തൃപ്തിദേശായി കൊച്ചിയില്‍; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തം

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി കൊച്ചിയിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഒന്നര മണിക്കൂറിലധികമായി തൃപ്തിദേശായിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി െ്രെഡവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വിമാനത്താവളത്തിലെ പ്രതിഷേധത്തെക്കുറിച്ച് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ തൃപ്തിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, തൃപ്തിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എന്തുവന്നാലും തിരിച്ചുപോകില്ലെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്.
.

Be the first to comment

Leave a Reply

Your email address will not be published.


*