സര്‍ഗാത്മക സംഘാടനത്തിന്റെ വിചാരങ്ങളുമായി ലീഡേഴ്‌സ് പാര്‍ലമെന്റ്

ഹിദായ നഗര്‍(ചെമ്മാട്): ജ്ഞാന വൈഭവത്തിന്റേയും കര്‍മ്മസന്നദ്ധതയുടേയും കൊടിയടയാളങ്ങളില്‍ വിദ്യാര്‍ഥിത്വത്തിന്റെ വിനയഭൂമിക തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റ് ‘വിവിസേ 18’ ഉജ്വലമായി. നേരിനൊപ്പം ഒത്തുചേരാം എന്ന പ്രമേയത്തില്‍ നടന്ന സംഘടനാ അംഗത്വ കാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ത്രിദിന ലീഡേഴ്‌സ് പാര്‍ലിമെന്റ് സംഘടിപ്പിച്ചത്. സംഗമത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാവിലെ തുടങ്ങിയ സ്റ്റേറ്റ് ലീഡേഴ്‌സ് പാര്‍ലിമെന്റ് ആദര്‍ശ പഠനം, പ്രബോധനം, നേതൃപരിശീലനം,സംഘാടനം തുടങ്ങി വിവിധ മേഖലകളിലായി പഠന പരിശീലന വിഭവങ്ങള്‍ സമര്‍പ്പിച്ചാണ് വൈകിട്ട് സമാപിച്ചത്. രാവിലെ പത്തിനു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗത പ്രസംഗം നടത്തി.

സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.എം സൈതലവി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, ഗഫൂര്‍ ഫൈസി പൊന്മള, ഹബീബ് ഫൈസി കോട്ടോപാടം, മുസ്തഫ അശ്‌റഫി കക്കുപടി, ആശിഖ് കുഴിപ്പുറം സംബന്ധിച്ചു.
വിവിധ വിഷയങ്ങളില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, മുസ്തഫ മുണ്ടുപാറ, അഷ്‌റഫ് കടക്കല്‍, സത്താര്‍ പന്തലൂര്‍, റഹീം ചുഴലി, എസ്.വി മുഹമ്മദലി ക്ലാസെടുത്തു. സമാപന സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
യു. ശാഫി ഹാജി, ബശീര്‍ ഫൈസി ദേശമംഗലം, വി.കെ.എച്ച് റശീദ്, പി.എം.റഫീഖ് അഹ്മദ് സംസാരിച്ചു.
സി.യൂസുഫ് ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഡോ. അമീറലി, അശ്‌റഫ് അന്‍വരി ബഹ്‌റൈന്‍, നാസര്‍ ദാരിമി കമ്പില്‍ അല്‍കോബാര്‍, ബാവ ഹാജി ഡോഹാര്‍, സമീര്‍ പുത്തൂര്‍ റിയാദ്, നാസര്‍ കോഡൂര്‍ കുവൈത്ത്, ഇബ്‌റാഹിം ദാരിമി മസ്‌കത്ത്, ഇസ്മാഈല്‍ ഹുദവി ചുഴലി കുവൈത്ത്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ വി.പി സംബന്ധിച്ചു. അംഗത്വ കാംപയിനിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. സ്റ്റേറ്റ് കൗണ്‍സിലേഴ്‌സ് ഗാതറിങ് കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയതു. ഇന്ന് രാവിലെ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയില്‍ കൗണ്‍സിലേഴ്‌സ് അസംബ്ലി നടക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം ബാക്ക് ടു പാസ്റ്റ് സെഷന്‍ എസ്.വൈ.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എം.എ പരീത്, നാസര്‍ ഫൈസി കൂടത്തായി, ഒ.കെ.എം കുട്ടി ഉമരി, ഡോ. നാട്ടിക മുഹമ്മദലി, അബ്ദുറസാഖ് ബുസ്താനി, സലീം എടക്കര, എം.പി.കടുങ്ങല്ലൂര്‍ പങ്കെടുക്കും. മിഷന്‍ 2020 സെഷനു ശാഹുല്‍ ഹമീദ് മേല്‍മുറി നേതൃത്വം നല്‍കും. പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനത്തോടെ സമാപിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*