സമ്പത്തും സമ്പന്നതയും തമ്മില്‍

ഹനീഫ് റഹ്മാനി പനങ്ങാങ്ങര

“ഇന്നലെ ഞാനെന്‍റെ സന്തോഷങ്ങളാല്‍ സമ്പന്നനായിരുന്നു. ഇന്നു ഞനെന്‍റെ സമ്പന്നതയാല്‍ ദരിദ്രനായ രാജാവെന്ന പോലെ എന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഞാന്‍ ജീവിച്ചു.ഇന്നു ഭീകരനായ ഒരു യജമാനന്‍റെമുന്നില്‍ ഇഴയുന്ന അടിമയെപ്പോലെ ഞനെന്‍റെ ധനക്കൂമ്പാരത്തിനു മുമ്പില്‍ നില്‍ക്കുന്നു.”

വിശ്വദാര്‍ശനികനായ ഒരു കവിയുടെചിന്തോദ്ദീപകങ്ങളായ വരികളാണിത്.അഥവാ,സമ്പത്ത് സമ്പന്നതക്കുള്ള പ്രധാന മാനദണ്ഡമാണെങ്കില്‍കൂടി അത് ആന്തരികമായ ദാരിദ്ര്യത്തിലേക്കു വഴിനടത്തിയേക്കാം. നല്ല മനുഷ്യനു നല്ല സമ്പാദ്യമുണ്ടാകുന്നത് വളരെഗുണകരമാണെന്ന്.  നബി(സ)പറഞ്ഞിട്ടുണ്ട്.(ഇബ്നു ഹിബ്ബാന്‍).പാരത്രിക ഗുണത്തിനായി പ്രാര്‍ത്ഥിക്കുന്നതിന്‍റെമുന്നോടിയായി ഇഹലോക നډക്കും തങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നു.തങ്ങള്‍ പറഞ്ഞു “മധുര മനോഹരമാണീ പ്രപഞ്ചം.അല്ലാഹുതആല നിങ്ങളെ അതില്‍ പ്രതിനിധികളാക്കിയിരിക്കുന്നു.നിങ്ങളെന്ത് ചെയ്യുന്നുവെന്ന് അവന്‍ നിരീക്ഷിക്കുന്നു.നിങ്ങള്‍ ദുനിയാവിനെ സൂക്ഷിക്കണേ,സ്ത്രീകളെസൂക്ഷിക്കണേ,”(മുസ്ലിം).

വിടവാങ്ങല്‍ പ്രസംഗത്തില്‍ഓര്‍മിപ്പിച്ചു. “നിങ്ങളുടെ ഈ നാട്ടില്‍ ,നിങ്ങളുടെ ഈ മാസത്തില്‍,നിങ്ങളുടെ ഈ ദിവസം എത്രമേല്‍ പവിത്രമാണ” മുസ്ലിം) ‘.ഓരോമുസ്ലിമിനും മറ്റൊരുമുസ്ലിമിന്‍റെകാര്യത്തില്‍ നിഷിദ്ധമാണ്,അവന്‍റെ രക്തം,ധനം,മാനം.’ (മുസ്ലിം)

വിശുദ്ധ വ്യവഹാരങ്ങളിലൂടെയും അനുവദനീയ മാര്‍ഗത്തിലുള്ള അധ്വാനത്തിലൂടെയുംജീവിതവൃത്തിക്കുള്ള പണം കണ്ടെത്തണമെന്നാണ്അല്ലാഹുവിന്‍റെ കല്‍പന.എത്ര സമ്പാദിക്കുന്നതിനും മതം എതിരല്ല.എന്നാല്‍ അതിനുവേണ്ടി പൈശാചിക മാര്‍ഗങ്ങള്‍ അവലംബിക്കരുത് “.സത്യവിശാസികളേ, മദ്ദ്യവുംചൂതാട്ടവും,പ്രതിഷഠകളും ,പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചിക മ്ലേച്ചവൃത്തികളത്രെ.അതിനാല്‍ നിങ്ങള്‍ അവ വര്‍ജിക്കുക നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം”.(അല്‍ മാഇദ-91),

ചതിയുടെയുംചൂതാട്ടത്തിന്‍റെയും ഒരായിരം പതിപ്പുകള്‍ പ്രഛന്നവേഷത്തില്‍വ്യാപകമായിരിക്കുന്നത് വര്‍ത്തമാനകാല ദുര്‍വൃത്തിയാണ്.മനുഷ്യ ചാപല്യമായ ധനമേഹവും ആര്‍ത്തിയുംചൂഷണംചെയ്ത് ധനകാര്യസ്ഥാപനങ്ങളുംമറ്റും സമര്‍പ്പിക്കുന്ന പലവിധ സംരഭങ്ങളുംകുരുട്ടുകെണികളാണ്.

പ്രത്യക്ഷത്തില്‍ ഹലാലായ വരുമാനമെന്നു തേന്നിപ്പിക്കുകയും എന്നാല്‍ വക്രവും അവ്യക്തവുമായ രൂപത്തില്‍ ഹറാമുമായി കൂട്ടിക്കെട്ടുകയുംചെയ്യുന്ന ഇത്തരം പദ്ധതികളില്‍ അനവധിയാളുകളാണ് വഞ്ചിതരാകുന്നത്.ഇത്തരം ഇടപാടുകാരുടെ വലയില്‍കുടുങ്ങി വാക്ചാരുതിയില്‍മയങ്ങി വലിയ വലിയസ്വപ്നം കണ്ടുറങ്ങുന്ന പലരുംഎല്ലാം അപഹരിക്കപ്പെട്ട് ദാരിദ്ര്യത്തിന്‍റെ അഗാധതയിലേക്ക് ആപതിക്കുമ്പോഴാണ് ഞെട്ടിയുണരുന്നത്.

വാങ്ങണമെന്ന് ഉദ്ദേശ്യമില്ലാതെ ആവിശ്യക്കാരനെ വില ഏറ്റിവിളിപ്പിക്കാന്‍ വേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നവരും ഉപഭോക്താവിനെ വഞ്ചിക്കുക വഴിചൂതിനാണുകൂട്ടുനില്‍ക്കുന്നത്.ഇതിന്‍റെ പല പതിപ്പുകളും ഇന്നു കമ്പോളത്തില്‍സാര്‍വത്രികയിരിക്കുന്നു.നേരത്തെ പറഞ്ഞുറപ്പിച്ച് നടത്തുന്ന ഇത്തരം നാടകങ്ങള്‍ ഇസ്ലാം നിഷിദ്ധമാക്കിയതാണ്. ഉല്‍പന്നങ്ങളുടെ നിര്‍മാണ തിയ്യതിയിലുംകാലാവധിയിലുംകൃത്രിമത്വംകാണിക്കുന്നവരുംവാണിജ്യരംഗത്തെ വഞ്ചകരാണ്.

 തൊഴില്‍നേടാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി തൊഴിലുടമയെ കബളിപ്പിക്കുന്നവരും സമ്പാദിക്കുന്ന അധ്വാനഫലം അനുവദനീയനല്ല.ഇല്ലാത്ത ഇല്ലായ്മയുംവല്ലായാമയും അഭിനയിച്ച് കനിവുള്ളവരുടെ നീട്ടം മുതലെടുക്കുന്നവരും വിശുദ്ധിയുടെ ധനമല്ല സമ്പാദിക്കുന്നത്.

സമ്പത്തിന്‍റെവര്‍ധനവുംവിശാലതയും പ്രധാനമല്ല.അല്ലാഹുവിന്‍റെ ബര്‍ക്കത്തിന്‍റെ ആദ്യ അക്കം വിനഷ്ടമായാല്‍ എത്ര കോടിയുംവെറും പൂജ്യങ്ങള്‍.ഉള്ളതിന്‍റെ വിശുദ്ധിയും മനസ്സിന്‍റെസ്വസ്ഥതയുമാണ് സമ്പന്നത.കമ്പോളച്ചിരികളിലെ ചതിയുംചൂതും

പരിശുദ്ധനാണ് അല്ലാഹു.ശുദ്ധമായതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല.വിശുദ്ധമായതെന്തും നമുക്കവന്‍ അനുവദിച്ചു.അശുദ്ധമായത് നിഷിദ്ധമാക്കുകയും അവയില്‍ നിന്നു അകലം പാലിക്കാന്‍ ആവിശ്യപ്പെടുകയുംചെയ്തു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയുംചെയയ്യുന്നു.(അല്‍ അഅ്റാഫ് 157)

കമ്പോള കേന്ദ്രീകൃത ലോകമാണിന്നു രൂപപ്പെടുന്നത്.ലോകത്തിന്‍റെയുദ്ധവും സമാധാനവും നിയന്ത്രിക്കുന്നത് വാണിജ്യകുത്തകകാളെന്നിടത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു.വായുവുംവെള്ളവും മാത്രമല്ല ഉറക്കവുംസ്വസ്ഥതയുംവില്‍പന വസ്തുക്കലായിത്തീര്‍ന്നിരിക്കുന്നു,.അമ്മയെ മൊത്തമായോ ഗര്‍ഭപാത്രം മാത്രമായോവിലയ്ക്ക് വാങ്ങാമെന്നായിരിക്കുന്നു.കൗമാരവുംയൗവ്വനവും പിഞ്ചിരിയും കണ്ണീരും ജനനവും മരണവും ബുദ്ധിയും ചിന്തയുംവിവേകവും ആത്മീയതയും ചന്തയില്‍ നിരത്തിവച്ച ശൈലിയിലേക്ക് കച്ചവടശീലങ്ങള്‍ നിര്‍ബന്ധിത പരിവര്‍ത്തനം ചെയ്യപ്പെട്ട അവസ്ഥയായിരിക്കുന്നു.ഉപഭോക്താക്കളെ കബളിപ്പിച്ചും അവരുടെ പരിചയക്കുറവ്മുതലെടുത്തുമാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്.

വിലക്കുറവിന്‍റെസ്റ്റിക്കറൊട്ടിച്ച് വില കൂടുതല്‍ ഈടാക്കിയും ഒന്നിന്‍റെവിലയ്ക്ക് മറ്റൊന്നു കൂടിസൗജന്യമായി നല്‍കുകയാണെന്ന്  തോന്നിപ്പിക്കുന്നതോടൊപ്പം ഇരട്ടി വിലകൈപറ്റിയും പറ്റിക്കലുകളുടെ പുതുപുത്തന്‍ അടവുകള്‍ അനുദിനം വിപണിയിലെത്തുന്നു. കബളിപ്പിക്കലുകളുടെ സകലമാന വകുപ്പുകളും ഇനങ്ങളുംഇസ്ലാം നിരോധിച്ചിട്ടുണ്ട്.വഞ്ചനകളുടെലാഞ്ഛനയുള്ള ഇടപാടുകളെപ്പോലും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്

“.അല്ലാഹു പറയുന്നു കൃത്യമായിതുലാസ്സുകൊണ്ട് നിങ്ങള്‍ തൂക്കുക.ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമേമി വരുത്തരുത്.നാശകാരികളായിക്കൊണ്ട് നിങങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്.” (അശ്ശൂറാഅ്-183)അളവില്‍കുറക്കുന്നവര്‍ക്ക് മഹാനാശം.അഥവാ,ജനങ്ങളോട്അളന്നു വാങ്ങുകയാണെങ്കില്‍തികച്ചെടുക്കുകയും ,ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോതൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയുംചെയ്യുന്നവര്‍ക്ക്.

അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ,തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തനായിഎഴുന്നേല്‍പ്പിക്കപ്പെടുന്നവരാണെന്ന്.ലോക രക്ഷിതാവിലേക്ക് ജനങ്ങള്‍ എഴുന്നേറ്റുവരുന്ന ദിനം”. (അല്‍ മുത്വഫിഫീന്‍ 1-6)വിഹ്വലതകളും ഭയാനകതകളും നിറഞ്ഞ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍വിചാരണചെയ്യപ്പെടുമെന്നു ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കുകയാണ്.ധനം ഏതുമാര്‍ഗത്തിലൂടെ സമ്പാദിച്ചുവെന്നും ആരെയൊക്കെ വഞ്ചിച്ചുവെന്നുംചോദ്യംചെയ്യപ്പെടുന്ന നാളില്‍ തന്‍റെ വഞ്ചനകളുടെ ഇരകള്‍ക്കു പകരം നല്‍കാന്‍ അവന്‍ ബാധ്യസ്ഥനാകും.

ഉല്‍പന്നത്തിന്‍റെ നിലവാരക്കുറവും ന്യൂനതയും പൂഴ്ത്തിവച്ച് വില്‍പന നടത്തുന്നത് വഞ്ചനയാണ്.ഗുണനിലവാരമുള്ളത് പ്രദര്‍ശിപ്പിച്ച് അത് വില്‍പന നടത്തുന്ന സ്ഥാനത്ത്മൂല്യംകുറഞ്ഞതും മോശമായതുമായ വസ്തു പകരംവേയ്ക്കുന്നത് ചതിയാണ്.വില്‍പനക്കുവച്ച ഭക്ഷണശേഖരത്തിനരികിലൂടെ നടന്നു നീങ്ങിയ നബി(സ)തങ്ങള്‍ അതിലി കൈ പ്രവേശിപ്പിച്ചപ്പോള്‍ ഉള്ളില്‍ നനവുണ്ടെന്നറിഞ്ഞു.മഴ കൊണ്ട് നനഞ്ഞതാണെന്നായിരുന്നു കച്ചവടക്കാരന്‍റെവിശദീകരണം.നബി(സ)പറഞ്ഞു  എങ്കില്‍ എന്തു കൊണ്ട് നീ അത് മുകളില്‍ പ്രദര്‍ശിപ്പിച്ചില്ല.പൂഴ്ത്തിവെക്കുന്നവന്‍ എന്നില്‍പെട്ടവനല്ല(മുസ്ലിം).മറ്റൊരിക്കല്‍ നബി(സ)പറഞ്ഞു കുതന്ത്രവും ചതിയും നരകത്തിലാണ്(ബൈഹഖി)

കച്ചവടമെന്നത് മനപ്പൊരുത്തമാണ്.സംതൃപ്തിയുടെകൊള്ളക്കൊടുക്കലാണ്.അറിഞ്ഞും പറഞ്ഞുമുള്ള ഇഷ്ടക്കൈമാറ്റമാണ്.മറച്ചും ഒളിപ്പിച്ചുമുള്ള വില്‍പന അപഹരണമാണ്.അതുവഴിയുള്ള സമ്പാദ്യം മലിനമാണ്.അത്തരം ക്രയവിക്രയങ്ങള്‍ ഭക്ഷണവും രക്തവും മലിനമാവാന്‍ ഇടവരുത്തും.സത്യവിശ്വാസികളേ,നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടിനടത്തുന്ന കച്ചവട ഇടപാടുമുഖേനയല്ലാതെ നിങ്ങളുടെസ്വത്തുക്കള്‍ അന്യായമായി നിങ്ങളന്യോന്യം എടുത്തു തിന്നരുത്(അന്നിസാഅ് 29)

വിപണിയില്‍ പേരും പെരുമയും നേടിയ ഉല്‍പന്നങ്ങളുടെയോ കമ്പനികളുടെയോ എംബ്ലങ്ങളും ചിഹ്നങ്ങളുംദുരുപയോഗം ചെയ്ത് വ്യാജ ഉല്‍പന്നങ്ങള്‍പുറത്തിറക്കുന്നത് ഒരേസമയം രണ്ടു തരം വഞ്ചനയാണ്.യഥാര്‍ത്ഥ കമ്പനിയുടെ ഉടമകളെ വഞ്ചിക്കുന്നതോടൊപ്പം ഉപഭോക്താക്കളെകൂടി കബളിപ്പിക്കുകയാണിതുവഴി.

ഇടപാടുകളില്‍ സത്യസന്ധത പ്രത്യക്ഷത്തില്‍ നഷ്ടക്കച്ചവടമാണെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അപ്രതീക്ഷിതവിജയവും നേട്ടവുമാണ് അത് നേടിത്തരിക.കബളിപ്പിക്കുക വഴിതാല്‍ക്കാലിക ലാഭം കാണുന്നുവെങ്കിലും അവിചാരിത നാശനഷ്ടങ്ങളിലേക്കാവും അതുചെന്നെത്തിക്കുക.അല്ലാഹുവിന്‍റെ അനുഗ്രഹത്തിലാണ് ബിസിനസ്സിന്‍റെവിജയം

നബി(സ)പറഞ്ഞു “ഇടപാടുകാരില്‍ ഇരുകൂട്ടര്‍ക്കുംവിട്ടുപിരിയുംമുമ്പ് ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.അവര്‍ സത്യ സന്ധത പുലര്‍ത്തുകയും നേരാവണ്ണം വിശദീകരിക്കുകയുംചെയ്താല്‍ ഇരുകൂട്ടര്‍ക്കും അവരുടെ ഇടപാടില്‍ അനുഗ്രഹംചെയ്യപ്പെടുന്നതാണ്.എന്നാല്‍ അവര്‍ മറച്ചു വെക്കുകയുംവ്യാജം പരയുകയുംചെയ്താല്‍ അവരുടെ ഇടപാടിന്‍റെ അനുഗ്രഹം മായ്ക്കപ്പെടുന്നതാണ്”  (ബുഖാരി)

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*