Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ജീവനക്കാരന്‍ അപ്രത്യക്ഷമാക്കി

Ahlussunna Online

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് ആശങ്കക്കിടയാക്കി.
ട്വിറ്ററിലെ ജീവനക്കാരനാണ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിച്ചത്.

ട്വിറ്ററില്‍ നിന്നും ജോലി അവസാനിപ്പിച്ച് പിരിഞ്ഞു പോകുന്ന ദിനമാണ് ഇയാള്‍ ട്രംപിന് ‘പണി’ കൊടുത്തത്. ട്രംപിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് പൂട്ടിച്ചത്. പിന്നീട് 11 മിനിറ്റിനു ശേഷം അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം. സംഭവത്തെത്തുടര്‍ന്ന് ട്രംപ് വിരുദ്ധര്‍ സംഭവത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. നിരവധി ട്രോളുകളും പിന്നാലെയെത്തി. ജീവനക്കാരന്‍െ പിഴവാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് ട്വിറ്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.