Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

അല്ലാഹു അടിമയെ സ്നേഹിക്കുന്നുവെന്നതിന്‍റെ അടയാളങ്ങള്‍

Ahlussunna Online

അല്ലാഹുവിന്‍റെ സ്നേഹമെന്നത് സല്‍പ്രവര്‍ത്തനങ്ങളും ആരാധനാ കര്‍മ്മങ്ങളും നിര്‍വഹിക്കുന്നവര്‍ക്കുള്ള അതി സ്രേഷ്ഠമായ പദവിയും അംഗീകാരവുമാണ്. ഹൃദയത്തിനും ആത്മാവിനുമുള്ള ഉത്തേജനവും നയനാന്ദകരവുമാവുന്നത് അതിലൂടെയാണ്. അന്ധകാരത്തിന്‍റെ അന്തരാളങ്ങളില്‍ അകപ്പെട്ടവന്‍റെ ആഗ്രഹങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍ രോഗാതുരനായ അടിമക്ക് സുഖപ്രാപ്തിയേകുന്നതും ശാരീരികവും മാനസികവുമായ അസ്വസ്ഥതയാല്‍ ജീവച്ഛമായി ജീവിതം നയിക്കുന്നവന്‍റെ മാസാന്തരങ്ങള്‍ക്ക് ആനന്ദവും ആവേശവും നല്‍കുന്നതും സ്രഷ്ടാവായ അല്ലാഹുവിന്‍റെ അദമ്യമായ അനുഗ്രഹം കൊണ്ട് മാത്രമാണ്.

ഇത്തരത്തില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ അവന്‍റെ സ്നേഹത്തിനും ആദരവിനും പാത്രമാവണമെങ്കില്‍ അവന്‍റെ ചിന്തകളിലും ചെയ്തികളിലും വചനങ്ങളിലുമെല്ലാം നډ പ്രതിഫലിക്കുകയും ആത്മീയ വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണ് വേണ്ടത്. എങ്കില്‍ മാത്രമേ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ അടിമക്ക് സാധ്യമാവുകയുള്ളൂ. ഇതിന് വിപരീതമായി മനുഷ്യന്‍റെ വാക്കും പ്രവര്‍ത്തിയും വിശ്വാസവും തെന്നിമാറിയാല്‍ ആത്മാവില്ലാത്ത വെറും ശരീരം മാത്രമാണവന്‍.
‘അല്ലാഹുവേ ! നീ സ്നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ…’
വാതിലിനുള്ള ചാവി പോലെ അല്ലാഹുവിന്‍റെ സ്നേഹത്തിന് ചില അടയാളങ്ങളും കാരണങ്ങളുമുണ്ട്. അപ്രകാരമുള്ള ഏതാനും കാര്യങ്ങളാണ് ഞാനിവിടെ സമര്‍ത്ഥിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: ‘നബിയേ താങ്കള്‍ പ്രഖ്യാപിക്കുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക. (അതായത് ഇസ്ലാമിക വിശ്വാസങ്ങള്‍ സ്വീകരിക്കുകയും വിശുദ്ധ ഖുര്‍ആനിനെയും തിരു ചര്യയെയും പിന്‍പറ്റുകയും ചെയ്യുക) എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്നേഹം വര്‍ഷിപ്പിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാവുന്നു.’ (ആലുഇംറാന്‍ 31)
വിശ്വാസികളോട് അനുകമ്പയും അഭിവാഞ്ഛയും അവിശ്വാസി സമൂഹത്തോട് അചഞ്ചലവും ദൃഢചിന്തയോടെയും പെരുമാറുന്നത് സ്രഷ്ടാവായ തമ്പുരാന്‍റെ മാര്‍ഗ്ഗത്തില്‍ സായുധ സമരത്തിന് തുല്യമാണ്. എന്നാല്‍ അല്ലാഹുവിനെയല്ലാതെ ആരെയും ആരാധിക്കുകയോ ഒന്നിനെയും ഭയപ്പെടുകയോ ചെയ്യല്‍ വിശ്വാസിക്ക് അനുപേക്ഷണീയമല്ല.
മുസ്ലിമിന് ഉണ്ടായിരിക്കേണ്ട ഇത്തരം അതുല്യവും അനിര്‍വ്വചനീയവുമായ ഗുണഫലങ്ങളെക്കുറിച്ച് അല്ലാഹു സൂറത്ത് മാഇദയിലൂടെ ഉത്ബോധിച്ചത് ഇപ്രകാരം കാണാം.
‘ഓ സത്യവിശ്വാസികളേ, സമത്വത്തില്‍ നിന്നും നിങ്ങളാരെങ്കിലും വ്യതിചലിക്കുന്നുവെങ്കില്‍ മറ്റൊരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരുന്നതാണ്. അവന്‍ അവരെയും അവര്‍ അവനെയും സ്നേഹിക്കും. അവര്‍ വിശ്വാസികളോട് വിനയവും നിഷേധികളോട് പ്രതാവവും കാണിക്കുന്നതും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുണ്യസമരം ചെയ്യുന്നതുമാണ്. ആക്ഷേപകരുടെ വിമര്‍ശനങ്ങള്‍ അവര്‍ ഭയക്കുകയുമില്ല. അവരുടെ വിശിഷ്ട നിലപാട് അല്ലാഹുവിന്‍റെ ഔദാര്യമാണ്’. (മാഇദ 54)
ഉദൃത വിശുദ്ധ സൂക്തത്തിലൂടെ അല്ലാഹു സ്നേഹിക്കുന്നവരുടെ വിശേഷണങ്ങളും സ്വഭാവ ഗുണങ്ങളുമാണ് വിശദീകരിക്കുന്നത്. വിശാസികളോട് അഹങ്കാരവും അഹന്തയും തൃണവല്‍ഗണിച്ച് നന്മയോടെയും വിനയത്തോടെയും അവരോട് പെരുമാറുകയും നിഷേധികളോട് ധീരവും അചഞ്ചലവുമായി ഇടപെടുകയും എന്നാല്‍, അവഹേളനമോ അപമാനമോ പാടില്ലെന്നുമാണ് അതില്‍ പ്രഥമമായിട്ടുള്ളത്.
അത്തരത്തില്‍ അല്ലാഹു സ്നേഹിക്കുന്നവരാണ് പാപികള്‍ക്കും കപട വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും എതിരായി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കഠിനമായ യാതനയും വേദനയും അനുഭവിക്കുന്നവര്‍. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ സ്വശരീരത്തോട് തന്നെയാണ് യുദ്ധം ചെയ്യുന്നത്. അവര്‍ ആക്ഷേപകരുടെ വിമര്‍ശനങ്ങള്‍ ഭയക്കുന്നില്ല. കാരണം കാലങ്ങളായി അവരുടെ മതം അനുശാസിക്കുന്ന ശാസനകളും കല്‍പ്പനകളും ശിരസ്സാവഹിച്ചുകൊണ്ട് അതിനോട് വിധേയത്വം പ്രകടിപ്പിക്കുന്നവരാണവര്‍. മാത്രമല്ല, അവര്‍ക്ക് എതിരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും അവര്‍ ഒരിക്കലും ചെവി കൊടുക്കാറുമില്ല.
സുന്നത്തായ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് അല്ലാഹു സ്നേഹിക്കുന്നവന്‍റെ മറ്റൊരു സവിശേഷത. ഖുദ്സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു, എന്നിലേക്ക് ഏറ്റവും അടുത്ത അടിമ ഞാന്‍ സ്നേഹിക്കുന്നതു വരെ സുന്നത്തായ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വവഹിക്കുന്നവരാണ്. സുന്നത്ത് നിസ്ക്കാരങ്ങളും ദാനധര്‍മ്മങ്ങളും ഹജ്ജും ഉംറയും വ്രതാനുഷ്ഠാനവുമടങ്ങുന്നവയാണ് സുന്നത്തായ ആരാധനാ കര്‍മ്മങ്ങള്‍.
മാത്രമല്ല, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സ്നേഹിക്കലും സന്ദര്‍ശിക്കലും സാമ്പത്തികമായി പരസ്പരം സഹായിക്കലും ആത്മാര്‍ത്ഥമായ ഉപദേശങ്ങള്‍ നല്‍കലും സുന്നത്തായ കര്‍മ്മങ്ങളാണ്.
ഉപര്യുക്ത കാര്യങ്ങളെ ഖുദ്സിയ്യായ ഒരു ഹദീസിലൂടെ റസൂല്‍(സ) ദൃഢീകരിക്കുന്നതായി കാണാം. അല്ലാഹു പറയുന്നു, ‘എന്‍റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ക്കും സന്ദര്‍ശിക്കുന്നവര്‍ക്കും സാമ്പത്തികമായി പരസ്പരം സഹായ സഹകരണങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നവര്‍ക്കും എന്‍റെ സ്നേഹം ഞാന്‍ വാഗ്ദാനം ചെയ്യുന്നു’. (അഹ്മദ് 4/236)
പരാമൃഷ്ട ഹദീസില്‍ എന്‍റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സന്ദര്‍ശിക്കുന്നവര്‍ എന്നതിന്‍റെ വിവക്ഷ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ മാത്രമാണ് പരസ്പരം സന്ദര്‍ശിക്കുന്നതെന്നും അവന്‍റെ മാര്‍ഗ്ഗത്തില്‍ സ്നേഹിക്കുന്ന് സന്തോഷവും ആനന്ദവും കണ്ടെത്തുകയും അവനെ ആരാധിക്കുന്നതില്‍ പരസ്പരം സഹകരിക്കുക എന്നുമാകുന്നു. (മുന്‍തഖത്തു ശറഹുല്‍ മുവത്വ 1779)
ദുരിതങ്ങളും വിപത്തുകളും ഒരു വ്യക്തിക്കുള്ള അല്ലാഹുവിന്‍റെ പരീക്ഷണമാണ്. ഇത് അല്ലാഹു അടിമയെ സ്നേഹിക്കുന്നു എന്നതിന്‍റെ ഏറ്റവും വലിയ നിദര്‍ശനവുമാണ്. കാരണം പരീക്ഷണമെന്നത് മരുന്നുപോലെയാണ്. നീ സ്നേഹിക്കുന്നവന്‍റെ അസുഖത്തിന്‍റെ ഫലപ്രാപ്തിക്ക് എത്ര കൈപ്പുള്ള മരുന്നാണെങ്കിലും അതിന്‍റെ കൈപ്പു രസം വകവെക്കാതെ നീ അത് നല്‍കുംപോലെയാണ് അല്ലാഹുവിന്‍റെ പരീക്ഷണം. അപ്പോള്‍ അല്ലാഹുവിന്‍റെ സ്നേഹമാകുന്നു ഏറ്റവും വലിയ സൗന്ദര്യദായകം.
സ്വഹീഹായ ഹദീസില്‍ കാണാം, ‘മഹത്തായ വിജയങ്ങള്‍ നല്‍കുന്നത് വലിയ പരീക്ഷണങ്ങളിലൂടെയാണ്. അല്ലാഹു ജനങ്ങളെ സ്നേഹിക്കുമ്പോള്‍ അവന്‍ അവരെ പരീക്ഷണത്തിന് വേധയമാക്കും. അതൊരു സന്തോഷമായി ആര് സ്വീകരിക്കുന്നുവോ അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുകയും അതില്‍ പരിതപിക്കുന്നവന്‍റെ മേല്‍ അല്ലാഹു കോപിക്കുന്നതുമാണ്’. (തുര്‍മുദി 2396)
ഒരു വിശ്വാസിയെ സംബന്ധിച്ചടുത്തോളം പരലോകത്തേക്ക് അവന്‍റെ ശിക്ഷകള്‍ സംഭരിച്ചു വെക്കുന്നതിനേക്കാള്‍ അഭികാമ്യം ദുനിയാവിലെ ദുരിതങ്ങളിലൂടെയും വിപത്തുകളിലൂടെയും അവന്‍റെ പാപങ്ങള്‍ ഇല്ലായ്മ ചെയ്യലാണ്. ഇത്തരത്തില്‍ ദുരിതങ്ങളില്‍ അകപ്പെട്ടിട്ടും തന്‍റെ പാപങ്ങളില്‍ നിന്ന് മുക്തി നേടാതെ തിډയായ പ്രവര്‍ത്തനങ്ങളില്‍ അഭംഗുരം മുഴുകുന്നവന്‍ എങ്ങനെയാണ് അവന്‍റെ വിപത്തുകളാല്‍ വിജയിക്കാന്‍ സാധിക്കുക.?!
തിരുനബി(സ) പറയുന്നു: ‘അല്ലാഹു തന്‍റെ അടിമകളില്‍ ആര്‍ക്കെങ്കിലും നډ ഉദ്ദേശിച്ചാല്‍ ഈ ലോകത്ത് വെച്ച് അവന്‍റെ ശിക്ഷ ധൃതിപ്പെടുത്തുകയും തിന്മയാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അവന്‍റെ പാപങ്ങളെയും ദുഷ്ചെയ്തികളെയും പുനരുത്ഥാന നാളില്‍ കൊണ്ടുവരികയും ചെയ്യും. അല്ലാഹുവേ, നീ സ്നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണമേ’.
അല്ലാഹു നിന്നെ സ്നേഹിക്കുന്നുവെങ്കില്‍ നീ നേടിയെടുത്ത നډകളെയും കരസ്ഥമാക്കിയ സുകൃതങ്ങളെയും സംബന്ധിച്ച് ചോദ്യമുന്നയിക്കരുത്. മറിച്ച് നീ അല്ലാഹുവിന്‍റെ സ്നേഹിതനാണെന്ന് മനസ്സിലാക്കുക മാത്രമാണ് വേണ്ടത്.
തന്‍റെ അടിമയെ നാഥന്‍ സ്നേഹിക്കുന്നതിന്‍റെ ഉന്നതമായ നേട്ടങ്ങളും മഹത്തായ ഫലങ്ങളുമാണ് താഴെ ഉദ്ധരിക്കുന്നത്.
അല്ലാഹു സ്നേഹിക്കുന്ന വ്യക്തിയെ ജനങ്ങള്‍ സ്നേഹക്കുകയും ഭൂമിയില്‍ അവന്‍ സ്വീകാര്യനാകുമെന്ന് ഉദ്ബോധിക്കുന്ന ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നമുക്കിങ്ങനെ വായിക്കാം.
നബി(സ) പറയുന്നു: ‘അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ ജിബ്രീല്‍(അ)നെ വിളിച്ച് അവന്‍ പറയും, ഞാന്‍ ഇന്ന ആളെ ഇഷ്ടപ്പെടുന്നുണ്ട്, നീയും അവനെ ഇഷ്ടപ്പെടുക. അങ്ങനെ ജിബ്രീല്‍(അ) അവനെ ഇഷ്ടപ്പെടും. എന്നിട്ട് ആകാശ ലോകത്തോട് വിളിച്ചുപറയും, ഇന്ന ആളെ അല്ലാഹു ഇഷ്ടപ്പെടുന്നുണ്ട്, നിങ്ങളും അവനെ ഇഷ്ടപ്പെടുക. അങ്ങനെ വാനലോകത്തെ ആളുകള്‍ മുഴുക്കെ അവനെ ഇഷ്ടപ്പെടും. ഭൂമിയില്‍ അവന് സ്വീകാര്യത നല്‍കുകയും ചെയ്യും’. (ബുഖാരി)
അല്ലാഹു സ്നേഹിക്കുന്നവന്‍റെ മഹത്തായ ഗുണഫലങ്ങളെ ഖുദ്സിയ്യായ ഹദീസിലൂടെ അല്ലാഹു സുതരാം വിവരിക്കുന്നുണ്ട്. നബി(സ) പറഞ്ഞു: ڇഅല്ലാഹു പറഞ്ഞിരിക്കുന്നു, എന്‍റെ മിത്രത്തെ എതിര്‍ക്കുന്നവരാരോ അവരോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയതിനേക്കാളും എനിക്കിഷ്ടപ്പെട്ട ഒന്നുകൊണ്ടും എന്‍റെ അടിമ എന്നോട് അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും സ്പര്‍ശിക്കുന്ന കൈയ്യും നടക്കുന്ന കാലും ഞാനായിത്തീരും. അവനെന്നോട് ചോദിച്ചാല്‍ ഞാനവന് കൊടുക്കും. അവനെന്നോട് അഭയം തേടിയാല്‍ ഞാനവന് അഭയം നല്‍കുംڈ. (ബുഖാരി)
അല്ലാഹുവിന്‍റെ സ്നേഹം കാരണമായി തന്‍റെ അടിമക്ക് ലഭിക്കുന്ന അനവരതം അനുഗ്രഹങ്ങളില്‍ ഉപര്യുക്ത ഹദീസില്‍ നിന്ന് വ്യക്തമാകുന്ന അനുഗ്രഹങ്ങളെ നമുക്കിങ്ങനെ ഗ്രഹിക്കാം.
സ്നേഹനിധിയായ അല്ലാഹു തന്‍റെ അടിമയുടെ അനുഗ്രഹങ്ങളില്‍ അവന്‍ കേള്‍ക്കുന്ന കാത് ഞാനാകും എന്നതിന്‍റെ വിവക്ഷ, അല്ലാഹുവിന് ഇഷ്ടമില്ലാത്ത ഒന്നും തന്‍റെ അടിമ കേള്‍ക്കുകയില്ലെന്നാണ്. അതുപോലെ കാണുന്ന കണ്ണ് സ്പര്‍ശിക്കുന്ന കൈ എന്നതിലൂടെയും അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ നിഷിദ്ധമാക്കിയതിലേക്ക് നോക്കുകയോ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയോ ചെയ്യുകയില്ല എന്നുമാണ്. നടക്കുന്ന കാല്‍ ഞാനാകും എന്നതിലൂടെ മ്ലേച്ചതയിലേക്ക് നടക്കുന്ന സ്ഥിതിവിശേഷം അല്ലാഹു സ്നേഹിക്കുന്ന അടമിക്ക് ഉണ്ടാവുകയില്ല എന്നതാണ് വിവക്ഷ.
ഇത്തരത്തില്‍ സ്നേഹനിധികളായ തന്‍റെ അടിമകളുടെ പ്രാര്‍ത്ഥന ഞാന്‍ സ്വീകരിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യും. അല്ലാഹുവിനോട് അഭയം ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ക്കു നാം അഭയം നല്‍കുകയും ചെയ്യും. ചുരുക്കത്തില്‍ അല്ലാഹു അവന്‍റെ മുഴുവന്‍ കാര്യങ്ങളിലും സംരക്ഷണം നല്‍കും.
അല്ലാഹു തൃപ്തിപ്പെട്ടവരുടെ കൂട്ടത്തില്‍ നമ്മെയും അവന്‍ ഉള്‍പ്പെടുത്തട്ടെ.

ശൈഖ് സ്വാലിഹ് അല്‍ മുനജിദ്
വിവ. കെ.ഉനൈസ് വളാഞ്ചേരി