ഇന്ദ്രപ്രസ്ഥത്തിലെ രാജാവിന് മുന്നില്‍ തകര്‍ന്നടിഞ്ഞത് ബി.ജെ.പിയുടെ കുടില തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: ഏതുവിധേനയും രാജ്യതലസ്ഥാനത്തിന്റെ ഭരണം നേടിയെടുക്കാന്‍ എല്ലാ യുദ്ധമര്യാദകളും ലംഘിച്ച ബി.ജെ.പിക്ക് മുന്‍പില്‍ പക്ഷേ എല്ലാ കണക്കുകൂട്ടലുകളും കൈവിട്ടുപോയി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി നേതാക്കള്‍ ഊഴമിട്ട് പറഞ്ഞുകൊണ്ടിരുന്നത്.

ഹിന്ദുരാഷ്ട്ര മുദ്യാവാക്യവും ഇതിനായി മുന്നോട്ടുവച്ചു. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതും സി.എ.എയും രാമക്ഷേത്ര നിര്‍മാണവും ഉള്‍പ്പെടെ അവര്‍ പ്രചാരണായുധങ്ങളായി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുന്‍പ് മാത്രം രാമക്ഷേത്ര നിര്‍മാണത്തന് ട്രസ്റ്റ് രൂപീകരിച്ചത് മതധ്രുവീകരണം ലക്ഷ്യമിട്ട് മാത്രമായിരുന്നു. അമിത് ഷാ തന്നെയാണ് നേരിട്ട് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.

35 തെരഞ്ഞെടുപ്പ് റാലികളിലാണ് അമിത് ഷാ ഡല്‍ഹിയില്‍ സംബന്ധിച്ചത്. നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രിയും നിരവധി വേദികള്‍ പങ്കിട്ടു. 240 ബി.ജെ.പി എം.പിമാരെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചതും ഷഹീന്‍ ബാഗ്, ജാമിയ മിലിയ എന്നിവിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതും ഏറെ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു.

ഷഹീന്‍ ബാഗ് ആവര്‍ത്തിക്കാതിരിക്കാനായി ഒരു വോട്ട് എന്ന മോഡിയുടെ മുദ്രാവാക്യവും ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്ന തെളിവാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. പൗരത്വനിയമ ഭേദഗതിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാക്കുമെന്ന എല്ലാ കണക്കൂകൂട്ടലകളും തെറ്റിച്ച് വന്ന ഫലം അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ചിരിക്കുകായാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാല് സീറ്റ് വര്‍ധിപ്പിക്കാനായി എന്നത് മാത്രമാണ് ബി.ജെ.പിക്ക് പറയാനായെങ്കിലുമുള്ളത്. ഇതാകട്ടെ യു.പിയോടും ബിഹാറിനോടും അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളിലാണ്.

About Ahlussunna Online 1163 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*