സമസ്ത ബഹ്‌റൈന്‍ പ്രതിദിന സൗജന്യ പഠനക്ലാസുകള്‍ ഇന്നു മുതല്‍

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പഠന ക്ലാസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫിസില്‍ നിന്നറിയിച്ചു.

മനാമ ഗോള്‍ഡ്‌സിറ്റിയിലെ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്‌റസക്കു കീഴില്‍ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തിലാണ് മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക പ്രതിദിന പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നത്.

ഖുര്‍ആന്‍, ഹദീസ് എന്നിവക്ക് പ്രാമുഖ്യം നല്‍കുന്ന ക്ലാസ്സുകളില്‍ ഈ വിഷയങ്ങളില്‍ പാണ്ഢിത്യം നേടിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് ജോലി സമയം കഴിഞ്ഞ് പങ്കെടുക്കാവുന്ന വിധമാണ് ക്ലാസുകളുടെ സമയ ക്രമം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ദിവസങ്ങളിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.

ക്ലാസ്സുകളുടെ സമയക്രമം ഇപ്രകാരമാണ്

ശനി

രാത്രി 9 മണി മുതല്‍ 10 വരെ- ഫിഖ്ഹ് ക്ലാസ് (പുരുഷന്മാര്‍ക്ക്). നേതൃത്വം സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍

തിങ്കള്‍, ബുധന്‍

രാത്രി 9.30 മുതല്‍ 11 വരെ – ഖുര്‍ആന്‍ തജ് വീദ് ക്ലാസ് (പുരുഷന്‍മാര്‍ക്ക്)

ഞായര്‍, ബുധന്‍

രാവിലെ 9.30 മുതല്‍ 11 വരെ- ഖുര്‍ആന്‍ തജ് വീദ് ക്ലാസ് (സ്ത്രീകള്‍ക്ക്)

വെള്ളി

രാത്രി 9 മുതല്‍ 10 വരെ- ഹദീസ് പഠന ക്ലാസ് (പുരുഷന്മാര്‍ക്ക്).

 

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും സമസ്ത മനാമ മദ്‌റസയുമായി ബന്ധപ്പെടുക. +97333450553, 34332269, 35913786, 33049112.

Be the first to comment

Leave a Reply

Your email address will not be published.


*