ഉപതെരഞ്ഞെടുപ്പില്‍ നിലംപതിച്ച് ബി.ജെ.പി: തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്, കൈരാനയില്‍ ശക്തിതെളിയിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പതിനൊന്നു സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് ബി.ജെ.പി. പാര്‍ട്ടിയുടെ പ്രധാന മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി വിജയിച്ചു. പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥിയായാണ് ആര്‍.എല്‍.ഡിയുടെ ബീഗം തപസ്സും മത്സരിച്ചത്.

നാലു ലോക്‌സഭാ സീറ്റുകളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളും വിജയികളും


ലോക്‌സഭാ മണ്ഡലങ്ങള്‍- നാലു മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

1. കൈരാന(ഉത്തര്‍പ്രദേശ്)- ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി ബീഗം തപസ്സും ഹസന്‍ 55,000 വോട്ടുകള്‍ക്കു വിജയിച്ചു.
2. പല്‍ഗാര്‍( മഹാരാഷ്ട്ര)- ബി.ജെ.പിയിലെ ഗവിത് ധേഡ്യ വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു.
3. ബാന്ദ്ര ( മഹാരാഷ്ട്ര)- എന്‍.സി.പിയിലെ കുകാഡെ എം യശ്വന്ത്‌റാവു വിജയിച്ചു. ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു.
4. തേരെ (നാഗാലാന്‍ഡ്)- എന്‍.ഡി.പി.പിയിലെ തൊഖീഹൊ ലീഡ് ചെയ്യുന്നു.

നിയമസഭാ മണ്ഡലങ്ങള്‍- കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

1. നൂര്‍പുര്‍ (ഉത്തര്‍പ്രദേശ്)- സമാജ്‌വാദി പാര്‍ട്ടിയിലെ നഈമുല്‍ ഹസന്‍ വിജയിച്ചു. ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്ത സീറ്റ്.
2. ഷാകോട്ട് (പഞ്ചാബ്)- കോണ്‍ഗ്രസിലെ ഹരിദേവ് സിങ് ലാഡി വിജയിച്ചു. ശിരോമണി അകാലിദള്‍ സീറ്റാണ് പിടിച്ചെടുത്തത്.
3. ജോകിഹത്ത് (ബിഹാര്‍)- ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ഷാനവാസ് ആലം 41,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജെ.ഡി.യുവില്‍ നിന്ന് പിടിച്ചെടുത്തു.
4. സില്ലി (ജാര്‍ഖണ്ഡ്)-ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ സീമാ ദേവി വിജയിച്ചു.
5. ഗോമിയ (ജാര്‍ഖണ്ഡ്)- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ ബബിത ദേവി സിറ്റിങ് സീറ്റ് നിലനില്‍ത്തി.
6. അംബാത്തി (മേഘാലയ)- കോണ്‍ഗ്രസിലെ മിയാനി ഡി ശിര സീറ്റ് നിലനിര്‍ത്തി.
7. തരാളി (ഉത്തരാഖണ്ഡ്)- ബി.ജെ.പിയിലെ മുന്നി ദേവി ഷാ സീറ്റ് നിര്‍ത്തി.
8. മഹേഷ്ത്‌ല (പശ്ചിമബംഗാള്‍)- തൃണമൂല്‍ കോണ്‍ഗ്രസിലെ ദുലാല്‍ ചന്ദ്ര ദാസ് സീറ്റ് നിലനിര്‍ത്തി.
9. ആര്‍.ആര്‍ നഗര്‍ (കര്‍ണാടക)- കോണ്‍ഗ്രസിലെ മുനിരത്‌ന സീറ്റ് നിലനിര്‍ത്തി.
10. പാലുസ് കദീഗാവ് (മഹാരാഷ്ട്ര)- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജിത് പഥന്‍ റാവു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ ചെങ്ങന്നൂരില്‍ ഇടതുതരംഗം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ക്ക് യു.ഡി.എഫിലെ ഡി വിജയകുമാറിനെ തോല്‍പ്പിച്ചു. ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്താണ്.

Be the first to comment

Leave a Reply

Your email address will not be published.


*