ഷഹീന്‍ബാഗ്: പൊതുവഴി അനന്തമായി തടസ്സപ്പെടുത്തരുതെന്ന് സുപ്രിം കോടതി

കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസ്

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസയച്ചു. ഹരജി 17ന് വീണ്ടും പരിഗണിക്കും

അതേസമയം, പ്രതിഷേധക്കാരെ മാറ്റുന്നതില്‍ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അനിശ്തിത കാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്താനോ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാനോ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു.

‘നിങ്ങള്‍ക്ക് സമരം നടത്തണമെങ്കില്‍ പ്രത്യേക സ്ഥലത്ത് ചെയ്യാം.പൊതുവഴി തടസ്സപ്പെടുത്താന്‍ പാടില്ല. പ്രതിഷേധത്തിന് സ്ഥലം നിര്‍ണയിക്കേണ്ടതുണ്ട്’- കോടതി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*