കഠ്‌വ ബലാല്‍സംഗം; നടന്നത് ഭയാനകവും പൈശാചികവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ജനീവ: കാശ്മീരിലെ കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുെവച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികമെന്ന് ഗുട്ടറെസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗുട്ടറെസ് പ്രതികരിച്ചു.

മാധ്യമങ്ങളിലൂടെ കാശ്മീരിലെ പെണ്‍കുട്ടി നേരിട്ട ക്രൂരത നാമെല്ലാവരും അറിഞ്ഞു കഴിഞ്ഞു. കുട്ടിയെ കൊന്നവരെ അധികൃതര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗുട്ടറെസിന്റെ വക്താവ് സ്റ്റിഫേയ്ന്‍ഡുജാറിക് പറഞ്ഞു. ഇത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു ഗുട്ടെറെസ്. കാശ്മീരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരില്‍ ഒരാളായ പൊലീസുകാരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ പ്രതിഷേധത്തെ അപലപിച്ചും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*