സിറിയ; മരണത്തിന്‍റെ നിലവിളികൾ

സവാദ് റഹ്മാനി ചേലേമ്പ്ര

സിറിയയിൽ ഭരണ വർഗ്ഗത്തിന്‍റെ അടിച്ചമർത്തലുകൾ സാധാരണ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. രാസായുധ പ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും ജനജീവിതത്തെയും സാചര്യത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയാണ് ഞങ്ങളെ അക്രമിക്കുന്നതെന്ന് ജനങ്ങൾക്കും ഞങ്ങൾ എന്തിനാണ് ഈ പാവം ജനങ്ങളെ അക്രമിക്കുന്നതെന്ന് അക്രമം നടത്തുന്നവർക്കും അറിയാത്ത അവസ്ഥയിലാണ് സിറിയയിൽ കാര്യങ്ങൾ നിങ്ങികൊണ്ടിരുന്നത്.
യുദ്ധങ്ങളുടെ പരിണിത ഫലമായി തകർന്നടിഞ്ഞ് കൊണ്ടിരിക്കുന്ന തരിശ് ഭൂമിയിൽ കണ്ണീരിന്റ ആർത്തനാദങ്ങൾ കേൾക്കുന്നുണ്ടാവും, പ്രതീക്ഷയുടെ തുരുത്തി ലേറാർ കഴിയത്ത ഒരു പാട് ജീവിതങ്ങൾ. യുദ്ധാനന്തര ക്യാമറ കണ്ണിലൂടെ അക്രമത്തിനിരയായി മാറിയ പിഞ്ചോമനകളുടെ ജീവിക്കുന്ന ചിത്രങ്ങൾ നമ്മൾ മീഡിയകളിലൂടെ നാം കണ്ടതാണ്. കണ്ണിരിന്റനനവുമായി ഇടുന്ന വാക്കുകൾ കൊണ്ട് ലോകത്തെ ചിന്തയിലേക്ക് കൊണ്ടെത്തിക്കാൻ മാതൃത്വം തലതല്ലി മരിക്കുന്ന സിറിയൻ വനിതകൾ
സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ലോക മനസാക്ഷിയെയാണ് ചോദ്യം ചെയ്യുന്നത്. മനുഷ്യാവകാശത്തെ വാനോളം ഉയർത്തുന്ന യു.എൻ.ഒ പോലോത്ത ലോകസഭകൾക്ക് പോലും ഈ അക്രമങ്ങൾക്ക് എതിരിൽ ഒരു ചെറുവിരലനക്കാൻ പോലും സാധിച്ചിട്ടില്ല.
 ആഭ്യന്തര യുദ്ധത്തിൽ നിഷ്കളമായ എത്രയോ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ സോഷ്യൽ മീഡിയകളിലൂടെ നാം കണ്ടതാണ്. ചേതനയറ്റ ഒരു പറ്റം പുഞ്ചിരി മാറാത്ത പിഞ്ചോമനകളുടെ കണ്ണീരിനെ നനവുള്ള വാക്കുകൾ ലോകം കണ്ണീരൊടെ ഗദ്ഗദം പുണ്ടെങ്കിലും കാരുണ്യത്തിന്റെ ചെറുവിരലനക്കാൻ പോലും ഇന്നെവരെ ആർക്കും കഴിഞ്ഞിലെന്നതാണ് വേദനയോടെ ഓർക്കേണ്ടത്.
വളരെ ചിന്താർഹനീയമായ ഒരു സിറിയൻ ബാലന്റെ വാക്കുകൾ ഇവിടെ സുചിപ്പിക്കുന്നു ”ഞാൻ ദൈവത്തെ കാണുപ്പോൾ എല്ലാം പറഞ്ഞു കൊടുക്കും” വേദന കൊണ്ട് പുളയുമ്പോൾ കണ്ണീരിന്റെ നനവ് തട്ടിയ ഈ വാക്കുകൾക്ക് പ്രതീക്ഷയുടെ മൂർച്ചയുണ്ടെന്ന് നാം മനസ്സിലാക്കണം.
About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*