റാഫേല്‍ ഏറ്റുവാങ്ങാന്‍ രാജ്നാഥ് സിങ് ഫ്രാന്‍സില്‍

പാരീസ്; ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് റഫാല്‍ വിമാനം
ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയി. റാഫേല്‍ വിമാന നിര്‍മാതക്കളുടെ പ്ലാന്റും അദ്ദേഹം സന്ദര്‍ശിക്കും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും നിര്‍ണായക ചര്‍ച്ചകള്‍ക്ക് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ ഒരുപാട് വിവാദങ്ങള്‍ക് വഴിവെച്ച കരാറാണ് റാഫേല്‍ .

Be the first to comment

Leave a Reply

Your email address will not be published.


*