റഹ്മാനിയ്യ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം 

ബാപ്പു മുസ്ലിയാര്‍ അനുസ്മരണം നടത്തി

കടമേരി: മത ഭൗതിക സമന്വയ വിദ്യാഭ്യാസം കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ കടമേരി റഹ്മാനയ്യ അറബിക്ക് കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. റഹ്മാനിയ്യ ക്യാമ്പസില്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ നഗരിയില്‍ റഹ്മാനിയ്യയുടെ നാല് പതിറ്റാണ്ട് കാലത്തെ സാരഥി കോട്ടുമല ബാപ്പു മുസ്ലിയാരുടെ അനുസ്മരണത്തോടെയാണ് തുടക്കമായത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം കേരളത്തിന്‍റെ വൈജ്ഞാനിക നവോത്ഥാനത്തിന് മാതൃക കാണിച്ച വൈജ്ഞാനിക കേന്ദ്രമാണ് കടമേരി റഹ്മാനിയ്യയെന്നും റഹ്മാനിയ്യക്കും മുസ്ലിം കേരളത്തിന്നും ധൈഷണിക മുന്നേറ്റത്തിന് ക്രിയാത്മക നേതൃത്വം നല്‍കിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരെന്നും തങ്ങള്‍ പ്രസ്താവിച്ചു. റഹ്മാനിയ്യ മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടി പറമ്പ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ശേഷം നടന്ന മജ്ലിസ് നൂര്‍ ആത്മീയ സദസ്സിന് സമസത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ത്വഖാ അഹമ്മദ് മൗലവി നേതൃത്വം നല്‍കി. റഹ്മാനിയ്യ പ്രിന്‍സിപ്പള്‍ എം.ടി അബ്ദുല്ല് മുസ്ലിയാര്‍ ,വര്‍ക്കിംഗ് പ്രസിഡന്‍റ് എസ്.പി.എം തങ്ങള്‍ സുപ്രഭാതം എക്സിക്യുട്ടീവ് എഡിറ്റര്‍ എ.സജീവന്‍, നാസര്‍ ഫൈസി കൂടത്തായി, സൂപ്പി നരിക്കാട്ടേരി, പുന്നക്കല്‍ അഹമ്മദ്, സി.എച്ച് മഹമ്മൂദ് സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍, ടി.വി.സി അബ്ദു സമ്മദ് ഫൈസി, മാഹിന്‍ മുസ്ലിയാര്‍ പുല്ലാര,മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, കോടൂര്‍ മുഹിയദ്ധീന്‍ മുസ്ലിയാര്‍, യൂസൂഫ് മുസ്ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, കുറ്റിക്കണ്ടി അബൂബക്കര്‍, മരുന്നൂര്‍ ഹമീദ് ഹാജി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പറമ്പത്ത് മൊയ്തു ഹാജി, കെ.ടി അബ്ദു റഹ്മാന്‍, മൂടാടി മൊയ്തു ഹാജി, പുത്തലത്ത് അഹമ്മദ്, കുനയില്‍ ബഷീര്‍ ഹാജി, സയ്യിദ് ഉവൈസ് തങ്ങള്‍ റഹ്മാനി, സയ്യിദ് ടി.കെ മുസ്തഫ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് റഹ്‌മാനി തരുവണ സ്വാഗതവും സുഹൈല്‍ റഹ്‌മാനി കുമരം പുത്തൂര്‍ നന്ദിയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*