നിര്‍ഭയ കേസ് പ്രതികള്‍ക്ക് വീണ്ടും മരണവാറണ്ട്; മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണം

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്ക് വീണ്ടും മരണവാറണ്ട്. മാര്‍ച്ച് മൂന്നിന് രാവിലെ ആറു മണിക്ക് തൂക്കിലേറ്റണമെന്നാണ് പുതിയ വാറണ്ട്.

നിര്‍ഭയ കേസില്‍ ഇത് മൂന്നാമത്തെ മരണ വാറന്റാണ് വിചാരണ കോടതി പുറപ്പെടുവിക്കുന്നത്. നേരത്തെ മരണവാറന്റ് പുറപ്പെടുവിച്ചപ്പോഴും അവസാനദിവസങ്ങളില്‍ പ്രതികള്‍ ദയാഹര്‍ജിയും മറ്റ് നിയമനടപടികളുമായി മുന്നോട്ട് വരികയായിരുന്നു.

നാല് പ്രതികളില്‍ മൂന്ന് പേരുടെ ദയാഹര്‍ജികളും രാഷ്ട്രപതി ഇതിനോടകം തള്ളിയിരുന്നു. നാലാമത്തെ പ്രതിയായിട്ടുള്ള പവന്‍ ഗുപ്ത ദയാഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ നല്‍കിയിട്ടില്ല. പവന്‍ ഗുപ്ത ഒരു ദയാഹര്‍ജി നല്‍കിയാല്‍ ഈ മരണവാറന്റ് നടപ്പാക്കാന്‍ കഴിയാതെ വരും.

Be the first to comment

Leave a Reply

Your email address will not be published.


*