Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

‘അഹ്‌ലുസ്സുന്ന’ ലോഗോ പ്രകാശനം ചെയ്തു.

Ahlussunna Online

കടമേരി: ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ റീലോഞ്ചിംഗിന്‍റെ ഭാഗമായി ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ശില്‍പിയും സ്ഥാപകനുമായ മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ (ന: മ) 31-ാം ആണ്ടനുസ്മരണത്തോടനുബന്ധിച്ച് റഹ്മാനിയ്യ വിദ്യാര്‍ത്ഥി സംഘടന ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ വേദിയില്‍ ‘പരിവര്‍ത്തനത്തിന്‍റെ പ്രഥമ പടി’ എന്ന പ്രമേയത്തിലായിരുന്നു ലോഗോ പ്രകാശനം നടന്നത്. സംഗമത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പിള്‍ മാഹിന്‍ മുസ്ലിയാര്‍ പുല്ലാര, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, അഷ്റഫ് റഹ്മാനി ചൗക്കി, റഷീദ് റ്ഹ്മാനി പയ്യനാട്, നാഫിഅ് റഹ്മാനി പട്ടിക്കാട്, അലി ഫൈസി, ഫജ്റുദ്ദീന്‍ റഹ്മാനി കിണാശ്ശേരി, ഫൈസല്‍ ഹാജി, നിബ്രാസലി തറയിട്ടാല്‍ എന്നിവര്‍ സംബന്ധിച്ചു.