ഞാനെങ്ങനെ ഒരു മുസ്ലിമായി

ക്യാറ്റ് സ്റ്റീവന്‍സ് (യൂസുഫ് ഇസ്ലാം)

പ്രശസ്ത പോപ്പ് സ്റ്റാറായ ക്യാറ്റ് സ്റ്റീവന്‍സ്(ഇപ്പോള്‍ യൂസഫ് ഇസ്ലാം)തന്‍റെ ഇസ്ലാമികാശ്ലേഷണത്തെക്കുറിച്ച് നാമുമായി പങ്കുവെക്കുകയാണിവിടെ.

എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അറിയുന്നത് തന്നെയാണ്.അതായത് തിരു നബി(സ്വ)തങ്ങളുടെ സന്ദേശങ്ങള്‍ തന്നെ.മനുഷ്യരായ നമുക്ക് ഒരു ബോധവും ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട്. അള്ളാഹുവിന്‍റെ പ്രതിനിധികാളായിട്ടാണ് അള്ളാഹു പടച്ചിട്ടുള്ളത്.എല്ലാ മിഥ്യധാരണകളില്‍ നിന്നും ഒഴിവായി നമ്മുടെ ഉത്തരവാദിത്വത്തെ തിരിച്ചറിയുകയും അടുത്ത ലോകത്തേക്കായി ജീവിതത്തെ സുദൃഢമാക്കലും നമ്മുടെ ബാധ്യതയാണ്.ദുന്‍യാവിലെ അവസരം നഷ്ടപ്പെട്ടവന് മറ്റൊരവസരം നല്കപ്പെടുകയില്ല.കാരണം അള്ളാഹുവിനോടായി ഐഹിക ജീവതത്തിനുള്ള ദുരവസരം ചോദിക്കുമ്പോള്‍ നിങ്ങളെ തിരിച്ചയച്ചാല്‍ നിങ്ങള്‍ പഴയപ്പടി പ്രവര്‍ത്തിക്കുമെന്ന അള്ളാഹുവിന്‍റെ മറുപടി ഖുര്‍ആനില്‍ കാണാം.

ആദ്യകാല മതകീയ ചുറ്റുപാട്

എല്ലാവിധ ആഡംബര സുകൃതങ്ങളും നിറഞ്ഞ ജീവിതസാഹചര്യത്തിലാണ് ഞാന്‍ വളര്‍ന്നത്.ഒരു ക്രസ്ത്യന്‍ കുടുംബത്തിലാണ് എന്‍റെ ജനനം.യഥാര്‍ത്ഥത്തില്‍,എല്ലാ കുട്ടികളും നല്ല പ്രകൃതത്തിലാണ് ജനിക്കുന്നത്,അവന്‍റെ മാതപിതാക്കളാണവനെ ക്രസ്ത്യാനിയും മറ്റു മതക്കാരനുമാക്കുന്നത്. എനിക്ക് നല്‍കപ്പെട്ടത് ക്രിസ്തീയതയായിരുന്നു.ദൈവം നിലനില്‍ക്കുന്നു.പക്ഷെ അവനോട് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുകയില്ല.അതുകൊണ്ട് നമ്മള്‍ ജീസസ്(ഈസാ(അ)മുഖാന്താരം അവനോട് ബന്ധപ്പെടണമെന്ന് എന്നെ പഠിപ്പിച്ചു.ഏറെക്കുറെ ഞാന്‍ അംഗീകരിച്ചെങ്കിലും പരിപൂര്‍ണമായിരുന്നില്ല.

ഒരിക്കല്‍ ഞാന്‍ ജീസസിന്‍റെ പ്രതിമകളിലേക്ക്  നോക്കി.അവകള്‍ മുഴുവനും വെറും ജീവനില്ലാത്ത കല്ലുകളായിരുന്നു.ചിലര്‍ എന്നോട് ദൈവം മൂന്നാണ് (ത്രിയേകത്വം)എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.പക്ഷെ ഞാന്‍ പ്രതികരിച്ചില്ല.എന്‍റെ മാതാപിതാക്കളുടെ മതമായത് കൊണ്ട് തന്നെ ഏറെക്കുറെ ഞാനത് വിശ്വസിച്ചു.

പോപ്പ് സ്റ്റാര്‍

ഈയെരു മതകീയ ചുറ്റുപാടില്‍ ഞാന്‍ വളരുമ്പോള്‍ മ്യൂസിക്ക് നിര്‍മ്മിക്കാന്‍ തുടങ്ങി.ഒരു സ്റ്റാറാവണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.സിനിമകളിലും മറ്റുമായ ഞാന്‍ കണ്ടതൊക്കെ എന്നെ ആകര്‍ഷിച്ചു.ഒരു പക്ഷെ,ഇതായിരിക്കുമെന്‍റെ ദൈവമെന്നു പോലും ഒരു വേള ഞാന്‍ ചിന്തിച്ചു.അതായത് പണം സമ്പാദിക്കാനുള്ള മാര്‍ഗം.എനിക്ക് ചുറ്റുമുള്ള ആളുകള്‍ ഈ ലോകലമാണവരുടെ ദൈവമെന്ന് പോലും ചിന്തിച്ചു.

ഇതാണെന്‍റെ ജീവിതം,ധനമുണ്ടാക്കനുള്ള ലോകം.എന്‍റെ മാതൃകകള്‍ പോപ്പ് സ്റ്റാറുകളാണ്.തുടര്‍ന്ന് ഞാന്‍ പാട്ടുകളുണ്ടാക്കാന്‍ തുടങ്ങി.എന്‍റെ മനസ്സില്‍ മനുഷ്യത്വത്തിന്‍റെ നല്ല വികാരങ്ങള്‍ ഉണ്ടാക്കി.അതായത് ഒരു ധനികനായാല്‍ ഞാന്‍ പാവങ്ങളെ അതിരറ്റ് സ്നേഹിക്കുക തന്നെ ചെയ്യും.തുടര്‍ന്ന് ഞാന്‍ പ്രശസ്തനായി.ഒരു കൗമാരക്കാരനായപ്പോള്‍ തന്നെ മാധ്യമങ്ങളില്‍ എന്‍റെ ഫോട്ടോകള്‍ നിറഞ്ഞുനിന്നു.അതു കൊണ്ട് തന്നെ സാധാരണ ജീവതത്തെക്കാളപ്പുറം എനിക്ക് ജീവിക്കണമായിരുന്നു.അതിനുള്ള വഴി കള്ളും  മയക്കുമരുന്നുമായിരുന്നു.

ഹോസ്പിറ്റലില്‍

സുഖാഢംബരങ്ങളോടു കൂടിയുള്ള എന്‍റെ ഒരു വര്‍ഷത്തെ ജീവതത്തിനു ശേഷം ക്ഷയ രോഗം പിടിപ്പെട്ട് ഞാന്‍ ഹോസ്പിറ്റലിലായി.അപ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി എനിക്കെന്തുപറ്റി?ഞാന്‍ വെറും ശരീരം മാത്രമാണോ?ഈ ശരീരത്തെ തൃപ്തിപ്പെടുത്തല്‍ മാത്രമാണോ എന്‍റെ ലക്ഷ്യം?ഈ ദുരിതം എന്‍റെ കണ്ണ് തുറപ്പിക്കാനുള്ള അള്ളാഹുവിന്‍റെ അനുഗ്രഹമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഞാനെങ്ങെനെ ഇവിടെ ഈ കിടക്കയിലായി?ഉത്തരത്തിനായി ഞാന്‍ തിരച്ചില്‍ തുടങ്ങി.ആ സമയത്ത് കിഴക്കന്‍ അധ്യാത്മിക ഗ്രന്ഥങ്ങളില്‍ ഞാന്‍ ആകൃഷ്ടനായി.അതിനെ കുറിച്ച് ഞാന്‍ വായന തുടങ്ങി.മരണത്തെ കുറിച്ചാണ് ആദ്യം എനിക്ക് ബോധ്യപ്പെട്ടത്.അതായത് ആത്മാവിന്‍റെ പ്രയാണം.ഞാന്‍ സന്ദേശത്തിലേക്കുള്ള പ്രയാണത്തിലാണെന്നെനിക്ക് അനുഭവപ്പെട്ടു.ഞാന്‍ പച്ചക്കറി മാത്രം കഴിക്കാനും ധ്യാനിക്കാനും തുടങ്ങി.ഞാനൊരു ശരീരം മാത്രമല്ല എന്ന തിരിച്ചറിവാണ് എനിക്ക് ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചത്.

ഒരു ദിവസം ഞാന്‍ നടക്കുമ്പോള്‍ മഴ പെയ്തു.ഒരു സുരക്ഷിത സ്ഥലത്തേക്ക് ഓടാന്‍ തുടങ്ങി.അല്‍പ നേരം ഞാന്‍ നിന്നു.എന്‍റെ ശരീരം നനയാന്‍ തുടങ്ങി.ഞാന്‍ നനയുന്നു എന്ന് എന്‍റെ ശരീരം എന്നോട് പറഞ്ഞു.എന്‍റെ ശരീരം ഒരു കഴുതയെപ്പോലയാണെന്നെനിക്കപ്പോള്‍ തോന്നി.കാരണം.എവിടെപ്പോവണമെന്നതില്‍ ശരീരത്തിന് ഒരു ട്രൈനിംഗ് കൊടുക്കണം.അല്ലെങ്കില്‍ കഴുതയെപ്പോലെ അതതിന്‍റെ വഴിക്ക് പോവും.

കിഴക്കന്‍ മതത്തെ കുറിച്ച് പഠിക്കുമ്പോള്‍ ഒരു പുതിയ സംജ്ഞാ ശാസ്ത്രമെന്നെ ആകര്‍ഷിച്ചു.അങ്ങനെ ഞാന്‍ വീണ്ടും മ്യൂസിക്ക് ആരംഭിച്ചു.ഈ സമയത്ത് എന്‍റെ മനസ്സില്‍ പല ചിന്തകളും കടന്നുവന്നു.എന്‍റെ പാട്ടിലെ വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.ഞാന്‍ നേര്‍വഴിയിലാവുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

മറ്റൊരു ഗാനം ഞാന്‍ എഴുതി The way to find god out സംഗീത ലോകത്ത് വീണ്ടും ഞാനറിയപ്പെടാന്‍ തുടങ്ങി. പക്ഷെ, ഞാന്‍ സമ്പന്നനും പ്രശസ്തനുമായപ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ് അനുഭവുപ്പെട്ടത്. ആ സമയത്ത് ഞാന്‍ ‘സത്യത്തെ’ അന്വേഷിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഞാന്‍ ബുദ്ധിസത്തെ പരിചയപ്പെട്ടു. പക്ഷെ, അതെന്നെ പരിപൂര്‍ണമായി ആകര്‍ഷിച്ചില്ല. ബുദ്ധി അനുശാസിക്കും പ്രകാരം ഒരു സന്യാസജീവിതം നയിക്കാന്‍ ഞാന്‍ താല്‍പര്യപ്പെട്ടില്ല.

എന്‍റെ മനസ്സിലുള്ള സംശയങ്ങള്‍ അധികരിച്ചപ്പോള്‍ ബൈബിള്‍ വീണ്ടും വീണ്ടും ഞാന്‍ മറിച്ചുനോക്കി. പക്ഷെ, എനിക്ക് എന്‍റെ സംശയങ്ങള്‍ക്ക് പരിപൂര്‍ണമായി ഉത്തരം കണ്ടെത്താനായില്ല. ആ സമയത്തൊന്നും ഇസ്ലാമിനെ എനിക്ക് പരിചയമില്ല. പിന്നീടൊരത്ഭുതം സംഭവിച്ചു. എന്‍റെ സഹോദരന്‍ ജെറൂസെലമിലെ ഒരു പള്ളി സന്ദര്‍ശിച്ചു.അവിടെയുള്ള ജനനിപിഡതയും ശാന്തിയും സമാധാനാന്തരീക്ഷവും (ചര്‍ച്ചിനും സിനഗോഗിനും വിപരീതമായി) എന്‍റെ സഹോദരനെ ആകര്‍ഷിച്ചു.

ഖുര്‍ആന്‍

ലണ്ടനില്‍ നിന്ന് വരുമ്പോള്‍ സഹോദരന്‍ ഒരു ഖുര്‍ആന്‍റെ പരിഭാഷയും കൂടെ കൊണ്ടുവന്നു. അത് എനിക്ക് തന്നു. അദ്ദേഹം മുസ്ലിമായില്ലെങ്കിലും എന്തൊക്കെയോ ഈ മതത്തിലുണ്ടെന്നയാള്‍ക്ക് ബോധ്യപ്പെട്ടു.

ഖുര്‍ആന്‍ പരതിയപ്പോള്‍ ഞാന്‍ ആര് ?, എന്‍റെ ലക്ഷ്യം എന്ത്? യാഥാര്‍ത്ഥ്യമെന്താകും? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇസ്ലാം എന്ന മതമാണ് യാഥാര്‍ത്ഥ്യമെന്ന് എനിക്ക് ബോധ്യപ്പെട്ടു. എല്ലാം അല്ലാഹുവില്‍ നിക്ഷിപ്തമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാം പടച്ചതവനാണ്. ഇത്തരം ചിന്തകളൊക്കെ എന്നിലുണ്ടായിരുന്ന സകല പൊങ്ങച്ചങ്ങളും നീക്കി. കാരണം ഇത്രയും കാലം ഞാന്‍ അവിടെ എത്താനുള്ള കാരണം അതിന്‍റെ മഹത്വം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇസ്ലാമികാധ്യാപനങ്ങള്‍ക്കു മുമ്പില്‍ വഴങ്ങുക എന്നതാണെന്‍റെ ശരീരത്തിന്‍റെ ഉത്തരവാദിത്തം. അങ്ങനെ വിശ്വാസം ഞാന്‍ കണ്ടെത്തി. ഞാനൊരു മുസ്ലിമാകണമെന്നു തീരുമാനിച്ചു.

പരിവര്‍ത്തനം

എന്‍റെ സഹോദരന്‍ ചെയ്തപോലെ ജെറൂസലമിലെ പള്ളിയില്‍ പോവുകയും അവിടെ ഇരിക്കുകയും ചെയ്തു. ഒരാള്‍ വന്ന് എന്താണാവശ്യമെന്ന് ചോദിച്ചു. ഞാനൊരു മുസ്ലിമാണെന്ന് പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ ‘സ്റ്റീവന്‍സ്’ എന്നു മറുപടി പറഞ്ഞു. അയാള്‍ ആകെ അങ്കലാപ്പിലായി. ലണ്ടനില്‍ പിന്നെ ഞാന്‍ നഫീസ എന്ന സഹോദരിയെ കണ്ടു. എനിക്ക് മുസ്ലിമാകണമെന്നു പറഞ്ഞപ്പോള്‍, ന്യൂറിജന്‍റ് മോസ്ക് എനിക്ക് കാണിച്ചുതന്നു. ഖുര്‍ആന്‍ കിട്ടി ഒന്നര വര്‍ഷം കഴിഞ്ഞ് 1979 ലായിരുന്ന് ഇത്. എന്‍റെ അഹങ്കാരത്തെയും ശൈത്വാനെയും ഞാന്‍ വലിച്ചെറിഞ്ഞു. ഇമാമിന്‍റെ അടുത്തുപോയി ശഹാദത്ത് കലിമ ചൊല്ലി ഞാന്‍ മുസ്ലിമായി. അപ്പോള്‍ എനിക്കൊരുതരം തൃപ്തി ലഭിച്ചതുപോലെ..!

ഒരിക്കല്‍ ഒരു ഹിന്ദു സ്ത്രീയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞതോര്‍ക്കുന്നു. ഞാന്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ, അവനിലെത്താന്‍ ഞാന്‍ ബിംബങ്ങളെ മധ്യസ്ഥരാക്കുന്നു. പക്ഷെ, ഇസ്ലാമില്‍ ഇതില്ല. നിസ്കാരത്തിലൂടെയും മറ്റു ആരാധനകളിലൂടെയും അല്ലാഹുവിനെ കണ്ടെത്തുന്നു. ഒരുതരം ശുദ്ധീകരണമാണ്.

എല്ലാം അല്ലാഹുവിന്‍റെ തൃപ്തിക്കാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ ഇത്തരം അനുഭവങ്ങളില്‍ നിന്നും വായനക്കാര്‍ക്ക് എന്തെങ്കിലും ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നെ ഇസ്ലാമിലേക്ക് കൊണ്ടുവന്നത് ഖുര്‍ആനാണ്. കാരണം മുസ്ലിമാകുന്നതിനു മുമ്പ് ഞാനൊരു മുസ്ലിമായും ബന്ധപ്പെട്ടിട്ടില്ല. ഇസ്ലാം പരിപൂര്‍ണമാണെന്നും, തിരുനബി (സ്വ)യുടെ ജീവിതം പിന്തുടര്‍ന്നാല്‍ വിജയിക്കുമെന്നും ഞാന്‍ മനസ്സിലാക്കി.

വിവ:മുഹമ്മദ് സ്വാലിഹ് ചെമ്മാണിയോട്

Be the first to comment

Leave a Reply

Your email address will not be published.


*