റാളിയാ സ്ത്രീ വിദ്യാഭ്യാസത്തിന്റെ നവമാതൃക; ഹൈദറലി തങ്ങള്‍

കോഴിക്കോട്: സാമുദായിക നവോത്ഥാന നിര്‍മിതിയില്‍ നൂതന വഴിത്തിരിവുകള്‍ക്ക് തുടക്കം കുറിച്ച കടമേരി റഹ്മാനിയ്യ രൂപം നല്‍കിയ റാളിയ ബിരുദ കോഴ്സ് ആധുനിക സ്ത്രി സമുന്വയ വിദ്യാഭ്യാസത്തിന് മികച്ച മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു.

മതരംഗത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന ഇത്തരം കോഴ്സുകളിലൂടെ പഠനം പൂര്‍ത്തിയാക്കുന്ന പണ്ഢിത വനിതകള്‍ക്ക് സമുദായത്തിന്‍റെ സാംസ്കാരിക വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു. റാളിയ ബിരുദ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. യൂണിവേഴ്സിറ്റി ഡിഗ്രിയോടൊപ്പം അഞ്ചു വര്‍ഷത്തെ ശരീഅ പഠനം പൂര്‍ത്തിയാക്കിയ 126 പണ്ഡിതകള്‍ക്കാണ് റഹ്മാനിയ്യ വുമണ്‍സ് ക്യാമ്പസില്‍ പ്രഥമ കോണ്‍വൊക്കേഷനില്‍ ബിരുദം നല്‍കുന്നത്.

എസ്.എസ്.എല്‍.സിക്ക് ശേഷം ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം, അറബി-ഇംഗ്ലീഷ് ഭാഷകളില്‍ ബി.എ, അറബിക്ക് എം.എ, ഇസ്ലാമിക ശരീഅത്ത് കോഴ്സ്, ഡിപ്ലോമ ഇന്‍ ഫങ്ഷണല്‍ അറബിക്ക്, അറബി-ഇംഗ്ലീഷ്-മലയാളം ഭാഷകളില്‍ ഡി.ടി.പി, പീമാരിറ്റല്‍ കോഴ്സ്, സര്‍ഗ്ഗ പരിപോഷണം, കേ.ടെറ്റ്-നെറ്റ്-പി.എസ്.ഇ കോച്ചിംഗുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ നല്‍കിവരുന്നു. കൂടാതെ ഖുര്‍ആന്‍ ഹിസ്ബ് കോഴ്സ് പ്രത്യേകം നല്‍കുകയും ആരാധന കാര്യങ്ങളിലേ നേതൃപരിശീലനവും ഇസ്ലാമിക കര്‍മ്മശാസ്ത്ര പഠനവും ലഭ്യമാകുന്നു. സംഗമത്തില്‍ റഹ്മാനിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പള്‍ എം.ടി അബ്ദുള്ള മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.വര്‍ക്കിം പ്രസിഡന്‍റ് എസ്.പി.എം തങ്ങള്‍, ജനറല്‍ സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബദുള്ള മുസ്ലിയാര്‍, പി.അമ്മത് മാസ്റ്റര്‍, സൂപ്പി നരിക്കാട്ടേരി, മാഹിന്‍ ബാഖവി പുല്ലാര, സി.എച്ച് മഹ്മൂദ് സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, റഹ്മാനിയ്യ അക്കാദമിക്ക് കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര,ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, നാളോംകണ്ടി അന്ത്രു മുസ്ലിയാര്‍, കുറ്റിയില്‍ പോക്കര്‍ ഹാജി, എന്‍.കെ ജമാല്‍ ഹാജി. പി.എ മമ്മൂട്ടി, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, മൂടാടി മൊയ്തു ഹാജി, എ.പി മഹ്മൂദ് ഹാജി, കാരാളത്ത് പോക്കര്‍ ഹാജി, സി.പി കുഞ്ഞബ്ദുള്ള മാസ്റ്റര്‍, കാട്ടില്‍ അമ്മത് ഹാജി, മൊയ്തു മാസ്റ്റര്‍ എം.സി, വളപ്പില്‍ അബ്ദുള്ള ഹാജി, പുത്തലത്ത് അഹ്മദ്, റഫീഖ് ടി.വി തലായിന്‍റവിട, കുനിയില്‍ ഹമീദ്, മണ്ണോളി മൊയ്തു, ചാലില്‍ മൊയ്തു ഹാജി, കുന്നുമ്മല്‍ അബ്ദുല്ല ഹാജി, പൊന്നാങ്കോട്ട് കരീം, പൈക്കാട്ട് അഹ്മദ് ഹാജി, ഡോ.കെ.എം അബ്ദുലത്തീഫ് നദ്വി പുതുപ്പണം, ടിപ് ടോപ് ഉസ്മാന്‍ ഹാജി, എം.കെ കുഞ്ഞബ്ദുല്ല മൗലവി, ഹനീഫ് റഹ്മാനി കൊടുവള്ളി, ബഷീര്‍ പൊറോറ, റാഫി റഹ്മാനി പുറമേരി, സകരിയ റഹ്മാനി എന്നിവര്‍ സംബന്ധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*