ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യുക

കെ. ഉനൈസ് വളാഞ്ചേരി

ജീവിതത്തില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാകുകയില്ല. ആഗ്രഹസാഫല്യം സര്‍വ്വരുടെയും സ്വപ്നമാണ്. ലോകത്ത് വിജയികളായവരെല്ലാം തന്‍റെ ആഗ്രഹങ്ങളെ ജീവിതലക്ഷ്യമാക്കിമാറ്റുകയും അതിന്‍റെ ലബ്ദിക്കായി കഠിനാദ്ധ്യാനം ചെയ്തവരുമാണ്.  മുസ്ലിമിന്‍റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗം കരഗതമാക്കുകയാണല്ലോ, എന്നാല്‍ അത് കരസ്ഥമാക്കാന്‍ വളരെയധികം അധ്വാനിക്കുകയും അനവധി ത്യാഗങ്ങള്‍ സഹിക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: അതല്ല, നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയിട്ടുളളവരുടെ അനുഭവം എത്തിക്കഴിയാതെ ത്തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?  കഷ്ടപ്പാടും ദുരിതവും അവരെ ബാധിച്ചു. ദൈവിക സഹായം ഏപ്പോഴാണുണ്ടാകുക എന്ന് അല്ലാഹു വിന്‍റെ ദൂതനും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചവരും ചോദിക്കത്ത വിധം അവര്‍ കിടലം കൊണ്ടു. അറിയുക, നിശ്ചയമായും അല്ലാഹുവിന്‍റെ സഹായം അടുത്തതാകുന്നു. (ബഖറ 214)

സത്യവിശ്വാസികള്‍ക്ക് തന്‍റെ എതിരാളികളില്‍ നിന്ന് അനവധി എതിര്‍പ്പുകളും അവര്‍ണനീയമായ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭനപ്പെടുന്നതാണ്. അത്തരം വിപല്‍ ഘട്ടങ്ങളില്‍ അടിപതറാതെ മുന്നോട്ട് നീങ്ങുകയാണ് വിശ്വാസി വേണ്ടത് എന്നാണ് ഉപരിസൂചിത ഖുര്‍ആന്‍ വ്യാക്യം നെډ തര്യപ്പെടുത്തുന്നത്. അതിന് ക്ഷമയോടെയും ത്യാഗസന്നദ്ധതയോടെയും നേരിടുകയും അല്ലാഹുവിന്‍റെ കല്‍പനകള്‍ ജീവിതത്തില്‍ ചേര്‍ത്ത് വിരോധങ്ങളെ അകറ്റിനിര്‍ത്തിയും കഠിനമായി യത്നിക്കുകയും അധ്വാനിക്കുകയും വേണം.

അല്ലാഹുവില്‍ നിന്നുളള പരീക്ഷണങ്ങളെ അതിജീവിച്ച് അതില്‍ വിജയികളായവര്‍ക്ക് മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുകയുളളൂ.ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറില്ലാത്തവര്‍ക്ക് ജീവിത വിജയം സാധ്യമാവുകയില്ല. പൂര്‍വ്വികരായ മഹാമനീഷികളുടെ ജാജ്വല്യമാനമായ ജീവിത ചിത്രവും ചരിത്രവും പരിശേധിച്ചാല്‍ അവര്‍ വിജയം കരസ്ഥമാക്കിയത് ഈ ത്യാഗശീലം കൊണ്ടാണെന്ന് വെക്തമാകും. മാത്രമല്ല, ഇസ്ലാമിന്‍റെ കലിമത്തുതൗഹീദ് ഉച്ചരിക്കുകയും ആശയാധര്‍ശങ്ങളും കര്‍മാനുഷ്ടാനങ്ങളും കേവലം കര്‍മപദത്തില്‍ കൊണ്ട് വരല്‍ കൊണ്ട് സമ്പൂര്‍ണ്ണ ജീവിതം കരസ്ഥമാവുകയില്ല.  മുസ്ലിമിന്‍റെ വിശ്വാസത്തിനും കര്‍മത്തിനുമനുസരിച്ച് ഹൃദയം ചിട്ടപ്പെടുത്തണം.

പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കാകനും കഴിയണം, അല്ലാഹു ചോദിക്കുന്നു: അതല്ല നിങ്ങളില്‍ നിന്ന് യുദ്ധം ചെയതവരെയും ക്ഷമയോടെ ഉറച്ച് നിന്നവരെയും അല്ലാഹു അറിയാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ.(ആലിംറാന്‍ 142) ഇസ്ലാമിക യുദ്ധങ്ങളില്‍ ത്യാഗപൂര്‍വ്വം പങ്കെടുത്ത് വിജയത്തിന്‍റെ വെന്നിക്കൊടി വാനിലുയര്‍ത്തുന്നതില്‍ അക്ഷീണം യത്നിച്ചവരായിരുന്നു സ്വഹാബാക്കള്‍  അല്ലാഹുവിന്‍റെ മതത്തിന്‍റെ നിലനില്‍പിന് വേണ്ടി നിങ്ങള്‍ മുറപ്രകാരം പോരാടുക.(ഹജ്ജ് 78) എന്ന ആഹ്വാനവുമായി പോര്‍ക്കളത്തിലിറങ്ങി യുദ്ധം ചെയ്യാന്‍ സന്നദ്ധതയുളള സത്യവിശ്വാസികള്‍ ഭാഗ്യവാന്മാരാണ്.

അതിലൂടെ അല്ലാഹുവിന്‍റെ സംതൃപ്തി ലഭീക്കുകയും അവന്‍റെ സാമീപ്യം കരസ്ഥമാവുകയും ചെയ്യും. അല്ലാഹു പറയുന്നു നമ്മുടെ കാര്യത്തല്‍ സായുധസമരം ചെയ്യുന്നവരെ നമ്മുടെ മാര്‍ഗങ്ങളില്‍ നാം നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു നന്മചെയ്യുന്നവരുടെ കൂടെത്തന്നെ യാണ്. (അന്‍കബൂത് :69)സാമ്പത്തികമായും ശാരീരികമായും മറ്റും യുദ്ധത്തിന്‍റെ ഭാഗമായവര്‍ക്ക് കൃത്യമായും അവരുടെ ഇടപെടലുകളുടെ തോതനുസരിച്ച് അല്ലാഹു പ്രതിഫലം നല്‍കും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: പ്രതിബന്ധങ്ങളൊന്നുമില്ലാതെ തന്നെ യുദ്ധത്തിന് പോകാതെ വീട്ടിലിരിക്കുന്ന സ്ത്യവിശ്വാസികളും ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമമാവുകയില്ല, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും യുദ്ധം ചെയ്യുന്നവര്‍ക്ക് (പ്രതിബന്ധം മൂലം)യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവരേക്കാള്‍ ഉല്‍കൃഷ്ട പദവി അല്ലാഹു നല്‍കിയിരിക്കുന്നു. (നിസാഅ് :95)

ഇസ്ലാം അതിപ്രാധാന്യം നല്‍കിയ യുദ്ധത്തിന് പുറപ്പെടാത്ത(പങ്കെടുക്കാത്ത)പക്ഷം നിങ്ങള്‍ക്കവന്‍ വേദനാജനകമായ ശിക്ഷ നല്‍കും.(തൗബ 38) ഇസ്ലാമിന്‍റെ കൊടും ശത്രുക്കളൊക്കെ കഠിനമായി പ്രയത്നിക്കുന്നവരും കഠിനാധ്വാനം ചെയ്യുന്നവരുമായിരുന്നു. മാത്രമല്ല, അതിന് വേണ്ടി തന്‍റെ സമ്പത്തും സമ്പാദ്യവും ഉദാരമായി ചെലവഴിക്കുന്നവരുമായിരുന്നു . ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ  തടയാനായി സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവു ചെയ്യുന്നു അവര്‍ ഭാവിയിലും ആ ധനം ചെലവഴിക്കും, പിന്നീട് അതവര്‍ക്ക് വലിയ ഖേദമായിത്തീരും.(അന്‍ഫാല്‍ 36)

വിശ്വാസിയോട് തന്‍റെ സമ്പത്ത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കണമെന്നും  പിശുക്ക് കാണിക്കരുതെന്നുമാണ് ഖുര്‍ആന്‍ നെډ ബോധ്യപ്പെടുത്തുന്നത്. ഹേ കൂട്ടരെ… അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കണമെന്നാണ് നിങ്ങളോടാവശ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ ലുബ്ദത കാണിക്കുന്നു പിശുക്ക് കാണിക്കുന്നവര്‍ സത്യത്തില്‍ സ്വന്തത്തോട് തന്നെയാണ് പിശുക്ക് കാണിക്കുന്നത്. അല്ലാഹു പരാശ്രയ മുക്തനും നിങ്ങളോ പമദരിദ്രന്മാരും (മുഹമ്മദ് 38)സ്വഹാബാക്കള്‍ ഇസ്ലാമിന്‍റെ വിജയത്തിനും പാരത്രികമായ സൗഖ്യത്തിനും വളരെ ത്യാഗം ചെയ്തവരായിരുന്നു.

ഇസ്ലാമിന് വേണ്ടി തന്‍റെ സമ്പത്തും സമ്പാദ്യവും മുഴുവന്‍ ചെലവഴിച്ച അബൂബക്കര്‍ സിദ്ധീഖ്(റ)വും ഉമര്‍(റ)വും ചരിത്രത്തിലെ ശോഭന ചിത്രങ്ങളാണ് . മഹാനായ ഉമര്‍(റ) ജീവിതത്തില്‍ ആലസ്യമോ മടിയോ കാണിച്ചിരുന്നില്ല. ഒരിക്കല്‍ ഉമര്‍(റ)നോട് ചോദിക്കപ്പെട്ടു. താങ്കള്‍ ഉറങ്ങാറില്ലേ, അദ്ദേഹം പറഞ്ഞു: ‘ഞാന്‍ രാത്രി ഉറങ്ങിയാല്‍ എന്‍റെ ആത്മാവ് തുലയും പകലുറങ്ങിയാലോ എന്‍റെ ജനതയും തുലയും’.’മറ്റൊരിക്കല്‍ പളളിയില്‍ ചടഞ്ഞു കൂടിയ ഒരു പറ്റം യുവാക്കളെ ഉമര്‍ (റ) അവിടെ നിന്ന് ആട്ടിവിടുകയുണ്ടായി. എന്നിട്ട് പറഞ്ഞു’പോയി ജീവിതോപാദികള്‍ അന്യേഷിക്കൂ ആകാശം പൊന്നും വെളളിയും വര്‍ഷിക്കുകയില്ല’.  വിശ്വാസിയുടെ അധ്വാനം അല്ലാഹു വെറുതെയാക്കുകയില്ല.

ആവശ്യക്കാരന്‍റെ ആവശ്യം അവനോട് ആവശ്യപ്പെട്ടാല്‍ അവന്‍ നിറവേറ്റിക്കൊടുക്കും, കഷ്ടപ്പെട്ടവന്‍ വിളച്ചാല്‍ അവനുത്തരം നല്‍കുകയും ബുദ്ധിമുട്ടുകളെ നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രിതിനിധികളാക്കുകയും ചെയ്യുന്നവനോ അല്ലാഹുവിനോടൊപ്പം മറ്റുവല്ല ആരാധ്യനുമുണ്ടോ( സൂറത്തുന്നംല് 62) എന്‍റെ ദാസന്മാര്‍ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ പ്രാര്‍ത്ഥിക്കുന്നവന്‍റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നവനായി തീര്‍ച്ചയായും ഞാനിതാ അടുത്തുതന്നെയാണ്. (അല്‍ബഖറ 186)

വിശ്വാസിയുടെ സര്‍വ്വ നന്മകളും അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്. ഒരണുമണിത്തൂക്കം നന്മആരെങ്കിലും ചെയ്താല്‍ അതവന്‍ കാണും. (അസ്സല്‍സല 7)നിങ്ങള്‍ എന്നതെങ്കിലും നന്മചെയ്യുന്നുവെങ്കില്‍ അല്ലാഹു അതറിയും. (ബഖറ 197)എന്നാല്‍ നമ്മുടെ അധ്വാനങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടുന്നത് ഉദ്ദേശശുദ്ധിക്കനുസരിച്ചാണ്(ബുഖാരി) ബുദ്ധിമാന്മാര്‍ മാത്രമെ ചിന്തിച്ചു മനസ്സിലാക്കുകയുളളൂ. (റഅ്ദ് 19)

Be the first to comment

Leave a Reply

Your email address will not be published.


*