കേരള മുസ്ലിം ചരിത്രത്തിലെ പുതുവായന

സിദ്ദീഖ് വേളം

‘സ്വരാജ്യസനേഹം വിശ്വാസത്തിന്‍റെ ഭാഗമായി കണ്ട ഒരു ജനത, അധിനിവേശത്തിന്‍റെ നീരാളിക്കൈകള്‍ തങ്ങളുടെ രാജ്യത്തെ പിടികീടിയപ്പോള്‍ ഒട്ടും പതറാതെ ശത്രുക്കള്‍ക്കെതിരെ സധൈര്യം പോരാടിയ ധീരകേസരികള്‍ സര്‍വായുധ വിഭൂഷകരായ അധിനിവേശപട്ടാളത്തിന്‍റെ തോക്കിന്‍ മുനക്ക് മുന്നില്‍ ആത്മവീര്യത്തിന്‍റെ മതില്‍ക്കോട്ട പണിത് രാഷ്ട്രത്തിന്‍റെ സ്വാതന്ത്രത്തിനും അഖണ്ഡതക്കുമായി നിലകൊണ്ടവര്‍’ ഇന്ത്യന്‍ സ്വാതന്ത്ര സമരചരിത്രത്തിലെ മുസ്ലിം സേനാനികളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ തികട്ടിവരുന്ന ഓര്‍മച്ചിത്രങ്ങളാണിതൊക്കെ.

മോചനം നേടിയ ഇന്ത്യാമഹാരാജ്യം അതിന്‍റെ എഴുപതാം സ്വാതന്ത്രദിനം കൊണ്ടാടിയപ്പോള്‍ ഇന്ത്യന്‍ മുസല്‍മാന്‍ അയവിറക്കാനുണ്ടായിരുന്നത് സമ്പല്‍ സമൃദ്ധമായ ഇന്ത്യാ മഹാരാജ്യത്തെ കൊളളയടിക്കാന്‍ വന്ന അധിനിവേശ ശക്തികള്‍ക്കെതിരെ ധീരോദാത്ത പോരാട്ടം കാഴ്ചവെച്ച്, സ്വരാജ്യ സംരക്ഷണത്തിനായി ജീവാര്‍പ്പണം നടത്തിയ ഒരു പറ്റം മുസ്ലിം സേനാനികളുടെ കഥ. പക്ഷെ ഇന്ത്യന്‍ മുസ്ലിം സ്വാതന്ത്ര സേനാനികളെ കുറിച്ചുളള ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ചരിത്രാവബോധമുളള അല്‍പം ചില മുസ്ലിംകളിലും അങ്കുലീ പരിമിതമായ മുസ്ലിം സംഘടനകളിലും ഒതുങ്ങിപോയെന്ന് മാത്രം.

ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ ആദ്യാന്ത്യം ഇടപെട്ടവരായിരുന്നു കേരളമുസ്ലിംകള്‍. ജനങ്ങള്‍ക്കിടയിലെ പോരാട്ട വീര്യവും പക്വതയൊത്ത നേതൃനിരയുമായിരുന്നു കേരളമുസ്ലിങ്ങളെ സ്വാതന്ത്ര സമരപോരാട്ടങ്ങളില്‍ സജീവമാക്കിയിരുന്നത്. അധിനിവേശ സാക്ഷാത്കാരം ലക്ഷ്യം കണ്ട് ആദിമ ഇന്ത്യയിലേക്ക് കടന്ന് വന്ന പറങ്കികള്‍ മുതല്‍ ആ ലക്ഷ്യം പൂവണിയിച്ച് അവസാനമായി ഇന്ത്യവിട്ട ബ്രിട്ടീഷ്കാര്‍ വരെ നീണ്ട് നില്‍ക്കുന്നതാണ് കേരള മുസ്ലിംകളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും കൊളോണിയല്‍ കാഴ്ച്ചകളിലുളള കടല്‍ കൊളളക്കാരനും കലാപകാരിയും മതഭ്രാന്തനുമായ ഒരു മുസ്ലിമിനെയാണ് കേരള ചരിത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്.ചരിത്രപരമായ മുസ്ലിം അപരിവല്‍കരണത്തിന്‍റെ ഫലമായിട്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്.

 കേരള മുസ്ലിങ്ങളുടെ ചരിത്രപരമായ അന്യവല്‍ക്കരണത്തിന് രണ്ടു പ്രധാന ഘടങ്ങളണ് ഹേതുവായിട്ടുളളതെന്ന് കണ്ടെത്തുവാന്‍ സാധിക്കും.അധിനിവേശ അജണ്ടകളുമായി ഇന്ത്യയിലേക്ക് പ്രഥമമായി കടന്നുവന്ന പോര്‍ച്ചുഗീസുകാരുടെ മുസ്ലിം വിരുദ്ധ മനോഭാവാമായിരുന്നു ഇതില്‍ ഒന്നാമത്തേത്.

ഇതിനു ചരിത്രപരമായ കാരണവും ഉണ്ടായിരുന്നു. എന്നുവച്ചാല്‍ കുരിശ് യുദ്ധത്തിന് ശേഷമാണ് യൂറോപ്പ്യര്‍ ഭൂപ്രദേശങ്ങളും വിഭവങ്ങളും തേടി യാത്രകള്‍ക്ക് തുടക്കം കുറിക്കുന്നത്.മുസ്ലിങ്ങളും പറങ്കികളും തമ്മില്‍ കുരിശ് യുദ്ധങ്ങളെന്ന പേരില്‍ ലോകത്ത് ഏഴോളം യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്.സാമ്പത്തിക നേട്ടം ലക്ഷ്യം വച്ച് യുദ്ദം ചെയ്യല്‍ എന്നതിലുപരിയായി മുസ്ലിം-ക്രിസ്തീയ പോരാട്ടങ്ങളായിട്ടായിരുന്നു ഇവകള്‍ അറിയപ്പെട്ടിരുന്നത്.

കുരിശു യുദ്ധത്തിന്‍റെ ഫലമായി ഉണ്ടായ ഈ വൈകാരിക വിവേചനം ക്രിസ്ത്യാകളും മുസ്ലിങ്ങളും പില്‍ക്കാല ഇടപെടലുകളിലെല്ലാം പുലര്‍ത്തി പോരുന്നതായാണ് കാണപ്പെടുന്നത്.പ്രത്യേകിച്ച്,ക്രിസ്ത്യാനികള്‍ ഈയൊരു വൈകാരിക വിവേചനത്തേ പലപ്പോഴും ബാഹ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

വ്യപാരാവശ്യങ്ങള്‍ക്കായി കേരളത്തിലേക്കു വന്ന പോര്‍ച്ചികീസുകാര്‍ തികഞ്ഞ വംശിയ വികാരത്തോടെയായിരുന്നു മുസ്ലിംങ്ങളെ കണ്ടിരുന്നത് . പതിറ്റാണ്ടുകളോളം അറേബ്യയുമായി കേരളിയര്‍ക്കുണ്ടായിരുന്ന വാണിജ്യ സംസ്ക്കാര ബന്ധങ്ങള്‍ വേരോടെ പിഴിതറിയുക എന്ന ഹീഡന്‍ അജണ്ടകളായിരുന്നു പറങ്കികള്‍കുണ്ടായിരുന്നത് ഇതിനായി തങ്ങള്‍ക്ക് കഴിയാവുന്നത്ര കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട് .

ശൈഖ് സൈനുദ്ദീന്‍ മഖ്ദും പറയുന്നത് നോക്കൂ:  ‘ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന നേട്ടങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ അവര്‍ തരുന്നതിന്‍റെ ഇരട്ടി തരാമെന്ന് വാക്കു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മുസ്ലിങ്ങള്‍ക്ക് എതിരില്‍ അവര്‍ കയ്യേറ്റം  ആരംഭിച്ചു’  (തുഹ്ഫ്ത്തുല്‍ മുജാഹിദീന്‍) മുസ്ലിങ്ങളോട് പറങ്കികള്‍ക്കുണ്ടായിരുന്ന വിദ്വേഷത്തിന്‍റെയും വിവേചനത്തിന്‍റെയും സാക്ഷ്യപത്രമാണ് ഈ ചരിത്രരേഖ .ഒപ്പം , പറങ്കികളുടെ ആഗമനോദ്ദേശ്യം കേവലം വ്യാപാരം മാത്രമായിരുന്നില്ല എന്ന ധ്വനിയും ഉദ്ദ്യത ചരിത്രശലകത്തില്‍നിന്നും വ്യക്തമാകുന്നു.

കേരളത്തിലേക്ക് പോര്‍ച്ചിഗീസുകാരുടെ ആഗമനം ആരംഭിക്കുന്നത് 1498 വാസ്ക്കോഡ് ഗാമയുടെ വരവോടുകൂടിയാണ് . ഗാമക്കുശേഷം  പറങ്കികളുടെ നാവിക മേധാവിയയി കേരളത്തിലെത്തിയ കബ്രാളാണ് മുസ്‌ലിം വിരുദ്ധ  പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നത് . പോര്‍ച്ചിഗീസ് രാജാവിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരമായിരിന്നു ഇത് .

സാമൂതിരുയുമായി ഒരി ധാരണയില്‍ എത്തിചേരാന്‍ കബ്രാളിന്ന് കഴിയുമെങ്കില്‍ അദ്ദേഹത്തിന്‍റെ രാജ്യത്ത് നിന്നും മൂറകളെ (മുസ്ലിം)പാടെ വിപാടനം ചെയ്യാന്‍ ശ്രമിക്കണമെന്നായിരുന്നു രഹസ്യമായി കബ്രാളിനോട് പോര്‍ച്ചുഗല്‍ രാജാവ് ആജ്ഞാപിച്ചിരുന്നത്. എന്നാല്‍ പറങ്കികളുടെ ഈ ആവിശ്യം സാമൂതിരി തള്ളി കളഞ്ഞുവെങ്കിലും പോര്‍ച്ചിഗീസുകാര്‍ മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചുനിന്നു . അതിനിടയില്‍  പ്രതിരോധത്തിന്‍റെ ഭാഗമായി കുഞ്ഞാലി മരക്കാരെ പോലുള്ള ധീര യോദ്ധാക്കളുടെ നേതൃത്വത്തില്‍  നടന്ന പോരാട്ടങ്ങള്‍ പറങ്കികളില്‍ മുസ്ലിം വിദ്വേഷം ഒന്നുകൂടി വര്‍ധപ്പിച്ചു. പിന്നിടങ്ങോട്ട് ഒരു നരനായാട്ട് തന്നെയായിരുന്നു പറങ്കികള്‍ നടത്തിയത് .

ഹജ്ജ് യാത്ര കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ 300 ഓളം പേരടങ്ങുന്ന തീര്‍ത്ഥാടക കപ്പല്‍ പറങ്കികള്‍ ആക്രമിച്ചത് ഈ നരമോധത്തിന്‍റെ ഭാഗമായിരുന്നു. ‘  യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇത്.വളരെ ശാന്തമായി കേരളാ തീരത്തോട് അടുക്കുകയായിരുന്ന ആ കപ്പല്‍ വ്യഹത്തിനു നേരെ ചെന്ന് പറങ്കികള്‍ അവരെ കിഴടക്കുകയും അതില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുണ്ടെന്ന്  അറിഞ്ഞിട്ടുപോലും യാതൊരു ദയാദാക്ഷിണ്യവും കൂടാതെ കപ്പലുകള്‍ കൂട്ടത്തോടെ തീയിട്ട് നശിപ്പിച്ചു . അതില്‍ ഒരാളുകളും ഒഴിവാകാതെ മുഴവന്‍ ജനങ്ങളും അഗ്നിക്കിരയാക്കി . (കേരളാ മുസ്ലിം ചരിത്രം പോരാട്ടം) കേരളാ മുസ്ലിങ്ങളുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവായി മാറിയ സംഭവം കേരളത്തിലെ പോര്‍ച്ചിഗീസ് പോരാട്ടങ്ങള്‍ക്ക്  ശക്തിയാകുകയും ചെയ്തു.

നൂറ്റാണ്ടുകളോളം വാണിജ്യാവിശ്യങ്ങള്‍ക്കും  സാംസ്ക്കാരിക കൈമാറ്റങ്ങള്‍ക്കും അറബികള്‍ ഉപയോഗ്യച്ചിരുന്ന സമുദ്രപാത പൂര്‍മായും തങ്ങളുടെ അധീനദയിലാക്കി,അറബികളുടെ കടന്നുവരവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളും പറങ്കികള്‍ നോക്കി. തങ്ങളുടെ മനസ്സില്‍ അംഗുരിച്ച മുസ്ലിം വിരുദ്ധതയുടെ മാറ്റൊരു രൂപ ചിത്രംമായിരുന്നു ഇത്.

പോര്‍ച്ചിഗീസ് ഔദ്യോഗിക ചരിത്രകാരന്‍ ബോറസിന്‍റെ വാക്കുകളില്‍ അതിങ്ങനെ ഗ്രഹിക്കാം: “സമുദ്രം എല്ലാവര്‍ക്കും യാത്രയും മറ്റും ചെയ്യാനുള്ളതാണെങ്കിലും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കും മാത്രമേ ബാധകമാകുന്നുള്ളു . ക്രിസ്തുവിന്‍റെ നിയമങ്ങള്‍ക്കും മറ്റും ഞങ്ങളുടെ നിയമങ്ങള്‍ക്കും വെളിയിലുള്ള മുസ്ലിങ്ങള്‍ക്കും മറ്റും ഞങ്ങളുടെ നിയമങ്ങള്‍ ബാധകമാക്കാനാവില്ല.’  മുസ്ലിങ്ങളുടെ വാണിജ്യ- രാഷ്ട്രിയ മേഖലകളില്‍കൈക്കടത്തിയ  പറങ്കികള്‍ പില്‍ക്കാലത്ത് മതകിയ ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ഇടപെടുന്ന അവസ്ഥയായിരുന്നു ഗതകാല കേരളിയ സമൂഹം കണ്ടിരുന്നത് . ക്രിസ്താനികള്‍ ഒഴികെയുളള മതസ്ഥര്‍ക്ക് സ്വന്തം മത വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ പോര്‍ച്ചിഗീസ് ആധ്യപത്യകാലത്തില്‍ അനുവാദമില്ലായിരുന്നു . ഹിന്ദുക്കളുടെ ആചാരങ്ങള്‍ നിരോധിക്കുകയും അനാഥക്കുട്ടികളെ ബലമായി  ക്രിസ്തു മതത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു. (കേരള മുസ്ലിം പോരാട്ട ചരിത്രം)

മക്കയിലേക്ക് ഹജ്ജിന്ന് പോകാന്‍ അനുവാദം വാക്കാലോ രേഖാമൂലമോ മുസ്ലിംങ്ങള്‍ക്ക് കൊടുക്കാന്‍ പാടള്ളുതല്ല . അവര്‍ക്ക് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനോ , കള്ളദൈവങ്ങളെ പ്രാത്ഥിക്കാന്‍  പോകാനോ അനുവാദം കൊടുക്കരുത് .(കേരളാ മുസ്ലിം പേരാട്ടം ബഹാഉദ്ദീന്‍  ) മറ്റു രംഗങ്ങളിലെന്നപോലെ മതകിയ രംഗത്തു കൂടി ഇടപ്പെട്ടുകൊണ്ട് മുസ്ലിങ്ങളുടെയും മറ്റും സമാന്തര വിഭാഗങ്ങളുടെയും സമ്പൂര്‍ണ കീഴടക്കലായിരുന്നു പറങ്കികള്‍ ശ്രമിച്ചത് .    പോര്‍ച്ചിഗീസുകാര്‍ക്കു ശേഷം അധിനിവേശമോഹങ്ങളുമായി കടന്നുവന്ന ബ്രിട്ടീഷുകാര്‍ പറങ്കികളെ പോലെതന്നെ മുസ്ലിം വിരുദ്ധമായിരുന്നു . മുസ്ലിങ്ങള്‍ക്കെതിരെ രാഷ്ട്രിയ യുദ്ധങ്ങളോടൊപ്പം രചനാ രീതിയും ഉപയോഗിച്ചുവെന്നതാണ് കേരള ചരിത്ര പരിത്രാപിരിത്വവല്‍ക്കാരണത്തിന്‍റെ രണ്ടാം കാരണമായി കണ്ടെത്താനാവുന്നത്.

ആയുധങ്ങള്‍ക്ക്  പുറമെ ഭിന്നപ്പിച്ച് ഭരിക്കല്‍ ബുദ്ധിപരമായ പ്രീണന നയങ്ങള്‍ മുതലായവയായിരുന്നു രാഷ്ട്രിയമായ മുസ്ലിം വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ബ്രീട്ടീഷുകാര്‍ ഉപയോഗപ്പെടുത്തിയത് ഘടകങ്ങള്‍ .ബ്രിട്ടീഷുകാര്‍ക്ക് മുമ്പ് കേരളത്തിലെ മുസ്ലിങ്ങളും മറ്റു ജനവിഭാഗങ്ങളും  പരസ്പ്പരം സൗഹാര്‍ദ്ദത്തിലും സഹിഷ്ണതയിലുമായിരുന്നു വര്‍ത്തിച്ചിരുന്നത്. കേരളത്തിലെ ഹൈന്ദവ രാജാക്കന്‍മാരുടെ സേനാധിപന്‍മാരും വിശ്വസ്തരും മുസ്ലിങ്ങളായിരുന്നു എന്നത് മുസ്ലിങ്ങളും മറ്റു വിഭാഗങ്ങളും  തമ്മിലുള്ള അഗാധമായ സൗഹാര്‍ദ്ദ ബന്ധത്തിന്‍റെ മകുടോദാഹരണമാണ് കാണിക്കുന്നത്.

ഈ ഒരു ബന്ധം കൊളോണിയല്‍ വിരുദ്ധ ആക്രമണങ്ങള്‍ക്ക് എന്തെന്നില്ലാത്ത സ്വാദീനവും ഊര്‍ജവും നല്‍കി മുസ്ലിം പോരാളികളുടെ നേതൃത്വത്തില്‍ കേരള ജനത ഒറ്റകെട്ടായി നടത്തയ കൊളോണിയല്‍ സഘട്ടനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ ആള്‍നാശവും  ധനനഷ്ടവും വരുത്തിവെച്ചു . ബ്രീട്ടീഷ് വിരുദ്ധപോരാട്ട മതദര്‍ഷനപ്രകാരമുള്ള ജീഹാദായികണ്ട മുസ്ലിങ്ങള്‍ തികഞ്ഞ ഈമാനികാവേശത്തോടെയായിരുന്നു ഓരോ വിപ്ലവങ്ങളും നയിച്ചിരുന്നത് .

ആയുധങ്ങള്‍കൊണ്ട് മുസ്ലിങ്ങളെ കീഴിയടക്കാന്‍ കഴില്ലെന്ന് മനസ്സിലാക്കിയ ബ്രീട്ടീഷുകാര്‍ മുസ്ലിങ്ങളെയും ഹൈന്ദവരെയും ഭിന്നിപ്പിച്ച് പരസ്പരം പോരടിപ്പിക്കുവാനുള്ള പ്രീണന തന്ത്രങ്ങളായിരുന്നു പിന്നീട് പ്രയോഗിച്ചിരുന്നത് . ഇതിന്‍റെ ഫലമായി പല രാജാക്കന്‍മാരും ഉന്നത ജാതിക്കാരും ഭ്രഷ്ട് കല്‍പ്പിച്ചുകൊണ്ട് മുസ്ലിങ്ങളെ സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തിയപ്പോള്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ തന്നെയായിരുന്നു മുസ്ലിങ്ങള്‍ തീരുമാനിച്ചത് .

മുസ്ലിങ്ങള്‍ക്ക് സ്വരാജ്യത്തോടുണ്ടായിരുന്ന അഗാധമായ ആത്മബന്ധത്തിന്‍റ  പ്രതിഫലനമായിരുന്നു ഇതെല്ലാം. കൊളോണിയില്‍ ചരിത്രരചനകളിലൂടെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ മസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. സ്വാതന്ത്രത്തിനു വേണ്ടിയുള്ള മുസ്ലിം  പോരാട്ടങ്ങളെ കര്‍ഷക തൊഴിലാളി സംഘടനകളെയും കടല്‍കൊള്ളക്കാരായും  മതഭ്രാന്തന്മാരായും ചിത്രീകരിച്ചത് കൊളോണിയല്‍ ചരിത്രഗ്രന്ഥങ്ങളായിരുന്നു .

ചരിത്രരചനയിലൂടെ മുസ്ലിങ്ങളെ എത്രത്തോളം ഇകഴ്ത്തികാണിക്കാന്‍ കഴിയുമെന്ന് കാട്ടിതെരുമായിരുന്നു കൊളോണിയല്‍ ചരിത്രകാരന്‍മാര്‍. ഇവര്‍ക്ക് ഓശനപാടിയുള്ള മുസ്ലിം വിരുദ്ധ നയങ്ങളായിരുന്നു ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ കൈകൊണ്ടിരുന്നത് . ഇത് മുസ്ലിം ചരിത്രാപരി വല്‍ക്കരണത്തെ സങ്കീര്‍ണമാക്കി .നീതിയുക്ത ഭരാണിതികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ പോലുള്ള ധീര യോദ്ധാക്കളെ ചരിത്രത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ടതിന്‍റെ യാതാര്‍ത്ഥങ്ങളും ഇതുതന്നെയായിരുന്നു.

ആലി മുസ്ലിയാര്‍, ഉമര്‍ ഖാളി , വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ മുസ്ലിം സമര നേതാക്കളെ ചരിത്രകാരന്‍മാര്‍ പാടെ അവഗണിച്ചപ്പോള്‍ കുഞ്ഞാലി മരക്കാര്‍ , ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ ധീര സേനാനികളെ കടല്‍കൊള്ളക്കാരന്‍റെയും മതഭ്രാന്തന്മാരുടെയും റോളിലാണ് ചിത്രീകരിച്ചിരിക്കുന്നത് .ഇന്ത്യന്‍ മുസ്ലിങ്ങളെ പൂര്‍ണമായും അപഹസിക്കുകയാണ് ഇവിടെ.

സ്വരാജ സ്വാതന്ത്രത്തിനായി പോരടിച്ചുമരിച്ച മുസ്ലിം സേനാനികളെ ചരിത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രരചനാരീതി അവലംബിച്ചതായിരുന്നു  ഇതിനു പ്രധാനകാരണം സമകാലിക ഇന്ത്യയില്‍ വായിക്കപ്പെടുന്ന സിംഹഭാഗം ചരിത്ര ഗ്രന്ഥങ്ങളിലും കേരള മുസ്ലിം സമരസേനാനികളെ കുറച്ചോ അവരുടെ പോരാട്ടങ്ങളെ കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല. ഒപ്പം, മുസ്‌ലിം സ്വാതന്ത്ര സമര സേനാനികളെ പ്രതിപാതിക്കുന്ന തുലോം വിരളമായ ചരിത്ര ഗ്രന്ഥങ്ങളില്‍ സത്യ സന്തമായ രീതിയിലല്ല മുസ്ലിം പോരാട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതും. നാം വായിക്കപ്പെടുന്ന ചരിത്രങ്ങള്‍ വാസ്ഥനവംമല്ലെങ്കില്‍ അതിനെ ചരിത്രമെന്ന് വിളിക്കാന്‍ പറ്റുമോ? ഒരിക്കലുമല്ല.അതുകൊണ്ട് തന്നെ സ്ത്യസന്ധ്യമായ ഒരു ചരിത്ര രചനയെ കുറിച്ച് സമൂഹം ആലോചിക്കേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*