
ഐ.എസ്,താലിബാന്‍,അല്‍ഖ്വായിദ,ബോക്കോഹറം,അല്‍ ശബാബ്,ജയ്ഷെ മുഹമ്മദ്,ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നീ പേരുകളില്‍ ലോകത്തേ വിത്യസ്ത നാടുകളിലായി വഹാബിസം പെറ്റിട്ട ഭീകരവാദ-തീവ്രവാദ ഗ്രൂപ്പുകള്‍ അനുദിനം ആഗോള ജനതക്കുമേല്‍ ബീഭത്സകമായ രീതിയില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുബോള്‍ മറുവശത്ത് കാലങ്ങളായി പാരമ്പര്യ സുന്നി ആശയധാരകളോടും,മുസ്ലിം പൈതൃക ചിഹ്നങ്ങളോടും ,മഹാന്‍മ്മാരുടെ മസാറുകളോടുമുള്ള അവര്‍ക്കുള്ള അന്ധമായ വിരോധവും എതിര്‍പ്പും സുന്നി മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തിയും മാഹന്‍മ്മാരുടെ മഖ്ബറകളെ ബോംബ് വെച്ച്തകര്‍ത്തും പ്രകടമാക്കിക്കൊണ്ടിരി്ക്കുകയാണ്.
ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈജിപ്തിലെ പാരമ്പര്യ സുന്നീ ഭൂരിപക്ഷ പ്രദേശമായ ഉത്തര സീനായിലെ പള്ളിയിലും സൂഫിദര്‍ഗ്ഗയിലും നടന്ന ഭീകരാക്രമണം.വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കേ വിശ്വാസികള്‍ക്കിടയില്‍ നിന്നിരുന്ന ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയും സൈനിക വേഷത്തിലെത്തിയ മറ്റുചിലര്‍ രക്ഷപ്പെട്ടോടുന്ന പരമാവധി വിശ്വാസികളെ വെടിവെച്ചിടുകയുമായിരുന്നു. ഇതിനിടയില്‍ പള്ളക്കടുത്തുള്ള സൂഫി ദര്‍ഗ്ഗയും അവര്‍തകര്‍ത്തു.ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അക്രമകാരികള്‍ ഐ.എസ് പതാക വാഹകരായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.അക്രമണത്തിന് പിന്നില്‍ വഹാബി ആശയഗതിക്കാരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
പാരമ്പര്യ സുന്നീ വിശ്വാസികളോടും,മുസ്ലിം പൈതൃക സ്മാരകങ്ങളോടും മഖ്ബറകളോടുമുള്ള വഹാബികളുടെ ഈ അന്ധവിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.മറിച്ച് ഇബ്നു തൈമിയ്യയുടെ വികലാമായ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വഹാബിസത്തിന് ജന്മം നല്‍കിയ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ കാലം മുതല്‍ക്കേ ഇതുണ്ടായിരുന്നു.മുസ്ലിം പൈതൃക സ്മാരകങ്ങളും മഖബറകളും ശിര്‍ക്കിന്‍റെ സിംബലുകളായി കണ്ടിരുന്ന ഇബ്നു അബ്ദുല്‍ വഹാബിനും കൂട്ടര്‍ക്കും ഇതിനെതിരെയുള്ള പടപൊരുതല്‍ ശിക്കിനെതിരെയുള്ള പുണ്യവും പരിശുദ്ധവുമായ ജിഹാദായിരുന്നു.
അത്കൊണ്ട് തന്നെ മഖബറകള്‍ പൊളിക്കാനും ചരിത്ര ശേഷിപ്പുകള്‍ ഇല്ലായ്മചെയ്യാനും വഹാബികള്‍ എക്കാലത്തും ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്.ഇബ്നു അബ്ദുല്‍ വഹാബിന്‍റെ കാലത്തേ സഊദി രാജാവായിരുന്ന ഉസ്മാനു ബ്നു മുഅമ്മറിന്‍റെ സഹായത്തേടെ ഉമര്‍(റ) വിന്‍റെ സഹോദരനും യമാമ യുദ്ധത്തില്‍ കള്ളപ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബുമായി ഏറ്റുമുട്ടി ശഹീദാവുകയുംചെയ്ത സൈദുബ്നുല്‍ ഖത്താബ് (റ)വിന്‍റെ മഖ്ബറപൊളിച്ചാണ് ഇബ്നു അബ്ദുല്‍ വഹാബ് തന്‍റെ സ്മശനാ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്.
ഇതിനുശേഷം കര്‍ബലയിലേക്കുനീങ്ങിയ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ നേതൃതത്തിലുള്ള ജിഹാദീ സൈന്യം ഹുസൈന്‍ (റ) വിന്‍റെ ഖബറിന്‍റെ മേല്‍ കെട്ടിപ്പൊക്കിയ ഖുബ്ബതകര്‍ക്കുകയും അവിടെ ഉണ്ടായിരുന്ന സ്വര്‍ണ്ണം ,വെള്ളി ,രത്നം,വജ്രം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു.പിന്നീടങ്ങോട്ട് മഖ്ബറകള്‍ പൊളിക്കലിന്‍റെയും തിരുശേപ്പിക്കുകള്‍ നശിപ്പിക്കലിന്‍റെയും ഒരുഘോഷയാത്ര തന്നെയാണ് ഹിജാസിന്‍റെ മണ്ണില്‍ വഹാബീ കര്‍സേവകര്‍ നടത്തിയത്.ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെയുള്ള അവരുടെ സംഹാരതാണ്ഡവമാടലില്‍ നിന്നും പരിശുദ്ധ ഹറമുകള്‍ പോലും മുക്തമായിരുന്നില്ല.
വിശുദ്ധ ഹറമുകള്‍ക്ക് ചുറ്റുമുണ്ടായിരുന്ന ജന്നത്തുല്‍ ബഖീഅ്, ജന്നത്തുല്‍ മുഅല്ല, തുരുദൂതര്‍ (സ)യുടെ മാതാപിതാക്കളുടെ ഖബറിടങ്ങള്‍,ഉഹദിലുള്ള ഹംസ(റ)വിന്‍റെ ഖബറിടം ,തിരുനബി(സ)യുടെ വീട്, പ്രവാചക പത്നി ഖദീജ (റ)യുടെ വീട്, മുസ്ലിംകളുടെ ആദ്യകാല കേന്ദ്രമായിരുന്ന ദാറുല്‍ അര്‍ഖം,സിദ്ദീഖ് (റ)വിന്‍റെ വീട്, തിരുനബി(സ)യുടെ മരുമകന്‍ അലി(റ)വിന്‍റെ വീട് ,ഹംസ (റ) ഫാത്തിമ (റ),ജഅ്ഫര്‍ സ്വദിഖ് തുടങ്ങിയവരുടെ പേരുകളില്‍ സ്ഥാപിതമായ നിരവധി പള്ളികള്‍ ഇവയെല്ലാം ഇബ്നു അബ്ദുല്‍ വഹാബും വഹാബീ ഭീകരരും ചേര്‍ന്ന് തകര്‍ത്തുതരിപ്പണമാക്കി.ഇതിനിടയില്‍ വഹാബിസം സ്വീകരിക്കാത്തതിന്‍റെ പേരിലും തങ്ങളെ എതിര്‍ത്തതിന്‍റെ പേരിലും ആയിരക്കണക്കിന് പാമ്പര്യ സുന്നീ മുസ്ലിം കളെ അവര്‍ കശാപ്പുചെെയ്യുകയും ചെയ്തിരുന്നു.
ഇബ്നു അബ്ദുല്‍ വഹാബിന് ശേഷം ‘ശിര്‍ക്കിന്‍റെ സിംബലു’കള്‍ക്കെതിരായ ജിഹാദിന്‍റെ നെടുനായകത്വം ഏറ്റെടുത്ത അനുയായികള്‍ വിവിധ ഭീകര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും അല്ലാതെയും തങ്ങള്‍ക്കാവുന്ന മുസ്ലിം ചരിത്രശേഷിപ്പുകള്‍ ഇല്ലായ്മചെയ്യുകയും,നിരവധി മാഹാന്മാരുടെ മസാറുകള്‍ തകര്‍ത്തെറിയുകയുംചെയ്തു.ഇതിന്‍റെ തുടര്‍ച്ചയാണ് വര്‍ത്തമാന കാലത്ത് ഐ.എസ് അടക്കമുള്ള വഹാബീ ഭീകര സംഘങ്ങള്‍ ഏറ്റെടുത്ത് നടത്തികൊണ്ടിരിക്കുന്നത്.
ഖിലാഫത്ത് സംസ്ഥാപനത്തിന്‍റെ പേരില്‍ കടന്നുവന്ന് പതിനായിരക്കണക്കിന് സുന്നീ മുസ്ലിം കളെ കൊന്നൊടുക്കിയ ഐ.എസ് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ സ്മശാന വിപ്ലവത്തിന് അത്രചെറുതൊന്നുമാല്ലാത്ത സംഭാവനയാണ് നല്‍കിയത്.ഇറാഖിലെ മെസൂളില്‍ സ്ഥിതിചെയ്യുന്ന യൂനുസ് നബി(അ)ന്‍റെയും ദാനിയല്‍ പ്രവാചകരുടെയും മഖ്ബറകള്‍ അടിച്ചുതകര്‍ത്ത് അഭിനവ സ്മശാന വിപ്ലവത്തിന് തുടക്കം കുറിച്ച ഐ.എസ് ഭീകരര്‍ ,രണ്ടാം ശാഫി എന്നറിയപ്പെടുന്ന വിശ്രുത പണ്ഡിതന്‍ ഇമാം നവവി(റ)വിന്‍റെയും സുല്‍ത്താനുല്‍ ആരിഫീന്‍ ശൈഖ് രീഫാഈ തങ്ങളുടെയും മഖ്ബറകള്‍ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിര്പ്പാക്കി തങ്ങളുടെ ശിര്‍ക്കിനെതിരെയുള്ള ‘വിശുദ്ധ ദൗത്യം’ ഒന്നു കൂടി ഊര്‍ജിതമാക്കി.
ഇതേ സമയം സിറിയയിലെ ഐ.എസിന്‍റെ മറ്റൊരു ശാഖ ഡമസ്കസിലെ ജാമിഅു ദിമശ്ഖില്‍ ,യഹ് യ് നബി (അ) ന്‍റെയും സ്വലാഹുദ്ധീന്‍ അയ്യൂബിയുടെയും മഖ്ബറകളുണ്ട് എന്നതിന്‍റെ പേരില്‍ അക്രമണം നടത്തി കേടുപാടുകള്‍ വരുത്തി.എന്നുട്ടും കലിയടങ്ങാത്ത ഐ.എസ് കര്‍സേവകര്‍ ഇറാഖിലെ ചരിത്ര പ്രസിദ്ധ സ്മാരകങ്ങളായ മൊസൂളിലെ നംറൂദ് നഗരം,യൂനസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ പാല്‍മിറയിലെ മറ്റു ചരിത്ര ശേഷിപ്പുകള്‍ എന്നിവയെല്ലാം ശിര്‍ക്കിന്‍റെ കേന്ദ്രങ്ങളാണെന്നു പറഞ്ഞു ബോംബു വെച്ച് തകര്‍ക്കുകയും ചെയ്തു. ഐ.എസിന്‍റെയും മറ്റു സലഫീ ഭീകര പ്രസ്ഥാനങ്ങളുടെയും സ്മശാന വിപ്ലവം അനവതരം തുടരുകയാണെന്ന സന്ദേശമാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി നടന്ന ഈജിപ്തിലെ സിനായ് ഭീകരാക്രമണവും നമുക്ക് നല്‍കുന്ന പാഠം.
ചുരുക്കത്തില്‍ പാരമ്പര്യ സുന്നീ മുസ്ലിംകള്‍ക്ക് മാത്രമല്ല ആഗോള സമൂഹത്തിന് ഒന്നടങ്കം ഭീഷണിയാവുംവിധം സലഫിസ്റ്റ്-വഹാബീ ഭീകരത ഇന്ന് ലോകത്ത് അരങ്ങേറികൊണ്ടിരിക്കുകയാണ്.’ലോക സമാധനത്തിന് വെല്ലു വിളി ഉയര്‍ത്തുന്ന ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളുടെ ആശയ ശ്രോതസ്സ് സഊദി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വഹാബിസമാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പോലും പറയുന്നത്.(the newyork times .retrieved 26-sep 2014).ഈ വസ്തുത കേരള വഹാബികളും അംഗീകരിക്കുന്നുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം.’ബോക്കോഹറം,അല്‍ ശബാബ്, അല്‍ ഖ്വാഇദ,ത്വാലിബാന്‍ മുതല്‍ ഒടുവിലത്തേ ഐ.എസും വഹാബീമൂവ്മെന്‍റിന്‍റെ വ്യത്യസ്ത പതിപ്പുകളാണ്.(ശാബാബ് വാരിക 26-ഡിസംബര്‍-2014)
കേരളത്തില്‍ നിന്നും ആടുമേക്കാനെന്ന പേരില്‍ യമനിലേക്കും സിറിയയിലേക്കും നാടുവിട്ടു പോവുന്ന സലഫികള്‍ പാരമ്പര്യ സുന്നിസത്തിനും വിശുദ്ധ ഇസ്ലാമിന്‍റെ പൈതൃക ചിഹ്നങ്ങള്‍ക്കുമെതിരെയുള്ള ‘വിശുദ്ധ യുദ്ധത്തില്‍’ പങ്കെടുക്കാന്‍ വേണ്ടിയാണ് പോവുന്നതെന്ന ബലമായ സംശയം ഇവിടെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.കാരണം നിലവില്‍ തീവ്രവാദ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ ജയിലിലടക്കപ്പെട്ടവരും ഐ.എസ് ബന്ധം ആരോപിക്കപ്പെട്ടവരും അവരുടെ സലഫീ പ്രസ്ഥാനവും നേതാക്കളുമെല്ലാം തന്നെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിനെതിരെ നിരന്തരം ആക്ഷേപവര്‍ഷങ്ങള്‍ നടത്തുന്നവരും ശിര്‍ക്കിന്‍റെ പേരുപറഞ്ഞ് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ സ്മാശാന വിപ്ലവത്തിന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും പിന്തുണ നല്‍കുന്നവരുമാണ്.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ അന്താരാഷ്ടരംഗത്ത് കാക്കതൊള്ളായിരം സഖ്യങ്ങള്‍ ജډമെടുത്ത കാലത്താണ് നാം ജീവിക്കുന്നത്.ഭീകരവാദ വിരുദ്ധ സഖ്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അമേരിക്ക ആയാലും സാക്ഷല്‍ സഊദി അറേബ്യ തന്നെ ആയാലും വേണ്ടില്ല ,ലോകത്തേ ഭീകരവാദ സംഘങ്ങള്‍ക്ക് ഭീകരത വിളമ്പുന്ന വഹാബിസത്തേയാണ് അവര്‍ ആദ്യം അമര്‍ച്ച ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ലേകരാഷ്ടങ്ങളുടെ ആഗോളഭീകരതക്കെതിരെയുള്ള പോരാട്ടം ഉദ്ദേശിച്ച ഫലം കാണുകയുളളൂ. തീര്‍ച്ച..!
Be the first to comment