കൊറോണ വൈറസ് അതിഭീകരമായി വര്‍ധിക്കുന്നു; യു.എസില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിനടുത്ത്

 

<p>വാഷിങ്ടണ്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ ആഗോളതലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായിരിക്കുകയാണ്. യു.എസില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളായി യു.എസില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലാണ്.</p>
<p>ഒരിടവേളയ്ക്കു ശേഷം യൂറോപ്പിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഇറ്റലി, യു.കെ, ഫ്രാന്‍സ്, ജര്‍മനി പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 20,000 മുതല്‍ 40,000 വരെയാണ്.</p>
<p>ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പ്രതിദിന കണക്ക് 30,000 ത്തിന് മുകളിലാണ്.</p>
<p>സമാനാണ് മറ്റു രാജ്യങ്ങളിലെ സ്ഥിതിയും. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,879 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷമായി ഉയര്‍ന്നു.</p>

 

About Ahlussunna Online 679 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*