അല്ലാഹുവിനെ വിളിക്കുമ്പോള്‍ മനസ് സമാധാനിക്കുന്നു

മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും അതിലുപരി ആത്മീയ പിപദവിയും ലഭിക്കാന്‍ നിദാനമാവുന്ന സുവര്‍ണ പാതയാണ് പ്രര്‍ത്ഥന. സര്‍വമതാനുയായികളും തന്‍റെ പ്രയാസങ്ങളില്‍നിന്ന് രക്ഷനേടാന്‍ അവരുടെ ദൈവത്തിനു മുന്നില്‍ വിഷമം അവതരിപ്പിക്കുന്നവരാണ്. പാതിരിമാരുടെ സവിദത്തില്‍ ചെന്ന് പുണ്യാളനാവുന്ന ക്രിസ്ത്യന്‍ ജനതയും അമ്പലനടകളില്‍ കൈകൂപ്പി മനസ്സിലെ ഭാരമിറക്കിവയ്ക്കുന്ന ഹിന്ദുമതവിശ്വാസികളും നിര്‍വഹിക്കുന്നത് മനസ്സുരുകിയുള്ള പ്രര്‍ത്ഥന തന്നെ.

അനശ്വര റഹ്മത്തിനുടമയായ അല്ലാഹുവിനോട് ഭയഭക്തിയില്‍ കുതിര്‍ന്ന് കരമുയര്‍ത്തുന്നത് മുഅ്മിനിന്‍റെ മനസ്സിലെഅടിയൂറച്ച വിശ്വാസത്തിന്‍റെ ഫലമാണ്. എല്ലാവരും പ്രര്‍ത്ഥനയില്‍ കുതിര്‍ന്ന നിമിഷത്തില്‍ പവിത്രത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇസ്ലാം പ്രര്‍ത്ഥനക്ക് ചില കണിശതകളും ചിട്ടകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. പൂര്‍ണ ഭക്തിയോടെ ഉത്തരം പ്രതീക്ഷിച്ച് തന്‍റെ പ്രയാസങ്ങള്‍ ഏകനായ അല്ലാഹുവിലേക്ക് അവതരിപ്പിക്കുകയെന്നത് അതില്‍ പ്രധാനമാണ്.

ഒന്നും ഒത്തു വരുന്നില്ല. എത്ര നാളായി പ്രര്‍ത്ഥിക്കുന്നൂ ക്ഷമയറ്റ മനസ്സുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിവ. ഇവിടെ ഉത്തരം നല്‍കുക എന്നത് അല്ലാഹുവിന്‍റെ അപാരമായ കരുണയാണെന്നത് നാം മറന്ന് പോകുന്നു. അല്ലാഹുവിലുളള ആശ മുറിഞ്ഞു പോകരുത് പരിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുമ്പോള്‍ ഇതില്‍ ആശങ്കക്ക് ഇടമില്ലാത്തതാണ്. മഹാനായ ഇബ്റാഹിം (അ) ന് പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തിന്‍റെ വാര്‍ധക്യത്തില്‍ മകന്‍ ജനിച്ചതും യുനുസ് നബി(അ) മത്സ്യവയറ്റില്‍ നിന്ന് രക്ഷനേടിയതും അയ്യൂബ് നബി(അ)ന് ആരോഗ്യവും സമ്പാദ്യവും തിരിച്ചു ലഭിച്ചതും മനുഷ്യ പിതാവ് ആദം നബി(അ)ന് പ്രിയതമയെ കണ്ടെത്താനായതും ആശയും ആഗ്രഹവും മുറിയാത്ത പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ്.

ഇത്തരം ചരിത്രങ്ങള്‍ പഠിക്കുന്നവരുടെ മനസ്സുകള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ സംതൃപ്തമായിരിക്കും. എന്നാല്‍, ജീവിതത്തില്‍ തന്‍റെ തേടലിനു ഫലം വിരിഞ്ഞില്ലെങ്കില്‍ പരലോക ജീവിതം ധന്യമാകാന്‍ ആ പ്രാര്‍ത്ഥന കാരണമാവും എന്നതും ഓര്‍ത്തെടുക്കണം. ചിലരുടെ പ്രാര്‍ത്ഥനക്ക് ഉത്തരമായി അനുഭവിക്കാന്‍ വിധിക്കപ്പെട്ട അപകടങ്ങള്‍ വിദൂരമക്കപ്പെടുകയും മറ്റുചിലരുടെ മനഃശുദ്ധി കാരണം ദുന്‍യാവിലെ ജീവിതത്തില്‍ തന്നെ നന്മ വിരിയാന്‍ പാകമാവുകയും ചെയ്യും ഇവിടെ നമുക്ക് ഉത്തേജനം നല്‍കേണ്ടത് തിരുമൊഴികളാണ്. തന്‍റെ ദുആയെ ആഖിറത്തിലേക്ക് പിന്തിച്ച് വച്ചിരിക്കുകയാണ് ആ ദുആയില്‍ ഉള്‍പ്പെടാന്‍ നിങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കണം.

വയറു നിറയേ ഹറാമോ ഹലാലോ എന്ന് നോക്കാതെ ഭുജിച്ച് പ്രാര്‍ത്ഥന സദസ്സിലെത്തുന്നവര്‍ ഗ്രഹിക്കേണ്ട ഒന്നുണ്ട്.അഥവാ, ഹറാം കലര്‍ന്ന ഭക്ഷണം കഴിക്കുന്നവന്‍റെ ദുആ നിര്‍ഭരമായാലും വിഫലമായിരിക്കും. ആധുനിക മോഡല്‍ ഫാസ്റ്റ്ഫുഡുകള്‍ നമ്മേ തേടി എത്തുമ്പോള്‍ നമ്മുടെ ചിന്തക്ക് യാഥാര്‍ത്ത്യം തിരിച്ചറിയാനുള്ള  ശക്തി ലഭിക്കാതെ പോകുന്നു. മാന്യത നടിച്ച് ജീവിക്കുന്നവര്‍ ഇരു കരങ്ങള്‍ ഉയര്‍ത്താന്‍ മടിക്കുന്നതു കാണാം. ‘എല്ലാ ഐശ്വര്യവും നല്‍കി നാഥന്‍ എന്നേ അനുഗ്രഹിച്ചിട്ടുണ്ട്. പിന്നെന്തിന്? എന്ന നെഗറ്റീവ് ചിന്ത വരുമ്പോള്‍ ഐശ്വര്യവും ക്ഷാമത്തിന്‍റെ ഹൈവേ പാതയാണെന്ന പാഠം പലരും മറന്ന് പോകുന്നു.

പവിത്രമായ ഫര്‍ള് നിസ്കാരാനന്തരം  നടത്തുന്ന പ്രാര്‍ത്തനയോട് പോലും പുഛം കാണിക്കുന്നവര്‍ ദുആക്ക് പ്രത്യേകം പരിഗണന ലഭിക്കപ്പെടുന്ന സമയങ്ങളില്‍ അഞ്ച് നേര നിര്‍ബന്ധ നിസ്കാര ശേഷമുള്ള പ്രര്‍ത്ഥനയെയും തിരു നബി (സ)എണ്ണിയത് കാണാതെ പോകരുത്. മനമുരുകി കരമുയര്‍ത്തിയാല്‍ തട്ടിമാറ്റാത്ത ചില സ്ഥലങ്ങളും ദിവസങ്ങളും ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടതായി കാണാം മക്ക, മത്വാഫ്, മുല്‍തസം, കഅ്ബയുടെ പാത്തിക്ക്ചുവടെ, കഅ്ബത്തിനകം, സംസംകിണറിന്‍റെ സമീപം, മഖാമുഇബ്റാഹീമിനു പിന്‍ വശം, അറഫ, മുസ്ദലിഫ എന്നിങ്ങനെ നീണ്ട പുണ്യസ്ഥലങ്ങളില്‍ കരം തട്ടപ്പെടുകയില്ല. (നിഹായ,മുഗ്നി:4/143) ഇത്തരംസ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ ജനഹൃദയം വെമ്പുകയാണ് വേണ്ടത്.

റമളാന്‍മാസം, ലൈലത്തുല്‍ഖദ്ര്‍, അറഫാദിനം, വെള്ളിയാഴ്ച രാത്രിയുടെഅന്തിയാമം, ഫറള് നിസ്ക്കാരശേഷം എന്നീസമയങ്ങളിലും അല്ലാഹുവിലേക്ക്  കൂടുതല്‍ പ്രര്‍ത്ഥനാ നിബിഢമായ മനസ്സിനെ വാര്‍ത്തെടുക്കാനും നമ്മള്‍ ഉത്സാഹിതരാവണം. ഖിബ് ലക്ക് മുഖംതിരിച്ച് കൈവെള്ളകള്‍ മേല്‍പ്പോട്ടുയര്‍ത്തി ആരംഭത്തില്‍ ഹംദ്ദും സ്വലാത്തും, അന്തിത്തില്‍ ആമീന്‍, സ്വലാത്ത്, ഹംദ് എന്നീ മര്യാദകളും പാലിച്ച് പ്രര്‍ത്ഥന നടത്തിയാല്‍ അവന്‍റെ ഹൃദയം ഇലാഹീ ശിക്ഷണത്തിലായിരിക്കുമെന്നതില്‍ സംശയമില്ല.

‘ഞങ്ങളുടെ കൂടെ സഹചാരിയാവേണ്ടത് നന്മ നിറഞ്ഞ  പ്രര്‍ത്ഥനയായിരിക്കണം’ എന്ന പണ്ഡിത മഹത്തുക്കളുടെ വചനവും നമുക്ക്  മനക്കരുത്ത് പകരുന്നതാണ്. സ്രഷ്ടാവായ അല്ലാഹുവിന്‍റെ സവിദത്തില്‍ വേഗത്തില്‍ എത്തിപ്പെടുന്ന ഒരു ദുആ വീഥിയാണ് മാതാഹൃദയം ഉരുകിയുള്ളത്. നീ നശിച്ച് പോവട്ടെ, നീ നന്നാവില്ല.എന്ന ശാപവാക്കുകള്‍ മക്കെള്‍ക്കെതിരെ പ്രയോഗിക്കാത്ത മാതാപിതാക്കള്‍ വിരളമാണ്. തമാശക്ക് പോലും നിങ്ങള്‍ മക്കള്‍ക്കെതിരെ പ്രര്‍ത്ഥിക്കരുതെന്ന കല്‍പ്പന ആധുനിക ഉമ്മമാര്‍ ചെവിക്കൊള്ളുന്നില്ലന്നത്ഒരുയാഥാര്‍ത്ഥ്യമാണ്.

ഉമ്മമാരുടെ ഉള്ളില്‍ നിന്ന്വരുന്ന വക്കുകളുമായി മലക്കുകള്‍ അല്ലാഹുവിലേല്‍പ്പിക്കുകയും അല്ലാഹുസ്വീകരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മക്കളുടെ ഭാവിതന്നെ അവതാളത്തിലാവുമെന്ന് ചിന്തിക്കാതെപോവരുത്. മാതാവിന്‍റെശാസനയും ശപിക്കലും നിറഞ്ഞ വാക്കുകള്‍ പല സന്താനങ്ങളെയുംആത്ഥമഹത്യയിലേക്കുവരെ നയിച്ച വര്‍ത്തകള്‍വായിച്ചവരാണ് നാം. തന്‍റെ മക്കള്‍ ലോകത്ത്മാതൃകയാവുന്ന പണ്ഡിതന്‍മാരും സജ്ജനങ്ങളുമായി മാറാന്‍ മാതാവ് സദാ പ്രര്‍ത്ഥന നടത്താനും ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ട്.മഹാനായ ഇമാം ബുഖാരി(റ)വിന്‍റെ മാതാവിനേയാണ് ആധുനിക രക്ഷിതാക്കള്‍ മാതൃകയാക്കേണ്ടത്. അന്ധനായി ജനിച്ച മകനേ ഉള്ളകൈയ്യില്‍ വച്ച് മത പണ്ഡിതനും സൂഫിയുമാക്കാന്‍ കഴിയാത്തതില്‍കണ്ണീരൊഴുക്കി നാഥനോട്തേടിയപ്പോള്‍കാഴ്ച്ച തിരിച്ചു കിട്ടുകയും ലോകം അംഗീരിക്കുന്ന ഹദീസ് പണ്ഡിതനായി മാറുകയുംചെയ്തത്  ഉമ്മയുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ്.

മഹാനായ ജുറൈജ് (റ)വിന്‍റെ മാതാവിന്‍റെ പ്രാര്‍ത്ഥന കാരണം വ്യഭിചാരിയായ സ്ത്രീയേ കണ്ടുമുട്ടിയതും ചരിത്ര താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ട സംഭവമാണ്. ഇത്തരം ചരിത്ര സംഭവങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ ഒരുപാട് ശ്രേഷ്ടതയും അതിലുപരി ക്ഷമാശീലമായ ഒരു ജീവിത രീതിയുമാണ്വേണ്ടതെന്ന പാഠമാണ് ഇസ്ലാം കാഴ്ചവക്കുന്നത്.ആധുനിക യുവത ‘തന്‍റെ ഭാവി,’തന്‍റെ ജീവിതം, മാത്രം നന്നാവുക എന്ന ഉദ്ദേശ്യം മാത്രമാണ് വച്ചു പുലര്‍ത്തുന്നത്.

എന്നാല്‍ തനിക്കുകിട്ടിയ നിഅ്മത്ത്(അനുഗ്രഹം)മറ്റുള്ളവന്നും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാണ് പണ്ഡിത ഗുരുക്കന്‍ മാരുടെ നിര്‍ദേശങ്ങള്‍. ഒരു രാജ്യത്ത് നടക്കുന്ന അക്രമം അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ കണ്ടാല്‍ ആ സമൂഹത്തിനു വേണ്ടി കരമുയര്‍ത്തുന്നത് മനസ്സാക്ഷിയെതൊട്ടുണര്‍ത്തുന്നതാണ്. തന്‍റെസുഹൃത്തിനു വേണ്ടി ദുആ ചെയ്യുമ്പോള്‍ മലക്കുകള്‍ നമ്മേ ആശീര്‍വദിക്കും . നമ്മുടെ ആവിശ്യങ്ങള്‍ നിറവേറുന്നതിന്ന് ദുആ സഹായകമാവുന്നതാണ്.മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും  അവരോട്ദുആ ചെയ്യാന്‍ പറയുന്നതുംമഹത്തായ പുണ്യംതെന്ന.

തിരു നബി പറയുന്നത്    മുസ്ലിമായ വ്യക്തി തന്‍റെ സഹോദരനു വേണ്ടി അവന്‍റെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ത്ഥന ഉത്തരം ലഭിക്കുന്നതാണ്. അവന്‍റെ തലക്കരികെ ഒരുമലയുണ്ടായിരിക്കും . അവന്‍റെ സഹോദരന് വല്ലഗുണകരവുമായത് പ്രാര്‍ത്ഥിച്ചാല്‍ നിയുക്ത മലക്ക് ‘ആമീന്‍ നിനക്കും തത്തുല്ല്യഗുണം ഉണ്ടാവട്ടേ, എന്ന് പ്രാര്‍ത്ഥിക്കും (മുസ്ലിം:2733)ഇതിന്‍റെ അടിസ്ഥാനത്തില്‍ പൂര്‍വസൂരികള്‍ തങ്ങളുടെഎല്ലാ പ്രാര്‍ത്ഥനയിലും തന്‍റെ സഹോദരനേയും ഉള്‍പ്പെടുത്തുന്നത് കാണാം.  ചില പ്രര്‍ത്ഥനകള്‍ സ്വീകാര്യയോഗ്യമാണെന്ന് ബാഹ്യമായി തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുവിന്‍റെ ഇഷ്ടദാസډാര്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ പ്രര്‍ത്ഥന തട്ടപ്പെടാതിരിക്കാം.

ഭയഭക്തി, വിലാപം, രോമാഞ്ചം, ശരീരം വിറകൊള്ളുക, പരിസരബോധം നഷ്ടപ്പെടുക, പ്രര്‍ത്ഥനാനന്തരം മനശക്തിയും ആത്മനിര്‍വൃതിയും അനുഭവപ്പെടുക തുടങ്ങിയവ സ്വീകാര്യയോഗിമായ ദുആയുടെ ലക്ഷണങ്ങളായി രേഖപ്പെടുത്തപ്പെട്ടതായി കാണം. ചുരക്കത്തില്‍ ലോക സ്രഷ്ടാവ് മനുഷ്യന് അവന്‍റെ കരുണ ചൊരിയുന്നതും മനുഷ്യകുലം അല്ലാഹുവിനോട് ചോദിക്കുന്നതും പുണ്യ സല്‍കര്‍മമാണ്. മെയ്യും മനസ്സും ഉരുകി തായ്മയോടെ ഒരു ഉത്തമ അടിമയായി മാറുകയാണ് നാം ചെയ്യേണ്ടത്. ലോക ജനതയുടെ ശാന്തിക്ക് വേണ്ടിയും ദുആ ഗുണം ചെയ്യും  നാശ സ്വഭാവങ്ങളില്‍ നിന്നും ജനതയെ ശപിക്കുന്ന രീതിയിലുള്ള പ്രര്‍ത്ഥനകളില്‍ നിന്നും വിട്ട് നില്‍ക്കല്‍ വിശ്യാസിക്ക് അനിവാര്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*