിശ്വാസികള്‍ക്കാവില്ല. നബി(സ)യുടെ ജീവികതം പൂര്‍ണാര്‍ത്ഥത്തില്‍ പകര്‍ത്തിയ സ്വഹാബികള്‍ അസാമാന്യ ബുദ്ധി ശക്തിയും ഗവേശണാ പാഠവമുള്ളവരായിരുന്നു.

റസൂല്‍ (സ)യുടെവാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും അനുവാദങ്ങളില്‍ നിന്നും ഇഅ്ത്തികഫും അമലും,ഇഖ്ലാസ്വുമൊക്കെവ്യവച്ഛേദിച്ചു മനസ്സിലാക്കാന്‍ അവര്‍ക്കു നിഷ്പ്രയാസംകഴിഴുമായിരുന്നു. അത്കൊണ്ടാണ്തന്‍റെസ്വഹാബികളില്‍ആരെ പിന്‍പറ്റിയാലും നിങ്ങള്‍ സന്‍മാര്‍ഗ സിന്ധരായിരിക്കും എന്ന് നബി(സ) പറഞ്ഞത്. പില്‍ക്കാലത്ത്സ്ഥിതിവിശേഷംആകെമാറിമറിഞ്ഞു, കര്‍മപരമായകാര്യങ്ങളില്‍പല അജ്ഞതകളുംകയറിക്കൂടുകഴുംഅറിവില്ലാഴ്മഅമലുകളെഅസ്വീകാര്യമാക്കുകയുംചെയ്തു.

അപ്പോള്‍ശരീഅത്ത് അനുസരിച്ച അമലുകളുടെ പൂര്‍ണകതയുടെയുംസ്വീകാര്യങ്ങളടെയും മാനദണ്ഡങ്ങള്‍ വിവരിക്കേണ്ടിവന്നു ആ വിവരങ്ങളാണ് ഫിക്ഹ് എന്ന പ്രവിശ്യാലമായവൈജ്ഞാനികശാകയായിരൂപപ്പെട്ടത്.   കര്‍മപരമായകാര്യങ്ങള്‍ക്ക് ഫിക്ഹ്  എന്ന നാമം സ്വയംകൃതമായിആരെങ്കിലും നിര്‍മിച്ചതല്ല. ഈ ദീനിന്‍റെതൂണ്‍ ഫിക്ഹ്ആകുന്നു എന്ന നബി വചനം സുവിതിതമാണ്എട്ടാം നൂറ്റാണ്ടിലെ ചില പണ്ഡിതരുടെ സമസൃഷ്ടിയാണ് ഫിഖ്ഹ് എന്ന വാദം ശുദ്ധ വിവരക്കേടാണ്.

കര്‍മശാസ്ത്രപരമായിമുസ്ലിം ലോകം നാലു ധാരകളില്‍ ഏതെങ്കിലും ഒന്നിനെ അനുധാവനം ചെയ്യുന്നവരാണ്. ഹനഫീ, മാലികി, ശാഫിഈ, എന്നിവയാണ് ആ നാലു ധാരകള്‍. ഇവക്കുപുറമെ മറ്റൊരു മദ്ഹബ്മുസ്ലിം ലോകത്തിന് പരിചിതമല്ല. പിന്‍പറ്റല്‍മുസ്‌ലിംകള്‍ക്ക് അനുവദനീയവുമല്ല. ഈ നാലിനു പുറമെ മറ്റൊന്നിനെ കണ്ടെത്തുന്നവന്‍ വിശ്വാസികളുടെ ധാരയില്‍ നിന്ന് അഭഭ്രംശം സംഭവിച്ചവനും നരകാവകാശിയുമാണെന്ന് ഖുര്‍ആന്‍ 4/115ല്‍ വ്യക്തമാക്കിയിട്ടുണ്ട്ഇമാം സ്വാവി(റ) പറയുഞ്ഞു: ”  നാലു മദ്ഹബുകള്‍ക്ക് പുറമെ മറ്റൊന്നിനെ അനുകരിക്കാന്‍ അനുവദനിയമല്ല.  സ്വഹീബത്തിന്‍റെ വാക്കുകളോടോ സ്വഹീഹായ ഹദീസനോടോ ആയത്തിനോടോ യോജിച്ചാലും ശരി നാല് മദ്ഹബുകളെ തിരസ്ക്കരിക്കുന്നവന്‍ വഴിപിഴച്ചവനും വഴി തെറ്റിക്കുന്നവനുമാണ്. ചിലപ്പോള്‍ സത്യ നിഷേധത്തിലേക്കും അതവനെ എത്തിക്കും. കിതാബിന്‍റെയും സുന്നത്തിന്‍റെയും പ്രത്യാക്ഷാര്‍ത്ഥങ്ങളെ അവംലബിക്കാന്‍ കുഫ്റിന്‍റെ അടിസ്ഥാനങ്ങളില്‍ പെട്ടതാണ്”

കര്‍മശാസ്ത്രംപോലെ വിശ്വാസകാര്യങ്ങളില്‍ രണ്ട് വഴികളാണ് സര്‍വാഗീകൃതമായിട്ടുള്ളത്. ഇമാം അബുല്‍ ഹസന്‍ അശ്അരി(റ) യിലേക്ക്  ചേര്‍ന്നുപോകുന്ന അശ്അരി, ഇമാം അബുല്‍ മന്‍സൂറുല്‍ മാതൂരീദി(റ)യിലേക്ക് ചേര്‍ക്കപ്പെട്ട മാതൂരീദി സരണികളാണ് അവ. വിശ്വാസ കാര്യത്തില്‍ സ്വിറാത്തുല്‍ മുസ്തഖീമില്‍ നിന്നുംമുസ്ലിം ലോകം വഴിതെറ്റിയപ്പോള്‍ യഥാര്‍ത്ഥ വിശ്വാസത്തെ സമ്പൂര്‍ണ്ണമായി വിശകലനം ചെയ്തവരാണ് പ്രസ്തുത രണ്ട് മഹുത്തുക്കള്‍. അതുകൊണ്ടേണ് മുസ്ലിം ലോകം അവരെ ഇമാമുകളായി കാവമിത്രയും അംഗീകരിച്ചുവരുന്നത്.

ഇല്‍മുല്‍ഫിഖ്ഹ്, ഇല്‍മുല്‍കലാം എന്നപോലെ ഇല്‍മുത്തസ്വവ്വഫും പില്‍ക്കാലത്ത് രൂപം കൊണ്ടതാണ്. വിശ്വാസവും കര്‍മവുമൊക്കെ കോവലം പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുകയും അവയുടെ ആന്തരികാര്‍ത്ഥങ്ങള്‍ വിസ്മിരിക്കപ്പെടുകയും ചെയ്തപ്പോള്‍ പരിശുദ്ധ ദീനിന്‍റെ മര്‍മപ്രധാനമായ ഇഹസാന്‍ വിശകലനം ചെയ്യപ്പെടേണ്ടി വന്നു. തസവ്വുഫ് എന്നാണ് പണ്ഡിതന്‍മാര്‍ അതിന്ന് നാമകരണം ചെയ്തത്. അഹ്വലുസ്സ്വുഫ്ഫയിലെ സ്വുഫ്ഫ എന്ന പദത്തില്‍നിന്നാണ് തസ്വവ്വുഫ് ഉദ്ഭവിച്ചതെന്ന് പണ്ഡിതാഭിപ്രായം പ്രശസ്തമാണ്. തസ്വവ്വുഫിന്‍റെ വേരുകള്‍ മസ്ജിമുന്നബീവിയില്‍ നിന്നാണ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതെന്നാണല്ലോ അതിനര്‍ത്ഥം. അതുകൊണ്ട് തന്നെ തസ്വവ്വുഫിനെ അംഗീകരിക്കാത്തവരുടെ ഇസ്ലാം പൂര്‍ണമല്ല.

സയ്യിദുത്ത്വാഇഫ എന്ന അപരനാമത്തില്‍ അറയപ്പെടുന്ന ജുഹൈദുല്‍ ബാഗ്ദാദി(റ) വാണ് ആത്മിയ രാഹിത്യത്തില്‍ നിന്നും ഇസ്ലാമിക തസ്വവ്വുഫിനെ സംരക്ഷിക്കുന്നതില്‍ കഠിനയത്നം നടത്തിയത് . അതുകൊണ്ടാണ് സൂഫി ത്വരീഖത്തുഖളില്‍ അധികവും അദ്ദേഹത്തിലൂടെ കടന്നുപോകുന്നത്. നബി(സ) വരെ എത്തുന്ന മുറയാത്ത ഗുരുപരമ്പരയില്‍ ജൂഹൈദുല്‍ ബാഗ്ദാദി(റ) തന്‍റെ ആത്മിയതയിലെ അഗജ്ഞാനം സമര്‍പ്പിച്ചത്ഇസ്ലാമിക ലോകത്ത് വെള്ളി നക്ഷത്രമായി ജ്വലിച്ചുനില്‍ക്കുന്ന സിര്‍തിയുസ്സിഖ്തി (റ) യാണ് ജുനൈദുല്‍ ബാഗ്ദാദി (റ) യുടെ ഗുരു. മഅ്റൂഫുല്‍ കര്‍ഖി (റ) , ദാവൂദുത്ത്വാഇ (റ) ഹബീബുല്‍ അജ്മി (റ), ഹസനുല്‍ ബസ്വരി (റ) അലിയുബ്നുഅബി ത്വാലിബ് (റ) വഴി പുണ്യറസൂല്‍ (സ) ആ ഗുരു പരമ്പര ചെന്നത്തുന്നു. ത്വരീഖത്തുകളില്‍ ഏറിയ കൂറും ഈ പരമ്പരയുടെ പിന്‍തുടര്‍ച്ചക്കാരാണ്.

അതുകൊണ്ടാണ് ത്വരീക്കത്തുകളില്‍ ഏറ്റവും പരിശുദ്ധവും അനുകരണിയവും ജുനൈദ്(റ) ന്‍റെ ത്വരീക്കത്താണെന്ന് മഹാന്‍മാര്‍ പ്രസ്താവിച്ചത്. അംഗീകൃതമായ  ചില ത്വരീക്കത്തുകള്‍ക്ക് മറ്റു ചില പരമ്പരകളുണ്ട് . മനുഷ്യന്‍ വിജയത്തിന്‍റെ വഴിയൊരുക്കുകയും ആ വഴിയുലെ മാര്‍ഗതടസ്സങ്ങളെ തിരിച്ചറിയാന്‍ അവനെ പാകപ്പെടുത്തുകയുമാണ് യാഥാര്‍ത്ഥ തസ്വവ്വുഫിന്‍റെ ഭൗത്യം.

ഇമാം ഗസ്സാലി(റ) പറയുന്നു.’ മുന്‍കാലങ്ങളില്‍ വിവരിച്ച വിജ്ഞാനങ്ങള്‍ (തത്വശാസ്ത്രം, ഭൗതിക ശാസ്ത്രം, രാശ്ട്രതന്ത്രം, ധര്‍മമിംമാംസ) പഠിച്ചശേഷം സൂഫിസത്തെ കുറിച്ച പഠനത്തിലായി എന്‍റെ ശ്രദ്ധ, തതവും പ്രയോഗവും ചേര്‍ന്നതാണ് അവരുടെ മാര്‍ഗം അധമവാസനകളില്‍ നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും മനസ്സിനെ ശിദ്ധീകരിക്കുകയാണ് അതിന്‍റെ  ആത്യന്തിക ലക്ഷ്യം. അങ്ങനെ ദൈവോതരമായ ചിന്തകളില്‍നിന്നും മനസ്സിനെ മുക്തമാക്കി ദൈവസ്മരണകൊണ്ട ്ഹൃയ്ത്തെ അലങ്കരിക്കുക.(അല്‍മുന്‍ഖിദഇല്‍മിലൂടെയും അമലിലൂടെയും ആത്മശുദ്ധീകരണം സാധ്യമായില്ലെങ്കില്‍ അവ ഫലശൂന്യമാണ്. നിശ്ചയം ഹൃദയത്തെ സംസ്ക്കരിച്ചവന്‍ വിജയിച്ചു. അതിനെ അവിശുദ്ധമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്തു (അശ്ശംസ്)  എന്നാണല്ലോ.

ഖുര്‍ആന്‍റെ പ്രഖ്യാപനംഇല്‍മുല്‍ ഫിഖ്ഹും ഇല്‍മുല്‍കാലാമെന്നപോലെ ഇല്‍മുതസ്വവ്വുഫും നിരവധി വിര്‍മശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്ലാമിന് ഭൗതിക വ്യാഖ്യാനങ്ങള്‍ ചമച്ച ബിദഇകളാണ് തസ്വവ്വുഫിന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍. മഹാരഥന്മരായ പല സൂഫ്യവര്യډാരെയും അവരുടെ സാങ്കേതിക പ്രയോഗങ്ങളെയും ഔറാദുകളെയും ശിര്‍ക്കന്‍റെയും കുഫ്റിന്‍റെയും പട്ടികയില്‍ എഴുതിച്ചേര്‍ക്കാന്‍ അവര്‍ക്ക് വൈമനസ്യമുണ്ടായില്ല ആത്മിയതയുടെ മുഴവന്‍ സിമ്പലുകളെയും ഒരു തരം പുച്ഛമനോഭാവത്തോടെയാണ് ബിദഇകള്‍ എക്കാലത്തും സമീപിച്ചത് .ഉദാഹരണത്തിന്ന് വിവാഹ ബന്ധത്തിന്‍റെ കാര്യം തന്നെ എടുക്കാം ഇബ്നുത്തീമിയ്യയാണല്ലോ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ റോള്‍ മോഡല്‍, മദ്ഹബുകളെ അംഗീഗരിച്ചപ്പോയും അയാള്‍ തസ്വവ്വുഫിനെ ഭാഗികമായി നിരാകരിച്ചു.

ഹുജ്ജത്തുല്‍ ഇസ്ലാമെന്ന അപരനാമങ്ങളില്‍ സുവതിതനായ അഞ്ചാം നൂറ്റാണ്ടിന്‍റെ നവോത്ഥാന നായകന്‍ ഇമാം ഗസ്സാലി (റ) നെ ഇബ്നുതീമിയ്യ നിശിതമായി വിമര്‍ശിച്ചു.ഇബ്നുതീമിയ്യയുടെ വിമര്‍ശനത്തിന്ന് വിദയമായ വേറെയും മഹാരഥന്മാരുണ്ട്.ഇബ്നുഅബ്ദുല്‍വഹാബാകട്ടെ തസ്വവ്വുഫിനെയും ത്വരീഖത്തുകളെയും നഖശിഖാന്തം എതിര്‍ത്തു. അറേബിയന്‍ ഉപദ്വീപിലെ ആത്മിയ അന്തരീക്ഷങ്ങളെ മുഴവന്‍ ഭരണകുടത്തിന്‍റെ ഒത്താശയോടെ തല്ലി തകര്‍ത്തു. വഹാബിസം ജമാലുദ്ധീന്‍ അഫ്ഗാനിന്‍റെയും മുഹമ്മദ് അബ്ദുവിന്‍റെയും മാസിഡോണിസവുമായി കൂടികലര്‍ന്ന് കേരളത്തിലെത്തിയപ്പോഴുള്ള അവസ്ഥയെ കുറിച്ച് ദീര്‍ഘവിശകലനത്തിന്‍റെ ആവിശ്യമല്ലല്ലോ ഉത്തമ നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ഇസ്ലാമിന്‍റെ ചൈതന്യത്തിന്ന് അതോടെ മങ്ങലേറ്റു.

വിദ്യാഭ്യാസവും ആചാരനിഷ്ടാനങ്ങളും സാംസ്ക്കാരിക രീതികളും അപകനിര്‍മ്മിതിക്കും വിധേയമായി. പാരമ്പര്യ പൂര്‍ണാര്‍ത്ഥത്തില്‍ തിരസക്കരിക്കപ്പെട്ടു   ഈ ഘട്ടത്തിലാണ് വഹബിസത്തിന്‍റെ ആത്മിയ നിരാസത്തെയും ആദര്‍ശ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍ ഒരു സംഘ പണ്ഡിതര്‍ സമ്മേളിക്കുന്നത്. സൂഫി ജീവിതം നയിച്ച അവരുടെ പ്രതിരോധത്തിനു മുമ്പില്‍ ബിദ്അത്തിന്‍റെ കരിനാഗങ്ങള്‍ പത്തിതാഴ്ത്തി.വിശ്വാസികളുടെ ഈമാനും അമലും സംരക്ഷിക്കപ്പെട്ടതുപോലെ ആത്മിയനിരാസത്തില്‍ നിന്നും  ആത്മിയ ചൂഷണത്തില്‍നിന്നും അവര്‍ മുക്തമായിവഹാബിസവും മൗദൂദുസവുംമൊക്കെ ആത്മശൂന്യമായ ഒരു മതപരിസരമാണ് ഇവിടെ സൃഷ്ടിക്കാന്‍ ശ്രമിച്ചത് .

എങ്കില്‍ ആത്മിയതയെ തെറ്റായ രീതിയല്‍ വ്യാഖ്യാനിക്കാനും അതുവഴി വിശ്വാസികളെ ചൂഷണം ചെയ്യാനും ചില വ്യാജത്വരീഖത്തുകാര്‍ രംഗ പ്രവേശനം ചെയ്യുകയുണ്ടായി. ശംസിയ്യ, നൂരിശ, കൊരുര്‍,ചോറ്റൂര്‍,ആലുവ, വേണോട്,തുടങ്ങിയ വട്ടപേരുകളിലാണ് ഇന്നറിയപ്പെടുന്നത് .ഖാദിരിയ്യ,ചിശ്‌തിയ്യ നഖ്ശബന്ദിയ്യ തുടങ്ങിയ യഥാര്‍ത്ഥ ത്വരീഖത്തിന്‍റെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന ഇവരെ  ആപോരുകളില്‍ അഭിസംബോധന ചെയ്യപ്പെടുന്നുപോലുമുല്ല   ആത്മിയ നിരാസവും ആത്മിയ ചൂഷണവും ഒരു പോലെ അപക്വമാണ് .

സമൂഹത്തെ സമസ്ഥ പഠിപ്പിച്ച വലിയ പാഠം ഇതാണ് . സത്യമതാണെന്നിരിക്കെ ചില മുസ്ലിം നവോത്ഥാനത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ സമസ്ഥയില്‍ ആധുനികതയെ െആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സമസ്ഥയുടെ സമാദരണിയനായ അധ്യക്ഷനായിരുന്ന വാളകുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (നമ) തങ്ങളുടെ ശൈഖിന്‍റെ മുരീദായിട്ടാണ് വഫാത്തായത് എന്നുപറയാന്‍ പോലും അവര്‍ ധാര്‍ഷ്യഷ്ട്യം കാട്ടി. ചരിത്രം വക്രീകരിച്ചും നുണ പ്രചരണം നടത്തിയുമല്ല സംഘടനാവത്കൃതമായ തങ്ങളുടെ ത്വരീഖത്തുകളെ വളര്‍ത്താന്‍ ശ്രമിക്കേണ്ടത് എന്നാണ് അത്തരക്കാരെ നമുക്കുണര്‍ത്താനുള്ളത്..

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*