അല്ലാഹു അടിമയെ സ്നേഹിക്കുന്നുവെന്നതിന്‍റെ അടയാളങ്ങള്‍

ശൈഖ്സ്വാലിഹ് അല്‍ മുനജിദ്

അല്ലാഹുവിന്‍റെസ്നേഹമെന്നത് സല്‍പ്രവര്‍ത്തനങ്ങളുംആരാധനാ കര്‍മ്മങ്ങളും നിര്‍വഹിക്കുന്നവര്‍ക്കുള്ളഅതി സ്രേഷ്ഠമായ പദവിയുംഅംഗീകാരവുമാണ്. ഹൃദയത്തിനും ആത്മാവിനുമുള്ളഉത്തേജനവും നയനാന്ദകരവുമാവുന്നത് അതിലൂടെയാണ്. അന്ധകാരത്തിന്‍റെ അന്തരാളങ്ങളില്‍ അകപ്പെട്ടവന്‍റെ ആഗ്രഹങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍രോഗാതുരനായഅടിമക്ക്സുഖപ്രാപ്തിയേകുന്നതുംശാരീരികവും മാനസികവുമായഅസ്വസ്ഥതയാല്‍ജീവച്ഛമായിജീവിതം നയിക്കുന്നവന്‍റെമാസാന്തരങ്ങള്‍ക്ക് ആനന്ദവുംആവേശവും നല്‍കുന്നതുംസ്രഷ്ടാവായഅല്ലാഹുവിന്‍റെ അദമ്യമായ അനുഗ്രഹംകൊണ്ട് മാത്രമാണ്.

ഇത്തരത്തില്‍അല്ലാഹുവിന്‍റെസൃഷ്ടികളില്‍അവന്‍റെസ്നേഹത്തിനും ആദരവിനും പാത്രമാവണമെങ്കില്‍അവന്‍റെചിന്തകളിലുംചെയ്തികളിലുംവചനങ്ങളിലുമെല്ലാം നന്മ പ്രതിഫലിക്കുകയുംആത്മീയവിശ്വാസംഊട്ടിയുറപ്പിക്കുകയുമാണ്വേണ്ടത്. എങ്കില്‍ മാത്രമേഅല്ലാഹുവിലേക്ക്കൂടുതല്‍ അടുക്കുവാന്‍ അടിമക്ക് സാധ്യമാവുകയുള്ളൂ. ഇതിന് വിപരീതമായി മനുഷ്യന്‍റെവാക്കും പ്രവര്‍ത്തിയുംവിശ്വാസവുംതെന്നിമാറിയാല്‍ആത്മാവില്ലാത്ത വെറുംശരീരം മാത്രമാണവന്‍.

”അല്ലാഹുവേ ! നീ സ്നേഹിക്കുന്നവരുടെകൂട്ടത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ…”

വാതിലിനുള്ളചാവി പോലെഅല്ലാഹുവിന്‍റെസ്നേഹത്തിന് ചില അടയാളങ്ങളുംകാരണങ്ങളുമുണ്ട്. അപ്രകാരമുള്ളഏതാനും കാര്യങ്ങളാണ്ഞാനിവിടെസമര്‍ത്ഥിക്കുന്നത്.

വിശുദ്ധഖുര്‍ആനിലൂടെഅല്ലാഹു പറയുന്നു:”നബിയേതാങ്കള്‍ പ്രഖ്യാപിക്കുക, നിങ്ങള്‍അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍എന്നെ പിന്തുടരുക. (അതായത്ഇസ്ലാമികവിശ്വാസങ്ങള്‍ സ്വീകരിക്കുകയും വിശുദ്ധ ഖുര്‍ആനിനെയുംതിരുചര്യയെയും പിന്‍പറ്റുകയുംചെയ്യുക) എന്നാല്‍ അവന്‍ നിങ്ങള്‍ക്ക്സ്നേഹംവര്‍ഷിപ്പിക്കുകയും പാപങ്ങള്‍ പൊറുത്തുതരികയുംചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാവുന്നു”. (ആലുഇംറാന്‍ 31)

വിശ്വാസികളോട് അനുകമ്പയും അഭിവാഞ്ഛയുംഅവിശ്വാസിസമൂഹത്തോട് അചഞ്ചലവുംദൃഢചിന്തയോടെയും പെരുമാറുന്നത് സ്രഷ്ടാവായ തമ്പുരാന്‍റെ മാര്‍ഗ്ഗത്തില്‍സായുധ സമരത്തിന് തുല്യമാണ്. എന്നാല്‍അല്ലാഹുവിനെയല്ലാതെആരെയുംആരാധിക്കുകയോഒന്നിനെയും ഭയപ്പെടുകയോചെയ്യല്‍വിശ്വാസിക്ക് അനുപേക്ഷണീയമല്ല.

മുസ്ലിമിന്ഉണ്ടായിരിക്കേണ്ട ഇത്തരംഅതുല്യവും അനിര്‍വ്വചനീയവുമായഗുണഫലങ്ങളെക്കുറിച്ച്അല്ലാഹുസൂറത്ത്മാഇദയിലൂടെഉത്ബോധിച്ചത് ഇപ്രകാരംകാണാം.

ഓസത്യവിശ്വാസികളേ, സമത്വത്തില്‍ നിന്നും നിങ്ങളാരെങ്കിലുംവ്യതിചലിക്കുന്നുവെങ്കില്‍മറ്റൊരുവിഭാഗത്തെ അല്ലാഹുകൊണ്ടുവരുന്നതാണ്. അവന്‍ അവരെയുംഅവര്‍ അവനെയുംസ്നേഹിക്കും. അവര്‍വിശ്വാസികളോട്വിനയവും നിഷേധികളോട് പ്രതാവവുംകാണിക്കുന്നതുംഅല്ലാഹുവിന്‍റെമാര്‍ഗ്ഗത്തില്‍ പുണ്യസമരംചെയ്യുന്നതുമാണ്. ആക്ഷേപകരുടെവിമര്‍ശനങ്ങള്‍ അവര്‍ ഭയക്കുകയുമില്ല. അവരുടെവിശിഷ്ട നിലപാട്അല്ലാഹുവിന്‍റെഔദാര്യമാണ് (മാഇദ 54)

ഉദൃത വിശുദ്ധ സൂക്തത്തിലൂടെഅല്ലാഹുസ്നേഹിക്കുന്നവരുടെവിശേഷണങ്ങളുംസ്വഭാവഗുണങ്ങളുമാണ്വിശദീകരിക്കുന്നത്. വിശാസികളോട് അഹങ്കാരവും അഹന്തയുംതൃണവല്‍ഗണിച്ച്നډയോടെയുംവിനയത്തോടെയും അവരോട് പെരുമാറുകയും നിഷേധികളോട് ധീരവും അചഞ്ചലവുമായി ഇടപെടുകയുംഎന്നാല്‍, അവഹേളനമോ അപമാനമോ പാടില്ലെന്നുമാണ്അതില്‍ പ്രഥമമായിട്ടുള്ളത്.

അത്തരത്തില്‍അല്ലാഹുസ്നേഹിക്കുന്നവരാണ് പാപികള്‍ക്കും കപട വിശ്വാസികള്‍ക്കും നിഷേധികള്‍ക്കുംഎതിരായിഅല്ലാഹുവിന്‍റെമാര്‍ഗ്ഗത്തില്‍കഠിനമായയാതനയുംവേദനയും അനുഭവിക്കുന്നവര്‍. അക്ഷരാര്‍ത്ഥത്തില്‍അവര്‍സ്വശരീരത്തോട്തന്നെയാണ് യുദ്ധം ചെയ്യുന്നത്. അവര്‍ആക്ഷേപകരുടെവിമര്‍ശനങ്ങള്‍ ഭയക്കുന്നില്ല. കാരണംകാലങ്ങളായി അവരുടെമതം അനുശാസിക്കുന്ന ശാസനകളും കല്‍പ്പനകളുംശിരസ്സാവഹിച്ചുകൊണ്ട്അതിനോട്വിധേയത്വം പ്രകടിപ്പിക്കുന്നവരാണവര്‍. മാത്രമല്ല, അവര്‍ക്ക്എതിരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ക്കുംകുറ്റപ്പെടുത്തലുകള്‍ക്കുംഅവര്‍ഒരിക്കലുംചെവികൊടുക്കാറുമില്ല.

സുന്നത്തായആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ്അല്ലാഹുസ്നേഹിക്കുന്നവന്‍റെമറ്റൊരുസവിശേഷത. ഖുദ്സിയ്യായഹദീസിലൂടെഅല്ലാഹു പറയുന്നു, ”എന്നിലേക്ക്ഏറ്റവുംഅടുത്ത അടിമ ഞാന്‍ സ്നേഹിക്കുന്നതുവരെസുന്നത്തായആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വവഹിക്കുന്നവരാണ്”. സുന്നത്ത് നിസ്ക്കാരങ്ങളുംദാനധര്‍മ്മങ്ങളുംഹജ്ജുംഉംറയും വ്രതാനുഷ്ഠാനവുമടങ്ങുന്നവയാണ്സുന്നത്തായആരാധനാ കര്‍മ്മങ്ങള്‍.

മാത്രമല്ല, അല്ലാഹുവിന്‍റെമാര്‍ഗ്ഗത്തില്‍ പരസ്പരംസ്നേഹിക്കലുംസന്ദര്‍ശിക്കലും സാമ്പത്തികമായി പരസ്പരംസഹായിക്കലുംആത്മാര്‍ത്ഥമായ ഉപദേശങ്ങള്‍ നല്‍കലുംസുന്നത്തായ കര്‍മ്മങ്ങളാണ്.

ഉപര്യുക്തകാര്യങ്ങളെഖുദ്സിയ്യായഒരുഹദീസിലൂടെറസൂല്‍(സ) ദൃഢീകരിക്കുന്നതായികാണാം. അല്ലാഹു പറയുന്നു, ”എന്‍റെമാര്‍ഗ്ഗത്തില്‍ പരസ്പരംസ്നേഹിക്കുന്നവര്‍ക്കുംസന്ദര്‍ശിക്കുന്നവര്‍ക്കും സാമ്പത്തികമായി പരസ്പരംസഹായ സഹകരണങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നവര്‍ക്കുംഎന്‍റെസ്നേഹം ഞാന്‍ വാഗ്ദാനം ചെയ്യുന്നു”. (അഹ്മദ് 4/236)

പരാമൃഷ്ടഹദീസില്‍എന്‍റെമാര്‍ഗ്ഗത്തില്‍ പരസ്പരംസന്ദര്‍ശിക്കുന്നവര്‍ എന്നതിന്‍റെവിവക്ഷ അവര്‍അല്ലാഹുവിന്‍റെമാര്‍ഗ്ഗത്തില്‍ മാത്രമാണ് പരസ്പരംസന്ദര്‍ശിക്കുന്നതെന്നുംഅവന്‍റെമാര്‍ഗ്ഗത്തില്‍സ്നേഹിക്കുന്ന്സന്തോഷവും ആനന്ദവും കണ്ടെത്തുകയുംഅവനെ ആരാധിക്കുന്നതില്‍ പരസ്പരം സഹകരിക്കുകഎന്നുമാകുന്നു. (ദുരിതങ്ങളുംവിപത്തുകളുംഒരുവ്യക്തിക്കുള്ളഅല്ലാഹുവിന്‍റെ പരീക്ഷണമാണ്.

ഇത്അല്ലാഹുഅടിമയെസ്നേഹിക്കുന്നു എന്നതിന്‍റെഏറ്റവുംവലിയ നിദര്‍ശനവുമാണ്. കാരണം പരീക്ഷണമെന്നത് മരുന്നുപോലെയാണ്. നീ സ്നേഹിക്കുന്നവന്‍റെഅസുഖത്തിന്‍റെ ഫലപ്രാപ്തിക്ക് എത്ര കൈപ്പുള്ളമരുന്നാണെങ്കിലുംഅതിന്‍റെകൈപ്പുരസംവകവെക്കാതെ നീ അത് നല്‍കുംപോലെയാണ്അല്ലാഹുവിന്‍റെ പരീക്ഷണം.

അപ്പോള്‍അല്ലാഹുവിന്‍റെസ്നേഹമാകുന്നുഏറ്റവുംവലിയസൗന്ദര്യദായകം.

സ്വഹീഹായഹദീസില്‍കാണാം, ”മഹത്തായവിജയങ്ങള്‍ നല്‍കുന്നത് വലിയ പരീക്ഷണങ്ങളിലൂടെയാണ്. അല്ലാഹു ജനങ്ങളെസ്നേഹിക്കുമ്പോള്‍ അവന്‍ അവരെ പരീക്ഷണത്തിന് വേധയമാക്കും. അതൊരുസന്തോഷമായിആര്സ്വീകരിക്കുന്നുവോഅവര്‍ക്ക്അല്ലാഹു തക്കതായ പ്രതിഫലം നല്‍കുകയുംഅതില്‍ പരിതപിക്കുന്നവന്‍റെമേല്‍അല്ലാഹുകോപിക്കുന്നതുമാണ്”. (തുര്‍മുദി 2396)

ഒരുവിശ്വാസിയെ സംബന്ധിച്ചടുത്തോളം പരലോകത്തേക്ക് അവന്‍റെ ശിക്ഷകള്‍ സംഭരിച്ചുവെക്കുന്നതിനേക്കാള്‍അഭികാമ്യംദുനിയാവിലെദുരിതങ്ങളിലൂടെയുംവിപത്തുകളിലൂടെയുംഅവന്‍റെപാപങ്ങള്‍ ഇല്ലായ്മചെയ്യലാണ്. ഇത്തരത്തില്‍ദുരിതങ്ങളില്‍ അകപ്പെട്ടിട്ടുംതന്‍റെ പാപങ്ങളില്‍ നിന്ന്മുക്തി നേടാതെ തിന്മയായ പ്രവര്‍ത്തനങ്ങളില്‍ അഭംഗുരം മുഴുകുന്നവന്‍ എങ്ങനെയാണ്അവന്‍റെ വിപത്തുകളാല്‍ വിജയിക്കാന്‍ സാധിക്കുക.?!

തിരുനബി(സ) പറയുന്നു: ”അല്ലാഹുതന്‍റെഅടിമകളില്‍ ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ ഈ ലോകത്ത്വെച്ച്അവന്‍റെ ശിക്ഷ ധൃതിപ്പെടുത്തുകയുംതിന്മയാണ്ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍അവന്‍റെ പാപങ്ങളെയുംദുഷ്ചെയ്തികളെയും പുനരുത്ഥാന നാളില്‍കൊണ്ടുവരികയുംചെയ്യും. അല്ലാഹുവേ, നീ സ്നേഹിക്കുന്നവരുടെകൂട്ടത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണമേ”.

അല്ലാഹു നിന്നെ സ്നേഹിക്കുന്നുവെങ്കില്‍ നീ നേടിയെടുത്ത നന്മകളെയുംകരസ്ഥമാക്കിയസുകൃതങ്ങളെയും സംബന്ധിച്ച്ചോദ്യമുന്നയിക്കരുത്. മറിച്ച് നീ അല്ലാഹുവിന്‍റെസ്നേഹിതനാണെന്ന് മനസ്സിലാക്കുക മാത്രമാണ്വേണ്ടത്.

തന്‍റെഅടിമയെ നാഥന്‍ സ്നേഹിക്കുന്നതിന്‍റെ ഉന്നതമായ നേട്ടങ്ങളും മഹത്തായ ഫലങ്ങളുമാണ്താഴെ ഉദ്ധരിക്കുന്നത്.

 അല്ലാഹു സ്നേഹിക്കുന്ന വ്യക്തിയെ ജനങ്ങള്‍ സ്നേഹക്കുകയും ഭൂമിയില്‍ അവന്‍ സ്വീകാര്യനാകുമെന്ന്ഉദ്ബോധിക്കുന്ന ബുഖാരിറിപ്പോര്‍ട്ട്ചെയ്യുന്ന ഹദീസ് നമുക്കിങ്ങനെ വായിക്കാം.

നബി(സ) പറയുന്നു: ”അല്ലാഹുഒരാളെഇഷ്ടപ്പെട്ടാല്‍ജിബ്രീല്‍(അ)നെ വിളിച്ച് അവന്‍ പറയും, ഞാന്‍ ഇന്ന ആളെഇഷ്ടപ്പെടുന്നുണ്ട്, നീയുംഅവനെ ഇഷ്ടപ്പെടുക. അങ്ങനെ ജിബ്രീല്‍(അ) അവനെ ഇഷ്ടപ്പെടും. എന്നിട്ട്ആകാശലോകത്തോട്വിളിച്ചുപറയും, ഇന്ന ആളെഅല്ലാഹുഇഷ്ടപ്പെടുന്നുണ്ട്, നിങ്ങളുംഅവനെ ഇഷ്ടപ്പെടുക. അങ്ങനെ വാനലോകത്തെ ആളുകള്‍ മുഴുക്കെ അവനെ ഇഷ്ടപ്പെടും. ഭൂമിയില്‍ അവന് സ്വീകാര്യത നല്‍കുകയുംചെയ്യും”. (ബുഖാരി)

അല്ലാഹുസ്നേഹിക്കുന്നവന്‍റെ മഹത്തായഗുണഫലങ്ങളെഖുദ്സിയ്യായഹദീസിലൂടെഅല്ലാഹുസുതരാംവിവരിക്കുന്നുണ്ട്. നബി(സ) പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു, എന്‍റെ മിത്രത്തെ എതിര്‍ക്കുന്നവരാരോ അവരോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയതിനേക്കാളും എനിക്കിഷ്ടപ്പെട്ട ഒന്നുകൊണ്ടുംഎന്‍റെഅടിമഎന്നോട്അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതുംകാണുന്ന കണ്ണുംസ്പര്‍ശിക്കുന്ന കൈയ്യും നടക്കുന്ന കാലുംഞാനായിത്തീരും. അവനെന്നോട്ചോദിച്ചാല്‍ഞാനവന് കൊടുക്കും. അവനെന്നോട്അഭയംതേടിയാല്‍ഞാനവന് അഭയം നല്‍കും”. (ബുഖാരി)

അല്ലാഹുവിന്‍റെസ്നേഹംകാരണമായിതന്‍റെഅടിമക്ക്ലഭിക്കുന്ന അനവരതം അനുഗ്രഹങ്ങളില്‍ ഉപര്യുക്തഹദീസില്‍ നിന്ന്വ്യക്തമാകുന്ന അനുഗ്രഹങ്ങളെ നമുക്കിങ്ങനെ ഗ്രഹിക്കാം.

സ്നേഹനിധിയായ അല്ലാഹുതന്‍റെഅടിമയുടെ അനുഗ്രഹങ്ങളില്‍ അവന്‍ കേള്‍ക്കുന്ന കാത്ഞാനാകും എന്നതിന്‍റെവിവക്ഷ, അല്ലാഹുവിന് ഇഷ്ടമില്ലാത്ത ഒന്നുംതന്‍റെഅടിമകേള്‍ക്കുകയില്ലെന്നാണ്. അതുപോലെകാണുന്ന കണ്ണ്സ്പര്‍ശിക്കുന്ന കൈ എന്നതിലൂടെയുംഅല്ലാഹുഉദ്ദേശിക്കുന്നത് അവന്‍ നിഷിദ്ധമാക്കിയതിലേക്ക് നോക്കുകയോ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയോചെയ്യുകയില്ലഎന്നുമാണ്. നടക്കുന്ന കാല്‍ഞാനാകും എന്നതിലൂടെ മ്ലേച്ചതയിലേക്ക് നടക്കുന്ന സ്ഥിതിവിശേഷംഅല്ലാഹുസ്നേഹിക്കുന്ന അടമിക്ക്ഉണ്ടാവുകയില്ല എന്നതാണ്വിവക്ഷ.

ഇത്തരത്തില്‍സ്നേഹനിധികളായതന്‍റെഅടിമകളുടെ പ്രാര്‍ത്ഥന ഞാന്‍ സ്വീകരിക്കുകയും അവരുടെആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയുംചെയ്യും. അല്ലാഹുവിനോട്അഭയംചോദിച്ചാല്‍തീര്‍ച്ചയായുംഅവര്‍ക്കു നാം അഭയം നല്‍കുകയുംചെയ്യും. ചുരുക്കത്തില്‍അല്ലാഹുഅവന്‍റെ മുഴുവന്‍ കാര്യങ്ങളിലുംസംരക്ഷണം നല്‍കും.

അല്ലാഹുതൃപ്തിപ്പെട്ടവരുടെകൂട്ടത്തില്‍ നമ്മെയും അവന്‍ ഉള്‍പ്പെടുത്തട്ടെ.

വിവ: കെ.ഉനൈസ് വളാഞ്ചേരി

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*