റജബ് : ഹൃദയം ശുദ്ധമാക്കാം സുകൃതങ്ങള്‍ സുന്ദരമാക്കാം

അല്ലാഹുവിന്‍റെ മാസം, ഹൃദയശുദ്ധീകരണത്തിന്‍റെ മാസം, യുദ്ധം ഹറാമായ മാസം എന്നിങ്ങനെ നിരവധി മഹത്വങ്ങളുടെ പറുദീസയാണ് ‘റജബ്’. പരിശുദ്ധമായ റമളാനിലേക്കുള്ള ആദ്യ ചവിട്ടു പടി കൂടിയാണിത്.പാപപങ്കിലമായ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് ഇബാദത്തുകള്‍ കൊണ്ട് അലങ്കരിക്കുകയാണ് ഈ മാസത്തില്‍ ഓരോ വിശ്വാസിയും ചെയ്യേണ്ടത്. സത്യത്തില്‍ റജബ് വിത്ത് വിതക്കുന്ന മാസവും ശഅബാന്‍ വിളകള്‍ക്ക് വെള്ളവും വളവും കൊടുക്കുന്ന മാസവും റമളാന്‍ വിളഞ്ഞു പാകമായ സുകൃതങ്ങളുടെ കൊയ്ത്തുത്സവവുമാണ്.അതുകൊണ്ട് ഓരോ വിശ്വാസിയും റജബ് മാസത്തില്‍ ഗുണമേന്മയുള്ള വിത്തിറക്കി വേണ്ട വെള്ളവും വളവും കൊടുത്ത് റമളാനില്‍ പുണ്യങ്ങളുടെ കൊയ്ത്തുത്സവം നടത്തുന്ന മാതൃകാ കര്‍ഷകനാവുക.നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍ .

Be the first to comment

Leave a Reply

Your email address will not be published.


*