ബാബരി കേസില്‍ സുപ്രിംകോടതി ചൊവ്വാഴ്ച്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. അവധിയില്‍ പോയ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ തിരികെ പ്രവേശിച്ച സാഹചര്യത്തിലാണ് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചുത്‌.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്,

കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന യു.യു. ലളിത് നേരത്തെ പിന്മാറിയിരുന്നു. തുടര്‍ന്ന് ബെഞ്ച് പുനസംഘടിപ്പിച്ചപ്പോള്‍ ജസ്റ്റിസ് എന്‍.വി രമണയേയും ഒഴിവാക്കിയിരുന്നു.

Read more at: http://suprabhaatham.com/supreme-court-constitution-bench-hear-ayodhya-matter-feb-26/

Read more at: http://suprabhaatham.com/supreme-court-constitution-bench-hear-ayodhya-matter-feb-26/

Read more at: http://suprabhaatham.com/supreme-court-constitution-bench-hear-ayodhya-matter-feb-26/

Be the first to comment

Leave a Reply

Your email address will not be published.

*