ഹൈക്കോടതിയുടെ ഇടപെടല്‍: നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതോടെ നിയന്ത്രണങ്ങള്‍ മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ .കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ വ്യക്തമാക്കി. ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിക്കുമെന്നും അശ്വന്ത് നാരായണന്‍ മംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി പ്രധാനനമന്ത്രിക്ക് കത്തയച്ചത്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് അയച്ചത്.കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്നായിരുന്നു മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രി മറുപടി നല്‍കിയിരുന്നത്. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയാണ് ആരോഗ്യമന്ത്രി കെ.സുധാകര്‍ ട്വീറ്റ് ചെയ്തത്.കര്‍ണാടകം നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളിലായിരുന്നു. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ടായിരുന്നു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി.കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ നിലപാട്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോഡ് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹരജി നല്‍കി. ഇതിന് പിന്നാലെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*