ആര്‍.എസ്.എസിനെ നിരോധിക്കുക; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരസംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ തരംഗമാവുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ബാന്‍ ആര്‍.എസ്.എസ് ഹാഷ് ടാഗ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കൊറോണയുടെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷവും കോറോണ ഭീതിയില്‍ ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടച്ചതും ആര്‍.എസ്.എസിനെതിരെ ശക്തമായ വികാരമുയരാന്‍ കാരണമായിട്ടുണ്ട്.

മഹാത്മാ ഗാന്ധിയുടെ കൊലപാതകമടക്കം ആര്‍.എസ്.എസ് നടത്തിയ അക്രമങ്ങള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിട്ടുണ്ട്. വാളുകളും തോക്കുകളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തുന്നതിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദി ആര്‍.എസ്.എസ് പ്രചാരകന്റെ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഒപ്പം അഡോള്‍ ഹിറ്റ്‌ലര്‍ നാസി യൂണിഫോമിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*