യു.എസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജെഫ് രാജി നല്‍കുകയായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. രാജിക്ക് പിന്നാലെ ജെഫ് സെഷന്‍സ് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായി അറിയിച്ച് കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തു.
യു.എസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോര്‍ണി ജനറലിന്റേത്. ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ളയാളായിരുന്നു സെഷന്‍സിനും. ട്രംപ് അനുകൂലിയായിരുന്ന സെഷന്‍സ് മുന്‍ അലബാമ സെനറ്റര്‍ കൂടിയാണ്. ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുള്ളയാണ് സെഷന്‍സ്.

Be the first to comment

Leave a Reply

Your email address will not be published.


*