നമ്മുടെ ആയുസ് എങ്ങിനെ വര്‍ധിപ്പിക്കാം

കെ. ഉനൈസ് വളാഞ്ചേരി

സമയം സ്രഷ്ടാവിന്‍റെ അമൂല്യ അനുഗ്രഹമാണ്. അധികമുളളത് ദാനം ചെയ്യാനോ കുറവുളളത് വായ്പ വാങ്ങാനോ അസാധ്യമായ അനുഗ്രഹംകൂടിയാണ് സമയം. ഉദാത്തവും ഉത്തമവുമായ നൂറ്റാണ്ടെന്നു വിശേഷിപ്പിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ച താരസമാനരായ അനുചരډാരുടെയുംഅവരുടെ പിന്‍തലമുറക്കാരുടെയും സമയത്തിന്‍റെകാര്യത്തില്‍ കാണിച്ച സൂക്ഷമതയും പിശുക്കുംവിശ്രുതമാണ്. അവര്‍ വിജ്ഞാന സംബാധനം, സല്‍കര്‍മങ്ങള്‍, ധര്‍മസമരങ്ങള്‍ എന്നിവകളിലായിസമയംചെലവഴിച്ചിരുന്നത്. എന്നാല്‍, ഇന്ന്  നാം വിവേകത്തിന്‍റെയും നന്മയുടെയും സര്‍വ്വ സീമകളുംലംഘിച്ച് അനാവശ്യമായി നമ്മുടെ സമയങ്ങളെ പാഴാക്കുകയാണ്.

ഖുര്‍ആനും ഹദീസും സമയത്തിനു നല്‍കിയ പ്രാധാന്യംവിവരണാതീതമാണ്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ പലയിടത്തുംവ്യത്യസ്ഥ രൂപങ്ങളിലായി സമയത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘(നിശ്ചിത പഥങ്ങളില്‍) സഞ്ചരിക്കുന്ന രീതിയില്‍ സൂര്യനേയും ചന്ദ്രനേയും നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തിയിരിക്കുന്നു. രാത്രിയും പകലിനെയും നിങ്ങള്‍ക്കവന്‍ അധീനമാക്കി’ (14/33) മറ്റൊരുസൂക്തത്തില്‍ കാണാം:

‘ചിന്തിക്കാനോ പ്രകടിപ്പിക്കാനോ ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടി രാപകലുകളെ മാറിമാറി വരുന്ന താക്കീതും നാഥന്‍തന്നെയാണ്.'( 25/62)

രാപകലുകളെ മാത്രമല്ല പ്രഭാതത്തെയും പ്രദോശത്തെയുംകാലത്തെയുംകുറിച്ചെല്ലാം അല്ലാഹുസത്യംചെയ്തതായിഖുര്‍ആനില്‍ കാണാം.’പ്രാഭാതവും പത്ത് രാത്രികളും തന്നെയാണ് സത്യം’ 69/1,2) ‘പൂര്‍വ്വാഹ്നവും ഇരുള്‍മുറ്റിയ രാത്രിയും തന്നെയാണ് സത്യം'(91/1,2) ‘കാലം തന്നെയാണ്സത്യം തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തിലാണ്'( 103/1,2) ‘പകലിനെ തന്നെ സത്യം'(91/3) ഇങ്ങനെ വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ഥ സമയങ്ങളെ മുന്‍നിര്‍ത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹു സമയത്തെയും അതിന്‍റെ പ്രാധാന്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സുതരാംവ്യക്തമാക്കിയതാണ്.

മാത്രമല്ല, തിരുനബി(സ്വ) യുടെതിരുചര്യകളിലുംസമയബോധത്തിന്‍റെ മഹത്വവും ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം നമുക്ക് കാണാം. ഖിയാമത്ത് നാളില്‍ അടിസ്ഥാനപരമായ നാലുചോദ്യങ്ങളില്‍ പ്രധാനമായും രണ്ട് ചോദ്യം സമയത്തിലൂന്നിയാണെന്ന് ഹദീസില്‍ കാണാം. മഹാനായ മുആദുബ്നു ജബല്‍ (റ) നിവേദനം തിരുനബി (സ്വ) പറയുന്നു: പുനരുദ്ധാന നാളില്‍ ഓരോരുത്തരുടെയുംകാല്‍ പാദങ്ങള്‍ മുന്നോട്ടു ചലിപ്പിക്കണമെങ്കില്‍ ഓരോ അടിമയും നാലുകാര്യങ്ങളെകുറിച്ചുളളചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. തന്‍റെ സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു. എന്തിന് ചെലവഴിച്ചു. തന്‍റെ ജീവിതകാലം എന്തിനു വിനിയോഗിച്ചു. തന്‍റെയുവത്വം എന്തിനു കഴിച്ചു കൂട്ടി( ത്വബ്റാനി)

വിശ്വാസിയുടെ കര്‍മഭൂപടം അതിവിസ്തൃതമാണ്. എങ്കിലുംസമയംഎല്ലാവര്‍ക്കുംവായു പോലെതുല്യമാണ്. അതിനെ സൂക്ഷമവും ഉചിതവുമായ രീതിയില്‍ ക്രമീകരിച്ച് സമയവിഭജനം നടത്തിയാല്‍ മാത്രമെസുനിശ്ചിതമായ വിജയം സാധ്യമാവുകയുളളൂ. ആധുനികടൈം മാനേജ്മെന്‍റുകള്‍ സമയനിയന്ത്രണത്തിന് നിരത്തിവെക്കുന്നത് അനുപേക്ഷണീയ മാതൃകയാണെന്നതില്‍ ഇരുപക്ഷമില്ല. എന്നാല്‍ സമയക്രമീകരണത്തിനുളള സൂചനകള്‍ നബി(സ്വ) തന്നെ നമുക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖലീലുളളാഹി ഇബ്റാഹീം നബി(അ)ന്‍റെ സ്രഷ്ടാവ് നല്‍കിയ ഏടുകളെ ഉദ്ധരിച്ച് നബി(സ്വ) പറയുന്നത് കാണുക.

ബുദ്ധിമാന് അവന്‍റെ നിയന്ത്രണാധികാരത്തിലായിരിക്കെ ചില സമയക്രമീകരണം അനിവാര്യമാണ്. സ്രഷ്ടാവായ അല്ലാഹുവുമായി രഹസ്യ സംഭാഷണത്തിനും ആത്മവിചാരണക്കും നാഥന്‍റെസൃഷ്ടിവൈഭവത്തെ കുറിച്ച് ചിന്തിക്കാനും അന്നപാനീയങ്ങള്‍, അനിവാര്യ ആവശ്യങ്ങള്‍ തുടങ്ങിയവകള്‍ക്കെല്ലാംകൃത്യവുംവ്യക്തവുമായ സമയം അനിവാര്യമാണ്.

ഇതര പ്രത്യേശ ശാസ്ത്രങ്ങളോ മതസിദ്ധാന്തങ്ങളോവ്യത്യസ്ത സമുദായങ്ങളിലോ ദര്‍ശിക്കാനാകാത്തത്ര സാരസമ്പൂര്‍ണമായ രീതിയില്‍ സമയത്തിനു കണിശത വച്ചുപുലര്‍ത്തുന്ന മതമാണ് പരിശുദ്ധ ഇസ്ലാം. ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ നിസ്കാരം, ഹജ്ജ്, നേമ്പ് തുടങ്ങിയ നിര്‍ബന്ധ ബാധ്യതകള്‍ക്ക് പ്രത്യേകമായ സമയക്രമം നാഥന്‍ കാണിച്ചു തന്നിട്ടുണ്ട്. മാത്രമല്ല, സ്രഷ്ടാവിന് വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന ഏറ്റവും ഉത്തമമായത് കൃത്യസമയത്ത് നിര്‍വഹിക്കപ്പെടുന്ന നിസ്കാരമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന അബ്ദുല്ലാഹിബ്നു മസ്ഈദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. മഹാന്‍ നബി(സ്വ) യോട്ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലെ,കര്‍മങ്ങളില്‍ വെച്ച് ഏറ്റവും ഉദാത്തമായ പ്രവൃത്തി ഏതാണ്?

നബി(സ്വ) പറഞ്ഞു: കൃത്യ സമയത്ത് നിര്‍വഹിക്കുന്ന നിസ്കാരമാണ്.

സമയത്തിനു ചില പ്രത്യേകമായ മഹത്വങ്ങളുംസവിശേഷതകളുമുണ്ട്. അനവധി സമ്പാദ്യങ്ങള്‍ക്കുടമകളായ മര്‍തൃകുലത്തിന്‍റെ ഏറ്റവും അമൂല്യമായ സമ്പാദ്യമാണിതിന്‍റെ പ്രഥമ പ്രത്യേകത. മാത്രമല്ല, സമയത്തിന്‍റെശീഘ്രമായ സഞ്ചാരവുംതിരിച്ചുകിട്ടാത്തതും പകരം ലഭിക്കില്ലെന്നതുമായമ സമയത്തിന്‍റെ മറ്റു സവിശേഷതകള്‍.

ആയിരത്തിലധികംവര്‍ഷം ജീവിച്ച നൂഹ് നബി(അ) നോട്മലക്ക് അസ്റാഈല്‍ചോദിക്കുന്ന ഒരുചോദ്യമുണ്ട്. അല്ലയോ പ്രവാചകരെ നബിമാരില്‍ തന്നെ  ഏറ്റവുംകാലം ജീവിച്ച താങ്ങള്‍ക്ക് ഐഹികലോകത്തെ കുറിച്ചുളള അഭിപ്രായമെന്താണ്? ڇരണ്ട് കവാടങ്ങളുളള ഒരു വീട് പോലെയാണിത്. ഒരുവാതിലിലൂടെ അതിനുളളിലേക്ക് പ്രവേശിക്കുന്നു മറ്റേവാതിലിലൂടെ പുറത്തേക്ക് വരുന്നുڈഎന്നായിരുന്നു നൂഹ് നബിയുടെ മറുപടി.

സമയത്തിനു പ്രത്യേകമായ സവിശേഷതകളുളളത് പോലെ അതിനോടുളള ബാധ്യതകളും നാം മനസ്സിലാക്കല്‍ അത്യന്താപേക്ഷിതമാണ്. ഓരോ സമയത്തിനും നിശ്ചിതമായജോലി നിര്‍ണയിച്ച് സമയത്തെ ചിട്ടപ്പെടുത്തുകയും സമയം പാഴാക്കാതെ ഒഴിവുവേളകള്‍സമ്പൂര്‍ണമായി ഉപയോഗയോഗ്യമാക്കി നډകളില്‍ മുന്നേറുന്നതോടൊപ്പം സമയംചെലവഴിക്കുന്നതില്‍ പ്രത്യേകമായ കണിശതയും പാലിക്കേണ്ടതുണ്ട്.

മഹാനായ ഉമറുബ്നു അബ്ദുല്‍ അസീസ്(റ) പറയുന്നു: രാത്രിയും പകലും നിനക്കു വേണ്ടി പണിയെടുക്കുന്നു. അതുകൊണ്ട് പ്രസ്തുത സമയങ്ങളില്‍ നീ കര്‍മങ്ങള്‍ ഏര്‍പ്പെടുക

ആധുനിക സമൂഹം സമയകണിശതയുലുംസമയംചിട്ടപ്പെടുത്തുന്നതിലും നന്നേ അശ്രദ്ധരാണ്. എന്നാല്‍, പൂര്‍വ്വ സൂരികള്‍ സമയത്തിന്‍റെമൂല്യവും മഹത്വവും മനസ്സിലാക്കിയവരായിരുന്നു. മഹാനായ ഹസനുല്‍ ബസ്വരി(റ) പറയുന്നു:ഒരു ജനതയെ ഞാന്‍ കണ്ടു. ദീനാറിനേക്കാളും ദിര്‍ഹമിനേക്കാളും സമയത്തിന്‍റെവില മനസ്സിലാക്കിയവരായിരുന്നു അവര്‍

സമയത്തോട് നീതിപുലര്‍ത്തുന്നതിലൂടെ അതിനേടുളള ബാധ്യത നിറവേറ്റുന്നതിലൂടെയുമാണ് നډയിലൂടെയുളള ചലനം സാധ്യമാവുകയുളളൂ. സത്യത്തിലും നډയിലും ആയുസ്സ്ചെലവഴിക്കുന്നവന്‍റെ ആയുര്‍ദൈര്‍ഘ്യം ഇസ്ലാമില്‍ അനുഗ്രഹമായാണ് കണക്കാക്കുന്നത്. ഉപോല്‍പലകമായ ആശയം അന്വര്‍ത്ഥമാക്കുന്ന തിരുവചനം നമുക്കിങ്ങിനെ വായിക്കാം.

റസൂല്‍ (സ്വ)യോട്ചോദിക്കപ്പെട്ടു. ജനങ്ങളില്‍ ആരാണ് ശ്രേഷ്ടന്‍?  പ്രവാചകന്‍(സ്വ) പറഞ്ഞു:കൂടുതല്‍ കാലം ജീവിക്കുകയും നډ പ്രവര്‍ത്തിക്കുകയും ചെയതവന്‍ (തുര്‍മുദി)

ആയുസ്സിന്‍റെ കണക്ക് പുസ്തകത്തില്‍ കൗണ്ട്ഡൗണ്‍ മാത്രമെയുള്ളൂവെന്ന ബോധം നമ്മിലുണ്ടാവണം. മരണം ജീവിതത്തിനും ആയുസ്സിനും ആഘാതംസൃഷ്ടിക്കുന്നു. മധുവൂറുന്ന സുന്ദരമധുവിധു നാളിലെന്നല്ല കൗമാരത്തിലും യവ്വനത്തിലും എത്രയെത്ര ആളുകളാണ്ചരമം പ്രാപിക്കുന്നത്.മനുഷ്യന്‍ എപ്പോഴും മരിക്കുമെന്ന ചിന്ത യോട്കൂടി ഉദ്ദേശിച്ചത്ര ജീവിക്കുക(ത്വബ്റാനി)യാണ് അനിവാര്യം.

അതിനാല്‍ സമയത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഉത്തമമായ പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപഥത്തില്‍കൊണ്ട് വന്നാല്‍ മാത്രമെ നമ്മുടെ സമയങ്ങള്‍ ഉപകാരപ്പെടുകയുള്ളൂ. അതിലൂടെ മാത്രമെഐഹിക ജീവിതവും ആയുര്‍ദൈര്‍ഘ്യവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍റെ ആയുസ്സില്‍ വര്‍ദനവുണ്ടാവുകയുളളൂ. എന്നാല്‍, ആയുസ്സിന്‍റെ അതിദൈര്‍ഘ്യമല്ല ഇസ്ലാം പരിഗണിക്കുന്നത്,കൂടുതല്‍ കാലം ജീവിക്കുക ഏറെ പുണ്യകരവുമല്ല, എന്നാല്‍ സത്കര്‍മങ്ങളും നډനിറഞ്ഞ ജീവിതവും നിഷ്കളങ്ക കര്‍മങ്ങളുംസ്രഷ്ടാവിനോടുളള ബാധ്യതയും നിറവേറ്റി നډയിലൂടെ ജീവിക്കുന്നവന്‍റെ ആയുസ് നന്നേ കുറവാണെങ്കിലും അവര്‍ വിജയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*