പുതുമകളോടെ അഹ്ലുസ്സുന്ന ഓണ്‍ലൈന്‍

ആശയ വിനിമയം ഇന്ന് കൂടുതല്‍ സുതാര്യമാണ്. വിരല്‍ തുമ്പിലെ ടെക്സ്റ്റുകള്‍ക്ക് ലോക ചലനങ്ങളെ മാറ്റാന്‍ കഴിയാത്തക്കവിധം ആഗോള വല്‍കൃതമാണ് ആധുനിക ലോകം. അതുകൊണ്ടു തന്നെ വര്‍ഗ്ഗീയ ശക്തികളും തീവ്രവാദ ചിന്തകളും വളരെ വേഗത്തില്‍ സമൂഹത്തിനിടയില്‍ കടന്നുകൂടുന്നുണ്ട്. ഇത്തരുണത്തില്‍ ഇസ്ലാമിക കാഴ്ചപ്പാടുകളെ പുറംലോകത്തിലെത്തിച്ചു കൊടുക്കുന്ന വെബ് പോര്‍ട്ടലുകള്‍ വളരെയധികം അത്യാവശ്യമാണ്. ഈ കര്‍ത്തവ്യമാണ് വര്‍ഷങ്ങളായി ‘അഹ്ലുസ്സുന്ന ഓണ്‍ലൈന്‍’ നിറവേറ്റി വരുന്നത്. സമൂഹത്തിനിടയില്‍ കാലികമായി ഇടപെടലുകള്‍ നടത്തി അവരുടെ ന്യൂനതകളും പോരായ്മകളും തുറന്നുകാട്ടുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട് ‘അഹ്ലുസ്സുന്ന’. കൂടാതെ വിശ്വാസം, ആദര്‍ശം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ മനുഷ്യ മനസ്സുകളില്‍ സുഭദ്രമാക്കി നിര്‍ത്താനും ഈ ഇസ്ലാമിക് വെബ്സൈറ്റ് പരിശ്രമിക്കുന്നു.

നവേലാക ക്രമത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് രൂപത്തിലും ഭാവത്തിലും അടിമുടി മാറിയിരിക്കുകയാണ് ‘അഹ്ലുസ്സുന്ന ഓണ്‍ലൈന്‍’. പഠനാര്‍ഹവും ചിന്തോദ്ധീപകവുമായ വ്യത്യസ്ത വിഷയങ്ങള്‍ കാറ്റഗറൈസ് ചെയ്ത് സഹൃദയങ്ങളുടെ വായനാ ലോകം വിശാലമാക്കുന്നതില്‍ വേറിട്ട വഴി കണ്ടെത്തിയിട്ടുണ്ട് ‘അഹ്ലുസ്സുന്ന’. കൂടാതെ വായനക്കാരുടെ ഇടപെടല്‍ അന്വേഷിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും പുനര്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു ഈ വെബ്സൈറ്റ്. ഈ ഉദ്യമത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഫലമാകട്ടെയെന്ന് ജഗനിയന്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ഘണ്ഡനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുന്ന ‘അഹ്ലുസ്സുന്ന’യുടെ പുതിയ രൂപം സാംസ്ക്കാരിക കൈരളിക്ക് സമര്‍പ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*