ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ പുറത്തെത്തിച്ചു

മെസായി: തായ്​ലാന്‍റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്​ബോള്‍ കോച്ചി​െനയും പുറത്തെത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നു. ഗുഹയില്‍ നിന്നും രണ്ട് കുട്ടികളെ പുറത്തെത്തിച്ചു. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 15 ദിവസത്തിന് ശേഷമാണ് ഇവര്‍ പുറംലോകം കാണുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയിലുള്ള മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.

ഇന്ന്​ പുല​ര്‍ച്ചെയാണ്​ നടപടികള്‍ക്ക്​ തുടക്കം കുറിച്ചത്​. സംഘം കുടുങ്ങിയ ശേഷം ഗുഹയിലുണ്ടായ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ്​ ഇന്നുള്ളത്​. അതിനാല്‍ ഇന്നാണ്​ ഡ്രൈ ഡേ എന്നും കുട്ടികളെ പുറത്തെത്തിക്കാനുള്ള സര്‍വ ശ്രമങ്ങളും ഇന്ന്​ നടത്തുമെന്നും ചിയാങ്​ റായ്​ പ്രവിശ്യാ ഗവര്‍ണര്‍ നരോങ്​സാക്​ ഒസറ്റനകോന്‍ പറഞ്ഞു. ഇവയില്‍ 13 പേര്‍ അന്താരാഷ്​ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്​ലന്‍റിലേയും വിദഗ്​ധരാണ്​. ഗുഹക്ക്​ പറത്തു കടക്കാന്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും തയാറാണെന്ന്​ അവരാടൊപ്പമുള്ള രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചിട്ടുണ്ട്​. കുട്ടികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്​. വൈദ്യ സംഘം അടിയന്തര ചികിത്​സക്ക്​ വേണ്ടിയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി തയാറായിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഏറ്റവും കുറഞ്ഞ സമയത്ത്​ കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചാലും​ ഇന്ന്​ രാത്രി ഒമ്ബതു മണിയോടു കൂടിയെ ആദ്യ കുട്ടിയെ പുറത്തെത്തിക്കാനാവൂ. കാരണം, ഗുഹാമുഖവും കുട്ടികള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്​ഥലവും തമ്മിലുള്ള ദൂരവും അവിടേക്കുളള യാത്രയിലെ അപകടങ്ങളും തരണം ചെയ്യാന്‍ ഇത്രയും സമയം വേണ്ടി വരും. ചിലപ്പോള്‍ രക്ഷാ​പ്രവര്‍ത്തനം ഇന്ന്​ പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നുമില്ല. എന്നാല്‍ ഇന്ന്​ പ്രതീക്ഷിച്ചതിനേക്കാളും മഴ കുറവായതിനാല്‍ രക്ഷാ പ്രവര്‍ത്തനം സുഗമമാകു​െമന്നാണ്​ കരുതുന്നത്​. രക്ഷാപ്രവര്‍ത്തകര്‍ക്ക്​ നടന്നു പോകാന്‍ സാധിക്കും വിധം ജലനിരപ്പ്​ താഴ്​ന്നിട്ടുണ്ട്​. എന്നാല്‍ ഗുഹാമുഖത്തു നിന്ന്​ മൂന്നാം ചേംബര്‍ വരെയുള്ള 1.5 കിലോമീറ്റര്‍ ദൂരത്ത്​ ധാരാളം വെള്ളമുണ്ട്​. എന്നാലും നടക്കാന്‍ സാധിക്കും​. ഗുഹക്ക്​ പുറത്ത്​ ഹെലികോപ്​റ്ററുകള്‍ തയാറാണ്​. കുട്ടികള്‍ പുറത്തെത്തിയാലുടന്‍ ആവശ്യമായ പരിചരണം നല്‍കി എത്രയും ചെപ​െട്ടന്ന്​ ആശുപത്രിയിലെത്തിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*